മോദി മുക്ത ഭാരതത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഏതാനും വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തെ കുറി ച്ചാണ്. എന്നാൽ, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ പറയുന്നത് മോദി മുക്ത ഭാരതത്തെ കുറിച്ചാണ്. അതു വെറുമൊരു പറച ്ചിലല്ല . നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യം നിലനിൽക്കണമെന്ന ആഗ്രഹം കൂടിയാണ്. ഈ പ്രതീക്ഷകൾ ആസ്ഥാനത്താകില് ലെന്ന സൂചനകളാണ് രാഷ്ട്രത്തിന്റെ ഹൃദയഭൂമിയായ ഹിന്ദി ബെൽറ്റിൽ നിന്നു ലഭിക്കുന്നത്. സാമ്പത്തിക തകർച്ചയുടെ നെല ്ലിപ്പടിയിലേക്കു കൂപ്പു കുത്തുന്ന രാജ്യം ഉയിർത്തെഴുന്നേൽപ്പിന്റെ ശുഭപ്രതീക്ഷകൾ നൽകുന്നു. അഞ്ചു സംസ്ഥാനങ് ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച തിരിച്ചടി മോദിമുക്ത ഭാരതം എന്ന പ്രതീക്ഷയെയാണ് ഉദ്ദീപിപ ്പിക്കുന്നത്‌.


സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകളിൽ ഇന്ത്യ ആർജിച്ച നേട്ടങ്ങൾ ഒറ്റയടിക്ക് കളഞ്ഞു കുളിക്കുകയും രാജ്യത്ത െ നൂറ്റാണ്ടുകൾ പിന്നിലേക്ക് പിടിച്ചു വലിക്കുകയുമാണ് നരേന്ദ്രമോദി ഭരണത്തിൽ നടന്നത്. എൻ.ഡി.എ ഭരണം അന്ത്യത്തിലേ ക്ക്‌ അടുക്കുമ്പോൾ രാജ്യം അനുഭവിച്ച ഏറ്റവും കഠോരവും ദുരിതപൂർണവുമായ കാലഘട്ടത്തിനാണ് തിരശീല വീഴുന്നത്. മോദിഭര ണം തിരിച്ചു വരിക എന്നാൽ ഇന്ത്യ ഇല്ലാതാവുക എന്നാണ് അർഥം.

യു.പി.എ ഭരണത്തിൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതൃത്വത്തിൽ നടത്തിയ സമാനതയില്ലാത്ത അഴിമതിയാണ് 2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്നു തൂത്തെറിയപ്പെടാനുള്ള പ്രധാന കാരണം. മോദി പ്രഭാവത്തിൽ അന്നു കോൺഗ്രസ് പകച്ചു പോയി. മുഖ്യമന്ത്രി എന്ന നിലയിൽ ഗുജറാത്തിൽ നരേന്ദ്രമോദി നടത്തിയ വികസനവും റെയിൽവേ പ്ലാറ്റ്ഫോമിൽ ചായ വിറ്റു നടന്നതടക്കം വ്യാജ പ്രചാരണങ്ങളും ബി.ജെ.പിയെ ഭരണത്തിലെത്തിക്കാൻ സഹായകമായി.

തിളക്കമുള്ള മുദ്രാവാക്യങ്ങളാണ് അന്ന് ബിജെപി മുന്നോട്ടു വെച്ചത്. നരേന്ദ്രമോദി എന്ന ബ്രാൻഡ് കൂടി ആയപ്പോൾ വിജയം എളുപ്പമായി. സ്വതന്ത്ര ഇന്ത്യയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരായിരുന്നു നരേന്ദ്ര മോദിയുടേത്. ഇതിനു മുൻപത്തെ കോൺഗ്രസ് ഇതര സർക്കാരുകളെല്ലാം വിവിധ പാർട്ടികൾ ഏച്ചുകെട്ടി ഉണ്ടാക്കിയതാണ് .

ജനങ്ങൾ നൽകിയ മാൻഡേറ്റ് പക്ഷേ ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതിനു പകരം ജനവിരുദ്ധ നയങ്ങളിലേക്കാണ് മിന്നൽ വേഗത്തിൽ മോദി ഭരണം നീങ്ങിയത്. സ്വിസ് ബാങ്ക്അടക്കം വിദേശ ബാങ്കുകളിലെ കള്ളപ്പണം മുഴുവൻ തിരിച്ചു കൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്നും തെരഞ്ഞെടുപ്പുകാലത്തു മോദി നടത്തിയ പ്രഖ്യാപനങ്ങളെ ഇലക്ഷൻ ഗിമ്മിക്ക് ആയി തള്ളിയാലും വിലക്കയറ്റം അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ആശ്വാസം നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം കൂടുതൽ ദുസ്സഹമാകുകയും ചെയ്തു.


