ഗുരുഗ്രാം സെക്ടർ 37ൽ നമസ്കാരത്തിന് നേതൃത്വം നൽകാനെത്തിയ മൗലവിയെ തടയുന്ന ഹിന്ദുത്വ സംഘടന പ്രവർത്തകൻ ഫോട്ടോ- Vipin Kumar/Hindustan Times 2021

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ​യാ​ഥാ​ർ​ഥ്യം അ​ടി​മു​ടി മാ​റി​യി​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, സൂ​ക്ഷ്മാ​ർ​ഥ​ത്തി​ൽ അ​തെ​ത്ര ഭ​യാ​ന​ക​മാ​വു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ​ര​ക്കെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ​പ്രാ​ധാ​ന്യം​പോ​ലും ഇ​ല്ലാ​ത്ത​വി​ധം അ​തൊ​ക്കെ സാ​ധാ​ര​ണ​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ഇ​പ്പോ​ൾ ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​മ​സ്കാ​രം സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന അ​ധി​ക​നി​യ​ന്ത്ര​ണ​ങ്ങ​ൾ പൊ​തു​യി​ട​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, മ​ത​പ​ര​മാ​യ ദൃ​ശ്യ​ത, ന്യൂ​ന​പ​ക്ഷ അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ പാ​ർ​ശ്വ​വ​ത്ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ഭാ​ഗീ​യ​മാ​യ ഒ​രു സ്ഥി​തി​വി​ശേ​ഷ​മാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ൽ അ​ത്ഭു​ത​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. ഗ​താ​ഗ​തം, ക്ര​മ​സ​മാ​ധാ​നം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​മാ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​ക്കു​ന്നു​​​മി​ല്ല.

റോ​ഡു​ക​ളി​ലും പൊ​തു​വ​ഴി​ക​ളി​ലും ന​മ​സ്ക​രി​ക്ക​രു​തെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഇ​ല​ക്ഷ​ൻ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ൽ എ​നി​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ഒ​രു സു​ഹൃ​ത്ത്, സു​വേ​ന്ദു അ​ധി​കാ​രി​യും സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി. റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നു​ള്ള​താ​ണെ​ന്നും മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​വ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും യോ​ഗി​യും സു​വേ​ന്ദു​വും ഒ​രു മ​ത​ത്തെ മാ​ത്രം നോ​ക്കി പ​റ​യു​മ്പോ​ൾ, അ​ത് കേ​വ​ല​മാ​യ പൊ​തു​മ​ര്യാ​ദ​യു​ടെ പ്ര​ശ്ന​മ​ല്ലെ​ന്ന് ആ​ർ​ക്കും മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

