ആദ്യത്തെയും അവസാനത്തെയും വാർത്തസമ്മേളനങ്ങൾ

ത​​​െൻറ കാലാവധി തീർക്കുന്ന പൊതുതെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പായിരുന്നുപ്രധാനമന്ത്രിപദ ത്തിലെത്തിയശേഷം നരേന്ദ്ര മോദി ആദ്യമായി വന്നിരുന്ന വാർത്തസമ്മേളനം. ന്യൂഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പ ി ആസ്ഥാനത്ത് അമിത് ഷാ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അവിചാരിതമായി വന്ന മോദിയോട് ‘ആജ് തകി’​​െൻറ അഞ്​ജന ഒ ാം കശ്യപാണ് പ്രജ്ഞ സിങ്​ വിവാദത്തെ കുറിച്ചുള്ള ആ ചോദ്യം ചോദിച്ചത്.

അഞ്ചുവർഷം പൂർത്തിയാക്കിയ ഇന്ത്യൻ പ്ര ധാനമന്ത്രിക്കുനേരെ ഒരു വാർത്തസമ്മേളനത്തിൽ നിന്നുയർന്ന ആദ്യ ചോദ്യം. മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രജ്ഞ സിങ്ങ ിനോട് താൻ പൊറുക്കില്ലെന്നുപറഞ്ഞത് മോദിയായതുകൊണ്ടാണ് ത​​​െൻറ ചോദ്യം മോദിയോട്​ ഉന്നയിക്കുന്നതെന്ന്​ അവർ മുൻകൂർ ജാമ്യമെടുത്തിരുന്നു. എന്നിട്ടും ‘ഇല്ല, പാർട്ടി അധ്യക്ഷനു മുന്നിൽ താൻ സംസാരിക്കില്ല’ എന്നുപറഞ്ഞ് ത ാൻ ഉത്തരം നൽ​േകണ്ട ആ ചോദ്യംപോലും നേരിടാനാകാതെ മോദി കുഴങ്ങി. ചോദ്യംകൊണ്ട് തന്നെ കുരുക്കുമെന്ന് മോദി പേട ിക്കേണ്ട അപരിചിതയായ ഒരു മാധ്യമപ്രവർത്തകയായിരുന്നില്ല അഞ്ജന ഒാം കശ്യപ്. നേര​േത്ത ദൂരദർശനിലും ‘സീ ന്യൂസി’ലും ‘ സ്​റ്റാർ ന്യൂസി’ലും പ്രവർത്തിച്ച് ‘ആജ് തകി’നെയും ഏറക്കുറെ മോദിഭക്ത മാധ്യമമാക്കി മാറ്റിയെടുക്കുന്നതിൽ പങ്ക ുവഹിച്ചവരാണ്. മോദി ആഗ്രഹിച്ചതരത്തിൽ ‘ആജ്തകി’നുവേണ്ടി ഒരു അഭിമുഖം അവർ എടുത്തു കൊടുത്തിട്ട് കൂടുതൽ ദിവസങ്ങള ായിട്ടുമില്ല.

മോദി അഭിമുഖവും ചോദ്യകർത്താവും
വാരാണസിയിൽ കഴിഞ്ഞ ഏപ്രിൽ 26ന് ഗംഗയിൽ പ്രത്യേകമായി ഒരുക്കിയ ബോട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്രചെയ്ത് അഭിമുഖംനടത്തിയ ‘ആജ്​ തകി’​​െൻറ സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററാണ് അഞ്ജന ഒാം കശ്യപ്. ‘ഇന്ത്യ ടുഡെ’ ന്യൂസ് ഡയറക്ടർ രാഹുൽ കൻവൽ, ആജ് തക് എക്സിക്യൂട്ടിവ് എഡിറ്റർ ശ്വേതാ സിങ്​ എന്നിവരോടൊത്തായിരുന്നു നരേന്ദ്ര മോദിയുമായുള്ള ‘ആജ്​ തകി’​​െൻറ ‘എക്സ്ക്ലൂസിവ്’ അഭിമുഖം. ഇന്ത്യൻ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ ഏറെ താൽപര്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് സന്തോഷത്തോടെ മറുപടി നൽകാൻ കഴിയുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആ അഭിമുഖത്തിനായി ആജ്തക് തയാറാക്കിയിരുന്നത്.

