സാമ്പത്തിക സംവരണം ധ്രുവീകരണ രാഷ്​ട്രീയത്തി​െൻറ ഭാഗം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള വോട്ട് രാഷ്​ട്രീയം മാത്രമാണ് സാമ്പത്തിക സംവരണ ബില്ലി​​​െ ൻറ പിന്നിലെ താൽപര്യം. വലിയചർച്ചകൾക്കും നിയമയുദ്ധത്തിനും ഇത് വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. സംവരണം കൊണ ്ട്​ ഭരണഘടന വിഭാവനം ചെയ്യുന്നത് സാമുദായിക പിന്നാക്കാവസ്‌ഥ മാറ്റിയെടുക്കലും സാമൂഹികനീതി ലഭ്യമാക്കലുമാണ്. അല ്ലാതെ, സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റാനുള്ളതല്ല. അതിന് സാമ്പത്തികസഹായമാണ് നൽകേണ്ടത്. സാമ്പത്തിക സംവരണം എവിട െയെല്ലാം നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം അത് കോടതി റദ്ദാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ് ര സർക്കാറി​​​െൻറ നടപടി രാഷ്​ട്രീയ നാടകം മാത്രമാണ്.

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക ്കുന്നവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന എൻ.എസ്.എസ് അടക്കം വിവിധ മേൽജാതി സംഘടനകളുടെയും ആർ.എസ്.എസി​​​​െൻറയും ആവശ്യ ം അംഗീകരിക്കുകയാണു മോദി ചെയ്തിരിക്കുന്നത്.
ബി.ജെ.പി. വളരെ ബുദ്ധിപരമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കാരണം, മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിയുടെ ശോഭ മങ്ങുകയും വോട്ടുകൾ ചോർന്നുപോകുകയും ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞവർഷം യു.പിയിൽ നടന്ന മൂന്നു ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു. നഷ്​ടമായതെല്ലാം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.

ബി.ജെ.പിക്ക് 20 ശതമാനം സവർണ വിഭാഗം വോട്ടുകളാണ് ഉള്ളത്. ആ വോട്ടുകൾ ചോർന്നുപോകാതെ നിലനിർത്താനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാൽ, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച് പഠിക്കാൻ കമീഷനെ നിയമിക്കുകയാണ് ​േവണ്ടത്. മുന്നാക്കസമുദായത്തിൽ എത്ര ശതമാനം സാമ്പത്തികമായി പിന്നിലാണ് എന്ന കാര്യം ഈ കമീഷൻ വ്യക്തമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണം. നായർ സമുദായം സാമ്പത്തികമായി പിന്നാക്കം പോയിരിക്കുന്നുവെന്നാണ് അവരുടെ വാദം. ഇതിനെ കുറിച്ചും പഠിക്കണം. അതേസമയം, കത്തോലിക്കാ സമുദായം പിറകോട്ട്​ പോയിട്ടില്ല. മുൻ ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡ്​ഡി മുസ്‌ലിംകൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കൃത്യമായ പഠനം നടത്താതെ മുസ്​ലിം സംവരണം അംഗീകരിക്കാൻ സാധിക്കില്ലെന്നുപറഞ്ഞ്​ കോടതി സംവരണം തടയുകയുണ്ടായി.

ഇന്ത്യയിൽ മൊത്തം മുന്നാക്ക സമുദായം 15 ശതമാനമാണ്. സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതിൽ ഭൂരിഭാഗവും ഇവർതന്നെ. കേരളത്തിലെ സ്ഥിതിയും ഇതുതന്നെയാണ്. കേരളത്തിൽ 170 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതിൽ 120ഉം മുന്നാക്ക വിഭാഗത്തിനാണ്. മുസ്‌ലിംകൾക്ക് 24 കോളജും എസ്‌.എൻ.ഡി.പി അടക്കമുള്ള മറ്റു പിന്നാക്ക സമുദായത്തിന് 14 കോളജുകളുമാണുള്ളത്. സ്കൂളുകളുടെ കാര്യങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്. ഇന്ത്യയിൽ പിന്നാക്ക സംവരണം ഏർപ്പെടുത്തിയിട്ട് 25 വർഷം ആകുന്നതേയുള്ളൂ. 27 ശതമാനം ഒ.ബി.സി സംവരണമുണ്ടായിട്ടും സർക്കാർ തലങ്ങളിൽ 22 ശതമാനം മാത്രം സംവരണമാണ് ലഭിച്ചിരുന്നത്.

മുസ്‌ലിംകൾക്ക് 12 ശതമാനം സംവരണം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും 10 ശതമാനം പോലും ലഭിക്കുന്നില്ല എന്നതാണ് സത്യം. പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്ക് മൂന്നു ശതമാനം പോലും സംവരണം ലഭിച്ചിട്ടില്ല. പുതുതായി 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിലൂടെ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നാക്ക വിഭാഗ വോട്ടുകൾ സ്വാധീനിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഹിന്ദി മേഖലയിലെയും മഹാരാഷ്​ട്രയിലെയും ബി.ജെ.പിയുടെ വോട്ട് അടിത്തറ കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം.

സർക്കാർ ജോലികളിൽ തഴയപ്പെട്ടുവെന്ന വികാരത്തി​​​​െൻറ പേരിൽ പരമ്പരാഗത വോട്ടുകൾ ചോരാതെ പിടിച്ചുനിർത്താനും സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ സംവരണവിരുദ്ധ പ്രസ്താവനയാണ് ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കും ജെ.ഡി.യു–ആർ.ജെ.ഡി–കോൺഗ്രസ് വിശാല സഖ്യത്തി​​​​െൻറ വിജയത്തിനും കാരണമായി മാറിയത്. എന്നാൽ, പിന്നാക്ക, പട്ടികവിഭാഗ സംവരണ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കില്ലെന്ന് അന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക ദലിത് വിഭാഗങ്ങൾക്കിടയിലെ വിശ്വാസ്യത ഉയർത്താനും ഛത്തീസ്‌ഗഢ്​ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ എസ്‌.സി, എസ്‌.ടി, ഒ.ബി.സി വോട്ടർമാർ അകന്നുപോകുന്നതു തടയാനുമുള്ള വലിയ ശ്രമമാണു മോദി നടത്തുന്നത്. സാമ്പത്തിക സംവരണ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്ന്​ കേന്ദ്ര സർക്കാർ പിന്മാറണം. ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്.

Tags:    
News Summary - economic reservation bill columnist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.