ആ​ലും മ​ധുക​വും പേ​രാ​ലും മാ​യു​മ്പോ​ൾ...

ഒ​രി​ട​ത്തൊ​രി​ട​ത്ത്, വീ​ട് ഉ​പേ​ക്ഷി​ച്ചി​റ​ങ്ങി​യ ഒ​രു കൊ​ക്കി​നെ​ക്ക​ണ്ട് വ​ഴി​യോ​ര​ത്ത് പ​ച്ച​പ്പും ത​ണ​ലും പ​ട​ർ​ത്തി​നി​ന്ന പേ​രാ​ൽ​മ​രം ചോ​ദി​ച്ചു: “നീ ​എ​ന്തി​നാ​ണി​ത്ര വി​ഷ​മി​ച്ചി​രി​ക്കു​ന്ന​ത്? എ​ങ്ങോ​ട്ടാ​ണ് ഈ ​തി​ര​ക്കി​ട്ട് പ​റ​ന്നു​പോ​കു​ന്ന​ത്?”

കൊ​ക്ക് പ​റ​ഞ്ഞു: “എ​ന്റെ അ​മ്മാ​യി​യ​മ്മ ഒ​രു​കാ​ര​ണ​വു​മി​ല്ലാ​തെ എ​ന്നെ ചീ​ത്ത പ​റ​യു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും​ചെ​യ്തു. ഞാ​ൻ എ​ന്റെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണ്.” മ​രം വീ​ണ്ടും ചോ​ദി​ച്ചു: “നി​ന്നെ​പ്പോ​ലെ സു​ന്ദ​രി​യാ​യ ഒ​രു​വ​ളെ അ​വ​ർ എ​ന്തി​നാ​ണ് വ​ഴ​ക്കു​പ​റ​ഞ്ഞ​ത്?” കൊ​ക്ക് മ​റു​പ​ടി ന​ൽ​കി: “നെ​ല്ല് കു​ത്തു​ന്ന​തി​നി​ട​യി​ൽ ഞാ​ൻ ഒ​രു മ​ണി അ​രി​യെ​ടു​ത്ത് ക​ഴി​ച്ചു. അ​ത് അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​വ​ർ ചൂ​ടാ​യി, ഞ​ങ്ങ​ൾ ത​മ്മി​ൽ വ​ഴ​ക്കാ​യി. ആ ​ദേ​ഷ്യം സ​ഹി​ക്ക​വ​യ്യാ​തെ ഞാ​ൻ വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്.”-​ഒ​രു ചെ​റു​പ​ക്ഷി​യും പ​രോ​പ​കാ​രി​യാ​യ വ​ന്മ​ര​വും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പ്ര​ശ​സ്ത​മാ​യ ഈ ​നാ​ടോ​ടി​ക്ക​ഥ​ക്ക് എ​ത്ര പ​ഴ​ക്ക​മു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ല. ബി​ഹാ​റി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളും കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശും ഉ​ൾ​പ്പെ​ടു​ന്ന പൂ​ർ​വാ​ഞ്ച​ലി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ 1980ക​ൾ വ​രെ പേ​രാ​ൽ, മ​ധു​കം (മ​ഹു​വ), അ​ര​യാ​ൽ (പീ​പ്പ​ൽ), വേ​പ്പ്, ക​രി​വേ​ലം (ബാ​ബു​ൾ) തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ധാ​രാ​ള​മാ​യി ത​ല​യു​യ​ർ​ത്തി​നി​ന്നി​രു​ന്നു. 1970ക​ളി​ലെ ഒ​രു വേ​ന​ൽ​ക്കാ​ല​ത്ത്, വ​ലി​യൊ​രു പേ​രാ​ൽ​മ​ര​ത്തി​ന്റെ ചു​വ​ട്ടി​ലി​രു​ന്ന് ഒ​രു മു​തി​ർ​ന്ന ഗ്രാ​മീ​ണ​ൻ ഈ ​ക​ഥ പ​റ​ഞ്ഞു​ത​രു​ന്ന​ത് ഈ ​കു​റി​പ്പു​കാ​ര​ൻ ഓ​ർ​ക്കു​ന്നു. ആ ​ഓ​ർ​മ​യാ​ണ് പി​ന്നീ​ട് ‘The Greatest Folk Tales of Bihar’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ര​ച​ന​യി​ലേ​ക്ക് എ​ന്നെ ന​യി​ച്ച​ത്.

