ഇന്ത്യയിൽ കോവിഡ് മുക്തിനിരക്കിൽ ഏറ്റവും മുന്നിലാണ് കേരളം. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 90 ശതമാനത്തിലധികം പേരും അസുഖം ഭേദമായി വീടണഞ്ഞിരിക്കുന്നു. യുവാക്കൾ മുതൽ 80 വയസ്സ് പിന്നിട്ട വേയാധികർ വരെയുണ്ട് ഇക്കൂട്ടത്തിൽ. സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് രണ്ടു ഡസനോളം പേരാണ്. ന്യൂസിലൻഡ്, ഡെന്മാർക്ക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ തീർത്ത ഫലപ്രദമായ കോവിഡ് പ്രതിരോധത്തിന് സമാനമാണ് കേരളത്തിെൻറ ഇൗ നേട്ടങ്ങളെന്ന് ഇതിനകം തന്നെ വിലയിരുത്തപ്പെട്ടു കഴിഞ്ഞതാണ്. വ്യവസ്ഥാപിതമായും മികച്ച ആസൂത്രണത്തോടെയുമാണ് സംസ്ഥാനസർക്കാറും ആേരാഗ്യവകുപ്പും ഒാരോ ചുവടും മുന്നോട്ടുവെച്ചത്. പൊതുജനങ്ങളിൽനിന്നാകെട്ട, മികച്ച പ്രതികരണവും ലഭിച്ചു. അതിെൻറ ഫലമായി കൊറോണ വൈറസിെൻറ സമൂഹവ്യാപനത്തെ കൃത്യമായി തടയിട്ട് ഇൗ ആരോഗ്യ അടിയന്തരാവസ്ഥയെ നമുക്ക് നേരിടാനായി. രാജ്യം സമ്പൂർണ ലോക്ഡൗണിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുതന്നെ കേരളത്തിൽ ‘ബ്രേക് ദി ചെയിൻ’ പോലുള്ള കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ടായിരുന്നു. അതിെൻറ ഭാഗമായി ഒാരോരുത്തരും വ്യക്തിശുചിത്വത്തിെൻറയും മറ്റും കാര്യത്തിൽ അതിജാഗ്രത പുലർത്തി. പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിച്ചും സാനിെറ്റെസർ ഉപയോഗിച്ച് കൈകഴുകാൻ ശീലിച്ചും മാസ്ക് ധരിച്ചുമൊക്കെ സർവരും ഇൗ കാമ്പയിനുകളുടെ ഭാഗമായി. രോഗവ്യാപനത്തിെൻറ സൂചനകൾ ലഭിച്ചപ്പോൾതന്നെ ആരംഭിച്ച കരുതലിെൻറയും ജാഗ്രതയുടെയും സ്വാഭാവികഫലമാണ് ഉയർന്ന നിരക്കിലുള്ള ഇൗ രോഗമുക്തി. എന്നാൽ, ‘കോവിഡ് ഗ്രാഫി’ലുണ്ടായ താഴ്ച നമ്മിൽ അമിത ആത്മവിശ്വാസം വളർത്തിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിലും കൈ കഴുകുന്നതിലുമൊന്നും പഴയപോലെ വലിയ ജാഗ്രത കാണുന്നില്ല. കോവിഡിനെ നാം അതിജയിച്ചിരിക്കുന്നുവെന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു നമ്മുടെ പൊതുയിടങ്ങൾ. അധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള ഇൗ ‘സ്വൈരവിഹാരം’ വലിയ അപകടം വിളിച്ചുവരുത്തുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
മൂന്നാംഘട്ട ലോക്ഡൗൺ തീരാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെ, രാജ്യത്തിെൻറ പൊതുവായ അവസ്ഥ അത്രകണ്ട് ആശാവഹമല്ല. കേരളമടക്കം ഏതാനും സംസ്ഥാനങ്ങളെ മാറ്റിനിർത്തിയാൽ മറ്റിടങ്ങളിൽ ആശങ്കയുടെയും ഭീതിയുടെയും നിഴലുകൾ ഇനിയും മാഞ്ഞുപോയിട്ടില്ല. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 17,761 ആണ്; പ്രതിദിനം ശരാശരി 3552 അധികരോഗികൾ എന്നർഥം. അയൽസംസ്ഥാനമായ തമിഴ്നാടാണ് ഇപ്പോൾ ഇന്ത്യയിലെ ഹോട്സ്പോട്ടുകളിലൊന്ന്. ഏതാനും ദിവസങ്ങളായി അവിടെ പ്രതിദിനം 400ൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതിൽനിന്ന് രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്: ഒന്ന്, ഇൗ പ്രതിസന്ധിയിൽനിന്ന് അത്ര വേഗത്തിൽ കരകയറുക എളുപ്പമല്ല. എന്നുവെച്ച്, അനിശ്ചിതമായി ലോക്ഡൗൺ നീട്ടിക്കൊണ്ടുപോകുവാനും