വെറുതെ ഒരു പാർലമെൻറ്




ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി​ക്കൊ​ന്ന സംഭവം ആസൂത്രിതവും ഗൂഢാലോചനയുമുള്ള കേസാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ രാജിക്ക് പാർലമെൻറിനകത്തും പുറത്തും സമ്മർദമേറുകയാണ്. എന്നാൽ, കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിൽ നിരന്തരം പിഴവുവരുത്തിയ കേന്ദ്ര സർക്കാർ മന്ത്രിയുടെ രാജിയാവശ്യത്തോടും പുറംതിരിഞ്ഞുനിൽക്കാനും ജനാധിപത്യവിരുദ്ധമായി കൈകാര്യം ചെയ്യുവാനുമാണ് ആഗ്രഹിക്കുന്നതെന്ന് തെളിയിക്കുന്നു, ഇരുസഭകളിലും അവർ ഇന്നലെ പ്രകടിപ്പിച്ച പ്രവൃത്തികൾ. ഇതുസംബന്ധിച്ച്​, പാർലമെൻറിൽ പ്രതിപക്ഷ എം.പിമാർ നൽകിയ എല്ലാ അടിയന്തര പ്രമേയങ്ങൾക്കും സ്പീക്കർ ഓം ബിർള അവതരണാനുമതി നിഷേധിച്ചത് കടുത്ത ബഹളങ്ങൾക്കൊടുവിൽ സഭ നിർത്തിവെക്കുന്നതിലാണ് കലാശിച്ചത്. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു രാജ്യസഭയിൽ കൈക്കൊണ്ടതും ചർച്ചകളെ നിഷേധിക്കുന്ന സമാന സമീപനം തന്നെയായിരുന്നു. അജയ് മിശ്രയെ ക്രിമിനൽ എന്ന് അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധിയുടെ സംസാരം തടസ്സപ്പെടുത്തിയ ബി.ജെ.പി എം.പിമാർ പ്രതിപക്ഷം ജനാധിപത്യത്തിന് ഭീഷണിയാ​െണന്ന് ആക്ഷേപിച്ച്​ ​ആരോപണങ്ങളെ മറികടക്കാനാണ് ശ്രമിച്ചത്. ജനാധിപത്യവും സംവാദവും ഏറ്റവും കുറഞ്ഞ ഇടമായി പാർലമെൻറ് വഴിമാറുന്നവെന്ന പഠനങ്ങളെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭരണപക്ഷം നടത്തിയ അനാവശ്യ കടുംപിടിത്തങ്ങൾ.

മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം നടത്തിയാണ്​ സ​മ​ര​ക്കാ​രാ​യ ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി കൂ​ട്ട​ക്കൊ​ല ചെയ്​തതെന്ന്​ ക​ണ്ടെ​ത്തി​യതോടെ നേ​ര​ത്തെ ഉ​ൾ​​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 279, 338, 304എ ​വ​കു​പ്പു​ക​ൾ മാ​റ്റി പ​ക​രം 34, 307, 326 വ​കു​പ്പു​ക​ൾ ചേ​ർ​ക്കാനുള്ള അപേക്ഷയാണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘത്തിലെ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ വി​ദ്യാ​റാം ദി​വാ​ക​ർ സ​മ​ർ​പ്പി​ച്ചത്. അതംഗീകരിച്ച ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​​ ചി​ന്താ​റാം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ്​ മി​ശ്ര അ​ട​ക്കം 13 പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്കം പു​തി​യ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ അനുമതിയും നൽകി. നാ​ലു ക​ർ​ഷ​ക​രും ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മ​ട​ക്കം എ​ട്ടു​പേ​ർ​ കൊ​ല്ല​പ്പെ​ട്ട സംഭവത്തിെൻറ എല്ലാ ഘട്ടങ്ങളിലും ലഖിംപുർ ഖേരിക്കാരൻകൂടിയായ അജയ് മിശ്രയുടെ സാന്നിധ്യം പകൽപോലെ വ്യക്തമാണ്.

