സി.പി.എം സംഘ്പരിവാറിനു പഠിക്കു​േമ്പാൾ


കേരളത്തിലെ മതനിരപേക്ഷതക്ക് നിസ്തുല സംഭാവനകളർപ്പിച്ച പാർട്ടിയാണ് സി.പി.എം. ഇന്ത്യൻ ഫാഷിസത്തിെൻറ സാംസ്കാരിക വിപുലീകരണപദ്ധതികൾ മനസ്സിലാക്കുന്നതിൽ ഇടറി പലപ്പോഴും അവരുടെ വാരിക്കുഴികളിൽ തെന്നിവീഴുന്നു എന്ന വിമർശനം ഏൽക്കുമ്പോഴും രാഷ്​ട്രീയമായി സംഘ്പരിവാർ വിരുദ്ധപക്ഷത്ത് തന്നെയാണ് സി.പി.എം നിലയുറപ്പിച്ചുപോന്നിട്ടുള്ളത്.

അധികാരം പിടിച്ചെടുക്കാൻ ആർ.എസ്.എസ് മുസ്​ലിംവിദ്വേഷത്തെ സമർഥമായി പ്രയോഗിക്കുന്നതിനെക്കുറിച്ച്​ കൃത്യമായ ബോധ്യമുള്ള സി.പി.എം അതേക്കുറിച്ച ബോധവത്​കരണത്തിനും മുന്നിൽ നിൽക്കാറുണ്ട്​. അതിനാൽ നേതാക്കളുടെ പ്രസ്താവനകളിലൂടെ മുസ്​ലിം അപരവത്കരണം എങ്ങനെ സംഭവിക്കുമെന്ന് ഇടതുപക്ഷത്തി​െൻറ നായകസ്​ഥാനത്തു സ്വയം പ്രതിഷ്​ഠിച്ച സി.പി.എമ്മിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല.

എന്നിട്ടും കേരളത്തിലെ സി.പി.എം സംഘ്പരിവാറിനു പഠിക്കുന്നതെന്ത്​ എന്നു മതനിരപേക്ഷ, ജനാധിപത്യവിശ്വാസികളിൽ അമ്പരപ്പും ആശങ്കയുമുളവാക്കുന്ന തരത്തിലാണിപ്പോൾ പാർട്ടിനേതൃത്വത്തി​െൻറ പോക്ക്. അതി​െൻറ ഏറ്റവും ജുഗുപ്​സമായ പ്രകടനമാണ്​ പാർട്ടിയുടെ താൽക്കാലിക കാര്യദർശിയുടെ പ്രസ്​താവനകൾ.

ഒരു മുന്നണിയിലെ ഘടകകക്ഷിനേതാക്കൾ പരസ്​പരം കാണുന്നതിലും ചർച്ച നടത്തുന്നതിലും പുതുമയെന്തുണ്ട്​? മത, സമുദായ നേതാക്കളെ രാഷ്​ട്രീയനേതാക്കൾ സന്ദർശിക്കുന്നതിൽ എന്തു അസാധാരണത്വമാണുള്ളത്​? എന്നാൽ യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോൺഗ്രസി​െൻറ നേതാവ്​ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തലയും ഘടകകക്ഷിയായ മുസ്​ലിംലീഗി​െൻറ അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്​ തങ്ങളെ സന്ദർശിച്ചത് മതമൗലികവാദ കൂട്ടുകെട്ട് വിപുലീകരിക്കാനാ​െണന്നാണ്​ പുതിയ കണ്ടുപിടിത്തം.

ബി.ജെ.പി സംസ്​ഥാന​ പ്രസിഡൻറി​േൻറതല്ല, സി.പി.എം സംസ്​ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ഇടതുമുന്നണി കൺവീനർ എ. വിജയരാഘവ​േൻറതാണ്​ ആ കണ്ടെത്തൽ​. തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിൽ നടത്തിയ ഇൗ പ്രസ്താവന എൽ.ഡി.എഫിെൻറ പൊതുതീരുമാനമാണോ അ​േല്ല എന്നു സംശയിക്കുന്നതിൽ അർഥമില്ല.

ആസന്നമായ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എല്ലാ കക്ഷിരാഷ്​ട്രീയക്കാരും വിവിധ സമുദായനേതാക്കളെ കണ്ടുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്ക് സർവപിന്തുണ നൽകുന്ന ബി.ഡി.ജെ.എസ് സ്ഥാപിക്കുന്നതിൽ പങ്കാളിയായ വെള്ളാപ്പള്ളി നടേശൻവരെ അതിലുൾപ്പെടുന്നു.

അപ്പോഴൊന്നുമില്ലാത്ത ഭീതി മുസ്​ലിംലീഗ് എന്ന രാഷ്​ട്രീയപാർട്ടിയുടെ അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരള മുസ്​ലിംസമൂഹത്തിലെ പ്രബലസംഘത്തിെൻറ സമുന്നത നേതാവുമായ ഒരു വ്യക്തിയെ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുമ്പോൾ സി.പി.എമ്മിന് ഉണ്ടാകുന്നുണ്ടെങ്കിൽ അതിെൻറ പേരാണ് വർഗീയത.

