അ​ടി​ക്കൊ​പ്പം സ​മ്മാ​ന​വും

ദോ​ഷം പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്. ക​ല്ല​ട​യു​ടെ ബ​സു​ക​ളി​ൽ ത​ല്ലും ച​വി​ട്ടും മാ​ത്ര​മ​ല്ല, സ്വ​ർ​ണ​നാ ​ണ​യ​ങ്ങ​ളും എ​ൽ.​ഇ.​ഡി ടി.​വി​യു​മെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. ദീ​പാ​വ​ലി ​യോ​ട​നു​ബ​ന്ധി​ച്ച് ദി​നം​പ്ര​തി സ​മ്മാ​ന​ങ്ങ​ളും ബം​ബ​ർ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. 500ന്​ മു ​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​രു സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ൾ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇൗ ‘​സേ​വ​നം ’. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് സ്ഥ​ല​ത്ത െ പ്ര​ധാ​ന ഏ​മാ​നാ​യി​രി​ക്കും. വ​ണ്ടിപോ​കു​ന്ന റൂ​ട്ടി​ലെ​ല്ലാം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധമ ുണ്ട്. ബു​ക്കി​ങ് ഏ​ജ​ൻ​സി​ക​ളാ​ണ് ഇ​ട​നി​ല​ക്കാ​ർ. കോ​യ​മ്പ​ത്തൂ​രി​ലും കോ​ഴി​ക്കോ​ട്ടും ബം​ഗ​ളൂരു​വി ​ലും ഇ​തി​ന് മാ​റ്റ​മി​ല്ല. െപാ​ലീ​സ്, മോേ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​​ഗ​സ്ഥ​രെ​ വേ​ണ്ട​രീ​തി​യി​ൽ ക ാ​ണാ​നും ക​ല്ല​ട​യ​ട​ക്ക​മു​ള്ള ട്രാ​വൽ​സു​കാ​ർ മി​ടു​ക്ക​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പിെ​ൻ​റ ത​ലേ​ന്ന് കേ​ര​ള ​ത്തി​ൽ വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്ത വി​ഷ​യ​മാ​യി​ട്ടും പ്ര​ധാ​ന രാ​ഷ്​ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ രാരും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പാ​ള​യം ‘മാ​ർ​ക്ക​റ്റ്’
കോ​ഴി​ക്കോ​ടിെ​ൻ​റ പ്ര​ധാ​ന വ്യാ​ പാ​ര​കേ​ന്ദ്ര​മാ​ണ് പാ​ള​യം മാ​ർ​ക്ക​റ്റ്. പ​ച്ച​ക്ക​റി, പ​ഴം വി​ൽ​പ​ന​യാ​ണ് കൂ​ടു​ത​ലും. പു​ല​ർ​ച്ച മു​ത​ൽ പാ​ള​യ​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ പ​ച്ച​ക്ക​റി ലോ​റി​ക​ൾ സ്ഥാ​നംപി​ടി​ക്കും. പി​ന്നീ​ട് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു ​ന്ന​ തി​ര​ക്കാ​ണ്. ഇ​വി​ടെനി​ന്ന് 50 മീ​റ്റ​ർ അ​ടു​ത്താ​ണ് കോ​ൺ​ട്രാ​ക്​ട്​​ കാരേ​ജ് ബ​സു​ക​ളു​ടെ ബു​ക്കി​ ങ് ഒാ​ഫി​സും ‘സ്​റ്റാ​ൻ​ഡും’. വ​ലി​യ ഗു​ഹ​പോ​ലെ തോ​ന്നി​ക്കു​ന്ന, ബ​സിെ​ൻ​റ ഗു​ഡ്സ് കാ​രി​യ​റി​നു​ള്ളി​ൽ നി​ന്ന്​ ച​ര​ക്കു​ക​ൾ ഇ​റ​ക്കു​ന്ന​ത് പ​തി​വുകാ​ഴ്ച​യാ​ണ്. തു​ണി​ത്ത​ര​ങ്ങ​ളും ഫാ​ൻ​സി, സ്​റ്റേ​ഷ​ന​റി വ​സ ്തു​ക്ക​ളും ‘ഗു​ഹ’​യി​ൽനി​ന്ന് റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ടും. ബ​സിെ​ൻ​റ മു​ക​ളി​ലും കാ​ണും ചി​ല കെ​ട്ടു​ക​ൾ. ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും മ​ടി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തി​ന് നി​കു​തി ചോ​ർ​ച്ച​യാ​ണ് ഫ​ലം. ബം​ഗ​ളൂരുവി​ൽനി​ന്നു​ള്ള ബ​സി​ൽനി​ന്ന് താ​മ​ര​ശ്ശേ​രി​യി​ലും െകാ​ടു​വ​ള്ളി​യി​ലും നി​ര​വ​ധി ചാ​ക്കു​ക​ളും പെ​ട്ടി​ക​ളും ഇ​റ​ക്കു​ന്ന​തും പ​തി​വാ​ണ്. താ​ങ്ങാ​വു​ന്ന​തി​ലേ​റെ ച​ര​ക്കുമായി താ​മ​ര​ശ്ശേ​രി ചു​രം ഇ​റ​ങ്ങി വ​രുേ​മ്പാ​ൾ ഒ​രു ബ​സ് െകാ​ക്ക​യി​ലേ​ക്ക് മ​റ​ഞ്ഞി​ട്ട് കു​റ​ച്ച് വ​ർ​ഷ​മേ ആ​യു​ള്ളൂ. കോ​ഴി​ക്കോ​ട്ടുനി​ന്ന് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഇ​ത്ത​രം ബ​സു​ക​ളി​ൽ രാ​ത്രി​യാ​ത്ര ചെ​യ്യു​ന്ന​ത്.

