സർക്കസുകാരുടെ പെൻഷനും പുഞ്ചയിൽ നാരായണനും ലോകായുത ഇടപെടലും...!

രസകരവും അവിശ്വസനീയവും ഒപ്പം വേദനിപ്പിക്കുന്നതുമായ അനുഭവങ്ങളോടെയായിരുന്നു കേരളത്തിലെ എന്‍റെ ഫയൽ അനുഭവങ ്ങളുടെ തുടക്കം. കളിക്കളത്തിൽ നിന്ന് ഞാൻ ഫയലുകൾക്കൊപ്പം എങ്ങിനെ എത്തിയെന്നു ഒന്ന് തിരിഞ്ഞു നോക്കുകയാണിവിടെ...

2007 മേയ് മൂന്നിനായിരുന്നു ഞാൻ സംസ്ഥാന കായിക യുവജന വകുപ്പിൽ അഡീഷണൽ ഡയറക്ടർ ആയി ചുമതല ഏൽക്കുന്നത്. അതും ആകസ് മികമായി കിട്ടിയ ഒരറിയിപ്പിലൂടെ. അന്ന് ഞാൻ ഡ്യുസ്സൽഡോർഫ് നഗരത്തിൽ ജർമൻ സ്പോർട്സ് ഹെൽത്ത് ഫെഡറേഷനിൽ സ്പോർട്ട്സ ് തെറാപ്പിസ്റ്റ് ആയി ഒരു റീഹാബിലിറ്റേഷൻ സെന്‍ററിൽ പണി എടുക്കുകയായിരുന്നു -അപ്പോഴാണ് അന്നത്തെ സ്പോർട്സ് യുവജന ാകാര്യ സെക്രട്ടറി എൽ. രാധാകൃഷ്ണന്‍റെ ഒരു ഇമെയിൽ...,

ഈ സന്ദേശം ലഭിച്ചു ഏഴു ദിവസിത്തിനകം സ്പോർട്സ് യുവജന കാര്യ ാലയത്തിൽ അഡീഷണൽ ഡയറക്റ്ററായി ചുമതലയേൽക്കാനായി റിപ്പോർട്ട് ചെയ്യണം. സായ്‌വിനെ പറഞ്ഞു ബോധ്യപ്പെടുത്തി റിലീവി ങ് ഓർഡർ വാങ്ങണം അവധിയിൽ ആയതു കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ചേർന്ന ശേഷം അവിടുന്ന് വീണ്ടും റിലീ വിങ് ഓർഡർ വാങ്ങണം ഇതൊക്കെ ഈ സമയത്തിനുള്ളിൽ എങ്ങിനെ സാധിച്ചെടുക്കും ആകെ ചിന്താക്കുഴപ്പമായി.

അവസരം വേണ്ടന് നു വൈക്കുന്നതാകും ഇതിനേക്കാൾ ഒക്കെ നല്ലതെന്ന് കരുതി ഞാൻ യൂണിവേഴ്സിറ്റിയിലെ അടുത്ത കൂട്ടുകാരൻ സ്റ്റാലിനെ വിള ിച്ചു വിവരം പറഞ്ഞു. ഒന്നും ആലോചിക്കേണ്ട ഉടനെ എത്തുക ഉത്തരവുകൾ ഒക്കെ നമുക്ക് വാങ്ങാം. എങ്ങിനെയൊക്കെ ശ്രമിച്ചിട ്ടും മേയ് ഒന്നിനെ എനിക്ക് കാലിക്കറ്റിൽ എത്തുവാനായുള്ളൂ അന്നാണെങ്കിൽ സാർവ ദേശീയായ അവധി ദിനവും -അടുത്ത ദിവസം ജോ യിൻ ചെയ്താലും ഒരു ദിവസമെങ്കിലും ജോലി ചെയ്താലേ വീണ്ടും റിലീവ് ചെയ്യാനാവുകയുള്ളൂ അതാണ് നിയമം. മൂന്നാം തീയതി എനി ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുകയും.

