ദുർഭരണത്തി​െൻറ അന്ത്യവിധിയിലേക്ക്

ഇന്ത്യയിലെ തെരഞ്ഞെടുപ്പുരംഗം അതിവേഗം മാറുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്ന സമയത്ത് ബി.ജെ.പിക്കും എൻ.ഡി. എക്കും ഉണ്ടായിരുന്ന ആത്മവിശ്വാസം ഏതാണ്ട് പൂർണമായും നഷ്​ടപ്പെട്ടിരിക്കുന്നു. കോൺഗ്രസും യു.പി.എയും മറ്റു പ്ര ധാന പ്രതിപക്ഷ പാർട്ടികളും കേന്ദ്രസർക്കാറി​​െൻറ സാമ്പത്തികനയങ്ങൾക്കും ഹിന്ദുത്വ അജണ്ടക്കും എതിരെ നടത്തിയ പ് രചാരണം ഗ്രാമീണമേഖലകളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ തന്നെ മാറിപ്പോയിരിക്കുന്നു. അദ്ദേഹവും അമിത്ഷായും തങ്ങളുടെ പല്ലിനു പഴയ ശൗര്യമില്ലെന്ന അനിവാര്യമായ തിരിച്ചറിവിലേക ്ക് എത്തിച്ചേരുകയാണ്.

കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഓരോവരിയും നേരിട്ടും അല്ലാതെയും ബി.ജെ.പി സ ർക്കാറി​െൻറ മാത്രമല്ല, ചില മുൻകാല കോൺഗ്രസ് നയങ്ങൾ‍ക്കുനേരെതന്നെയുള്ള കുറ്റപത്രം കൂടിയാവും. ഈ തെരഞ്ഞെടുപ്പ ി​​െൻറ രാഷ്​ട്രീയ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് രാഷ്​ട്രം ആഗ്രഹിക്കുന്ന തിരുത്തലുകൾ‍ കേന്ദ്രനയങ്ങളില്‍ ഉണ്ടാവണം എന്നൊരു ദിശാബോധം ശക്തമായി പ്രതിഫലിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. ബി.ജെ.പിയുടെ നയങ്ങളിൽനിന്നും ഇതഃപര്യന്തമുള്ള കോൺഗ്രസി​​െൻറ തന്നെ ചില നയങ്ങളില്‍നിന്നുമുള്ള ചില അടിസ്ഥാനവിച്ഛേദങ്ങൾ‍ ആ പത്രികയില്‍ നമുക്ക് കാണാന്‍ കഴിയും.

പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങൾ‍ അധികാരത്തില്‍ എത്തുന്ന സർക്കാറുകൾ‍ നടപ്പാക്കുമോ എന്ന ചോദ്യത്തിന് സ്വാഭാവികമായും കാത്തിരുന്നു കാണുക എന്നുമാത്രമേ പറയാന്‍ കഴിയൂ. മുൻ കാല അനുഭവങ്ങൾ‍ കാണിക്കുന്നത് ഭാഗികമായി മാത്രമേ രാഷ്​ട്രീയ പാർട്ടികൾ‍ സ്വന്തം പ്രകടനപത്രികകളോട് നീതിപുലർത്ത ാറുള്ളൂ എന്നതാണ്. പക്ഷേ, അവയുടെ പ്രാധാന്യം ഓരോ പാർട്ടിയും ഉയർത്തിപ്പിടിക്കാന്‍ പോകുന്ന രാഷ്​ട്രീയ-സാമ്പത്തിക സമീപനത്തെ ക​ുറിച്ചുള്ള ഒരു ഏകദേശ ധാരണ രൂപവത്​കരിക്കുന്നതിനു സഹായിക്കുന്നു എന്നതാണ്. സാമ്പത്തിക പരിപാടികളിലേക്ക് കടക്കുന്നത്തിനുമുന്പ് തന്നെ എടുത്തുപറയേണ്ട ഒരു സവിശേഷത രാഷ്​ട്രീയമായ ചില പ്രധാന വാഗ്ദാനങ്ങൾ‍ കോൺഗ്രസ് പ്രകടനപത്രിക നൽകുന്നത് ബി.ജെ.പി -ആർ.എസ്​.എസ് വൃത്തങ്ങളെ കാര്യമായി പ്രകോപിപ്പിച്ചു എന്നുള്ളതാണ്.

