ഫോട്ടോ- ബിമൽ തമ്പി

സ്കൂ​ൾ ചു​മ​രു​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ഭാ​വി​യാ​ണ്

ഒ​രു സ​മൂ​ഹ​ത്തെ കീ​ഴ​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ്യം അ​വ​രു​ടെ ഭൂ​മി​യ​ല്ല സ്വ​ന്ത​മാ​ക്കു​ക; മ​റി​ച്ച്, അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ മ​ന​സ്സു​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളാ​ണ്. ഭൂ​മി ന​ഷ്ട​പ്പെ​ട്ട ജ​ന​ത​ക്ക് ശ​ത്രു​വി​നെ​തി​രെ പോ​രാ​ടാ​ൻ ക​ഴി​യും. എ​ന്നാ​ൽ വി​മ​ർ​ശ​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ത​ല​മു​റ​ക​ൾ​ക്ക് സ്വ​ന്തം ബ​ന്ധ​ന​ങ്ങ​ൾ പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ല.

ഇ​ന്ന് കേ​ര​ള​ത്തി​ൽ പി.​എം. ശ്രീ ​പ​ദ്ധ​തി​യെ ചു​റ്റി​പ്പ​റ്റി ഉ​യ​രു​ന്ന ച​ർ​ച്ച​ക​ളെ, ഒ​രു വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്ക​ണോ എ​തി​ർ​ക്ക​ണോ എ​ന്ന ല​ളി​ത​മാ​യ ചോ​ദ്യ​ത്തി​ലേ​ക്ക് ചു​രു​ക്കാ​നാ​വി​ല്ല. കാ​ര​ണം, ഇ​വി​ടെ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത് ചി​ല സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല; വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ സ്വ​ഭാ​വ​ത്തെ​യും ഫെ​ഡ​റ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വി​നെ​യും സ്പ​ർ​ശി​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ ചോ​ദ്യ​മാ​ണ്. പ​ദ്ധ​തി​യു​ടെ പേ​രി​ല​ല്ല പ്ര​ശ്നം. സ്കൂ​ളു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ലും കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ലും ആ​ർ​ക്കും എ​തി​ർ​പ്പി​ല്ല. പ​ക്ഷേ, ഒ​രു പ​ദ്ധ​തി യ​ഥാ​ർ​ഥ​ത്തി​ൽ ജ​ന​ക്ഷേ​മ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​ണെ​ങ്കി​ൽ, അ​ത് സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്? വി​സ​മ്മ​തി​ക്കു​ന്ന​വ​രു​ടെ ന്യാ​യ​മാ​യ ധ​ന​സ​ഹാ​യ മാ​ർ​ഗ​ങ്ങ​ൾ പോ​ലും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം എ​ന്തി​നാ​ണ്?ഇ​വി​ടെ​യാ​ണ് വി​ക​സ​ന​ത്തി​ന്റെ മു​ഖം​മൂ​ടി​ക്ക് പി​ന്നി​ലെ രാ​ഷ്ട്രീ​യം വെ​ളി​പ്പെ​ടു​ന്ന​ത്.

‘‘ഞ​ങ്ങ​ളു​ടെ ന​യം സ്വീ​ക​രി​ക്കു​ക; അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ വി​ഹി​തം ത​ട​യും’’ എ​ന്ന സ​ന്ദേ​ശം വി​ക​സ​ന​ത്തി​ന്റേ​ത​ല്ല; അ​ധി​കാ​ര​ത്തി​ന്റെ ഭാ​ഷ​യാ​ണ്. ഫാ​ഷി​സ്റ്റ് പ്ര​വ​ണ​ത​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് എ​ല്ലാ​യ്പ്പോ​ഴും ഒ​രേ രൂ​പ​ത്തി​ലാ​വ​ണം എ​ന്നി​ല്ല. വി​ക​സ​നം, ആ​ധു​നി​ക​വ​ത്കര​ണം, ദേ​ശീ​യ ഐ​ക്യം, ഏ​കീ​കൃ​ത നി​ല​വാ​രം, ഭ​ര​ണ​കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പ​ദ​ങ്ങ​ളു​ടെ മ​റ​വി​ലൂ​ടെ​യും അ​വ വ​രാം. അ​ത് വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കി​ല്ല; വീ​ടി​ന​ക​ത്ത് ക​യ​റി​യ ശേ​ഷ​മാ​ണ് അ​തി​ന്റെ കാ​ൽ​പ്പാ​ടു​ക​ൾ ന​മ്മ​ൾ തി​രി​ച്ച​റി​യു​ക. അ​ത് വ​ന്ന​യു​ട​നെ ജ​നാ​ധി​പ​ത്യ​ത്തെ ത​ച്ചു​ത​ക​ർ​ക്കു​ക​യു​മി​ല്ല. പ​ക​രം, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ നി​ശ്ശ​ബ്ദ​മാ​ക്കും. ആ​ദ്യം അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കും. പി​ന്നീ​ട് അ​ഭി​പ്രാ​യ​വൈ​വി​ധ്യ​ത്തെ അ​നാ​വ​ശ്യ​വും ദേ​ശീ​യ ഐ​ക്യ​ത്തി​ന് ത​ട​സ്സ​വു​മാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കും. ഒ​ടു​വി​ൽ ഭ​ര​ണ​കൂ​ട വി​മ​ർ​ശ​നം പോ​ലും ദേ​ശ​വി​രു​ദ്ധ​ത​യാ​യി മു​ദ്ര​കു​ത്ത​പ്പെ​ടും. വി​ദ്യാ​ഭ്യാ​സ​രം​ഗം ഈ ​പ്ര​ക്രി​യ​യി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

പി.​എം. ശ്രീ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്കം ഒ​രു ധ​ന​സ​ഹാ​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള​ത​ല്ല. അ​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും ഇ​ന്ത്യ​ൻ ഫെ​ഡ​റ​ലി​സ​ത്തി​ന്റെ ഭാ​വി​യെ​ക്കു​റി​ച്ചും മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ നി​ല​നി​ൽ​പ്പി​നെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​യാ​ണ്. സ്കൂ​ളി​ന്റെ ചു​മ​രു​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​ന്ന​ത് പാ​ഠ​പു​സ്ത​ക ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഒ​രു രാ​ജ്യ​ത്തി​ന്റെ ഭാ​വി​യും കൂ​ടി​യാ​ണ്. ആ ​ഭാ​വി വി​മ​ർ​ശ​ന​ബോ​ധ​ത്തി​ന്റെ​യും ശാ​സ്ത്രീ​യ മ​നോ​ഭാ​വ​ത്തി​ന്റെ​യും മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മോ, അ​തോ ഏ​ക​ചി​ന്ത​യു​ടെ അ​ച്ചി​ൽ വാ​ർ​ത്തെ​ടു​ക്ക​പ്പെ​ട്ട അ​നു​സ​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത്തി​ലാ​യി​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്.

Tags:    
News Summary - The future of the nation is written on school walls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-24 00:30 GMT