ന​മ്മു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​യും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും നി​ല​നി​ർ​ത്തി​യി​രു​ന്ന ഈ ​മ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 2024 മേ​യ് മാ​സ​ത്തി​ൽ ‘നേ​ച്ച​ർ സ​സ്റ്റൈ​ന​ബി​ലി​റ്റി’ ജേ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​മ​നു​സ​രി​ച്ച്, 2018നും 2022​നും ഇ​ട​യി​ൽ ഇ​ന്ത്യ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 5.33 ദ​ശ​ല​ക്ഷം പ​ര​മ്പ​രാ​ഗ​ത മ​ര​ങ്ങ​ളാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. അ​ര​യാ​ലി​നും മ​ധൂ​ക​ത്തി​നും പേ​രാ​ലി​നും പ​ക​രം ഭൂ​ഗ​ർ​ഭ​ജ​ലം വ​റ്റി​ക്കു​ന്ന യൂ​ക്കാ​ലി​പ്‌​റ്റ​സ് പോ​ലു​ള്ള മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച​ത് പ​രി​സ്ഥി​തി​ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണ് വ​രു​ത്തി​വെ​ച്ച​ത്. ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ഷ്ട​മാ​യ മ​ര​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ന​ൽ​കു​മെ​ങ്കി​ലും, അ​വ ഗ്രാ​മീ​ണ​ർ​ക്കും പ​ക്ഷി​ക​ൾ​ക്കും പ്രാ​ണി​ക​ൾ​ക്കും ന​ൽ​കി​യി​രു​ന്ന സ്നേ​ഹ​ത്തെ​യും ത​ണ​ലി​നെ​യും​കു​റി​ച്ച് വി​വ​രി​ക്കാ​ൻ ആ ​പ​ഠ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കി​ല്ല. നാ​ട​ൻ​പാ​ട്ടു​ക​ളി​ലും ക​ഥ​ക​ളി​ലു​മാ​ണ് ഈ ​മ​ര​ങ്ങ​ളു​ടെ ആ​ത്മാ​വ് ജീ​വി​ച്ചി​രു​ന്ന​ത്; ലാ​ഭ​ക്കൊ​തി​യ​ന്മാ​രാ​യ മു​ത​ലാ​ളി​മാ​രു​ടെ പ​രീ​ക്ഷ​ണ​ശാ​ല​ക​ളി​ല​ല്ല.

ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​ർ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കെ, ‘ശ്രീ ​അ​ന്ന’ പ​ദ്ധ​തി​യി​ലൂ​ടെ ജോ​വ​ർ, ബ​ജ്ര, റാ​ഗി തു​ട​ങ്ങി​യ മി​ല്ല​റ്റു​ക​ളെ (ചെ​റു​ധാ​ന്യ​ങ്ങ​ൾ) പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ൻ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ അ​പ്ര​ത്യ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ൽ അ​തി​നു​നേ​രെ ക​ണ്ണ​ട​ച്ച അ​ധി​കാ​രി​ക​ൾ, ഇ​പ്പോ​ൾ പെ​ട്ടെ​ന്ന് മി​ല്ല​റ്റി​ന്റെ പോ​ഷ​ക​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. പ​ര​മ്പ​രാ​ഗ​ത മ​ര​ങ്ങ​ളു​ടെ തി​രോ​ധാ​ന​ത്തി​ന് വ​ഴി​വെ​ച്ച അ​തേ ഘ​ട​ക​ങ്ങ​ൾ ത​ന്നെ​യാ​ണ് മി​ല്ല​റ്റു​ക​ളെ​യും ന​ശി​പ്പി​ച്ച​ത്.