ഐ.പി.സിയിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നുള്ളതും പൗരത്വ ഭേദഗതി ബിൽ പിൻവലിക്കും എന്നുള്ളതും കശ്‌മീരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ നിയമം പുനഃപരിശോധിക്കും എന്നുള്ളതുമെല്ലാം നൽകുന്ന സൂചനകൾ‍ മനുഷ്യാവകാശ മേഖലയില്‍ ഉണ്ടായിട്ടുള്ള വലിയ ധ്വംസനങ്ങൾ‍ പുതിയ കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നു എന്നതാണ്. സാംസ്കാരിക ദേശീയതയുടെ എപ്പോഴുമുള്ള ആത്മവിശ്വാസം തങ്ങളുടെ സങ്കുചിത മുദ്രാവാക്യങ്ങൾക്ക്​ താഴെ അണിനിരക്കാനേ പ്രതിയോഗികൾക്ക് കഴിയൂ എന്നതാണ്. എന്നാല്‍, അതിനു നേർവിപരീതമായ ഒരു നിലപാട് കോൺഗ്രസ് കൈക്കൊണ്ടു എന്നത് ബി.ജെ.പി വൃത്തങ്ങളെ അമ്പരപ്പിക്കുന്നുണ്ട്.

സാമ്പത്തിക മേഖലയില്‍ യു.പി.എ അധികാരത്തില്‍ എത്തിയാല്‍ അത്ഭുതങ്ങൾ‍ സംഭവിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ന് കാണുന്ന ഉദാരവത്​​കരണ നയങ്ങളിൽനിന്ന്​ വ്യത്യസ്തമായ നയങ്ങൾ‍ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സർക്കാറില്‍നിന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയുന്നതല്ല.

എന്നാല്‍, കോൺഗ്രസ് പ്രകടനപത്രിക മുന്നോട്ടു​വെക്കുന്ന പല നിർദേശങ്ങളും ബി.ജെ.പി സർക്കാറി​െൻറ സാമ്പത്തികനയങ്ങൾ‍ വരുത്തിവെച്ച വലിയ കെടുതികളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള ചില സമവായങ്ങളിലേക്ക് നീങ്ങുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പൊതുമേഖലയിൽ 34 ലക്ഷം തൊഴിലുകൾ സൃഷ്​ടിക്കും, നിതി ആയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമീഷൻ പുനഃസ്ഥാപിക്കും, നോട്ടുനിരോധനം, ജി.എസ്.ടി ബാധ്യതകളിൽനിന്ന് കരകയറുന്നതിനുള്ള നടപടികളുണ്ടാകും,12 ക്ലാസുവരെ സൗജന്യ-നിർബന്ധിത വിദ്യാഭ്യാസം സാധ്യമാക്കും. കാർഷിക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലാതാക്കും. അസംഘടിതമേഖലയിൽ കുറഞ്ഞ വരുമാനം നടപ്പാക്കും തുടങ്ങിയ പല നിർദേശങ്ങളും കോൺഗ്രസി​െൻറ പ്രകടനപത്രികക്ക് പുറത്തു ചർച്ചചെയ്യുകയും യു.പി.എ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ജനകീയസമ്മർദം സൃഷ്​ടിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്.