എങ്ങിനെയൊക്കെയോ ഫ്രാങ്ക്ഫുർട്ട്‌ -കൊളംബോ -കൊച്ചി വഴി മേയ് ഒ ന്നിന് ഞാൻ കാമ്പസിലെത്തി അന്ന് വൈസ് ചാൻസലർ പ്രഫസർ അൻവർ ജഹാൻ സുബൈറിയായിരുന്നു, രാവിലെ അവരെക്കണ്ടു കാര്യം അവതരി പ്പിച്ചപ്പോൾ അപ്പോൾ തന്നെ സർവീസിൽ തിരിച്ചു ചേരാനും അന്ന് വൈകുന്നേരം തന്നെ റിലീവ് ചെയ്യുവാനും ഉള്ള ഉത്തരവിൽ ഒ പ്പുവയ്ക്കുവാൻ അവർ കാരുണ്യം കാണിച്ചു. അങ്ങിനെ സർക്കാർ നിർദ്ദേശിച്ച സമയത്തു തന്നെ എനിക്ക് ഫയലുകൾക്കിടയിൽ സ്ഥ ാനം കിട്ടി വെറുതെ ആലംകാരികമായി പറഞ്ഞതല്ല. ഇത് എന്‍റെ മകൻ എമിൽ ആയിരുന്നു എന്‍റെ സാരഥി രാത്രി മുഴുവൻ കാറോടിച്ചു അവൻ എന്നെ രാവിലെ തന്നെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലുള്ള സ്പോർട്സ് ഡയറക്ടറേറ്റിലെത്തിച്ചു.

പതിവ് ചടങ്ങുകൾ ഒക്കെ കഴിഞ്ഞു അന്ന് എന്‍റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് ആയിരുന്ന പ്രസന്ന എന്നെ അഡീഷണൽ ഡയറക്റ്ററുടെ കാബിനിൽ എത്തിച്ചു. എന്താണെന്നറിയേണ്ടേ ആ കാബിൻ പണ്ട് ചെറുപ്പത്തിൽ വില്ലേജ് ഓഫീസുകളിൽ കണ്ടിരുന്നതു പോലെ പൊട്ടിപ്പൊളിഞ്ഞ ഒരു സ്‌ക്രീൻ വച്ച് മറച്ച ഒരു കുടുസ്സു മുറി സ്ക്രീനിലെ കീറിയ ഭാഗം മറക്കാൻ എല്ലായിടത്തും ന്യൂസ് പേപ്പർ ഒട്ടിച്ചു ഭംഗിയാക്കിയിയിരിക്കുന്നു. മറുവശത്തു കമ്പ്യുട്ടറുകൾ ഉണ്ടാക്കിപ്പഠിച്ച കാലത്തുള്ള ഒരു ഡെസ്ക്ക്ടോപ്പും ഒരു 70 എം.എം സിനിമാ സ്‌ക്രീനിനെ ഓർമ്മിപ്പിക്കുന്ന മോണിറ്ററും ......! ഒപ്പം കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് പ്രസന്നയും.

അഡീഷനൽ ഡയറക്ടറുടെ കസേരയിൽ ഞാൻ ഇരുന്നു കഴിഞ്ഞപ്പോൾ എന്‍റെ മുന്നിൽ എത്തിയവർക്ക് ആർക്കും എന്നെ കാണുവാൻ കഴിയുമായിരുന്നില്ല, എന്നെ അപ്പാടെ അദൃശ്യനാക്കിക്കൊണ്ടു ഫയലുകളുടെ ഒരു സഹ്യപർവ്വതം അവിടുണ്ടായിരുന്നു. അതേക്കുറിച്ചു ഞാൻ തിരക്കിയപ്പോൾ എന്‍റെ മുൻഗാമി സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ ആൾക്ക് വേണ്ടി കരുതി വച്ചിരിക്കുകയായിരുന്നു അതൊക്കെ എന്നായിരുന്നു മറുപടി..

എന്നാൽ അത് ഒരു ഫലിതമായിരുന്നു എന്ന് പിന്നീട് സെക്ഷൻ സന്ദർശിച്ചപ്പോഴാണ് എനിക്ക് മനസിലായത്. എല്ലാ മേശകളും നിറഞ്ഞിരിക്കുന്ന ഫയലുകൾ ചിലയിടങ്ങളിൽ അൽപ്പം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. എന്തായാലും അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകളുടെ ഒരു പട്ടികയുണ്ടാക്കാനും ഓഫീസ് മൊത്തം പുതുക്കിപ്പണിയാനും ഞാൻ ആദ്യമായി നിർദ്ദേശം കൊടുത്ത് ഒപ്പം അഡീഷനൽ ഡയറക്റ്റർക്കും ആസ്ബസ്റ്റോസ് മേൽകൂരക്കു അടിയിൽ വിയർത്തു കുളിച്ചിരിക്കുന്ന ജീവനക്കാരുടെ ഓഫീസ് മുറിയിലും എയർ കണ്ടീഷണറുകൾ സ്ഥാപിക്കാനും ഒരു ഓഫീസ് നോട്ടും കൈയുടനെ തയാറാക്കി കൊടുത്ത്. അത് വായിച്ചവർക്കു ഒക്കെ ഒരു പരിഹാസ ചിരിയായിരുന്നു.