രാ​ഷ്‌​ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘ​ത്തി​ന്റെ സ​ങ്കീ​ർ​ണ​വും ആ​ഴ​മി​ല്ലാ​ത്ത​തു​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ ഊ​ന്നി​യ ന​യ​രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ഐ.​ടി സെ​ല്ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഓ​പ​റേ​റ്റ​ർ​മാ​രും പ്ര​ച​രി​പ്പി​ക്കു​ന്ന കെ​ട്ടി​ച്ച​മ​ച്ച ആ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ത​ലാ​ളി​ത്ത കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മോ​ദി​ക്കോ സ​മാ​ന​മാ​യ ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നോ മേ​ൽ പി​ടി​മു​റു​ക്കു​മ്പോ​ൾ ഇ​തേ സം​വി​ധാ​നം വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കാം. ബു​ദ്ധി​മാ​ന്മാ​രെ​ങ്കി​ലും ബൗ​ദ്ധി​ക​മാ​യ സ​ത്യ​സ​ന്ധ​ത​യി​ല്ലാ​ത്ത ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​ടെ​യും ഗ്രാ​മീ​ണ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യു​മി​ല്ലാ​ത്ത ന​യ​വി​ദ​ഗ്ധ​രു​ടെ​യും പി​ന്തു​ണ​യോ​ടെ, മ​രി​ച്ചു​വീ​ണ അ​ര​യാ​ലി​നും പേ​രാ​ലി​നും മു​ക​ളി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ മ​ര​ങ്ങ​ളെ പ്ര​തി​ഷ്ഠി​ക്കാ​നും ഈ ​ഭ​ര​ണ​കൂ​ടം തു​നി​ഞ്ഞേ​ക്കാം.

വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നോ​ട് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്: ഹാ​ർ​വാ​ർ​ഡ് ബി​സി​ന​സ് സ്കൂ​ളി​ലെ മാ​നേ​ജ്‌​മെ​ന്റ് പ​ഠ​ന​വും മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​നാ​ൻ​സ്, നി​യ​മം, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി എ​ന്നി​വ​യി​ലു​ള്ള പ​രി​ശീ​ല​ന​വും ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​റു​ക​ളു​ടെ, പ്ര​ത്യേ​കി​ച്ച് കാ​ർ​ഷി​ക-​ധാ​ന്യ മേ​ഖ​ല​ക​ളി​ലെ ‘നേ​ട്ട​ങ്ങ​ളെ’ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ താ​ങ്ക​ൾ​ക്ക് സാ​ധി​ക്കു​ന്നു​ണ്ടാ​കാം. വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ൽ താ​ങ്ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ വി​വേ​ക​ത്തെ​യും വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചി​ട്ടു​മു​ണ്ടാ​കാം. പ​ക്ഷേ, സ​ത്യ​സ​ന്ധ​മാ​യി ഒ​രു ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക: ന​മ്മു​ടെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും നാ​ശ​ത്തി​നു​പി​ന്നി​ലെ യ​ഥാ​ർ​ഥ ക​ഥ​ക​ളും ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ളും വി​വ​രി​ക്കാ​ൻ താ​ങ്ക​ൾ​ക്ക് കെ​ൽ​പു​ണ്ടോ?