കല്ലട ഒ​രു പ്ര​തീ​കം മാ​ത്ര​മാ​​ണ് -ശി​​ഹാ​​ബു​​ദ്ദീ​​ൻ പൊ​​യ്ത്തും​​ക​​ട​​വ്​
അ​​ന​​ധി​​കൃ​​ത​​മാ​​യി ഉ​​ണ്ടാ​​ക്കു​​ന്ന ഭാ​​രി​​ച്ച പ​​ണം, അ​​തു​​പ​​യോ​​ഗി​​ച്ച് അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പൊ​​ളി​​റ്റി​​ക്ക​​ൽ പി​​മ്പു​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് വ​​മ്പി​​ച്ച നി​​ല​​യി​​ൽ സ്വാ​​ധീ​​നി​​ക്ക​​ൽ, പൊ​​ലീ​​സ് സ​​ഹാ​​യ​​ത്തോ​​ടെ​​യു​​ള്ള ഗു​​ണ്ടാ​​യി​​സം -​ഇ​​വ മൂ​​ന്നും ചേ​​ർ​​ത്ത് ചെ​​റു​​തും വ​​ലു​​തു​​മാ​​യ സ​​മാ​​ന്ത​​ര നി​​യ​​മം ന​​ട​​ത്തി​​പ്പു​​കാ​​ർ ഇ​​ന്ത്യ​​യി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്നു. ഇ​​ത്ത​​രം ആ​​ളു​​ക​​ൾ ചെ​​റി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കു​​മ്പോ​​ഴേ​​ക്കും ജാ​​തി മ​​ത രാ​​ഷ്​​ട്രീ​യ സം​​ഘ​​ട​​ന​​ക​​ൾ​പോ​​ലും ഒ​രു നാ​​ണ​​വു​​മി​​ല്ലാ​​തെ ര​​ക്ഷി​​ക്കാ​​ൻ ഓ​​ടി​​യെ​​ത്തു​​ന്ന​​ത് നാം ​​കാ​​ണു​​ന്നു.

സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യാ​​ണ് ഇ​​വ​​യി​​ൽ മു​​ഖ്യ​​പ്ര​​തി​​സ്ഥാ​​ന​​ത്ത് നി​​ൽ​​ക്കു​​ന്ന​​ത് എ​​ന്നു​ത​​ന്നെ വേ​​ണം പ​​റ​​യാ​​ൻ. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​ർ എ​​ങ്ങ​​നെ ഇ​​ട​​പെ​​ടു​​ന്നു എ​​ന്ന​​ത് കേ​​ര​​ളം മു​​ഴു​​വ​​ൻ ഉ​​റ്റു​​നോ​​ക്കു​​ന്നു എ​​ന്ന കാ​​ര്യം ഭ​​ര​​ണ​​കൂ​​ടം മ​​റ​​ന്നു​കൂ​​ടാ​​ത്ത​​താ​​ണ്

