ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് നാ​ലി​ന് ‘സീ ​ന്യൂ​സ്’ ചാ​ന​ൽ ഒ​രു വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു, ജ​മ്മു-​ക​ശ്മീ​രി​ലെ റം​ബാ​ൻ മേ​ഖ​ല​യി​ൽ ഒ​രു ട്ര​ക്ക് ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​യ​റി​നി​ന്ന് ന​മ​സ്ക​രി​ക്കു​ന്ന വി​ഡി​യോ സ​ഹി​തം. ഡ്രൈ​വ​ർ ന​ടു​റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി ന​മ​സ്ക​രി​ച്ച​ത് കാ​ര​ണം വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യെ​ന്നും യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​യെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. മ​റ്റു മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളൊ​ന്നും ഇ​ത് ഏ​റ്റു​പി​ടി​ച്ചി​ല്ലെ​ങ്കി​ലും ‘സീ ​ന്യൂ​സി’​ൽ വ​ന്ന ക്ലി​പ്പി​ങ്ങു​ക​ൾ രാ​ജ്യ​മൊ​ട്ടു​ക്ക് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും മു​സ്‍ലിം​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​രാ​ധ​ന നി​ർ​വ​ഹി​ച്ച് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു എ​ന്ന ന​രേ​റ്റീ​വി​ന് ശ​ക്തി പ​ക​രു​ക​യും ചെ​യ്തു.

ഒ​രാ​ഴ്ച​ക്ക​കം വ​സ്തു​ത പ​രി​ശോ​ധ​നാ വെ​ബ്സൈ​റ്റാ​യ ‘ആ​ൾ​ട്ട് ന്യൂ​സ്’ ഇ​തി​ലെ ക​ള്ള​ക്ക​ഥ പൊ​ളി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്ന ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലെ റം​ബാ​ൻ ഭാ​ഗ​ത്ത് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു. കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ല​രും ഭ​ക്ഷ​ണം ഒ​രു​ക്ക​ലു​ൾ​പ്പെ​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ളി​ൽ മു​ഴു​കി. ന​മ​സ്കാ​ര സ​മ​യ​മാ​യ​തി​നാ​ൽ ഡ്രൈ​വ​ർ​മാ​രി​ലൊ​രാ​ൾ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​യ​റി അ​തു നി​ർ​വ​ഹി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ആ ​ദൃ​ശ്യ​മാ​ണ് മു​ഴു​നീ​ള വ്യാ​ജ​വാ​ർ​ത്ത പ​ട​ച്ചു​വി​ടാ​ൻ ചാ​ന​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ന​മ​സ്ക​രി​ക്കു​ന്ന ഡ്രൈ​വ​ർ​ക്ക് മു​ന്നി​ലും കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് വി​​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്താ​യി​രു​ന്നി​ട്ടും അ​തു മ​റ​ച്ചു​വെ​ച്ച് വാ​ർ​ത്ത ന​ൽ​കി​യ​ത് കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് വ്യ​ക്തം. ആ ​നു​ണ​വാ​ർ​ത്ത ലോ​ക​സ​ഞ്ചാ​രം തു​ട​ങ്ങി ഒ​രു വ​ർ​ഷം തി​ക​യാ​നി​രി​ക്കെ നി​യ​മം ചെ​രി​പ്പി​ട്ടി​രി​ക്കു​ന്നു-​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച മീ​ഡി​യ​യി​ലെ സ്ഥി​രീ​ക​രി​ക്കാ​ത്ത ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്ത​ക്കാ​യി ഉ​പ​യോ​ഗി​ച്ച് വ​ലി​യ വീ​ഴ്ച​വ​രു​ത്തി​യ ചാ​ന​ലി​ന് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ് ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റേ​ഴ്സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. ‘ആ​ൾ​ട്ട് ന്യൂ​സ്’ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത​യും കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ലം ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ടെ വൈ​റ​സ് പ​ട​ർ​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ചാ​ന​ലു​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന ഐ.​ടി എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഇ​ന്ദ്ര​ജി​ത്ത് ഘോ​ർ​പ​ഡെ, ഉ​ത്ക​ർ​ഷ് മി​ശ്ര, ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ​​യെ ഹി​ന്ദ് വ​ക്താ​വ് അ​ഡ്വ. സ​യ്യി​ദ് ക​അ​ബ് റ​ഷീ​ദി എ​ന്നി​വ​ർ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​വു​മാ​ണ് ഇ​തി​നു നി​മി​ത്ത​മാ​യ​ത്.

