വിദ്യാഭ്യാസത്തിലെ ഇടതു ഇരട്ടത്താപ്പ്

​കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തെ പൂ​ർ​ണ​മാ​യി ഇ​രു​ട്ടി​ൽ നി​ർ​ത്തി പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നേ​ര​​ത്തേ ഒ​പ്പു​വെ​ച്ച​ത് വെ​റും യാ​ദൃ​ച്ഛി​ക​ത​യ​ല്ല. പു​റ​​മെ കേ​ന്ദ്ര​ന​യ​ങ്ങ​ളെ എ​തി​ർ​ത്ത്, അ​ക​മേ കൈ​നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പി​ന്റെ തു​ട​ർ​ച്ച മാ​ത്ര​മാ​യി​രു​ന്നു അ​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം സി​ല​ബ​സ് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളും ന​യ​സ​മീ​പ​ന​ങ്ങ​ളു​മാ​യി തീ​വ്ര​വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും സ്വാ​ധീ​ന​മു​റ​പ്പി​ച്ച​തി​ന്റെ സാ​ക്ഷ്യ​പ​ത്ര​മാ​യി​രു​ന്നു ആ ​ക​രാ​ർ.

ക​ണ്ണൂ​രി​ലെ ‘വ​ല​തു​പ​ക്ഷ’ പ​രീ​ക്ഷ​ണ​ങ്ങ​ൾ

​ഇ​ട​തു​പ​ക്ഷം നി​യ​മി​ച്ച വൈ​സ് ചാ​ൻ​സ​ല​റും സി​ൻ​ഡി​ക്കേ​റ്റും ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സും നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എം.​എ കോ​ഴ്‌​സി​ന്റെ സി​ല​ബ​സ് ഇ​തി​നൊ​രു​ദാ​ഹ​ര​ണ​മാ​ണ്. സ​വ​ർ​ക്ക​ർ, ഗോ​ൾ​വാ​ൾ​ക്ക​ർ, ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ, ബ​ൽ​രാ​ജ് മ​ധോ​ക്ക് തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​ത്തി​ന്റെ വ​ക്താ​ക്ക​ൾ​ക്കാ​ണ് സി​ല​ബ​സ് പ​ര​വ​താ​നി വി​രി​ച്ച​ത്. സി​ല​ബ​സി​ൽ ആ​കെ 11 പു​സ്ത​ക​ങ്ങ​ളി​ൽ അ​ഞ്ചും തീ​വ്ര​ദേ​ശീ​യ​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ അ​ക്കാ​ദ​മി​ക ചി​ന്ത​ക​ളി​ലേ​ക്ക് വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ൾ എ​ത്ര ആ​ഴ​ത്തി​ൽ അ​രി​ച്ചു​ക​യ​റി എ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ തെ​ളി​വാ​യി​രു​ന്നു അ​ത്.

ത​ക​ർ​ന്ന​ടി​ഞ്ഞ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം

​കേ​ര​ള​ത്തി​ലെ 389 വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നാ​ഷ​ന​ൽ സ്‌​കി​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം​വ​ർ​ക്ക് (എ​ൻ.​എ​സ്.​ക്യു.​എ​ഫ്) എ​ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ത്യു​ത്സാ​ഹ​ത്തോ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ, മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യി​രു​ന്ന കേ​ര​ള​ത്തി​ന്റെ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ മാ​ത്ര​മേ അ​ത് ഉ​പ​ക​രി​ച്ചു​ള്ളൂ. 2018നു ​ശേ​ഷം രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക് എ​ൻ.​എ​സ്.​ക്യു.​എ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ആ​റു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും, ഒ​രൊ​റ്റ നി​യ​മ​ന​ത്തി​നും അ​ത് ബാ​ധ​ക​മാ​ക്കി​യി​ല്ല. ഫ​ല​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്റെ അം​ഗീ​കാ​രം കി​ട്ടി​യ​തു​മി​ല്ല, കേ​ര​ള പി.​എ​സ്.​സി​യു​ടെ മു​ൻ​ഗ​ണ​ന ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. കോ​ർ​പ​റേ​റ്റ് അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്ക് ഇ​ട​തു​പ​ക്ഷം കീ​ഴ​ട​ങ്ങി​യ​തി​ന്റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​ണ് വി.​എ​ച്ച്.​എ​സ്.​ഇ മേ​ഖ​ല.

