ന്യൂഡൽഹി: സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപവത്കരിച്ച രോഗി കല്യാൺ സമിതി ചെയർമാൻ സ്ഥാനത്ത് ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാർക്ക് തുടരാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി.
27 ആപ് എം.എൽ.എമാർ ഇരട്ടപ്പദവി വഹിക്കുന്നതായും അവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് 2016ൽ നിയമ വിദ്യാർഥി നൽകിയ കേസ് കമീഷൻ വ്യാഴാഴ്ച അവസാനിപ്പിച്ചു.
നിലവിൽ എം.എൽ.എമാർ വഹിക്കുന്നത് ഇരട്ടപ്പദവിയല്ലെന്ന് കാണിച്ച് ജൂലൈയിൽ കമീഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശിപാർശ നൽകിയിരുന്നു. ഇത് രാഷ്ട്രപതി അംഗീകരിച്ചു. ഇതേത്തുടർന്ന് രണ്ട് വർഷമായി തുടരുന്ന കേസ് കമീഷൻ അവസാനിപ്പിക്കുകയായിരുന്നു.
2009ൽ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ് സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രോഗി കല്യാൺ സമിതി രൂപവത്കരിച്ചത്. സമിതി രൂപവത്കരിക്കുേമ്പാൾ മണ്ഡലത്തിലെ എം.എൽ.എമാരായിരിക്കും തലപ്പത്ത് എന്ന് ചട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാർലമെൻററി സെക്രട്ടറി പദവി വഹിച്ചതടക്കമുള്ള കേസിൽ 20 എം.എൽ.എമാർെക്കതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.