പി​ഴ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി ആ​റു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും വി​ഡി​യോ​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നു മു​മ്പ് അ​വ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, ദൃ​ക്സാ​ക്ഷി​ക​ളോ​ടും അ​ധി​കൃ​ത​രോ​ടും അ​ന്വേ​ഷി​ച്ച് കൃ​ത്യ​ത വ​രു​ത്ത​ണം, ദൃ​ശ്യ​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും അ​വ എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം, ദൃ​ശ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ​മാ​ണെ​ങ്കി​ൽ​പോ​ലും അ​വ​യെ തെ​റ്റാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം, സൈ​നി​ക നീ​ക്ക​ങ്ങ​ൾ, വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ പൊ​തു​താ​ൽ​പ​ര്യ​ത്തി​നും കൃ​ത്യ​ത​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണം എ​ന്നി​വ​ക്കു പു​റ​മെ, മ​റ്റൊ​രു സു​പ്ര​ധാ​ന​മാ​യ നി​ർ​ദേ​ശം കൂ​ടി​യു​ണ്ട്: ‘ഈ ​വി​ഡി​യോ​യു​ടെ സ​ത്യ​സ​ന്ധ​ത ഞ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല’ എ​ന്ന് വാ​ർ​ത്ത​ക്കി​ടെ എ​ഴു​തി​ക്കാ​ണി​ച്ച​തു കൊ​ണ്ടു​മാ​ത്രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ല എ​ന്ന്.

വ്യാ​ജ​വാ​ർ​ത്ത​ക​ളു​ടെ ആ​ഗോ​ള ത​ല​സ്ഥാ​ന​പ​ദ​വി​യി​ലേ​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്തെ കൊ​ണ്ടെ​ത്തി​ക്കാ​ൻ അ​ധി​ക​സ​മ​യ ജോ​ലി ചെ​യ്യു​ക​യാ​ണ് പ​ല മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വി​ഡി​യോ​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തും നോ​ട്ടു​നി​രോ​ധ​ന ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ 2000 രൂ​പ നോ​ട്ടു​ക​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽ 120 മീ​റ്റ​ർ താ​ഴ്ച​യി​ൽ കു​ഴി​ച്ചി​ട്ടാ​ൽ പോ​ലും സാ​റ്റ​ലൈ​റ്റ് വ​ഴി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന നാ​നോ ജി.​പി.​എ​സ് ചി​പ്പ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ർ​ത്ത ന​ൽ​കി​യ​തു​മു​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​ന്ന ‘സീ ​ന്യൂ​സ്’ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​തി​നാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ അ​തു ബോ​ധ്യ​മാ​വും. മു​സ്‍ലിം​ക​ൾ, ദ​ലി​തു​ക​ൾ, ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് നേ​രെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പ് പ​ട​ർ​ത്തി​വി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ച​മ​ച്ചു​കൂ​ട്ടു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ക​ത്തി​യാ​ളു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​മെ​ല്ലാം ഇ​ന്ധ​ന​മാ​യി മാ​റു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ഥ്യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല.

എ​ൻ.​ബി.​ഡി.​എ​സ്.​എ ഇ​പ്പോ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​വ​ലം ‘സീ ​ന്യൂ​സി’​ന് മാ​ത്ര​മു​ള്ള​ത​ല്ല, രാ​ജ്യ​ത്തെ ചെ​റു​തും വ​ലു​തു​മാ​യ ഓ​രോ വാ​ർ​ത്താ മാ​ധ്യ​മ​വും പാ​ലി​ക്കാ​നു​ള്ള​താ​ണ്. അ​ത് ആ​ര് ഉ​റ​പ്പു​വ​രു​ത്തും എ​ന്ന​താ​ണ് ന​മു​ക്കു മു​ന്നി​ലെ സ​ങ്കീ​ർ​ണ​മാ​യ ചോ​ദ്യം.

Tags:    
News Summary - Madhyamam Editorial 2026 Feb 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.