ഹിസാംത്മക ഹിന്ദുത്വം ഉയർത്തിക്കൊണ്ടുവന്ന ന്യൂനപക്ഷവിരുദ്ധ യുക്തിയെ സമ്പൂർണമായി സി.പി.എമ്മും ഇടതുപക്ഷവും ഏ​െറ്റടുത്തിരിക്കുകയാണോ? നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്​ലിം അപരവത്കരണത്തിലൂടെ ഹിന്ദുവോട്ടുകളുടെ ഏകീകരണവും ഭരണത്തുടർച്ചയും ലഭിക്കുമെന്ന തീരുമാനം സി.പി.എമ്മിേൻറതു മാത്രമല്ല, എൽ.ഡി.എഫി​േൻറതു കൂടിയാണോ? സി.പി.എം തുടരുന്ന വർഗീയ രാഷ്​ട്രീയക്കളികളിൽ ഗുണഭോക്താക്കളാകാനാണ് ഇടതുപക്ഷം മൊത്തത്തിൽ തീരുമാനിച്ചിരിക്കുന്നതെങ്കിൽ അത് കേരള മതനിരപേക്ഷതക്കുമേൽ അവർ നടത്തുന്ന ഏറ്റവും വലിയ വഞ്ചനയായി ചരിത്രം വിധിയെഴുതും.

ആവർത്തിക്കുന്ന മുസ്​ലിംവിരുദ്ധ പ്രസ്താവനകളിലൂടെ വിജയരാഘവൻ പുറത്തേക്കൊഴുക്കുന്നത് ഇടതു പൊതുബോധത്തിനകത്ത് നുരയുന്ന വർഗീയതയാണ് എന്നു നാൾക്കുനാൾ വ്യക്തമായി വരുന്നു​. ഉമ്മൻചാണ്ടി കേരളത്തിൽ സജീവമായാൽ വർഗീയത ശക്തമാകുമെന്ന് പ്രസ്താവിക്കാൻ അദ്ദേഹത്തിന് വൈമനസ്യമില്ലാതാകുന്നതിനർഥം ഹിന്ദുത്വത്തിെൻറ ആശയങ്ങളും യുക്തിയും ഇടതുപക്ഷത്തിനും സ്വാഭാവികമായി തോന്നുകയും വസ്തുതകൾ പരിഗണിക്കാതെ ജനങ്ങളിൽ ഒരു വിഭാഗത്തെ സംശയിക്കുന്ന മനോഘടനയിൽ അണികൾ എത്തിച്ചേർന്നുവെന്നുമാണ്.

ഒരാൾ ഒറ്റയടിക്ക് ഫാഷിസ്​റ്റുവത്കരണത്തിലേക്ക് വിധേയനാകുകയല്ല, പടിപടിയായി ചെന്ന് ചേരുകയാണ്. വിജയരാഘവ​െൻറ തന്നെവാക്കുകൾ കടമെടുത്താൽ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ മടിയില്ലാത്ത ഇടതുപക്ഷക്കാരെയുണ്ടാക്കാൻ കഴിയുമെന്നതാണ് ഇത്തരം പ്രസ്താവനകളുടെ നേട്ടം.

അപരവത്കരണത്തിെൻറ വിവേചന രാഷ്​ട്രീയത്തെ അനുഭവിച്ചും അഭിമുഖീകരിച്ചുമാണ് ഒരു സമൂഹമെന്ന നിലക്ക് മുസ്​ലിംകൾ ഈ രാജ്യത്ത് ജീവിക്കുന്നത്. ഭരണഘടനയുെട അവകാശങ്ങളിൽ കാലുറപ്പിച്ച് അവകാശപ്പോരാട്ടങ്ങളും അതിജീവനത്തിെൻറ ജനാധിപത്യ വേദികൾ രൂപപ്പെടുത്തിയും അവർ സാമൂഹിക ഇടപെടലുകൾ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

ജനാധിപത്യപ്രസ്ഥാനങ്ങളോട് ചേർന്നുനിന്ന് ഫാഷിസ്​റ്റുവിരുദ്ധ സാമൂഹികക്രമത്തിൽ അവർ നിർണായക പങ്കുവഹിക്കുന്നു. തീർച്ചയായും സംഘ്പരിവാറിന് അതിനോട് കടുത്ത അമർഷവും വിയോജിപ്പുമുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ സി.പി.എമ്മിനും അതേ വിദ്വേഷം കേരളത്തിൽ ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കാൻ പാർട്ടി നേതൃത്വത്തിന് ബാധ്യതയുണ്ട്.

ഹിന്ദുത്വവത്കരണത്തിന് വഴിവെട്ടിയതിന് ഭാവികേരളം അവരെ വിചാരണ ചെയ്യാതിരിക്കാൻ സി.പി.എം പുലർത്തുന്ന മുസ്​ലിംവിരുദ്ധത എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് ഉചിതം. അതല്ല, എല്ലാ കാലത്തെയും പോലെ, വൈകി തെറ്റുതിരുത്താനും മാപ്പ് പറയാനുമാണ് ഉദ്ദേശ്യമെങ്കിൽ പാർട്ടിയും അണികളും അന്ന് അവശേഷിക്കുകയി​െല്ലന്ന് തിരിച്ചറിയാനെങ്കിലും ത്രിപുരയിലേക്കും പശ്ചിമബംഗാളിലേക്കും തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. 

Tags:    
News Summary - madhyamam editorial 29-1-21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.