ഈ​​ വ​​ർ​​ഷ​​ത്തെ നീ​​റ്റ് പ​​രീ​​ക്ഷ എ​​ഴു​​തി​​യ ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മു​​ഴു​​വ​​ൻ അ​​മ്പ​​ര​​പ്പി​ലും ​പ​​രി​​ഭ്രാ​​ന്തി​​യി​​ലു​മാ​​ഴ്ത്തി​ക്കൊ​​ണ്ട് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​തും വ​​ൻ തു​​ക​​ക്ക് വി​​ൽ​​പ​​ന​​യാ​​യ​​തു​​മാ​​യ വാ​​ർ​​ത്ത​ പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ ഇ​​രു​​പ​​തി​​ൽ​​പ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ജീ​​വ​​നൊ​​ടു​​ക്കി​​യ ദു​​ര​​ന്തം, സി.​​ജെ.​​പി എ​​ന്ന വി​​ദ്യാ​​ർ​​ഥി-​​യു​​വ​​ജ​​ന പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ പി​​റ​​വി​​ക്കും ജൂ​​ൺ ആ​​റ് മു​​ത​​ൽ ജൂ​​ലൈ 25 വ​​രെ രാ​​ജ്യ​​ത്തി​​ന്റെ ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യെ പി​​ടി​​ച്ചു​​കു​​ലു​​ക്കി​​യ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​നും വ​​ഴി​​യൊ​​രു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ന്റെ അ​​ല​​യൊ​​ലി​​ക​​ൾ അ​​വ​​സാ​​നി​​ച്ചി​​ട്ടി​​ല്ല.

കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ന്റെ രാ​​ജി​​ക്കും എ​​ൻ.​​ടി.​​എ​​യു​​ടെ പു​​നഃ​​സം​​ഘ​​ട​​ന​​ക്കും നി​​ർ​​ബ​​ന്ധി​​ത​​മാ​​യ മോ​​ദി​​സ​​ർ​​ക്കാ​​ർ വി​​വി​​ധ പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ രം​​ഗം ശാ​​ന്ത​​മാ​​ക്കാ​​ൻ ശ്ര​​മി​​ക്ക​​വെ​​യാ​​ണി​​പ്പോ​​ൾ യു.​​ജി.​​സി നെ​​റ്റി​​ന്റെ ഇം​​ഗ്ലീ​​ഷ്, കോ​​മേ​​ഴ്സ്, സോ​​ഷ്യോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ൾ റ​​ദ്ദാ​​ക്കേ​​ണ്ടി​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ് ഒ​​ന്ന​​ര​​മാ​​സ​​ത്തി​​നു ശേ​​ഷ​​മാ​​ണ് 84 വി​​ഷ​​യ​​ങ്ങ​​ളി​​ലെ താ​​ൽ​​ക്കാ​​ലി​​ക ഉ​​ത്ത​​ര​​സൂ​​ചി​​ക എ​​ൻ.​​ടി.​​എ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​ത്. ചോ​​ദ്യ​​പേ​​പ്പ​​റി​​ൽ വ​​സ്തു​​താ​​പ​​ര​​വും ഘ​​ട​​നാ​​പ​​ര​​വും പ​​രി​​ഭാ​​ഷാ​​പ​​ര​​വു​​മാ​​യ ഒ​​ട്ടേ​​റെ പി​​ഴ​​വു​​ക​​ൾ ക​​ട​​ന്നു​​കൂ​​ടി​​യ വി​വ​രം നാ​ട്ടി​ലാ​കെ പാ​ട്ടാ​യ​തോ​ടെ പ്ര​​സ്തു​​ത വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി സെ​​പ്റ്റം​​ബ​​ർ ഒ​​മ്പ​​ത്, പ​​ത്ത് തീ​​യ​​തി​​ക​​ളി​​ൽ പു​​നഃ​​പ​​രീ​​ക്ഷ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ടി​​വ​​ന്നി​​രി​​ക്കു​​ന്നു.