പ്രധാനമന്ത്രിയുടെ ഹൃദയത്തിൽ സന്തോഷമുണ്ടാക്കുന്ന കാര്യമെന്താണ്? മോദിജി ശമ്പളംകൊണ്ട് എന്താണ് ചെയ്യുന്നത്? താങ്കളുടെ അമ്മ ഇപ്പോഴും വളരെ സ്നേഹത്തോടെ കൈയിൽ കാശ് പിടിപ്പിക്കാറുണ്ടേല്ലാ, ആ കാശുകൊണ്ട് താങ്കൾ എന്താണ് ചെയ്യുന്നത്? എന്നുതുടങ്ങിയ തീർത്തും നിരുപദ്രവകരമായ േചാദ്യങ്ങൾക്ക് ഏറെ ആഹ്ലാദത്തോടെയാണ് അന്ന് മോദി മറുപടി നൽകിയത്. പതിവായി 11 രൂപ ത​​​െൻറ കൈവശംവെക്കാൻ തരാറുള്ള അമ്മ ഒരിക്കൽ 5,000 രൂപ തന്നതും കശ്മീരിലെ വെള്ളപ്പൊക്കത്തിന് ആ പണം നൽകാൻ പറഞ്ഞതും, നാഗാലാൻഡിലെ ഒരു ക്രിസ്​ത്യൻ പെൺകുട്ടി ചെറുപ്പത്തിൽ വാരാണസിയിൽ വന്നതും പിന്നീട് അവിടെ സ്ഥിരതാമസമാക്കി ഗംഗയെ ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയതും, ബനാറസ് ഹിന്ദു സർവകലാശാലകളിലെ വിദ്യാർഥികൾ മയക്കുമരുന്നിനടിമപ്പെട്ട 1000 പേരെ അതിൽ നിന്ന് മോചിപ്പിച്ചതും അവരെ വാരാണസിയിൽ കൊണ്ടുവന്ന് ഗംഗാ ശുചീകരണത്തി​​െൻറ ഭാഗമാക്കിയതുമെല്ലാം മോദി വളരെ ഹൃദ്യമായി അന്ന് അവതരിപ്പിച്ചു.

അതേ ആത്മവിശ്വാസത്തിലായിരുന്നു മോദിതന്നെ മറുപടി നൽകുമെന്ന് കരുതി അഞ്ജന ചോദ്യമുന്നയിച്ചത്. എന്നാൽ, സ്വന്തം മണ്ഡലമായ വാരാണസിയിലെ പരസ്യ തെരഞ്ഞെടുപ്പു പ്രചാരണത്തിനുകൂടി അന്ത്യംകുറിക്കുന്ന ബി.ജെ.പിയുടെ വാർത്തസമ്മേളനമായിരുന്നിട്ടുകൂടി ഇൗ ഒരു ചോദ്യത്തിന് മറുപടി നൽകാൻ മോദിക്കായില്ല. അഞ്ജന ആ ചോദിച്ചത് അത്ര പിടിച്ചില്ലെന്ന് മോദിയുടെയും അമിത് ഷായുടെയും പ്രതികരണങ്ങളിൽനിന്ന് ബോധ്യമായിരുന്നു. ചോദ്യങ്ങളില്ലാത്ത വാർത്തസമ്മേളനത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ മോദി ഇടംപിടിച്ചതുപോലെ, മോദിയോട് ഒരു വാർത്തസമ്മേളനത്തിൽ ആദ്യചോദ്യമുന്നയിച്ച മാധ്യമപ്രവർത്തക എന്ന ക്രെഡിറ്റ് കരിയറിൽ എഴുതിേച്ചർക്കാനായത് അഞ്ജനക്ക് മിച്ചമായി.