പ്രകടനപത്രികയില്‍ പറയുന്ന മിനിമം വരുമാനം ഉറപ്പുവരുത്താന്‍ അഞ്ചുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി യഥാർഥത്തില്‍ കോൺഗ്രസി​​െൻറ മാത്രം പദ്ധതിയല്ല. അത് ആഗോളമുതലാളിത്തം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ള ഒരു നിർദേശമാണ്.
അസമത്വം കുറക്കുമെന്ന ലേബലിലാണ് അത് അവതരിപ്പിക്കപ്പെടുന്നതെങ്കിലും ഈ പംക്തിയില്‍ ഞാന്‍ മുമ്പ്​ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ സൃഷ്​ടിക്കുന്ന തൊഴിലില്ലായ്മ മുൻകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയൊരു വിഭാഗം ജനങ്ങളെ തൊഴില്‍ മേഖലയിൽനിന്ന്​ എന്നന്നേക്കുമായി പുറന്തള്ളുകയും മറ്റു തൊഴിലവസരങ്ങൾ‍ സാമ്പത്തിക പുനഃക്രമീകരണത്തി​​െൻറ ഭാഗമായി സൃഷ്​ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ‍ നിലവിലുള്ളത്. ഇത് കേവലമായ ട്രേഡ് യൂനിയന്‍ കാഴ്ചപ്പാടിലുള്ള വിമർശനമല്ല.

ഒ.ഇ.സി.ഡി, ലോക സാമ്പത്തിക ഫോറം തുടങ്ങിയ മുതലാളിത്ത സംവിധാനങ്ങൾ‍ തന്നെ തുറന്നുപറയാന്‍ നിർബന്ധിതരായിട്ടുള്ള കാര്യമാണ്. ഇത് ജനങ്ങളുടെ ക്രയശേഷിയെ –ഉൽപന്നങ്ങൾ‍ വാങ്ങാനുള്ള കഴിവിനെ- ബാധിക്കുകയും അത് ആപേക്ഷികമായ അമിതോൽപാദനത്തിലൂടെ മുതലാളിത്തത്തിനുതന്നെ തിരിച്ചടിയാവുകയും ചെയ്യുകയാണ്. ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് ലോക മുതലാളിത്ത വ്യവസ്ഥ കൂടുതൽ അസ്ഥിരപ്പെട്ടതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മുതലാളിത്തം മുന്നോട്ടു​െവച്ചിട്ടുള്ള നിർദേശങ്ങളില്‍ ഒന്നാണ് അടിസ്ഥാന വരുമാനം എന്ന സങ്കൽപനം. ഒരു നിശ്ചിതതുക എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതി​​െൻറ അടിസ്ഥാന ലക്ഷ്യം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഇതി​​െൻറ വക്താക്കൾ‍ ഉന്നംവെക്കുന്നത്.

ഒന്ന്, അത് അടിസ്ഥാന ക്രയശേഷി സൃഷ്​ടിക്കുകയും അങ്ങനെ മുതലാളിത്തത്തി​​െൻറ ഏറ്റവും വലിയ പ്രശ്നമായ വിപണിയിലെ ഡിമാൻഡ്​ ​പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണുകയുംചെയ്യുക. രണ്ട്​, തൊഴിലില്ലായ്മയുടെ പേരില്‍ ഉണ്ടാകാവുന്ന ജനകീയസമരങ്ങളെ ഒന്ന് തണുപ്പിക്കുക. ഒരു ലിബറല്‍ ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ ആഗോള മുതലാളിത്തത്തി​​െൻറ ഈ പദ്ധതിയോട് കോൺഗ്രസ് ചേർന്നുനിൽക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അതിനാല്‍, ഇതിനെ 15 ലക്ഷം രൂപ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞതുപോലെയുള്ള ഒരു വാഗ്ദാനമായി കാണേണ്ടതില്ല. നടപ്പാക്കാന്‍- ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും- ഇടയുള്ള ഒരു പദ്ധതിയാണത്. എന്നാല്‍, അത് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള രൂപത്തിലാവുമോ എന്ന കാര്യത്തില്‍ ഒരുറപ്പും ഇല്ലയെന്നതാണ് വസ്തുത.