സി​വി​ൽ മ​ര്യാ​ദ​യു​ടെ ഏ​ക​പ​ക്ഷീ​യ​ത​ക​ൾ

പ​ള്ളി​ക​ളി​ൽ സൗ​ക​ര്യം തി​ക​യാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, പൊ​തു​യി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​പ​ക​രം, ഷി​ഫ്റ്റു​ക​ളാ​യി പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗി നി​ർ​ദേ​ശി​ക്കു​ന്നു. പെ​രു​ന്നാ​ൾ ന​മ​സ്കാ​രം, ജു​മു​അ, മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​പു​തി​യ നീ​ക്ക​വും. ഇ​ന്ത്യ​യെ​പ്പോ​ലെ മ​ത​വൈ​വി​ധ്യം നി​ല​നി​ൽ​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത് പൊ​തു​വി​ൽ മ​താ​നു​ഷ്ഠാ​ന​ങ്ങ​ൾ, ഉ​ത്സ​വ​ങ്ങ​ൾ, മ​താ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​ക്കൊ​ക്കെ പൊ​തു​യി​ട​ങ്ങ​ൾ എ​ല്ലാ മ​ത​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ആ​ർ.​കെ. ല​ക്ഷ്മ​ണി​ന്റെ പ്ര​ശ​സ്ത​മാ​യ ഒ​രു കാ​ർ​ട്ടൂ​ണാ​ണ് മ​ന​സ്സി​ൽ വ​രു​ന്ന​ത്. റോ​ഡി​ന് കു​റു​കെ കി​ട​ക്കു​ന്ന ര​ണ്ട് പ​ശു​ക്ക​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തും മൃ​ഗ​ങ്ങ​ൾ സ്വ​യം എ​ഴു​ന്നേ​റ്റു പോ​കു​ന്ന​തും കാ​ത്തു​കി​ട​ക്കു​ന്ന ദൃ​ശ്യ​മാ​ണ് അ​ദ്ദേ​ഹം കാ​രി​ക്കേ​ച്ച​ർ ചെ​യ്ത​ത്-​ഇ​ത്ത​രം സ്ഥി​തി​വി​ശേ​ഷം അ​ന്യ​മ​ല്ലാ​ത്ത ഇ​ന്ത്യ​യി​ൽ-​കേ​ര​ള​ത്തി​ൽ​ത്ത​ന്നെ പൂ​ര​ങ്ങ​ളും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​മെ​ല്ലാം നാം ​കാ​ണു​ന്ന​താ​ണ്. എ​ന്നി​രി​ക്കെ, ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​ന​ക​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും മേ​ലു​ള്ള അ​മി​ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ മ​ത​വി​ഭാ​ഗീ​യ സ​മീ​പ​നം നി​ഷ്ക​ള​ങ്ക​മ​ല്ല.

ഈ ​വി​ഷ​യ​ത്തെ ക്ര​മ​സ​മാ​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യും പൗ​ര​നി​യ​മ​ങ്ങ​ൾ തു​ല്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. പൊ​തു​യി​ട​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ൾ അ​സ്വീ​കാ​ര്യ​മാ​ണെ​ങ്കി​ൽ, റോ​ഡു​ക​ളും പൊ​തു​യി​ട​ങ്ങ​ളും കൈ​​യേ​റി ന​ട​ത്തു​ന്ന എ​ല്ലാ മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര​ക​ൾ​ക്കും ഉ​ത്സ​വ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഇ​തേ ത​ത്ത്വം ബാ​ധ​ക​മ​ല്ലേ​യെ​ന്ന് എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചോ​ദി​ക്കു​ന്നു​ണ്ട്. റോ​ഡ് ഉ​പ​രോ​ധി​ച്ചും വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ പ​ങ്കെ​ടു​പ്പി​ച്ചും പ​ല മ​ത​വി​ഭാ​ഗ​ങ്ങ​ളും പ​തി​വാ​യി പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​റു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​വൈ​സി, ന​മ​സ്കാ​ര​ത്തെ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നെ ഇ​ര​ട്ട​ത്താ​പ്പ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

2026 മാ​ർ​ച്ചി​ൽ, ഒ​രു പ​ള്ളി​യി​ൽ ന​മ​സ്ക​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സം​ഭാ​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​ത്രം അ​ധി​കാ​രി​ക​ൾ​ക്ക് മ​ത​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളെ ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

മ​റ്റൊ​രു സം​ഭ​വം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണ്: ബ​റേ​ലി​യി​ൽ, ഒ​രു വ്യ​ക്തി സ്വ​ന്തം വീ​ട്ടി​ൽ മ​റ്റ് വി​ശ്വാ​സി​ക​​ളോ​ടൊ​പ്പം ന​മ​സ്ക​രി​ക്കു​ന്ന​ത്, അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണെ​ന്നു​ പ​റ​ഞ്ഞ്​ പൊ​ലീ​സ് ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​മാ​ണ് കോ​ട​തി​യി​ലെ​ത്തി​യ​ത്! തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി​യ ഹൈ​കോ​ട​തി ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന മു​ൻ​കാ​ല വി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു. കേ​സി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ, ‘‘സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്റി​ന്റെ യാ​തൊ​രു​വി​ധ അ​നു​മ​തി​യും കൂ​ടാ​തെ ത​ന്റെ സ്വ​ന്തം സ്വ​കാ​ര്യ​സ്ഥ​ല​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ഹ​ര​ജി​ക്കാ​ര​ന് അ​വ​കാ​ശ​മു​ണ്ട്” എ​ന്നും കോ​ട​തി പ​റ​ഞ്ഞ​ത് വ്യ​ക്​​ത​മാ​ക്കി. വീ​ടു​ക​ൾ​ക്കു​ള്ളി​ലെ മു​സ്‌​ലിം പ്രാ​ർ​ഥ​ന​ക​ൾ​ക്കു​പോ​ലും വി​ല​ക്ക് ക​ൽ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് വി​വി​ധ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്ന​ത് ന്യൂ​ന​പ​ക്ഷ പാ​ർ​ശ്വ​വ​ത്ക​ര​ണം ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ എ​ത്ര​ത്തോ​ള​മാ​യി എ​ന്ന​തി​​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടു​ന്നു.