വാർത്തസമ്മേളനത്തിന് േമാദിയെ കൊണ്ടുവന്നത്
‘കാര്യകർത്താക്കളു’ടെ യോഗത്തിനു വന്ന തന്നെ, ഇൗ വാർത്തസമ്മേളനത്തിലേക്ക് കൊണ്ടുവന്നത് അമിത് ഷായുടെ പണിയാണെന്ന് മോദിതന്നെയാണ് പറഞ്ഞത്. അമിത് ഷാ നടത്തുമെന്ന് അറിയിച്ചിരുന്ന ഇൗ വാർത്തസമ്മേളനത്തിലേക്ക് ആർ.എസ്.എസ് നേതൃത്വം മുൻകൈയെടുത്ത് ശരിക്കും നരേന്ദ്ര മോദിയെ പിടിച്ചുകൊണ്ടുവരുകയായിരുന്നു. ഒരു വാർത്തസമ്മേളനംപോലും നടത്താത്ത ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചീത്തപ്പേര് മാറ്റിയെടുക്കുന്നതിനായിരുന്നു അത്. ബി.ജെ.പിയുടെ ചുമതലയുള്ള ആർ.എസ്.എസ് നേതാവ് രാം ലാലും മോദിക്കും അമിത് ഷാക്കുമൊപ്പം േവദിയിലേക്ക് കയറിവന്നത് അതുകൊണ്ടാണ്. ചോദ്യങ്ങൾ ഭയന്ന് വർഷങ്ങളായി താൻ ഒഴിവാക്കുന്ന വാർത്തസമ്മേളനത്തിൽ ആർ.എസ്.എസി​​െൻറ നിർബന്ധത്തിനു വിധേയമായി ഇരിക്കേണ്ടതി​​െൻറ അസ്വസ്ഥതയാണ് മോദിയുടെ ശരീരഭാഷയിലുടനീളം പ്രതിഫലിച്ചത്.

ഒരു പതിറ്റാണ്ടുമുമ്പ് മോദി നിർത്തിവെച്ചതാണ് വാർത്തസമ്മേളനങ്ങൾ എന്ന്​ ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ഖാലിഖ് അഹ്​മദ് പറയുന്നു. സാഘോഷം നടത്തിയ ഒരു വാർത്തസമ്മേളനത്തിൽ കേവലം നിരുപദ്രവകരമായ തമാശ കലർന്ന ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാനാകാതെ വന്നപ്പോഴായിരുന്നു അത്. പിന്നീട് തന്നോട് അടുപ്പവും വിശ്വസ്തതയും സൂക്ഷിക്കുന്ന മാധ്യമപ്രവർത്തകരെ വിളിച്ച് ഇപ്പോൾ ഡൽഹിയിലും കാണിക്കാറുള്ള പോലെ അഭിമുഖങ്ങൾ നൽകുകയായിരുന്നു ഗുജറാത്തിലും മോദിയുടെ പതിവ്.
അവസാനം നടന്നത്

ഒരു പതിറ്റാണ്ട് മുമ്പ്
രാജ്യം ഇതുപോലൊരു പൊതുതെരഞ്ഞെടുപ്പി​​െൻറ പടിവാതിൽക്കലെത്തിയ 2009 ജനുവരിയിലായിരുന്നു നരേന്ദ്ര മോദി ഗുജറാത്തിൽ അവസാന വാർത്തസമ്മേളനം നടത്തിയത്. രണ്ടുവർഷം കൂടുേമ്പാൾ ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ചിരുന്ന ‘വൈബ്രൻറ് ഗുജറാത്ത്’ പരിപാടി അറിയിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ മോദി വിളിച്ചുചേർത്തതായിരുന്നു അന്നത്തെ വാർത്തസമ്മേളനം. ഗുജറാത്തിൽ കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ നടത്താനും പുതിയ സാേങ്കതിക വിദ്യ കൊണ്ടുവരാനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ തയാറായതിനെ കുറിച്ച് മാധ്യമങ്ങൾക്കുമുമ്പാകെ വിശദീകരിക്കുകയായിരുന്നു മോദി. ഗുജറാത്തി​​െൻറ വികസനത്തിനായി വിദേശത്തുനിന്ന് നിക്ഷേപവും സാേങ്കതികവിദ്യയും കൊണ്ടുവരുകയാണെന്ന് േമാദി പറഞ്ഞു.