ജൂ​​ണി​​ൽ പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ ഉ​​ട​​നെ​​ത്ത​​ന്നെ ചോ​​ദ്യ​​പേ​​പ്പ​​റി​​ൽ ഗു​​രു​​ത​​ര​ പി​​ഴ​​വു​​ക​​ളും വ്യാ​​ക​​ര​​ണ​​ത്തെ​​റ്റും ചൂ​​ണ്ടി​​ക്കാ​​ട്ടി വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ക്കാ​​ദ​​മീ​​ഷ്യ​​ന്മാ​​രും രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്ന​​താ​​ണ്. പ​​ക്ഷേ, എ​​ൻ.​​ടി.​​എ തെ​​റ്റ് സ​​മ്മ​​തി​​ക്കാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. ഉ​​ത്ത​​ര​​സൂ​​ചി​​ക​​യു​​ടെ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​വും ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും അ​നാ​വ​ശ്യ​മാ​യി നീ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ലെ ജാ​​ള്യം മ​​റ​​ച്ചു​​പി​​ടി​​ക്കാ​​ൻ പാ​​ർ​​ല​​മെ​​ന്റ് വ​​ർ​​ഷ സ​​മ്മേ​​ള​​നംത​​ന്നെ ബ​​ലി​​കൊ​​ടു​​ത്ത മോ​​ദി​​സ​​ർ​​ക്കാ​​ർ മു​​ഖം​കെ​ട്ട് നി​ൽ​ക്കെ ജു​​ഗു​​പ്സാ​​വ​​ഹ​​മാ​​യ മ​​റ്റൊ​​രു സം​​ഭ​​വംകൂ​​ടി ത​​ൽ​​ക്കാ​​ലം പു​​റ​​ത്ത​​റി​​യി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന ‘ക​രു​ത​ൽ’ കാ​ര​ണ​മാ​ണ് നെ​​റ്റ് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്ക​ലും പു​​നഃ​​പ​​രീ​​ക്ഷ പ്ര​​ഖ്യാ​​പ​ന​വും എ​ൻ.ടി.എ ഇ​ത്ര​യും വൈ​​കി​​ച്ച​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

ഒ​​രു പ​​രീ​​ക്ഷ​​പോ​​ലും കൃ​​ത്യ​​മാ​​യി ന​​ട​​ത്താ​​ൻ ക​​ഴി​​യാ​​ത്ത മോ​​ദി​​സ​​ർ​​ക്കാ​​റി​​ന് കീ​​ഴി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ​​ ഗാ​​ന്ധി ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത് വ​​സ്തു​​താ​​പ​​ര​​മ​​ല്ലെ​​ന്ന് വാ​​ദി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. എ​​ൻ.​​ടി.​​എ​​യി​​ലെ 50 പേ​​രെ പു​​റ​​ത്താ​​ക്കി​​യെ​​ന്ന് പു​​തി​​യ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി പ്ര​​ൾഹാ​ദ് ജോ​​ഷി​​യു​​ടെ മ​​ന്ത്രാ​​ല​​യം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​താ​​രെ​​ല്ലാ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. നീ​​റ്റ് പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ തു​​ട​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി പ്ര​​ക്ഷോ​​ഭം മൂ​​ർച്ഛി​​ച്ച​​പ്പോ​​ൾ 47 പേ​​രെ എ​​ൻ.​​ടി.​​എ പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. 32 പേ​​ർ മാ​​ത്ര​​മാ​​ണ​​ത്രെ എ​​ൻ.​​ടി.​​എ​​യി​​ലെ സ്ഥി​​രം ജീ​​വ​​ന​​ക്കാ​​ർ. ബാ​​ക്കി​​യു​​ള്ള 197 പേ​​ർ പു​​റം​​ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​വ​​രാ​​ണ്. നേ​​ര​​ത്തേ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​വ​​രും ഇ​​പ്പോ​​ൾ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​വ​​രും ആ​​രെ​​ന്ന് വ്യ​​ക്ത​മാ​കാ​ത്തി​​ട​​ത്തോ​​ളം മി​​ക്ക​​വാ​​റും ക​​രാ​​ർ ജീ​​വ​​ന​​ക്കാ​​രാ​​വും പു​​റ​​ത്തു​​പോ​​വേ​​ണ്ടി​​വ​​ന്ന​​വ​​രെ​​ന്ന് ക​​രു​​താ​​നാ​​ണ് ന്യാ​​യം. സ്ഥി​​രം ജീ​​വ​​ന​​ക്കാ​​ർ സ്വാ​​ഭാ​​വി​​ക​​മാ​​യും ബി.​​ജെ.​​പി-​​ആ​​ർ.​​എ​​സ്.​​എ​​സ് നേ​​തൃ​​ത്വ​​ത്തി​​ന്റെ വേ​​ണ്ട​​പ്പെ​​ട്ട​​വ​​രു​​മാ​​വും.

