യു​ദ്ധ​ത്തോ​ളം ഭ​യാ​ന​കം ലോ​ക​ത്തി​ന്‍റെ നി​ശ്ശ​ബ്ദ​ത

2025 ജൂ​ൺ 22ന് ​ഇ​റാ​ന്റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​യി അ​മേ​രി​ക്ക ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​ത് വ​ൻ വി​ജ​യ​മാ​ണെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ആ ​അ​വ​കാ​ശ​വാ​ദം ശ​രി​യെ​ങ്കി​ൽ, പി​ന്നെ​യെ​ന്തി​നാ​ണ് അ​വി​ട​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും ഒ​രു വ​ലി​യ ആ​ക്ര​മ​ണ​ത്തി​നാ​യി കോ​പ്പു​കൂ​ട്ടു​ന്ന​ത്?   

സ​ങ്ക​ൽ​പി​ക്കാ​നാ​വാ​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​രു​ത്തി​വെ​ച്ചേ​ക്കാ​വു​ന്ന ഒ​രു യു​ദ്ധ​ത്തി​ന​രി​കി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം നി​ൽ​ക്കു​ക​യാ​ണ് ലോ​കം. ഇ​ന്നേ​വ​രെ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു അ​ർ​മ്മ​ഗെ​ദ്ദോ​നാ​യി (അ​വ​സാ​ന യു​ദ്ധം) മാ​റി​യേ​ക്കാ​വു​ന്ന ഒ​രു ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് അ​മേ​രി​ക്ക ഇ​റാ​നെ ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. ​ഏ​തു നി​മി​ഷ​വും യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടേ​ക്കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ ആ​ഘാ​തം ഒ​രു പ്ര​ദേ​ശ​ത്ത് മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കി​ല്ല. ഓ​രോ മ​നു​ഷ്യ​രെ​യും അ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബാ​ധി​ക്കും. എ​ന്നി​ട്ടും, വി​ചി​ത്ര​മെ​ന്നു പ​റ​യ​ട്ടെ, ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ഉ​ത്ക​ണ്ഠ​ക​ളൊ​ന്നും കാ​ണാ​നി​ല്ല. യു​ദ്ധ​ഭീ​തി​യോ​ളം ത​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​നി​ശ്ശ​ബ്ദ​ത​യും.

​ന​യ​ത​ന്ത്ര​ത്തി​ന് ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കാ​നാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​റാ​നി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ ഫെ​ബ്രു​വ​രി 26ന് ​ജ​നീ​വ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​കം ഒ​രു വി​നാ​ശ​ക​ര​മാ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​തി​ന് മു​മ്പു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യു​ടെ ജാ​ല​കം ആ​യി​രി​ക്കാം ഈ ​കൂ​ടി​ക്കാ​ഴ്ച. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​വ​ച​നാ​തീ​ത​മാ​യ സ്വ​ഭാ​വം കാ​ര​ണം അ​തി​ലും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ മാ​ത്ര​മ​ല്ല, സ്വ​ന്തം പൗ​ര​രെ​യും സ​ഖ്യ​ക​ക്ഷി​ക​ളെ​യും പോ​ലും ഞെ​ട്ടി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വ് ന​മു​ക്ക് മു​ന്നി​ലു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് അ​ധി​കാ​ര കൈ​മാ​റ്റം ത​ട​യാ​ൻ അ​നു​യാ​യി​ക​ളെ ഇ​ള​ക്കി​വി​ട്ട വേ​ള​യി​ൽ ട്രം​പി​ന്റെ ഈ ​പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വം ലോ​കം ക​ണ്ട​താ​ണ്. അ​ത്ത​രം ചെ​യ്തി​ക​ൾ അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​ത്ത​റ​യെ​ത്ത​ന്നെ ഉ​ല​ച്ചു. ഇ​ന്ന്, അ​തേ അ​നി​ശ്ചി​ത​ത്വ​മാ​ണ് ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. അ​ദ്ദേ​ഹം അ​ടു​ത്ത​താ​യി എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നോ, ന​യ​ത​ന്ത്രം ഉ​പേ​ക്ഷി​ച്ച് സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ എ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല.