ബി.ജെ.പിയുടെ ഓരോ സാമ്പത്തികനടപടികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിറകോട്ടുകൊണ്ടുപോകുന്നതായിരുന്നു. നോട്ടുറദ്ദാക്കല്‍ ഇന്ത്യന്‍ ഗ്രാമീണമേഖലയെ പാടെ ഉലച്ചുകളഞ്ഞ നടപടിയായിരുന്നു. സി.എം.ഐ.ഇയുടെ (CMIE) കണക്കനുസരിച്ച് 2017 ജനുവരിക്കും ഏപ്രിലിനും ഇടക്ക്​ ഒന്നര ദശലക്ഷം പേർക്കാണ് തൊഴില്‍ നഷ്​ടപ്പെട്ടത്. ബി.ജെ.പി അധികാരത്തില്‍ വരുന്ന സമയത്ത് 2-3 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്കെങ്കില്‍ 2015 ആയപ്പോഴേക്കും അത് അഞ്ചു ശതമാനമായി വർധിച്ചു. മാത്രമല്ല, യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മ 16 ശതമാനമാണ് വർധിച്ചത്.

ഐ.ടി മേഖലയില്‍ 17 ശതമാനമാണ് ജോലി വാഗ്ദാനങ്ങളില്‍ കുറവുണ്ടായത്. പുതിയ ​െഎ.ടി ജോലികളില്‍ 2.7 ശതമാനം കുറവാണ് ഇപ്പോൾ‍ ഉണ്ടായിട്ടുള്ളത്. കമ്പനികൾ‍ കൂട്ടമായി തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യശോഷണം വലിയൊരു സാമ്പത്തിക പ്രശ്നമായി മാറിയിരിക്കുന്നു. സ്​റ്റോക്​ മാർക്കറ്റ് ഇടിവുകൾ‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകർച്ചാ സൂചകങ്ങളില്‍ ഒന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കറൻസിക്ഷാമം പലയിടങ്ങളിലും രൂക്ഷമാണ്. ഡിജിറ്റല്‍ ക്രയവിക്രയം ലക്ഷ്യമിടുന്നു എന്നു പറയുമ്പോഴും കറൻസിക്ഷാമം സൃഷ്​ടിക്കുന്ന ഗുരുതരമായ ആഘാതങ്ങൾ‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട് എന്നുകാണാം.

കമ്പനികളുടെ ലാഭനിരക്കില്‍ വലിയ ഇടിവുകൾ‍ സംഭവിക്കുകയും മൊത്തത്തില്‍ സമ്പദ് വ്യവസ്ഥയുടെ പോക്ക് പിന്നോട്ടാവുകയും ചെയ്തിരിക്കുന്നു. ദേശീയവരുമാനത്തി​​െൻറ വളർച്ചനിരക്കിലുണ്ടായ ഇടിവുകൾ‍ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയാണ്. പൊതുവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുതലാളിത്ത മാനേജ്മ​െൻറിന്​​ തന്നെ നിർവഹിക്കാന്‍ കഴിയാത്ത, അങ്ങേയറ്റം കഴിവുകെട്ട ഒരു ഭരണത്തോടുള്ള പ്രതികരണം കൂടിയാണ് കോൺഗ്രസി​െൻറ മാനിഫെസ്​റ്റോ എന്ന് ഓർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ യു.പി.എയും സഖ്യകക്ഷികളും കൂടി ഒരു ബദല്‍ സർക്കാർ രൂപവത്​കരിക്കുന്ന സാഹചര്യം സൃഷ്​ടിക്കുക എന്നത് അടിയന്തര രാഷ്​ട്രീയ-സാമ്പത്തിക-സാംസ്കാരിക കടമയായി മാറിയിരിക്കുന്നു.

Tags:    
News Summary - might be the end of modi era-columnist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.