സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ലും ഭാ​വി​യും

വ്യാ​പ​നം ത​ട​യു​ന്ന​തി​ന് അ​വ​ശ്യം​വേ​ണ്ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ. അ​ട​ച്ചു​പൂ​ട്ട​ലി​െ​ൻ​റ ആ​ദ്യ​വാ​രം പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ​ണ​മെ​ന്നി​ല്ല. അ​വ​ർ മു​ൻ​വ​ാര​ങ്ങ​ളി​ൽ രോ​ഗാ​തു​ര​രാ​യ​വ​രാ​ണ​ല്ലോ. എ​ന്നാ​ൽ, ര​ണ്ടും മൂ​ന്നും ആ​ഴ്ച​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​െ​ൻ​റ തോ​ത്​ ​കു​റ​ഞ്ഞു ക​ണ്ടാ​ൽ അ​ട​ച്ചു​പൂ​ട്ട​ൽ ഫ​ല​പ്ര​ദ​മാ​കു​ന്നു​വെ​ന്ന് ക​രു​താം...

​ഇന്ത്യയിപ്പോൾ സമ്പൂർണ അടച്ചുപൂട്ടലിലാണ്. കോവിഡ്- 19 വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹികവും പരസ്പരവുമായ ദൂരം പാലിക്കുന്നതി​​െൻറ ഭാഗമായി പല രാജ്യങ്ങളും ഏറിയും കുറഞ്ഞും പരീക്ഷിക്കുന്ന മാർഗമാണിത്. ലോകാരോഗ്യ സംഘടനയുൾ​െപ്പടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിദഗ്‌ധരും കോവിഡ് രോഗത്തെ ചെറുക്കാൻ ഉപദേശിക്കുന്ന മാർഗങ്ങൾ സമാനമാണ്: കണ്ടെത്തുക, ഒറ്റപ്പെടുത്തുക, പരിശോധിക്കുക, ചികിത്സിക്കുക. ഇതിൽ ഒറ്റപ്പെടുത്തലി​​െൻറ തീവ്രാവസ്ഥയാണ് അടച്ചുപൂട്ടൽ. അത്​ നൽകുന്നത് പുതിയൊരു സാധ്യതയും അവസരവുമാണ്. വ്യക്തികളുടെ സാമൂഹികചലനം പൂർണമായും അവസാനിക്കുന്നതിനാൽ വ്യാപനത്തിൽ താൽക്കാലിക ഇടിവുണ്ടാകും. ഈ സമയം പുതുതായി കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറയുകയും രോഗവർധനയുടെ തോത് പരിമിതപ്പെടുകയും ചെയ്യും. ഇതിലൂടെ ആരോഗ്യ രംഗത്തിനു തയാറെടുക്കാനുള്ള സമയം അനുവദിച്ചുകിട്ടുന്നു. പകർച്ചവ്യാധി ഇല്ലാതാകുന്നു എന്നതല്ല, മെച്ചപ്പെട്ട പരിചരണ ശീലങ്ങളും നിയന്ത്രണോപാധികളും നടപ്പിലാക്കാൻ സാധിക്കുന്നു എന്നർഥം.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. തെദ്രോസ്‌ അഥാനം ഗബ്രിയേസുസ്​ പറയുന്നത്, വ്യാപനം തടയാൻ പ്രയോഗിക്കേണ്ട മറ്റുപാധികൾ കോട്ടമില്ലാതെ തുടരണം എന്നുതന്നെ. കൂടുതൽ പരിശോധന നടത്തുക, രോഗികളേയും രോഗം പടർത്താൻ സാധ്യതയുള്ളവരെയും കണ്ടെത്തുക, ഐസൊലേഷൻ സൗകര്യങ്ങൾ വർധിപ്പിക്കുക, ചികിത്സിക്കുക എന്നീ മാർഗങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമായി ഇക്കാലത്തെ മാറ്റിയെടുക്കണം. വൈറസിനെതിരെ പ്രതിരോധം സൃഷ്​ടിക്കുക മാത്രം പോരാ, വൈറസിനെ കണ്ടെത്തി ആക്രമിക്കുക കൂടി അത്യാവശ്യമാകുന്നു.