സ​​ത്യ​​ത്തി​​ൽ നീ​​റ്റ്, നെ​​റ്റ് പ​​രീ​​ക്ഷ​​ക​​ളി​​ലെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യോ എ​​ൻ.​​ടി.​​എ​​യു​​ടെ പി​​ടി​​പ്പു​​കേ​​ടു​​ക​​ളോ മാ​​ത്ര​​മ​​ല്ല പ്ര​​ശ്നം. മ​​ർ​​മ​​പ്ര​​ധാ​​ന​​മാ​​യ മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി എ​​ന്ന വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​നെ മൊ​​ത്ത​​മാ​​യി​​ത്ത​​ന്നെ ​പൊ​​ളി​​ച്ചു​​പ​​ണി​​യു​​ന്ന യ​​ത്ന​​ത്തി​​ലാ​​ണ് ഹി​​ന്ദു​​ത്വ സ​​ർ​​ക്കാ​​ർ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന കാ​​ര്യം 2014 മു​​ത​​ൽ രാ​​ജ്യം ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​ണ്. ശാ​​സ്ത്ര​​വും സാ​​​ങ്കേ​​തി​​ക​​വി​​ദ്യ​​യും വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് വി​​ധേ​​യ​​മാ​​വു​​ക​​യും ലോ​​ക​​ത്തി​​ന്റെ ചി​​ത്രം​​ത​​ന്നെ ആ​​മൂ​​ലാ​​ഗ്രം പു​​തു​​ക്കി​​പ്പ​​ണി​​തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് കാ​​ല​​ഘ​​ട്ട​​ത്തി​​ന്റെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ സ​​വി​​ശേ​​ഷ​​ത. അ​​തി​​നൊ​​ത്ത് 140 കോ​​ടി ജ​​ന​​ങ്ങ​​ളു​​ള്ള ലോ​​ക​​ത്തേ​​റ്റ​​വും വ​​ലി​​യ രാ​​ജ്യ​​മാ​​യ ഇ​​ന്ത്യ​​യും മൗ​​ലി​​ക​​വും അ​​ത്യാ​​ധു​​നി​​ക​​വു​​മാ​​യ മാ​​റ്റ​​ത്തി​​ന് വി​​ധേ​​യ​​മാ​​വേ​​ണ്ട​​ത് പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​മാ​​ണ്. അ​​ല്ലാ​​ത്ത​​പ​​ക്ഷം ന​​മു​​ക്ക് ലോ​​ക​​ത്തി​​ന് മു​​ന്നി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ പോ​​ലും ക​​ഴി​​യാ​​തെ​​വ​​രും. ന​​മ്മു​​ടെ ത​​ല​​മു​​റ​​ക​​ൾ അ​​ത്യ​​ന്താ​​ധു​​നി​​ക മാ​​ന​​വി​​ക വി​​കാ​​സ​​ത്തി​​നു മു​​ന്നി​​ൽ നി​​സ്സ​​ഹാ​​യ​​രാ​​വും. ഇ​​പ്പോ​​ൾ​​ത​​ന്നെ ലോ​​ക​​ത്തേ​​റ്റ​​വും വ​​ലി​​യ തൊ​​ഴി​​ലി​​ല്ലാ പ​​ട​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു ന​​മ്മു​​ടെ യു​​വ​​ജ​​ന​​സം​​ഖ്യ.