സാ​മ്പ​ത്തി​ക ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി​ക​ൾ

കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി, ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​സ്‌​ലിം മ​താ​ചാ​ര​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും സൂ​ക്ഷ്മ​മാ​യ മേ​ൽ​നോ​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബ​ക്രീ​ദ് സ​മ​യ​ത്ത് മൃ​ഗ​ബ​ലി, ക​ന്നു​കാ​ലി​ക​ളു​ടെ ഗ​താ​ഗ​തം, അ​റ​വു​ശാ​ല​ക​ളി​ലെ രീ​തി​ക​ൾ എ​ന്നി​വ അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​തി​ന്റെ പേ​രി​ൽ ഭ​യ​ത്തി​ന്റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ലും പ​റ​യാ​തെ വ​യ്യ. ടൈം​സ് ഓ​ഫ് ഇ​ന്ത്യ ഒ​രാ​ഴ്ച മു​മ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ്, ക​ഴി​ഞ്ഞ മാ​സം മു​ഴു​വ​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ പൊ​ലീ​സു​കാ​ർ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ നി​ര​ന്ത​രം മ​ത​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു​വ​ത്രേ. പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി അ​വ​ർ ഇ​മാ​മു​മാ​രെ​യും മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​ത്യേ​കം വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു. അ​താ​യ​ത്, പെ​രു​ന്നാ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ​ത്ത​ന്നെ പൊ​ലീ​സ് രാ​ജാ​യി മാ​റി എ​ന്ന​ർ​ഥം.

വി​ശ്വാ​സി​ക​ളു​ടെ നി​ര ​​റോ​ഡു​ക​ളി​​ലേ​ക്ക്​ നീ​ളാ​തി​രി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത​യി​ൽ, പ​ല പ​ള്ളി​ക​ളും ഒ​ന്നി​ല​ധി​കം ഷി​ഫ്റ്റു​ക​ളാ​യാ​ണ് പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​തു​പോ​ലെ, മു​ഹ​ർ​റം ഘോ​ഷ​യാ​ത്ര​ക​ളു​ടെ റൂ​ട്ടു​ക​ൾ, ഉ​ച്ച​ഭാ​ഷി​ണി​ക​ൾ, സ​മ​യ​ക്ര​മം, അ​നു​മ​തി​ക​ൾ എ​ന്നി​വ​യി​ൽ അ​മി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ടെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും, മ​റ്റ് മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​മു​ദാ​യ​ത്തി​നു​മേ​ൽ ചു​മ​ത്തു​ന്ന​തെ​ന്ന് മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

അ​ടു​ത്ത​കാ​ല​ത്താ​യി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രാ​ർ​ഥ​നാ സ്ഥ​ല​ങ്ങ​ളെ​ച്ചൊ​ല്ലി​യും ത​ർ​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ല​ഖ്‌​നോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഒ​രു പ​ള്ളി​ക്കെ​ട്ടി​ടം അ​ധി​കൃ​ത​ർ പൂ​ട്ടി മു​ദ്ര​വെ​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ കെ​ട്ടി​ട​ത്തി​നു​പു​റ​ത്ത് സ​ഹ​പാ​ഠി​ക​ൾ തീ​ർ​ത്ത സം​ര​ക്ഷ​ണ വ​ല​യ​ത്തി​നു​ള്ളി​ൽ നി​ന്നാ​ണ്​ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ ന​മ​സ്​​ക​രി​ച്ച​ത്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​സ്‌​ലിം ദൃ​ശ്യ​ത​ക്കെ​തി​രെ ഉ​യ​രു​ന്ന വി​പു​ല​മാ​യ ആ​ശ​ങ്ക​ക​ളു​ടെ പ്ര​തീ​ക​മാ​യി ഈ ​സം​ഭ​വ​ത്തെ കാ​ണാ​ൻ ക​ഴി​യും.