​ഡ​ൽ​ഹി​യി​ൽ എ​തി​ർ​പ്പ്, കേ​ര​ള​ത്തി​ൽ അ​നു​മ​തി

​പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​ത​ർ ശി​ക്ഷാ അ​ഭി​യാ​ൻ (പി.​എം-​ഉ​ഷ) എ​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യി​ലൂ​ടെ 405 കോ​ടി രൂ​പ കൈ​പ്പ​റ്റാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കാ​ട്ടി​യ തി​ടു​ക്കം ന​മ്മ​ൾ ക​ണ്ട​താ​ണ്. മു​മ്പ് ‘റൂ​സ’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പ​ദ്ധ​തി പൂ​ർ​ണ​മാ​യും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള​താ​ണ്. സ​മാ​ന രീ​തി​യി​ലാ​ണ് നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ൾ കേ​ര​ള​ത്തി​ൽ ധി​റു​തി പി​ടി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ധാ​ന ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ ഡി.​ടി.​എ​ഫും എ​സ്.​എ​ഫ്.​ഐ​യും നാ​ലു​വ​ർ​ഷ ഡി​ഗ്രി​യെ തു​റ​ന്നെ​തി​ർ​ക്കു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ കേ​ന്ദ്ര​ന​യ​ത്തി​ന്റെ വി​ശ്വ​സ്ത ഏ​ജ​ന്റു​മാ​രാ​യി അ​ത് ന​ട​പ്പാ​ക്കി​യ​ത്.

​ലോ​ക ബാ​ങ്കും കേ​ന്ദ്ര​വും സം​സ്ഥാ​ന​വും സം​യു​ക്ത​മാ​യി പ​ണം മു​ട​ക്കു​ന്ന ‘സ്റ്റാ​ർ​സ്’ പ​ദ്ധ​തി സ്വീ​ക​രി​ക്കാ​നും ഇ​ട​തു ഗ​വ​ൺ​മെ​ന്റി​ന് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ മ​ടി​യു​ണ്ടാ​യി​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ഇ​ട​തു​പ​ക്ഷം ത​ന്നെ വി​ല​യി​രു​ത്തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ ആ​ശ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. വി​ദ്യാ​ഭ്യാ​സം മാ​ത്ര​മ​ല്ല; കൃ​ഷി, ആ​രോ​ഗ്യം, പൊ​തു​വി​ത​ര​ണം തു​ട​ങ്ങി​യ സ​ക​ല മേ​ഖ​ല​ക​ളി​ലും കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളെ ര​ഹ​സ്യ​മാ​യി പു​ൽ​കു​ന്ന ഇ​ര​ട്ട മു​ഖ​മാ​ണ് ഇ​ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ണ്ടാ​യ​ത്.

നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ൾ

ഇ​ട​തു​പ​ക്ഷം ഒ​പ്പു​വെ​ച്ച ​പി.​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ക​രാ​റി​ലെ നി​ബ​ന്ധ​ന​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഏ​തു ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക്കും ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​നും താ​ഴെ പ​റ​യു​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല:

ഒ​ന്ന്, പൊ​തു​താ​ൽ​പ​ര്യാ​ർ​ഥം 30 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള ഏ​ക​പ​ക്ഷീ​യ അ​ധി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​നു മാ​ത്രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ​യു​ണ്ടാ​യി​ട്ടും, സം​സ്ഥാ​ന​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തെ പ​ണ​യം വെ​ച്ച് എ​ന്തി​നാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ഇ​തി​ൽ ഒ​പ്പി​ട്ട​ത്?

ര​ണ്ട്, ക​രാ​റി​ൽ ഒ​പ്പി​ടു​ന്ന​തി​നു മു​മ്പ​ല്ലേ ഏ​ഴം​ഗ ഉ​പ​സ​മി​തി​യെ വെ​ച്ച് ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രു​ന്ന​ത്? ഒ​പ്പു​വെ​ച്ച​ശേ​ഷം ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​തു​വ​ഴി, ക​രാ​റി​ൽ ഗു​രു​ത​ര​മാ​യ പാ​ക​പ്പി​ഴ​ക​ൾ സം​ഭ​വി​ച്ചു എ​ന്ന് അ​ന്ന​ത്തെ സ​ർ​ക്കാ​ർ ത​ന്നെ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ?

മൂ​ന്ന്, ഏ​ക​പ​ക്ഷീ​യ​മാ​യി കേ​ന്ദ്ര​ത്തി​ന് മാ​ത്രം റ​ദ്ദാ​ക്കാ​ൻ വ്യ​വ​സ്ഥ​യു​ള്ള ഒ​രു ക​രാ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു എ​ന്നു പ​റ​യു​ന്ന​തി​ൽ എ​ന്ത് യു​ക്തി​യാ​ണു​ള്ള​ത്? സം​സ്ഥാ​ന​ത്തി​ന്റെ ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ൾ ക​രാ​ർ ലം​ഘ​ന​മാ​യി മാ​റി നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക് വ​ഴി​മാ​റി​ല്ലേ?