കു​​റേ ക​​ഴി​​യു​​മ്പോ​​ൾ ആ​​ളു​​ക​​ൾ ഇ​​തൊ​​ക്കെ മ​​റ​​ന്നു​പോ​​കു​​മെ​​ന്ന പ്ര​​ത്യാ​​ശ​​യാ​​ണ് ഭ​​ര​​ണ​​കൂ​​ടം പു​​ല​​ർ​​ത്തു​​ന്ന​​തെ​​ങ്കി​​ൽ മ​​റ്റൊ​​ന്നും പ​​റ​​യാ​​നി​​ല്ല. ഇ​​തു​​വ​​രെ​​യു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​െ​ൻ​റ ഇ​​ട​​പെ​​ട​​ൽ പ്ര​​തീ​​ക്ഷാ​​ജ​​ന​​ക​​മാ​​ണെ​​ന്നു പ​​റ​​യാം.
ഈ ​​കു​​റി​​പ്പു​​കാ​​ര​​ൻ ക​​ല്ല​​ട​​യി​​ൽ യാ​​ത്ര​ചെ​​യ്തി​​ട്ടു​​ണ്ട്. ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഇ​​ത്ര​​യേ​​റെ ധാ​​ർ​​ഷ്​​ട്യം എ​​ങ്ങ​​നെ കൈ​​വ​​രു​​ന്നു എ​​ന്ന് അ​​ത്ഭു​​ത​​പ്പെ​​ട്ടി​​ട്ടു​​മു​​ണ്ട്. ക​​ല്ല​​ട സം​​ഭ​​വ​​ത്തി​​െ​ൻ​റ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഒ​​രു ക​​മീ​​ഷ​​നെ നി​​യ​​മി​​ക്ക​​ണം. ഇ​​ത്ത​​രം ബ​​സു​കാ​​ർ എ​​ങ്ങ​​നെ​​യാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ളും അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളും ഉ​​ണ്ടാ​​വ​​ണം.​​ഇ​​തോ​​ടൊ​​പ്പം, നേ​​ര​​ത്തെ ഇ​​ത്ത​​രം പീ​​ഡ​​ന​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യ യാ​​ത്ര​​ക്കാ​​ർ​​ക്ക് മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ പ​​രാ​​തി​​പ്പെ​​ടാ​​ൻ ഒ​​രു സെ​​ല്ല് ഉ​​ണ്ടാ​​ക്ക​​ണം.

പ​​ല​​പ്പോ​​ഴും ഇ​​ത്ത​​രം അ​​ന്ത​​ർ സം​​സ്ഥാ​​ന ല​​ക്ഷ്വ​​റി ബ​​സു​​ക​​ൾ എ​​ന്തു​​കൊ​​ണ്ടാ​​ണ് കൃ​​ത്യ​​സ​​മ​​യം പാ​​ലി​​ക്കാ​​ത്ത​​തെ​​ന്നും സ്​​റ്റാ​​ർ​​ട്ടി​​ങ്​ പോ​​യ​​ൻ​​റി​​ലേ​​ക്ക് നാ​​ലും അ​​ഞ്ചും മ​​ണി​​ക്കൂ​​ർ വൈ​​കു​​തെ​​ന്നും ഈ ​​സ​​മ​​യ​​ത്ത് ഈ ​​വ​​ണ്ടി​​ക​​ൾ ദു​​രൂ​​ഹ​​മാ​​യി എ​​വി​​ടെ​​യാ​​ണ് അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ന്ന​​തെ​​ന്നും അ​​ന്വേ​​ഷ​​ണ​വി​​ധേ​​യ​​മാ​​ക്ക​​ണം. ചി​​ല​​പ്പോ​​ൾ ന​​മ്മെ ഞെ​​ട്ടി​​ക്കു​​ന്ന ഒ​​രു ക്രൈം ​​ശൃം​​ഖ​ല​​യെ​​പ്പ​​റ്റി​​ത്ത​​ന്നെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു വ​​ന്നു​​കൂ​​ടെ​​ന്നി​​ല്ല.

