തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുമ്പോഴും അവ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴുമാണ് സ്േട്രാക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തയോട്ടം നിലക്കുമ്പോൾ തലച്ചോറിെൻറ ആ ഭാഗത്തുള്ള കോശങ്ങൾ നശിക്കുന്നു. എവിടെയാണോ നാശം സംഭവിക്കുന്നത് അതനുസരിച്ചുള്ള രോഗലക്ഷണങ്ങൾ രോഗിയിൽ പ്രകടമാകും. ഉദാഹരണത്തിന് തലച്ചോറിൽ ബലം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോൾ ശരീരത്തിെൻറ മറുവശം തളർന്നുപോകുന്നു. സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോൾ സംസാരശേഷി നഷ്ടപ്പെടുന്നു. പ്രമേഹം, രക്തസമ്മർദം, പുകവലി, അമിത കൊളസ്േട്രാൾ എന്നിവയാണ് സ്േട്രാക് വരാനുള്ള പ്രധാനകാരണം. ഇന്ന് ഹൃദയാഘാതം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് പക്ഷാഘാതംമൂലമാണ്. ആറുപേരിൽ ഒരാൾക്ക് ജീവിതകാലത്തിലൊരിക്കൽ പക്ഷാഘാതംഉണ്ടാകുന്നു. പക്ഷാഘാതം വന്നാൽ നേരത്തേ മനസ്സിലാക്കി ചികിത്സ നൽകുന്നതുവഴി രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും ചിലപ്പോൾ അസുഖം പൂർണമായി ഭേദമാക്കാനും കഴിയുന്നു.
പക്ഷാഘാതത്തെ സംബന്ധിച്ച ബോധവത്കരണം ലക്ഷ്യമിട്ട് വേൾഡ് സ്ട്രോക് ഒാർഗനൈസേഷൻ (ഡബ്ല്യു.എസ്.ഒ) 2006 ഒക്ടോബർ 29നാണ് ലോകപക്ഷാഘാത ദിനാചരണത്തിന് തുടക്കംകുറിച്ചത്. ഇൗ ദിവസം പ്രാദേശിക തലത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചും നവസമൂഹമാധ്യമങ്ങൾ വഴിയും ബോധവത്കരണ പ്രചാരണ പരിപാടികൾ നടത്താൻ സംഘടന ആഹ്വനം ചെയ്യുന്നു. ശരീരത്തിെൻറ ഒരു വശത്തിെൻറ തളർച്ച. ഇടതു ൈകയും ഇടതു കാലും തളർന്നുപോവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, ശരീരത്തിെൻറ ഒരു ഭാഗത്തെ സ്പർശനശേഷി നഷ്ടപ്പെടുക എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ കാണുമ്പോൾ അവ എത്രതന്നെ ചെറുതാണെങ്കിലും ഉടൻതന്നെ വൈദ്യസഹായം തേടണം. പരിചയസമ്പന്നനായ ഡോക്ടർക്ക് രോഗലക്ഷണങ്ങൾ കേട്ട് രോഗിയെ പരിശോധിക്കുമ്പോൾതന്നെ രോഗം സ്േട്രാക് ആണെന്ന് മനസ്സിലാക്കാൻ കഴിയും. തലയുടെ സി.ടി സ്കാനോ എം.ആർ.ഐ സ്കാനോ ചെയ്ത് ഇത് സ്ഥിരീകരിക്കാം.
സ്േട്രാക് ചികിത്സയിൽ ഏറ്റവും പ്രധാനം എത്രയും നേരത്തേ അസുഖം കണ്ടുപിടിച്ച് ചികിത്സ തുടങ്ങുക എന്നതാണ്. ടൈം ഈസ് െബ്രയ്ൻ എന്നാണ് പറയുക. സമയം വൈകുന്തോറും തലച്ചോറിലെ കൂടുതൽ കോശങ്ങൾ നശിച്ചുപോകുന്നു. അതനുസരിച്ച് അസുഖത്തിെൻറ തീവ്രത കൂടുകയും രോഗി പൂർവസ്ഥിതിയിൽ ആകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അസുഖം തുടങ്ങി ആദ്യത്തെ നാലര മണിക്കൂറിനെ ഗോൾഡൻ അവേഴ്സ് എന്നാണ് പറയുക. ഈ സമയത്തിനുള്ളിൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞാൽ സ്േട്രാക് രക്തയോട്ട കുറവുകൊണ്ടാണെങ്കിൽ രക്തക്കട്ട അലിയിച്ചുകളയുന്നതിനുള്ള േത്രാംബോലിസിസ് എന്ന ചികിത്സ നൽകാൻ കഴിയും.
ഇന്ന് മെഡിക്കൽ കോളജ് ഉൾപ്പെടെ പ്രമുഖ ആശുപത്രികളിലെല്ലാം ഈ ചികിത്സലഭ്യമാണ്. േത്രാംബോലിസിസ് വഴി രക്തക്കട്ട അലിഞ്ഞുപോവാത്ത രോഗികൾക്ക് ആൻജിയോഗ്രാം ചെയ്ത് രക്തക്കുഴൽ വഴി രക്തക്കട്ട എടുത്തുമാറ്റുന്ന എൻഡോവാസ്ക്കുലർ മെക്കാനിക്കൽ േത്രാംബക്ടമി എന്ന അത്യാധുനിക ചികിത്സയും ഇന്ന് ലഭ്യമാണ്. രോഗം തുടങ്ങി ആറു മണിക്കൂറിനുള്ളിൽ മാത്രമേ ഈ ചികിത്സയും നൽകാൻ കഴിയുകയൂ. ഒരിക്കൽ സ്േട്രാക് വന്ന രോഗിയെ മരുന്നുകളുടെയും ഫിസിയോതെറപ്പിയുടെയും സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും.
ഒരിക്കൽ പക്ഷാഘാതം വന്ന രോഗിക്ക് വീണ്ടും പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അസുഖം പൂർണമായി ഭേദമായാലും തുടർചികിത്സ പ്രധാനമാണ്. പലപ്പോഴും അസുഖം പൂർണമായി മാറുന്ന രോഗികൾ പല കാരണവശാലും മരുന്ന് നിർത്താറുണ്ട്. ഹൃദയാഘാതം അപകടകാരിയാണ്. എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിലെത്തിക്കണം. അതുപോലെതന്നെയാണ് പക്ഷാഘാതവും. ഇത് െബ്രയ്ൻ അറ്റാക് ആണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ക. നമ്മുടെ ജാഗ്രത, ആജീവനാന്തം രോഗശയ്യയിൽ കഴിയേണ്ടിവരുമായിരുന്ന ഒരാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും.
മെയ്ത്ര ഹോസ്പിറ്റലിലെ കൺസൽട്ടൻറ് ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.