ഇ​റാ​നെ ശി​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ലോ​ക​ത്തോ​ട് മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടു​പോ​ലും നാ​ളി​തു​വ​രെ ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ച​രി​ത്ര​പ​ര​മാ​യി, ന​ട​ത്തു​ന്ന യു​ദ്ധ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക സ​ദാ ശ്ര​മി​ച്ചി​ട്ടു​ണ്ട് (ആ ​ന്യാ​യീ​ക​ര​ണ​ങ്ങ​ൾ പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും). വി​യ​റ്റ്നാം യു​ദ്ധ​സ​മ​യ​ത്ത്, ക​മ്യൂ​ണി​സ​ത്തി​ന്റെ വ്യാ​പ​നം ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വാ​ഷി​ങ്ട​ൺ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ഖി​ൽ സ​ദ്ദാം ഹു​സൈ​ന്റെ പ​ക്ക​ൽ കൂ​ട്ട​ന​ശീ​ക​ര​ണ ആ​യു​ധ ശേ​ഖ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന് അ​വ​ർ വാ​ദി​ച്ചു-​അ​തി​ന് തെ​ളി​വു​ക​ളു​ടെ യാ​തൊ​രു പി​ൻ​ബ​ല​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​റാ​ഖ് ന​ശി​പ്പി​ക്ക​പ്പെ​ട്ടു, പ​ക്ഷേ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

​സ​മാ​ന​മാ​യി, സെ​പ്റ്റം​ബ​ർ 11 ആ​ക്ര​മ​ണ​ത്തി​ന് വി​മാ​നം റാ​ഞ്ചി​യ​വ​രി​ൽ ഒ​രാ​ൾ​പോ​ലും അ​ഫ്ഗാ​ൻ സ്വ​ദേ​ശി​ക​ള​ല്ലാ​യി​രു​ന്നി​ട്ടും അ​മേ​രി​ക്ക അ​ഫ്ഗാ​നി​സ്താ​നി​ലേ​ക്ക് ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി; അ​ന്ന് ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലു​മൊ​രു കാ​ര​ണം ച​മ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ന്ന് ഇ​റാ​ന്റെ കാ​ര്യ​ത്തി​ൽ, ഒ​രു പു​തി​യ യു​ദ്ധം എ​ന്തി​ന് വേ​ണ്ടി​യെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ പോ​ലും ശ്ര​മ​മി​ല്ല.

​2025 ജൂ​ൺ 22ന് ​ഇ​റാ​ന്റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​യി അ​മേ​രി​ക്ക ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​ത് വ​ൻ വി​ജ​യ​മാ​ണെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ആ ​അ​വ​കാ​ശ​വാ​ദം ശ​രി​യെ​ങ്കി​ൽ, പി​ന്നെ​യെ​ന്തി​നാ​ണ് അ​വി​ട​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും ഒ​രു വ​ലി​യ ആ​ക്ര​മ​ണ​ത്തി​നാ​യി കോ​പ്പു​കൂ​ട്ടു​ന്ന​ത്? സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ യ​ഥാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ത് ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു.

​നി​ശ്ശ​ബ്ദ​ത​യു​ടെ​യും നി​സ്സം​ഗ​ത​യു​ടെ​യും അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ച​രി​ത്രം ഭ​യാ​ന​ക​മാ​യ പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​ർ പോ​ള​ണ്ടി​നെ ആ​ക്ര​മി​ക്കു​ക​യും ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യും ചെ​യ്ത​പ്പോ​ൾ ആ​ഗോ​ള പ്ര​തി​ക​ര​ണം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ജ​ർ​മ​നി​ക്കു​ള്ളി​ൽ യ​ഹൂ​ദ​രെ പീ​ഡി​പ്പി​ക്കു​ന്ന​തും അ​വ​രെ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തും ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റി. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ജീ​വ​ൻ കു​രു​തി​ക​ഴി​ക്ക​പ്പെ​ട്ടു​വെ​ന്ന​താ​ണ് ആ ​നി​ശ്ശ​ബ്ദ​ത​യു​ടെ വി​ല.