ഇത്തവണ തങ്ങളുടെ ശ്രദ്ധ ചെറുകിട സംരംഭങ്ങളാണെന്നും െചറുകിട സംരംഭങ്ങളിൽ ഇറ്റലിക്കാണ് യൂറോപ്പിൽ ആധിപത്യമെന്നും അദ്ദേഹം തുടർന്നു. അതിനാൽ ഇറ്റാലിയൻ സാേങ്കതിക വിദ്യ ഗുജറാത്തിൽ ഉപയോഗിക്കുന്നതിനാണ് ഇത്തവണ ‘വൈബ്രൻറ് ഗുജറാത്തി’ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുകൂടി പറഞ്ഞാണ് മോദി സംസാരം നിർത്തിയത്. ആ സംസാരത്തിനു ശേഷം‘ഇന്ത്യൻ എക്സ്പ്രസി’െല മുതിർന്ന മാധ്യമപ്രവർത്തകനായ ഖാലിഖ് അഹ്​മദ് മോദിജീ, തനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞു. ആരാണ് താങ്കളെന്ന് മോദി ചോദിച്ചപ്പോൾ തന്നെ പരിചയ​െപ്പടുത്തി ഖാലിഖ് ആ ചോദ്യമുന്നയിച്ചു. ‘ഇറ്റാലിയൻ സാേങ്കതിക വിദ്യ ഗുജറാത്തിലെ െചറുകിട വ്യവസായ സംരംഭങ്ങളിൽ ഉപയോഗിക്കുമെന്നാണല്ലോ താങ്കൾ പറഞ്ഞത്.

സോണിയ ഗാന്ധി ഇറ്റലിയിൽനിന്നാണല്ലോ. ഇന്ത്യൻ പ്രധാനമന്ത്രിയായി കോൺഗ്രസ് സോണിയ ഗാന്ധിയെ കൊണ്ടുവന്നാൽ അത് താങ്കൾക്ക് സ്വീകാര്യമാകുമോ?’ എന്നായിരുന്നു ഖാലിഖി​​െൻറ ചോദ്യം. വാർത്തസമ്മേളന ഹാളിൽ പിന്നീട് ഏതാനും നേരത്തേക്ക് കനത്ത നിശ്ശബ്​ദതയായിരുന്നുവെന്ന്​ ഖാലിഖ്​ ഒാർക്കുന്നു. ഒന്നും മറുപടി പറയാനാകാതെ മോദി വിവർണമായ മുഖത്തോടെ ഇരുന്നു. അൽപനേരം കഴിഞ്ഞ് ‘സുഹൃത്തുക്കളേ, ഇദ്ദേഹത്തിന് നല്ല വിശപ്പുണ്ട്, നമുക്ക് പോയി ഭക്ഷണം കഴിക്കാം’ എന്നും പറഞ്ഞ് പാതിവഴിയിൽ ആ വാർത്താസമ്മേളനം അവസാനിപ്പിച്ച് മോദി എഴുന്നേറ്റു. അതിനുശേഷം പിന്നീടൊരിക്കലും മോദിയുടെ വാർത്തസമ്മേളനത്തിൽ ഇരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഗുജറാത്തിലെ മാധ്യമപ്രവർത്തകർക്ക് അവസരം ലഭിച്ചിട്ടി​െല്ലന്ന് ഖാലിഖ് പറഞ്ഞു.

പിന്നീട് വളരെ അപൂർവമായേ മോദി പത്രക്കാരെ കാണാറുണ്ടായിരുന്നുള്ളൂ; അതും തനിക്ക് വേണ്ടപ്പെട്ടവരെ മാത്രം. മോദി ഡൽഹിയിലേക്ക് വന്നപ്പോൾ ഗുജറാത്ത് സർക്കാറിൽനിന്ന് കേന്ദ്ര സർവിസിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുവന്നപോലെ, അഹ്​മദാബാദിലെ വിശ്വസ്തരായ ചില മാധ്യമപ്രവർത്തകരും ഡൽഹിയിലെ തങ്ങളുടെ മാധ്യമസ്ഥാപനങ്ങളിലേക്ക് സ്ഥലം മാറി വന്നിട്ടുണ്ട്.

Tags:    
News Summary - narendra modi press meet-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.