സമ്പൂർണ അടച്ചുപൂട്ടൽ അനിശ്ചിതമായി തുടരാനാവില്ല. കാരണം, അത്​ സാമൂഹിക ചലനത്തെ മാത്രമല്ല, സമൂഹത്തിൽ അത്യാവശ്യമായ ക്രയവിക്രയങ്ങൾ, സാമ്പത്തിക ഇടപെടലുകൾ എന്നിവയെ കൂടി പ്രതികൂലമായി ബാധിക്കും. ഏറ്റവും കൂടുതൽ കഷ്​ടത അനുഭവിക്കേണ്ടി വരുക ചെറുകിട ബിസിനസിലും അസംഘടിത മേഖലയിലുമായതിനാൽ ദാരിദ്ര്യവത്കരണം അവിടെയാണ് ആദ്യം നടക്കുക. പ്രഫ. ഴാങ് ദ്രേസ് (Jean Dreze) തൊഴിൽ കാർഷികമേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദങ്ങൾ വിലയിരുത്തുന്നു. വരാൻപോകുന്ന ഗോതമ്പ് കൊയ്ത്തുകാലം പൂർണമായി ഉപയോഗിക്കാനായില്ലെങ്കിൽ വളരെപ്പേരുടെ ഉപജീവനം തന്നെ കഷ്​ടത്തിലാകും. ഭക്ഷ്യസുരക്ഷയെ അത് ബാധിക്കും. പണിസ്ഥലത്തിനും സ്വദേശത്തിനും ഇടയിൽ അകപ്പെട്ടുപോയവർക്ക് സഹായമെത്തിക്കാനും വിഷമം തന്നെ.

അടച്ചുപൂട്ടൽ ശ്രദ്ധാപൂർവം ഉപയോഗിക്കുന്ന പക്ഷം ഗുണം ചെയ്യും. അടച്ചുപൂട്ടലി​​െൻറ ആദ്യവാരം പുതിയ രോഗികളുടെ എണ്ണം കുറയണമെന്നില്ല. അവർ മുൻവാരങ്ങളിൽ രോഗാതുരരായവരാണല്ലോ. എന്നാൽ, രണ്ടും മൂന്നും ആഴ്ചകളിൽ രോഗവ്യാപനത്തി​​െൻറ തോതുകുറഞ്ഞു കണ്ടാൽ അടച്ചുപൂട്ടൽ ഫലപ്രദമാകുന്നുവെന്ന് കരുതാം. ഫലപ്രദമായാൽ രോഗവ്യാപനം സാവധാനത്തിലാകും; നിരക്കിൽ കുറവുണ്ടാകാനും ഇടയുണ്ട്.
പകർച്ചവ്യാധികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഡോ. ജയപ്രകാശ് മൂലിയിലി​​െൻറ അഭിപ്രായത്തിൽ അടച്ചുപൂട്ടൽ താൽക്കാലിക ശമനത്തിലും വ്യാപനത്തി​​െൻറ കാഠിന്യത്തിലും മാറ്റമുണ്ടാക്കാനിടയുണ്ട്. സമൂഹത്തിൽ അത്യാവശ്യമായ ഇടപെടൽ അകലം പാലിക്കാനുള്ള പരിശീലനം ഇതിൽ നിന്നു ലഭിക്കും. നമുക്ക്​ അത്യാവശ്യമുള്ള സാംസ്കാരികബോധനം ഇതിലൂടെ സാധ്യമാകുന്നു. പൊതു ഇടത്തിലെ പെരുമാറ്റരീതികൾ, വൈറസ് എന്നത് യാഥാർഥ്യമാണെന്ന ധാരണ ഇവയെല്ലാം ഇതിൽ പെടും. മറ്റൊന്ന്, പകർച്ചവ്യാധിയുടെ പരിണാമരീതി മാറ്റാനും അടച്ചിടൽ സഹായിക്കും. ഉദാഹരണത്തിന് പത്തു കോടിയോളം ജനങ്ങൾ കുറഞ്ഞ കാലയളവിൽ രോഗബാധിതരാകാനുള്ള സാധ്യത നിയന്ത്രിക്കാനാകും. മാറിവന്ന പെരുമാറ്റരീതികൾ കൂടുതൽ പേരെ രക്ഷിക്കുമെന്നതിലും സംശയമില്ല.

ഒരു സാമൂഹിക ഇടപെടലും നടത്തുന്നില്ലെങ്കിൽ സഹജമായുണ്ടാകുന്ന ഗോത്ര പ്രതിരോധശേഷി (herd immunity) മാത്രമേ സഹായത്തിലെത്തൂ. അതിനു നൂറുനാൾ വേണ്ടിവരും, അപ്പോഴേക്കും മരണം 25 ലക്ഷത്തോടടുക്കും, അതിലേറെയും അറുപത് വയസ്സ് കഴിഞ്ഞവരായിരിക്കും. സാമൂഹിക ഇടപെടലുകളുടെ പ്രസക്തിയും ഇതുതന്നെ. ഇന്ത്യയിലെ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ നമ്മെ ചിന്തിപ്പിക്കുന്ന മറ്റു വിഷയങ്ങളുമുണ്ട്. ഒന്ന്, നമ്മുടെ മരണങ്ങൾ രേഖപ്പെടുത്താറില്ല. വ്യക്തികളുടെ മരണ കാരണം വ്യക്തമാവാറില്ല. ഇത് ഗ്രാമീണമേഖലയിലെ രോഗവ്യാപന പഠനങ്ങളെയും ബാധിക്കും. രണ്ട്, പ്രതിദിനം 70000 ത്തിലധികം പ്രസവങ്ങൾ ഇന്ത്യയിൽ നടക്കുന്നു. സമ്പൂർണ അടച്ചിടൽ നീണ്ടുനിന്നാൽ പ്രസവസുരക്ഷപോലും സമ്മർദത്തിലാകും.

പരിശോധനയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വേണ്ടത്രയെത്തിയിട്ടില്ല. മാർച്ച് 29 ലെ കണക്കുകളനുസരിച്ച്​ നാം 35000 ടെസ്​റ്റുകൾ ചെയ്തു; ജനസംഖ്യാനുപാതത്തിൽ ദശലക്ഷത്തിനു 29.9 മാത്രമേ ആയുള്ളൂ. സാമൂഹിക വ്യാപനം പരിശോധിക്കാൻ ഇനിയും ടെസ്​റ്റുകൾ വർധിപ്പിക്കണം. പുതിയ അറിവുകൾ സമ്പൂർണ അടച്ചിടലിൽ ഭാവിയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാനാകും എന്ന് പഠിക്കാനും ഉപകരിക്കും. ഏഷ്യയിൽ തന്നെ വിവിധ രാജ്യങ്ങൾ വ്യത്യസ്ത രീതിയിലാണ് സാമൂഹികദൂരം സ്ഥാപിക്കാൻ മാതൃകകൾ സൃഷ്​ടിച്ചിരിക്കുന്നത്. വിജയകരമായി വ്യാപനം നിയന്ത്രിച്ച സിംഗപ്പൂർ ഇതുവരെ അടച്ചിടൽ നടത്തിയില്ല. മറ്റു രീതികളിൽ സമ്പർക്ക വിലക്ക് പ്രാവർത്തികമാക്കുകയായിരുന്നു. മലേഷ്യയാകട്ടെ, കഴിഞ്ഞയാഴ്​ച അടച്ചുപൂട്ടി. ആറു കോടിയിൽ താഴെ ജനസംഖ്യയുള്ള ദക്ഷിണ കൊറിയ വ്യാപകമായ അടച്ചുപൂട്ടലില്ലാതെ കോവിഡ് നിയന്ത്രിച്ചു.

അവിടെ 9000ത്തിലധികം രോഗികൾ ഉണ്ടായെങ്കിലും ചില പട്ടണങ്ങൾ മാത്രമാണ് നിരോധനത്തിൽ പെട്ടത്. വ്യാപകമായ ടെസ്​റ്റുകളിലും ഐസൊലേഷൻ, ചികിത്സ എണ്ണത്തിലുമാണവർ ശ്രദ്ധിച്ചത്. ഇതുപോലെ വലിയ സാമ്പത്തിക ഉപരോധങ്ങളോ അടക്കലുകളോ ഇല്ലാതെ തായ്‌വാൻ കോവിഡ് നിയന്ത്രണം വിജയകരമാക്കി. കുട്ടികൾക്ക് സ്‌കൂളിൽ പോകാവുന്ന ചുരുക്കം ചില പ്രദേശങ്ങളിൽ തായ്‌വാനും പെടും. ഇറ്റലിയും പഠനം ആവശ്യപ്പെടുന്നു. ഫെബ്രുവരി 20 ന്​ ആദ്യരോഗിയെ കണ്ടെത്തിയെങ്കിലും ഉദാസീനമായ നടപടി രാജ്യത്തെ നടുക്കിക്കളഞ്ഞു. ശാരീരികദൂരം, സാമൂഹിക അകൽച്ച എന്നിവ കൊണ്ടുവന്നെങ്കിലും ഒത്തുചേരലുകളും കൂട്ടംകൂടലും സൗഹൃദാശ്ലേഷങ്ങളും അവസാനിപ്പിച്ചില്ല. ‘നമ്മുടെ ശീലത്തിൽ മാറ്റമില്ല’, ‘മിലൻ നിശ്ചലമാവില്ല’, എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ ശക്തിപ്രാപിച്ചതും വിനയായി. ഏപ്രിൽ മധ്യത്തോടെ നമ്മുടെ അടച്ചുപൂട്ടൽ അവസാനിക്കും. അതിനുമുമ്പ് ഭാവി മാതൃക എന്താവണം എന്ന ചർച്ച അത്യാവശ്യമാണ്​.

Tags:    
News Summary - lock down and future of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.