യു.​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യയും അജയ് മിശ്രയുമടക്കമുള്ളവർ ബൻവീറിൽ നിശ്ചയിച്ച പരിപാടിക്കുവേണ്ടി ല​ഖിം​പു​രി​ലെ ഹെ​ലി​പാ​ഡി​ൽ ഇറങ്ങുന്നുവെന്ന് അറിഞ്ഞ് കരിങ്കൊടിയുമേന്തി പ്രതിഷേധിക്കാൻ വന്ന കർഷകർക്കുനേരെ മന്ത്രി പുത്രനും അനുയായികളും നിർദാഷിണ്യം വാഹനമോടിച്ചുകയറ്റുകയായിരുന്നു.

സുപ്രീംകോടതിയുടെ ഇടപെടലുകളുണ്ടായിരുന്നില്ലെങ്കിൽ യു.പി.യിലെ ബി.ജെ.പിയുടെ സമുന്നത നേതാക്കളുടെ ഗൂഢാലോചനയിലും ആസൂത്രണത്തിലും നടന്ന ഈ ക്രൂര ചെയ്തി യു.പി സർക്കാർ നിർലജ്ജം അട്ടിമറിക്കുമായിരുന്നു. ക​ർ​ഷ​ക​ർ​ക്കു​മേ​ൽ പാ​ഞ്ഞു​ക​യ​റി​യ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ മ​ന്ത്രി​പ​ു​ത്ര​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന വാ​ദ​മാ​ണ്​ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ട​ക്കമുള്ളവർ ആവർത്തിച്ചിരുന്നത്​. കർഷക​െൻറ മൃതദേഹത്തിൽ വെടിയേറ്റ പാടുണ്ടെന്ന മാതാപിതാക്കളുടെ മൊഴി തള്ളിക്കൊണ്ട് ആർക്കും വെടിയേറ്റില്ലെന്ന പോസ്​റ്റുമോർട്ടം റിപ്പോർട്ടും തയാറാക്കി. എന്നാൽ, ആശിഷിെൻറ ലൈസൻസുള്ള റൈഫിളിൽനിന്നാണ് വെടിപൊട്ടിയതെന്നും മൂ​ന്നു തോ​ക്കു​ക​ളി​ൽ​നി​ന്ന്​ വെ​ടി പൊ​ട്ടി​യിട്ടുണ്ടെന്നുമുള്ള​ ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ട് പുറത്തുവരുകയും സുപ്രീംകോടതിയുടെ വിമർശനമുയരുകയും ചെയ്ത സാഹചര്യത്തിലെ നിർബന്ധിതാവസ്ഥയിലാണ് യോഗി ആദിത്യനാഥിെൻറ യു.പി സർക്കാർ മടിച്ചുമടിച്ചാണെങ്കിലും പ്രതികളെ അറസ്​റ്റു ചെയ്തത്.

മക​െൻറ കുറ്റത്തിന് പിതാവിനെ ശിക്ഷിക്കുന്നത് അന്യായമാണന്ന വാദമുന്നയിച്ച് അജയ് മിശ്രയെ പ്രതിരോധിക്കാനുള്ള ബി.ജെ.പി ശ്രമം രാഷ്​ട്രീയ അശ്ലീലവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഭരണസംവിധാനത്തിെൻറ വിശ്വാസ്യത പൊതുസമൂഹത്തിൽ ബോധിപ്പിക്കാനെങ്കിലും അന്വേഷണവും വിചാരണയും പൂർത്തിയാകുന്നതുവരെ അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള മിനിമം ജനാധിപത്യ മര്യാദയെങ്കിലും പ്രകടിപ്പിക്കാൻ മോദി സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. ലഖിംപുർ ഖേരിയിലെ കൊലകൾക്ക് ആസൂത്രണം ചെയ്തതാരാണെന്ന് പാർലമെൻറിൽ സജീവമായ സംവാദം നടക്കുകയും വേണം. രാജ്യത്ത് നടക്കുന്ന സുപ്രധാന വിഷ‍യങ്ങളിൽ അടിയന്തര പ്രമേയങ്ങൾക്ക് അവസരങ്ങളില്ല. മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന നിയമനിർമാണങ്ങളിൽ ഒരു ചർച്ചയുമില്ല. ഇതാണ് ഭരണപക്ഷത്തിെൻറ പൊതുനിലപാടെങ്കിൽ കാശ് പൊടിച്ച് സെൻട്രൽ വിസ്തയിൽ വെറുതെയെന്തിനാണ് ഒരു പാർലമെൻറ് കെട്ടിടം പുതുതായി പണിതുയർത്തുന്നത്?

Tags:    
News Summary - dec 17th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.