യു.പി.എ ഭരണ കാലത്തു ഇന്ധന വില അടിക്കടി വർധിച്ചപ്പോൾ കാളവണ്ടികളുമായി രാജ്യവ്യാപക സമരം നടത്തിയ ബിജെപി ഭരണത്തിലെത്തിയപ്പോൾ ഇന്ധന വിലയിൽ അനുദിനം കുതിച്ചു കയറ്റമാണ് ഉണ്ടായത് . അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില ഉയർന്നു കൊണ്ടേയിരുന്നു. നാലു കൊല്ലം കൊണ്ട് നാലര ലക്ഷം കോടി രൂപയാണ് ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളുടെ പോക്കറ്റുകളിൽ നിന്ന് പിടിച്ചെടുത്തത്. അച്ഛേ ദിനും സ്വച്ഛ ഭാരതുമൊക്കെ ഇന്നു ഇന്ത്യക്കാരനു പേക്കിനാവുകളാണ്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കി എന്നതാണ് നാലര വർഷം കൊണ്ടു മോദിഭരണം നൽകിയ ഏറ്റവും വലിയ സംഭാവന. 2016 ലെ നോട്ടു നിരോധം എന്ന ആനമണ്ടത്തരത്തിനു രാജ്യം കനത്ത വില നൽകി. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയും ധനമന്ത്രിയെയും റിസർവ് ബാങ്ക് ഗവർണരെയും വിശ്വാസത്തിലെടുക്കാതെയുമാണ് നോട്ടുനിരോധം എന്ന ദുർഭൂതത്തെ മോദി തുറന്നു വിട്ടത് . കള്ളപ്പണം പിടി കൂടാനും തീവ്രവാദികൾക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കാനുമാണ് നോട്ടുകൾ നിരോധിക്കുന്നതെന്നായിരുന്നു ന്യായീകരണം. പ്രതീക്ഷകളെല്ലാം തെറ്റിച്ചു നിരോധിത നോട്ടുകളിൽ 99 ശതമാനവും ബാങ്കിലെത്തി. പുതിയ നോട്ടടിക്കാൻ ഖജാനയിൽ നിന്നു ചെലവഴിച്ചത് 21000 കോടി. നോട്ടു നിരോധിച്ചു നാലു മാസത്തിനിടയിൽ 15 ലക്ഷത്തിന്റെ തൊഴിൽ നഷ്ടമുണ്ടായി. ജിഡിപി കൂപ്പു കുത്തി. വർഷം രണ്ടു കഴിഞ്ഞിട്ടും ഇതിന്റെ ആഘാതത്തിൽ നിന്ന് രാജ്യം മോചിതമായില്ലെന്നു മാത്രമല്ല, രൂപയുടെ വിലത്തകർച്ച അടക്കം ഗുരുതര പ്രതിസന്ധികളെ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുകയുമാണ്


നാലു ലക്ഷം കോടി രൂപയുടെ കോർപറേറ്റ് കടം എഴുതിത്തള്ളിയ മോദി സർക്കാർ ബാങ്കുകളെ പിടിച്ചു നിർത്താൻ റിസർവ് ബാങ്കിന്റെ കരുതൽ ധനമായ പത്തു ലക്ഷം കോടിയിൽ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടതു ആർ ബി ഐ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയിൽ എത്തി നിൽക്കുന്നു.. 2014 ൽ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 2 .4 ലക്ഷം കോടി ആയിരുന്നെങ്കിൽ 2017 ൽ അത് 9 .5 കൂടിയായി വർധിച്ചു. രത്‌ന വ്യാപാരിയായ നീരവ് മോദി , വിജയ് മല്യ, ലളിത് മോദി തുടങ്ങി മുപ്പതിലേറെ കോടീശ്വരന്മാർ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ടതു ഈ കാലയളവിലാണ് . വർഷത്തിൽ ഒരു കോടി തൊഴിലുകൾ എന്നതായിരുന്നു യുവാക്കളെ ആകർഷിച്ച മോദിയുടെ പ്രധാന മുദ്രാവാക്യം. എന്നാൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യമായി ഇന്ത്യ മാറി. നാലു കൊല്ലം കൊണ്ടു തൊഴിലില്ലായ്മ ഇരട്ടിയായി.

2010 നും 14 നും ഇടയ്ക്കു കാർഷിക വളർച്ച 5 ശതമാനം ആയിരുന്നത് കഴിഞ്ഞ നാലു വര്ഷം കൊണ്ട് രണ്ടര ശതമാനമായി കുറഞ്ഞു. 2014 നും 16 നും ഇടയിൽ 36000 കർഷകർ ആത്മഹത്യ ചെയ്തു . ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം നട്ടംതിരിഞ്ഞ കർഷകർ രാജ്യവ്യാപകമായി തെരുവിൽ ഇറങ്ങുന്ന സാഹചര്യത്തിലാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വ്യാഖ്യാനിക്കുന്ന അഞ്ചു് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നടന്നത്. ഈ തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കാനോ തിരുത്തൽ വരുത്താനോ ഉള്ള സാവകാശം ഇനി മോദിക്കില്ല.

മുംബൈയിൽ നടന്ന കർഷക സമരം


ബി.ജെ.പി അമ്പതു വർഷം ഇന്ത്യ ഭരിക്കുമെന്നാണ് പാർട്ടി അധ്യക്ഷൻ അമിത്ഷാ ഈയടുത്ത നാളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മോദിക്ക് പകരം രാമൻ എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തന്ത്രം. 2019 ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി എന്ന വിലയിടിഞ്ഞ ബ്രാൻഡ് മാറ്റി പകരം രാമനെ ഇറക്കും . അതിന്റെ സൂചനകളാണ് അയോധ്യയിലും ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കാണുന്നത്. വർഗീയതയെ അതിന്റെ പരമോന്നതിയിൽ എത്തിക്കുക എന്ന ഒരൊറ്റ മാർഗമേ ഇനി ബി.ജെ.പിക്ക് മുന്നിലുള്ളൂ.

Tags:    
News Summary - Congress Scoops 2 States- openforum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.