ഇ​​വ​​ർ സ​​ർ​​ക്കാ​​ർ ബ​​സു​​ക​​ളെ വ​​രു​​തി​​യി​​ൽ വ​​രു​​ത്തു​​ന്നു​​ണ്ടെ​​ന്നും റെ​​യി​​ൽ​​വേ സ​​ർ​​വി​​സു​​ക​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്നു​​ണ്ടെ​​ന്ന​​തും ക​ു​റേ​​ക്കാ​​ല​​മാ​​യി കേ​​ൾ​​ക്കു​​ന്നു. പ്ര​​ത്യേ​​കി​​ച്ച് ബാം​​ഗ്ലൂ​​ർ റൂ​​ട്ടി​​ൽ. ഇ​​തി​​ൽ വ​​ല്ല വാ​​സ്ത​​വ​​മു​​ണ്ടോ എ​​ന്ന​​തും സ​​ർ​​ക്കാ​​ർ അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​തു​​ണ്ട്. സ​​ർ​​ക്കാ​​റി​ന് ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രോ​​ടു​​ള്ള​​ത് ഒ​​രു ര​​ക്ഷി​​താ​​വി​​െ​ൻ​റ റോ​​ളാ​​ണെ​​ന്ന​​ത് നാം ​​മ​​റ​​ന്നു കൂ​​ടാ. ഒ​​പ്പം യാ​​ത്ര​ചെ​​യ്ത​​വ​​ർ എ​​ല്ലാ​​വ​​ർ​​ക്കും വേ​​ണ്ടി​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​തെ​​ന്നാ​​ണ് ന​​മു​​ക്ക് മ​​ന​​സ്സി​​ലാ​​കു​​ന്ന​​ത്.​ ഈ ​ചെ​​റു​​പ്പ​​ക്കാ​​രെ അ​​തി​​ക്രൂ​​ര​​മാ​​യി ത​​ല്ലി​​ച്ച​​ത​​ക്കു​​മ്പോ​​ൾ ഒൊ​​ന്നു​​മ​​റി​​യാ​​ത്ത​​തു​പോ​​ലെ സീ​​റ്റി​​ല​​മ​​ർ​​ന്നി​​രു​​ന്ന മാ​​ന്യ​​ന്മാ​​രാ​​യ പെ​​രു​​ച്ചാ​​ഴി​​ക​​ളെ​​പ്പ​​റ്റി​​യും നാം ​​ഓ​​ർ​​ക്കേ​​ണ്ട​​തു​​ണ്ട്

ചട്ടലംഘനം നേരിടും –മന്ത്രി എ.കെ. ശശീന്ദ്രൻ


ഗൗരവതരത്തിലുള്ള നിയമലംഘനമാണ് സ്വകാര്യ അന്തർസംസ്ഥാന സർവിസുകള​ുടേത്​. കേരളത്തിലോടുന്നവയിൽ പകുതിയിലധികം ബസുകളുടെയും രജിസ്ട്രേഷൻ അരുണാചൽപ്രദേശിലാണ്. അവിടെ നിന്നാണ് ഒാൾ ഇന്ത്യ ടൂറിസ്​റ്റ് പെർമിറ്റ് സമ്പാദിച്ചിട്ടുള്ളതും. രജിസ്ട്രേഷൻ നടപടികൾ ലളിതമായതാണ് കാരണം. ചട്ടം അനുസരിച്ചിട്ടുണ്ട് എന്നതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണത്തിന്​ പരിമിതികളുണ്ട്.

അതേസമയം, ചട്ടലംഘനത്തെ കർശനമായി നേരിടും. ബുക്കിങ് ഏജൻസികളിൽനിന്ന് പരിശോധന തുടങ്ങി അനധികൃത സംവിധാനം സമഗ്രമായി ഇല്ലാതാക്കലാണ് ഉദ്ദേശിക്കുന്നത്. ചട്ടഭേദഗതിതന്നെ വേണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ കാലതാമസമുണ്ടാകുമെന്നതിനാൽ ഒരാഴ്ചക്കുള്ളിൽ സ്വീകരിക്കാവുന്ന നടപടികൾ ആദ്യം പരിഗണിക്കും. ബുക്കിങ് ഏജൻസികൾക്ക് മാർഗനിർദേശം കൊണ്ടുവരും. ഏജൻസികളോട്​ ഒരാഴ്ചക്കകം രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

