ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത്​ സിങ്ങിനടക്കം അഞ്ച്​ താരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനടക്കം അഞ്ച്​ താരങ്ങള്‍ക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്​) അറിയിച്ചു. മന്‍പ്രീതിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോൾ കീപ്പർ ക്രിഷൻ ബഹാദൂർ പഥക്​ എന്നിവര്‍ക്കാണ് കോവിഡ് വൈറസ്​ ബാധയേറ്റത്​.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ സായി ക്യാമ്പസില്‍ ക്വാറൻറീനില്‍ കഴിയുകയാണ്​. സാഹചര്യം അനുയോജ്യമായ രീതിയിൽ സായ്​ കൈകാര്യം ചെയ്​തതിൽ സന്തോഷമുണ്ട്​. കായിക താരങ്ങൾക്ക്​ ടെസ്റ്റ്​ നിർബന്ധമാക്കിയത്​ മൂലം കൃത്യ സമയത്ത്​ തന്നെ പ്രശ്​നം തിരിച്ചറിയാൻ കഴിഞ്ഞു. താൻ ആരോഗ്യവാനാണെന്നും എത്രയും പെട്ടന്ന്​ രോഗമുക്​തനായി തിരിച്ചുവരുമെന്നും മന്‍പ്രീത് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    
News Summary - India Hockey Captain Manpreet Singh, Four Other Test Positive For Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.