പക്ഷേ, ഇ​​തേ​​ക്കു​​റി​​ച്ച​​ല്ല ഇ​​ന്ത്യ​​യു​​ടെ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ഉ​​ത്​​ക​​ണ്ഠ​​യും താ​​ൽ​​പ​​ര്യ​​വും. സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള ഇ​​തി​​ഹാ​​സ​​ങ്ങ​​ളു​​ടെ​​യും ക​​ഥ​​ക​​ളു​​ടെ​​യും പി​​റ​​കെ​​പോ​​യി, എ​​ല്ലാം ന​​മ്മ​​ൾ മുമ്പേ ക​​ണ്ടു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന മി​​ഥ്യാ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​മാ​​യി വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തെ ഒ​ന്നാ​കെ ബ​​ഹു​​കാ​​തം പി​​​​ന്നോ​​ട്ടു​​വ​​ലി​​ക്കാ​​നാ​​ണ് ആ​​സൂ​​ത്ര​ി​ത ശ്ര​​മം. അ​​തി​​നി​​ട​​യി​​ൽ ലോ​​ക​​ത്തി​​നും രാ​​ജ്യ​​ത്തി​​നും ത​​ല​​മു​​റ​​ക​​ൾ​​ക്കും അ​​നു​​പേ​​ക്ഷ്യ​​മാ​​യ കാ​​ലോ​​ചി​​ത വി​​ദ്യാ​​ഭ്യാ​​സം യോ​​ഗ്യ​​രാ​​യ പ​​ണ്ഡി​​ത​​ന്മാ​​രെ​​യും ശാ​​സ്ത്ര​​കാ​​ര​​ന്മാ​​രെ​​യും വി​​ദ​​ഗ്ധ​​രെ​​യും ജാ​​തി​​യും മ​​ത​​വും ഭാ​​ഷ​​യും പ​​രി​​ഗ​​ണി​​ക്കാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ത്ത് വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി​​യും അ​​തി​​ന്റെ ന​​ട​​ത്തി​​പ്പും അ​​വ​​രെ ഏ​​ൽ​​പി​​ക്ക​​ണ​​മെ​​ന്ന വി​​ചാ​​ര​​വും ആ​​സൂ​​ത്ര​​ണ​​വും പ്ര​​യോ​ഗ​​വ​​ത്ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളും വേ​​ണം.

നൊബേ​​ൽ പു​​ര​​സ്കാ​​ര ജേ​​താ​​വ് സി.​​വി. രാ​​മ​​ൻ മു​​ത​​ൽ എ.പി.ജെ ​അ​​ബ്ദു​​ൽ ക​​ലാം വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് ജ​​ന്മം​​ന​​ൽ​​കി​​യ ഇ​​ന്ത്യാ മ​​ഹാ​​രാ​​ജ്യ​​ത്തി​​ന് അ​​പ്രാ​​പ്യ​​മാ​​യ ല​​ക്ഷ്യ​​മ​​ല്ല അ​​ത്. പ​​ക്ഷേ, തു​​റ​​ന്ന മ​​ന​​സ്സും സ​​ദ് വി​​ചാ​​ര​​വും ല​​ക്ഷ്യ​​ബോ​​ധ​​വും ഭ​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ണ്ടാ​വ​​ണ​​മെ​​ന്നു മാ​​ത്രം.

Tags:    
News Summary - Amid NEET leak fallout, the NTA delayed another scandal.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.