​ഇ​ന്ന്, ഇ​റാ​ൻ തീ​ര​ത്ത് അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ൾ ത​മ്പ​ടി​ക്കു​മ്പോ​ൾ, അ​പാ​യ മ​ണി​ക​ൾ ലോ​ക​മെ​മ്പാ​ടും മു​ഴ​ങ്ങേ​ണ്ട​താ​ണ്. മൂ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന ഒ​രു യു​ദ്ധം ത​ട​യാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. എ​ന്നാ​ൽ പ​ക​രം, ലോ​ക​ത്തി​ന്റെ പ്ര​തി​ക​ര​ണം മ​ന്ദീ​ഭ​വി​ച്ച​താ​ണ്. ഈ ​നി​സ്സം​ഗ​ത അ​ക്ര​മാ​സ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രു​ന്നു.

​അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലെ ചി​ല ആ​ഭ്യ​ന്ത​ര സം​ഭ​വ​വി​കാ​സ​ങ്ങ​ളും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.‘​നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ക്കാ​രെ’ മൃ​ഗ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​തും, സം​ശ​യാ​സ്പ​ദ​മെ​ന്ന് തോ​ന്നു​ന്ന പൗ​ര​രെ പൊ​ലീ​സ് വെ​ടി​വെ​ച്ചി​ടു​ന്ന​തും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ തീ​വ്ര​മാ​യ ന​ട​പ​ടി​ക​ളെ സാ​മാ​ന്യ​വ​ത്ക​രി​ക്കു​ക​യും സ്ഥാ​പ​ന​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

​ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന വ്യാ​പാ​ര നി​കു​തി​ക​ൾ റ​ദ്ദാ​ക്കി​യ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി വി​ധി നേ​രി​യ ആ​ശ്വാ​സം ന​ൽ​കി. ശി​ക്ഷാ​പ​ര​മാ​യ നി​കു​തി​ക​ൾ ചു​മ​ത്താ​ൻ പ്ര​സി​ഡ​ന്റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ആ ​അ​ധി​കാ​രം കോ​ൺ​ഗ്ര​സി​നാ​ണെ​ന്നും കോ​ട​തി വി​ധി​ച്ചു. ട്രം​പ് ത​ന്നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത ചി​ല ജ​ഡ്ജി​മാ​രും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​തി എ​ന്ന​ത് ജു​ഡീ​ഷ്യ​റി​യു​ടെ സ്വ​ത​ന്ത്ര സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്നു. ​ഒ​രു പ​ക്വ​ത​യു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ത്ത​രം ഒ​രു വി​ധി വ​ലി​യ തി​രി​ച്ച​ടി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സ്വ​യം തി​രു​ത്തു​ന്ന​തി​നു​പ​ക​രം, ത​നി​ക്കെ​തി​രെ വി​ധി​ച്ച ജ​ഡ്ജി​മാ​രെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യും ത​ന്നെ പി​ന്തു​ണ​ച്ച​വ​രെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു ട്രം​പ്. പി​ൻ​വാ​ങ്ങു​ന്ന​തി​നു​പ​ക​രം ത​ന്റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക്കാ​യി നി​കു​തി വ്യ​വ​സ്ഥ​ക​ളി​ൽ വീ​ണ്ടും കൃ​ത്രി​മം കാ​ട്ടു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

​കു​പ്ര​സി​ദ്ധ സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​യും കു​ട്ടി​ക്ക​ട​ത്തു​കാ​ര​നും ലൈം​ഗി​ക കു​റ്റ​വാ​ളി​യു​മാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ത്ക​ണ്ഠ വ​ർ​ധി​പ്പി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ പേ​ര് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി.​ബി.​എ​സ് ന്യൂ​സി​ലെ ഒ​രു ഉ​ന്ന​ത​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ചു, ബ്രി​ട്ട​നി​ലെ ആ​ൻ​ഡ്രൂ രാ​ജ​കു​മാ​ര​നെ ചോ​ദ്യം ചെ​യ്തു. ​മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ത​വ​ണ ട്രം​പി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നി​ട്ടും ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ലി​യ പൊ​തു​ജ​ന പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടി​ല്ല. പ​ക​രം, ട്രം​പ് അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ക​യും ലോ​ക​ത്തെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന് ഭീ​ഷ​ണി​ക​ൾ മു​ഴ​ക്കു​ക​യും ചെ​യ്യു​ന്നു.

​അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക​ൾ​ക്കു​മു​ന്നി​ൽ ഇ​റാ​ൻ അ​ടി​യ​റ​വ് പ​റ​യാ​ത്ത​തി​ൽ ട്രം​പി​ന്റെ അ​ടു​ത്ത സ​ഹാ​യി​ക​ളി​ൽ ഒ​രാ​ൾ അ​മ്പ​ര​പ്പ് പ്ര​ക​ടി​പ്പി​ച്ച​താ​യി പ​റ​യു​ന്നു. അ​ത്ത​ര​മൊ​രു കീ​ഴ​ട​ങ്ങ​ൽ ഏ​തൊ​രു പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​വും ആ​ത്മ​ഹ​ത്യാ​പ​ര​മാ​യി​രി​ക്കും. ചെ​റു​ത്തു​നി​ൽ​ക്കു​ക എ​ന്ന​ല്ലാ​തെ അ​പ​മാ​നം സ​ഹി​ച്ച് തു​ട​രാ​ൻ അ​വ​ർ​ക്കാ​വി​ല്ല. സ​മ്മ​ർ​ദ​ങ്ങ​ൾ പ​ല​പ്പോ​ഴും സ​മാ​ധാ​ന​ത്തി​ലേ​ക്ക​ല്ല, സം​ഘ​ർ​ഷ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ക​യെ​ന്നാ​ണ് ച​രി​ത്രം പ​ക​രു​ന്ന പാ​ഠം.

​ഈ ​നി​മി​ഷ​ത്തി​ന്റെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ വ​ശം യു​ദ്ധ​സാ​ധ്യ​ത മാ​ത്ര​മ​ല്ല, അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​ഗോ​ള നി​സ്സം​ഗ​ത​യു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ൾ ത​ള​ർ​ന്നു​പോ​യി​രി​ക്കു​ന്നു. ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​വ​ട്ടെ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ മാ​ത്രം സം​സാ​രി​ക്കു​ന്നു.

​യു​ദ്ധ​കാ​ഹ​ളം മു​ഴ​ങ്ങു​മ്പോ​ഴും ലോ​കം ക​ണ്ണ​ട​ച്ചു​പി​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​പോ​ലെ തോ​ന്നു​ന്നു. ഈ ​നി​ശ്ശ​ബ്ദ​ത ഹി​റ്റ്‌​ല​റു​ടെ നാ​സി ഭ​ര​ണ​കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു-​അ​ന്ന് ഭ​യ​വും നി​ഷേ​ധ​വും നി​സ്സം​ഗ​ത​യും കാ​ര​ണ​മാ​ണ് ഹി​റ്റ്‌​ല​ർ​ക്ക് ലോ​ക​ത്തെ ത​ന്റെ പി​ടി​യി​ലൊ​തു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മ​നു​ഷ്യ​ത്വം ഇ​പ്പോ​ൾ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ, ഒ​രു നേ​താ​വി​ന്റെ ആ​ക്ര​മ​ണോ​ത്സു​ക​ത​യ​ല്ല മ​റി​ച്ച് അ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച രാ​ഷ്ട്ര​ങ്ങ​ളു​ടെ നി​ശ്ശ​ബ്ദ​ത​യാ​ണ് ഈ ​ദു​ര​ന്തം വ​രു​ത്തി​വെ​ച്ച​തെ​ന്ന് ച​രി​ത്രം ഒ​രു​വ​ട്ടം കൂ​ടി രേ​ഖ​പ്പെ​ടു​ത്തും.

Tags:    
News Summary - Trump Considers Targeted Strike Against Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.