നോ​ബ​ൽ സ​മ്മാ​ന ജേ​താ​വ് ബോ​ബ് ഡി​ല​ന്റെ പ്ര​ശ​സ്ത​മാ​യ ഒ​രു ഗാ​ന​മു​ണ്ട് - Blowin’ in the Wind. അ​തി​ൽ അ​ദ്ദേ​ഹം ചി​ല ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു.

How many roads must a man walk down

Before you call him a man?

രാ​വി​ലെ മു​ത​ൽ എ​ന്റെ മ​ന​സ്സി​ലും ഒ​രു ചോ​ദ്യം മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്:

How many lives must be lost on our roads

Before we treat them as a serious concern?

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ട് സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്കം മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ്, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യി​ലാ​ണ് എ​ന്റെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് ഒ​രു ടി​പ്പ​ർ ലോ​റി അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​കു​ന്ന​ത് ക​ണ്ട​ത്.​തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​രം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ എ​ത്ര​ത്തോ​ളം പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് സം​ശ​യ​മാ​ണ്.

അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം കാ​ട്ടാ​ക്ക​ട​ക്ക് സ​മീ​പം ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചെ​ന്ന വാ​ർ​ത്ത​യും ക​ണ്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള ബ​സ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും സ​മീ​പ​കാ​ല​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്നു. അ​തി​ൽ ഗ​ണ്യ​മാ​യൊ​രു പ​ങ്ക് പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ്.

അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തു​ന്നി​ല്ല എ​ന്നാ​ണോ, അ​തോ ക​ണ്ടെ​ത്തി​യി​ട്ടും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണോ സം​ശ​യം. ഒ​രു സു​ഹൃ​ത്താ​യ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം റോ​ഡു​ക​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തു​വ​രു​മ്പോ​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നി​യ​ന്ത്ര​ണം വ​രു​മെ​ന്ന​തും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

റോ​ഡ് സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ പൊ​ലീ​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​തോ​ടൊ​പ്പം, കൃ​ത്യ​മാ​യ ലൈ​സ​ൻ​സോ യോ​ഗ്യ​ത​യോ ഇ​ല്ലാ​ത്ത​വ​രു​ടെ കൈ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾക്കും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല. എ​ന്നാ​ൽ പ​ല​പ്പോ​ഴും അ​ത്ത​രം കേ​സു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. സ്വാ​ധീ​ന​വും ബ​ന്ധ​ങ്ങ​ളും നി​യ​മ​ത്തി​ന്റെ വ​ഴി​യെ ത​ട​യു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ അ​പ​ക​ട​കാ​ര​ണ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ന്ന് ക​ഞ്ചാ​വും രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തോ​ടൊ​പ്പം അ​ശ്ര​ദ്ധ​യും അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി തു​ട​രു​ന്നു.മ​റ്റൊ​രു വ​ലി​യ പ്ര​ശ്ന​മാ​ണ് ഹൈ​ബീം ലൈ​റ്റു​ക​ളു​ടെ ദു​രു​പ​യോ​ഗം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലൈ​റ്റു​ക​ളാ​ണ് ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ലൈ​റ്റ് ഡിം ​ചെ​യ്യാ​തെ സ​ഞ്ച​രി​ക്കു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ല​പ്പോ​ഴും ബ​സു​ക​ളി​ൽ ഡിം ​സ്വി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് പോ​ലും സം​ശ​യി​ക്കേ​ണ്ടി​വ​രു​ന്നു.

റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ, അ​പ​ര്യാ​പ്ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ൾ, അ​ശാ​സ്ത്രീ​യ​മാ​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.​എ​റ​ണാ​കു​ളം ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന​ടു​ത്തു​ള്ള മാ​വേ​ലി​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വാ​ർ​ത്ത​യു​ടെ ന​ടു​ക്കം അ​ടു​ത്ത കാ​ല​ത്തൊ​ന്നും ന​മ്മി​ൽ നി​ന്ന് വി​ട്ടു​പോ​കി​ല്ല. അ​വ​ധി ദി​വ​സം സ​ഹോ​ദ​ര​നൊ​പ്പം സൈ​ക്കി​ൾ ച​വി​ട്ടി ന​ട​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്ന് 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​ന്റെ ഫ​ല​മാ​യി യാ​തൊ​രു​വി​ധ സം​ര​ക്ഷ​ണ ഭി​ത്തി​യു​മി​ല്ലാ​തെ ഇ​ത്ത​ര​മൊ​രു അ​പ​ക​ട ഗ​ർ​ത്തം ന​ഗ​ര​മ​​ധ്യ​ത്തി​ൽ ഒ​രു​ങ്ങി​നി​ൽ​പ്പ് തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടു​ണ്ട്, ജ​ന​ങ്ങ​ൾ അ​ന്നു ത​ന്നെ പ​രാ​തി ന​ൽ​കി​യ​തു​മാ​ണ്.

കേ​ര​ള​ത്തി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ആ​ശ​ങ്ക കൂ​ടു​ത​ൽ വ​ർ​ധി​ക്കും. കേ​ര​ള പൊ​ലീ​സി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2025-ൽ ​സം​സ്ഥാ​ന​ത്ത് 49,889 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​വ​യി​ൽ 3,733 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും 56,922 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2026-ന്റെ ​ആ​ദ്യ മാ​സ​ങ്ങ​ളി​ലേ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​പ​ക​ട​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​മി​ത​വേ​ഗ​ത, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, സു​ര​ക്ഷാ ഉ​പാ​ധി​ക​ളു​ടെ ഉ​പ​യോ​ഗ​ക്കു​റ​വ്, മോ​ശം റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ, ല​ഹ​രി ഉ​പ​യോ​ഗം, ഹൈ​ബീം ലൈ​റ്റു​ക​ളു​ടെ ദു​രു​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഷം ഒ​രു കോ​ടി​യി​ല​ധി​കം ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​തും പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നി​ട്ടും ഓ​രോ അ​പ​ക​ട​വും ക​ഴി​ഞ്ഞാ​ൽ ഏ​താ​നും ദി​വ​സ​ത്തെ ച​ർ​ച്ച​ക​ളും അ​നു​ശോ​ച​ന​ങ്ങ​ളും ക​ഴി​ഞ്ഞ് നാം ​വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കു​ന്നു. അ​പ​ക​ട​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​ക്കാ​നു​മു​ള്ള ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ പ​ല​പ്പോ​ഴും കാ​ണു​ന്നി​ല്ല.

അ​വ​സാ​നം വീ​ണ്ടും ചി​ല ചോ​ദ്യ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യാ​കു​ന്നു.

ഇ​നി​യും എ​ത്ര ജീ​വ​നു​ക​ൾ റോ​ഡു​ക​ളി​ൽ പൊ​ലി​യ​ണം?

ഇ​നി​യും എ​ത്ര കു​ടും​ബ​ങ്ങ​ൾ അ​നാ​ഥ​മാ​ക​ണം?

ഇ​നി​യും എ​ത്ര കു​ട്ടി​ക​ൾ​ക്ക് അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ന​ഷ്ട​പ്പെ​ട​ണം?

ഇ​നി​യും എ​ത്ര അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ക​ണ്ണു​തു​റ​ക്കും?

ബോ​ബ് ഡി​ല​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​ന്നും പൂ​ർ​ണ​മാ​യ ഉ​ത്ത​ര​മി​ല്ല.

‘‘The answer, my friend, is blowin' in the wind.’’

അ​തെ, ഉ​ത്ത​രം കാ​റ്റി​ൽ പ​റ​ന്നു​ന​ട​ക്കു​ക​യാ​ണ്.


Tags:    
News Summary - How many more people have to die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-24 00:30 GMT