നാ​ല്, ഇ​രു​ഭാ​ഗ​ത്തി​നും സ​മ്മ​ത​മാ​ണെ​ങ്കി​ൽ ക​രാ​റി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടാ​യി​ട്ടും, ഒ​പ്പി​ടും മു​മ്പ് എ​ന്തു​കൊ​ണ്ട് കേ​ര​ളം എ​ൻ.​ഇ.​പി ഷോ​ക്കേ​സു​ക​ളാ​യി പി.​എം ശ്രീ ​സ്കൂ​ളി​നെ മാ​റ്റും എ​ന്നു​പ​റ​യു​ന്ന ഭാ​ഗം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല? പി.​എം ശ്രീ ​സ്കൂ​ളു​ക​ളി​ൽ സം​സ്ഥാ​ന സി​ല​ബ​സും ക​രി​ക്കു​ല​വും പാ​ഠ​പു​സ്ത​ക​ങ്ങ​ളും മാ​ത്ര​മേ പി​ന്തു​ട​രു​ക​യു​ള്ളൂ എ​ന്ന ഭേ​ദ​ഗ​തി ഒ​പ്പി​ടും മു​മ്പ് എ​ഴു​തി​ച്ചേ​ർ​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?

ചു​രു​ക്ക​ത്തി​ൽ, എ​ൻ.​ഇ.​പി​യെ കേ​ര​ള​ത്തി​ൽ ഷോ​ക്കേ​സ് ചെ​യ്യാ​ൻ ഇ​ട​തു സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്റെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

പു​തി​യ ഗ​വ​ൺ​മെ​ന്റി​ന്റെ കാ​ബി​ന​റ്റ് ഉ​പ​സ​മി​തി​ക്ക് പ​രി​ശോ​ധി​ക്കാ​വു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു. ​വി​ദ്യാ​ഭ്യാ​സം ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ൺ​ക​റ​ന്റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി​രി​ക്കെ, കേ​ന്ദ്ര​ത്തി​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ചെ​റു​ക്കാ​ൻ കേ​ര​ള​ത്തി​ന് മു​ന്നി​ൽ ചി​ല ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളു​ണ്ട്:

ഒ​ന്ന്, സ്വ​ന്ത​മാ​യ വി​ദ്യാ​ഭ്യാ​സ ന​യം: ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും ചെ​യ്ത​തു​പോ​ലെ, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ബ​ദ​ലാ​യി കേ​ര​ള​ത്തി​ന്റെ സ​വി​ശേ​ഷ സാ​മൂ​ഹി​കാ​വ​സ്ഥ​യെ​യും മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ‘കേ​ര​ള വി​ദ്യാ​ഭ്യാ​സ ന​യം’ രൂ​പ​വ​ത്ക​രി​ക്കു​ക.

ര​ണ്ട്, ​ക​രാ​ർ ഭേ​ദ​ഗ​തി​ക്കാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക: ക​രാ​റി​ലെ ഭേ​ദ​ഗ​തി വ്യ​വ​സ്ഥ ഉ​പ​യോ​ഗി​ച്ച്, പി.​എം ശ്രീ ​സ്കൂ​ളു​ക​ളി​ൽ സം​സ്ഥാ​ന സി​ല​ബ​സും ക​രി​ക്കു​ല​വും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്ന ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക. മ​തേ​ത​ര സ​ങ്ക​ൽ​പ​ത്തെ ത​കി​ടം മ​റ​ക്കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ കേ​ര​ള​ത്തി​ൽ മാ​റ്റി​നി​ർ​ത്തു​ക. ക​രാ​ർ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും മ​റ്റു ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് മാ​ത്ര​മാ​യി പ​ദ്ധ​തി​യെ പ​രി​മി​ത​പ്പെ​ടു​ത്തു​ക.

മൂ​ന്ന്, ​സ്വ​ത​ന്ത്ര വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്: കേ​ന്ദ്ര ധ​ന​സ​ഹാ​യ​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഫി​നാ​ൻ​സ് ക​മീ​ഷ​ൻ ഗ്രാ​ന്റു​ക​ൾ, കോ​ർ​പ​റേ​റ്റു​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ടു​ക​ൾ, ജ​ന​കീ​യ ക്രൗ​ഡ് ഫ​ണ്ടി​ങ് എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് സം​സ്ഥാ​ന​ത്തി​ന്റേ​താ​യ ഒ​രു ‘വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ/​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട്’ രൂ​പ​വ​ത്ക​രി​ക്കു​ക.

കേ​ര​ള​ത്തി​ന്റെ ത​ന​തു സം​സ്കാ​ര​വും മ​തേ​ത​ര പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും സാ​മൂ​ഹി​ക ഘ​ട​ന​യും ഒ​ത്തു​ചേ​രു​ന്ന, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​ത്തി​ന്റെ വി​ഷം ക​ല​ർ​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്ക​ണം. കേ​വ​ല രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക​പ്പു​റം പ​ദ്ധ​തി ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ച്ചു ഭ​ര​ണ​ഘ​ട​നാ​പ​ര​വും പ്രാ​യോ​ഗി​ക​വു​മാ​യ പ്ര​തി​രോ​ധ​ങ്ങ​ൾ തീ​ർ​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം.

Tags:    
News Summary - Left-wing double standards in education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.