വേഗത നിയന്ത്രിക്കാൻ സ്പീഡ് ഗവേണർ, അമിതചാർജ്​ തടയാൻ ഏകീകൃത നിരക്ക്, ബസുകളിൽ ജി.പി.എസ് എന്നിവ ഏർപ്പെടുത്താൻ ആവശ്യപ്പെടും. നിരക്ക് പഠിക്കുന്നതിന് ജസ്​റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കും. പിഴയിട്ടതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തിനകത്ത് അനധികൃതസർവിസ് നടത്തുന്ന ബസുകളെയും പിടികൂടും.

അനധികൃത സർവിസുകൾ നിരത്തിൽ മടങ്ങിയെത്തില്ല –ഗതാഗത കമീഷണർ


അനധികൃത അന്തർസംസ്ഥാന സ്വകാര്യസർവിസുകൾ വീണ്ടും നിരത്തുകളിൽ തിരിച്ചെത്താതിരിക്കും വിധം കർശന ഇടപെടലാണ് മോേട്ടാർ വാഹനവകുപ്പ് സ്വീകരിക്കുന്നതെന്ന് ഗതാഗത കമീഷണർ സുധേഷ്​ കുമാർ. നടപടികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകളിലും ഒാരോ സ്പെഷൽ സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്​. ഒരു മോേട്ടാർ വെഹിക്കിൾ ഇൻസ്​പെക്​ടർ, മൂന്ന് അസിസ്​റ്റൻറ് മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരാണ് ഒാരോ സ്ക്വാഡിലുമുള്ളത്. ഇതിനുപുറമേ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 85 സ്ക്വാഡുകളെയും അനധികൃത അന്തർസംസ്ഥാന സ്വകാര്യ സർവിസുകളെ പിടികൂടാൻ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. വളഞ്ഞ വഴിയിൽ സർവിസ് നടത്തുന്നത് അംഗീകരിക്കാനാവില്ല.

പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണം –ജേക്കബ്​ പുന്നൂസ്​ (മുൻ ഡി.ജി.പി)

ഏത് മേഖലയിലും നിയമനം നൽകുേമ്പാൾ പൊലീസ് പരിശോധനയും വെരിഫിക്കേഷനും നടത്താറുണ്ട്. എയർപോർട്ടിൽ ജോലി ചെയ്യണമെങ്കിൽ പൊലീസ് വെരിഫിക്കേഷനുണ്ട്. സർക്കാർ സർവിസിലും സമാനനിബന്ധനയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന അന്തർസംസ്ഥാന സ്വകാര്യബസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഒരു പൊലീസ് വെരിഫിക്കേഷനുമില്ല. ഇത് നിയമപ്രകാരം ഉറപ്പുവരുത്തണമെന്ന്​ കേരള പൊലീസ് ആക്ടിലെ 53ാം വകുപ്പിലുണ്ട്.

ഈ വകുപ്പ് പ്രകാരം സർക്കാറും െപാലീസും നടപടിയെടുത്താൽ മേഖലയിലെ അനഭിലഷണീയവും അനാരോഗ്യകരവുമായ പ്രവണതകൾ ഒരു വർഷം െകാണ്ട് അവസാനിപ്പിക്കാം. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിശ്ചിതകാലയളവിലേക്ക് നിബന്ധനയാക്കണം. കൃത്യമായ ഇടവേളകളിൽ പുതുക്കുകയും വേണം. കേസുണ്ടായാൽ ജോലിയുണ്ടാകില്ല എന്ന സ്ഥിതിവന്നാൽ ബസ് ജീവനക്കാർ നല്ലനീതിയിൽ പെരുമാറാൻ നിർബന്ധിതരാകും.

(അവസാനിച്ചു)
തയാറാക്കിയത്​: പി.പി. കബീർ, ഇഖ്​ബാൽ ചേന്നര, സി.പി. ബിനീഷ്, എം. ഷിബു

Tags:    
News Summary - Kallada Bus Series - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.