കഴിയില്ല. അതുകൊണ്ടുതന്നെ, വരുംദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടിവരും. സ്വാഭാവികമായും അത് രോഗവ്യാപനത്തിെൻറ വേഗംകൂട്ടാൻ സാധ്യതയുണ്ട്. രണ്ട്, അതിർത്തിക്കപ്പുറത്ത് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേരളം ഇപ്പോഴും സേഫ്സോണിലാെണന്ന് പറയാനാകില്ല; വിദേശ രാജ്യങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. നാട്ടിലേക്ക് തിരിച്ചുവരുന്നവരെ തടയുന്നതിന് ഒരു ന്യായവുമില്ല. കേരളം കോവിഡ് മുക്തിയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ മറുനാടൻ മലയാളികളെ തിരിച്ചുകൊണ്ടുവരുന്നത് അപകടം ചെയ്യുമെന്ന വാദം സാേങ്കതികമായി ശരിയാകാമെങ്കിലും ആ സമീപനം മനുഷ്യത്വപരമാണെന്ന് കരുതാനാവില്ല. ‘സ്വയം സുരക്ഷ’യുടെ സങ്കുചിതമനോഭാവമാണ് അത്തരം വാദക്കാർക്ക് എന്നു പറയേണ്ടിവരും. നാട്ടിലേക്ക് തിരിച്ചുവരുന്നവരെ കരുതലോടെ സ്വാഗതം ചെയ്യുക തന്നെയാണ് വേണ്ടത്. സ്വാഭാവികമായും അക്കൂട്ടത്തിൽ രോഗികളുണ്ടാകും. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതിൽ പകുതിപേരും പ്രവാസികളായതിൽ അത്ഭുതമൊന്നുമില്ല. രാജ്യത്ത് ട്രെയിൻ ഗതാഗതംകൂടി ഭാഗികമായി പുനരാരംഭിച്ചതോടെ ഉത്തരേന്ത്യയിൽനിന്നും മറ്റും മലയാളികളുടെ നാട്ടിലേക്കുള്ള ഒഴുക്കു കൂടുമെന്നതിനാൽ, രോഗികളുടെ എണ്ണത്തിൽ ഇനിയും വർധന വരാം. അക്കാര്യം മുൻകൂട്ടി കണ്ടുള്ള നടപടികൾ ഇവിടെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രസ്താവനകളിൽനിന്നും മനസ്സിലാകുന്നത്. ആരോഗ്യവകുപ്പിെൻറ ഇടപെടൽ ഫലപ്രദമെങ്കിൽ കാര്യമായ അപകടത്തിന് സാധ്യതയില്ല. അതേസമയം, ഇൗ രോഗികൾക്ക് കൂടുതലായി ശ്രദ്ധയും പരിചരണവും ലഭിക്കുന്ന സമയത്ത് മറ്റുള്ളവർ ജാഗ്രത കൈവെടിയുന്നിടത്താണ് യഥാർഥ അപകടം പതിയിരിക്കുന്നത്.
കോവിഡ് രോഗത്തിെൻറ അപകടത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളപ്പോൾ തന്നെയാണ് ആളുകളുടെ ഇൗ ‘ലോക്ഡൗൺ ലംഘന’മെന്നോർക്കണം. പലവിധ ഇളവുകൾ ലഭിക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ അനിശ്ചിതമായി നീളുന്നതിലുള്ള ആശങ്കയും അസ്വസ്ഥതകളുമൊക്കെ ഇൗ ജാഗ്രതക്കുറവിന് കാരണമാകുന്നുണ്ട്. വാസ്തവത്തിൽ, രോഗികളുടെ എണ്ണം പൂജ്യത്തിലെത്തുന്നതോടെ നമ്മെ വിട്ടുപോകുന്നതല്ല ഇൗ ‘കോവിഡ് ബാധ’. കോവിഡിനെതിരായ സമ്പൂർണപ്രതിരോധം സാധ്യമാകണമെങ്കിൽ അതിനുള്ള മരുന്നുകളോ വാക്സിനുകേളാ കണ്ടെത്തി അത് പ്രയോഗിച്ചു തുടങ്ങണം. കൊറോണ വാക്സിൻ ഗവേഷണം സംബന്ധിച്ച് പ്രതീക്ഷക്ക് വകനൽകുന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും അവ വിപണിയിെലത്താൻ ഇൗ വർഷം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. പിന്നെയും മാസങ്ങൾ കഴിഞ്ഞാലേ ആ വാക്സിനുകളുടെ ഫലപ്രാപ്തി വിലയിരുത്താനാവൂ. അതുവരെയും ലോക്ഡൗണിെൻറ പല വകഭേദങ്ങൾക്കും വഴങ്ങുകയേ നിർവാഹമുള്ളൂ. കൈ കഴുകിയും മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചുമൊക്കെ ഇൗ പ്രതിരോധ പ്രവർത്തനങ്ങളോട് െഎക്യപ്പെടുകയെന്നതാണ് നമുക്ക് ഇൗ സന്ദർഭത്തിൽ ചെയ്യാനുള്ളത്. കോവിഡാനന്തര ലോകത്ത് നാം പുതുതായി ആർജിക്കേണ്ട ശീലങ്ങൾ കൂടിയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.