പ്രാ​ർ​ഥ​ന​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും, മ​ത​പ​ര​മാ​യ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും മ​റ്റും സ​മ​യ​ങ്ങ​ളി​ൽ മു​സ്‌​ലിം​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ച്ചൊ​ല്ലി​യും പ​ല വി​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. 2024ൽ, ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ൾ തീ​ർ​ഥാ​ട​ന റൂ​ട്ടു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളോ​ട് അ​വ​യു​ടെ ഉ​ട​മ​സ്ഥ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പേ​രു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ന​ട​പ​ടി മു​സ്‌​ലിം വ്യ​വ​സാ​യ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​രെ മാ​റ്റി​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണി​തെ​ന്നാ​യി​രു​ന്നു ഗ​വ​ൺ​മെ​ന്റു​ക​ളു​ടെ ന്യാ​യീ​ക​ര​ണം. മു​സ്‌​ലിം​ക​ളെ സാ​മ്പ​ത്തി​ക​മാ​യി ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്റെ മു​ന്നോ​ടി​യാ​ണ് ഇ​തെ​ന്ന​ത് വ്യ​ക്ത​മാ​ണ്. സ​മാ​ന​മാ​യ ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി​ക​ളു​ടെ ച​രി​ത്രം കേ​ര​ള​ത്തി​ൽ​പ്പോ​ലും നാം ​ക​ണ്ടി​ട്ടു​ണ്ട്.

ന​മ​സ്കാ​ര വി​വാ​ദ​വും ന്യൂ​ന​പ​ക്ഷ മ​താ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​ന്ത​ര​മാ​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും ഗ​താ​ഗ​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​ശ്ന​മാ​യോ സി​വി​ൽ ഭ​ര​ണ​പ​ര​മാ​യ ത​ർ​ക്ക​മാ​യോ മാ​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ല. സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ മ​തം, പൊ​തു​യി​ടം, ഭ​ര​ണ​കൂ​ടാ​ധി​കാ​രം എ​ന്നി​വ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലു​ണ്ടാ​യ വ​ലി​യൊ​രു മാ​റ്റ​ത്തെ​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. പ്രാ​ർ​ഥ​ന​ക​ൾ, പെ​രു​ന്നാ​ളു​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, പ​ള്ളി​ഭ​ര​ണം, ഭ​ക്ഷ​ണ​രീ​തി​ക​ൾ, മ​ത​ചി​ഹ്ന​ങ്ങ​ൾ തു​ട​ങ്ങി മു​സ്‌​ലിം സ്വ​ത്വ​ത്തി​ന്റെ പ​ര​സ്യ​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ ക​ടു​ത്ത നി​യ​മ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഏ​കീ​കൃ​ത പൗ​ര​നി​യ​മം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്ന​ത് ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റു​ന്ന സാ​ധ്യ​ത​യ​ല്ല. ഈ ​മേ​ൽ​നോ​ട്ട ഇ​ട​പെ​ട​ലു​ക​ൾ സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വം, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ, പൊ​തു​യി​ട​ങ്ങ​ളു​ടെ മാ​നേ​ജ്‌​മെ​ന്റ്, പൗ​ര​ത്വ​ത്തി​ന്റെ സ്വ​ഭാ​വം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​പു​ല​മാ​യ സം​വാ​ദ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കേ​വ​ല​മാ​യ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യു​ടെ സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​ത്തി​ന് പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

sreekumartt@gmail.com

Tags:    
News Summary - Denial of freedom of prayer and threats of boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.