ഒ​ന്നോ​ർ​ക്കു​ക: ഈ ​മ​ര​ങ്ങ​ളു​ടെ​യും വി​ള​ക​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും വ​ർ​ത്ത​മാ​ന​വും പു​രാ​വൃ​ത്ത​വും മ​ന​സ്സി​ലാ​ക്കി മാ​ത്ര​മേ താ​ങ്ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ. അ​റി​വി​നെ വെ​റും രാ​ഷ്ട്രീ​യ യ​ജ​മാ​ന​ന്മാ​ർ​ക്കും അ​വ​രു​ടെ ശി​ങ്കി​ടി​ക​ളാ​യ ലാ​ഭ​ക്കൊ​തി​യ​ന്മാ​ർ​ക്കും​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​റ്റാ​യ വ​ഴി മാ​ത്ര​മ​ല്ല, അ​തൊ​രു പാ​പം കൂ​ടി​യാ​ണ്. ബ്രി​ട്ട​നി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​മെ​ടു​ത്ത് വ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി, ച​മ്പാ​ര​നി​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട നീ​ലം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ജീ​വി​ച്ച് കൊ​ളോ​ണി​യ​ലി​സ​ത്തി​നെ​തി​രെ പോ​രാ​ടി​യ​ത് ഓ​ർ​മ​യി​ൽ വെ​ക്കു​ക. അ​ങ്ങേ​യ​റ്റം സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള ആ​ത്മീ​യ ക​വി​യാ​യ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ത​ന്റെ വ​രി​ക​ളി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും ഒ​രു സാ​ധാ​ര​ണ കാ​ക്ക​യും അ​ഹ​ങ്കാ​രി​യാ​യ പ​ർ​വ​ത​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളെ അ​ന​ശ്വ​ര​മാ​ക്കി. അ​വ​രു​ടെ സം​യു​ക്ത ജ്ഞാ​ന​മാ​ണ് ഇ​ന്ത്യ​യെ അ​ടി​മ​ത്ത​ത്തി​ന്റെ അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ച​ത്. ഗാ​ന്ധി​യും ടാ​ഗോ​റും ഇ​ന്നും കാ​ലാ​തീ​ത​മാ​യി ജീ​വി​ക്കു​ന്നു.

അ​തു​കൊ​ണ്ട്, അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ന്റെ​യും ഭൗ​മ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും സ​ങ്കീ​ർ​ണ​ത​ക​ളി​ൽ മു​ഴു​കു​മ്പോ​ൾ​ത​ന്നെ മ​ണ്ണി​ലേ​ക്കും ഒ​ന്ന് ചെ​വി​യോ​ർ​ക്കു​ക. നാ​ട​ൻ​പാ​ട്ടു​കാ​രെ​യും ക​ർ​ഷ​ക​രെ​യും ഗ്രാ​മീ​ണ​രെ​യും കൂ​ടി ഈ ​പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക. അ​വ​രു​ടെ അ​നു​ഭ​വ​ജ്ഞാ​ന​ത്തെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും ശാ​സ്ത്ര​ജ്ഞ​രു​ടെ​യും അ​റി​വു​മാ​യി സം​യോ​ജി​പ്പി​ച്ച് മ​ധൂ​ക​ത്തെ​യും അ​ര​യാ​ലി​നെ​യും വേ​പ്പി​നെ​യു​മെ​ല്ലാം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക. അ​വ​രാ​ണ് ‘ഭാ​ര​തം’ എ​ന്ന ഇ​ന്ത്യ​യു​ടെ ജീ​വി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ.

നാം ​നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ ശ​രി​യാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​വു​ക ജ​ന​ങ്ങ​ളു​മാ​യും അ​വ​രു​ടെ ക​ഥ​ക​ളു​മാ​യും താ​ഴെ​ത്ത​ട്ടി​ൽ ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ്; അ​ല്ലാ​തെ ഭി​ന്നി​പ്പി​ലോ ആ​ഡം​ബ​ര പ്ര​ക​ട​ന​ങ്ങ​ളി​ലോ ബു​ൾ​ഡോ​സ​ർ രാ​ഷ്ട്രീ​യ​ത്തി​ലോ അ​ല്ല. 

Tags:    
News Summary - When Banyan, Mahua, and Peepal Fade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.