അന്നാണ് ഞാൻ മനസിലാക്കിയത് നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ വരുന്ന ഉത്തരവുകളിൽ തൊണ്ണൂറ്റി ഒൻപതു ശതമാനവും ഏറ്റവും താഴെ നിന്ന് എഴുതി വരുന്ന നോട്ടുകളുടെ തീർപ്പാക്കൽ ഉത്തരവുകൾ മാത്രമായിരിക്കും എന്നു - അതായതു ഞാൻ ഏഴുതിക്കൊടുത്ത നോട്ടു സമർപ്പിച്ചു കൊണ്ട് ക്ലർക്ക് പെൺകുട്ടി എഴുതി അയച്ചത് "നിയമവും ചാട്ടവും അനുസരിച്ചു ഡയറക്റ്ററുടെ മുറിയിൽ മാത്രമേ എ.സി പാടുള്ളു. മറ്റൊന്നിനും നിയമമില്ല. മൂന്നു നാലുപേർ അത് ശരിവച്ചുകൊണ്ടു "ഷൂ" വരച്ചു ദിവസങ്ങൾക്കു ശേഷം ആ ഫയൽ എന്‍റെ മുന്നിലെത്തി. പഠിച്ചതും ഗവേഷണം നടത്തിയതും സ്പോർട്സ് മാനേജ്മെന്‍റ് ആയിരുന്നുവെങ്കിലും പൊതുഭരണം ഒരു വിഷയം ആയിരുന്നതു കൊണ്ട് പേടികൂടാതെ ഇടപെടാനുള്ള ഒരു തന്‍റേടം എനിക്കുണ്ടായിരുന്നു.

അതിനടിയിൽ ഞാൻ ഒരു റിപ്പോർട്ട് എഴുതി. കീഴ്വഴക്കങ്ങൾ അത് പടി ആവർത്തിക്കാനുള്ളതല്ലന്നും സാഹചര്യങ്ങളനുസരിച്ചായിരിക്കണം തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഒരു ഉദ്യോഗസ്ഥൻ തയാറാകേണ്ടതെന്നും മൈനസ് 10 ഡിഗ്രി തുണപ്പിൽ നിന്ന് എത്തിയ എന്‍റെയും അതുപോലെ കടുത്ത ചൂടിൽ ആസ്ബസ്റ്റോസ് ഷീറ്റിനടിയിൽ ഇരുന്നു ജോലി ചെയ്യുന്നവരുടേയും ആരോഗ്യം നിലനിർത്തേണ്ടത് സർക്കാരിന്‍റെ ചുമതല അല്ലെ എന്നും ഞാൻ കുറിച്ച് വച്ച്. അത് നിരസിക്കാതെ അന്നത്തെ ഡയറക്റ്റർ ഡോ. കിഷോർ നല്ല ഒരു കുറിപ്പോടെ അത് നേരെ വകുപ്പ് മന്ത്രിക്കും അയച്ചു.

ആദ്യം പരിഹസിച്ചവരെയും എന്നെയും അതിശയിപ്പിച്ചു കൊണ്ടു രണ്ടു ദിവസത്തിനകം ആ ഫയൽ സർക്കാർ ഉത്തരവായി പുറത്തു വന്നു. ഇൻഡോർ സ്റ്റേഡിയം പുറതുക്കിപ്പണിയുന്ന കൂട്ടത്തിൽ ഫയലിലെ നിർദ്ദേശങ്ങൾ അത് പോലെ നടപ്പാകാവുന്നതാണെന്നും. ഒരു മാസം കൊണ്ട് സ്പോർട്സ് ഡയറക്ടറേറ്റിന്‍റെ രൂപം തന്നെ അങ്ങനെ മാറിപ്പോയി.

ചുമതലയേറ്റു ഒരാഴ്ച കഴിഞ്ഞപ്പോൾ അന്നത്തെ സ്പോർട്ട്സ് സെക്രട്ടറി എൽ. രാധാകൃഷ്ണന്‍റെ ഓഫീസിൽ നിന്നൊരു അറിയിപ്പ്. തൊട്ടടുത്ത ദിവസം കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് നടക്കുന്ന സർക്കസ് കലാകാരന്മാരുടെ പെൻഷൻ സംബന്ധിച്ച ലോകായുധ ഹിയറിങ്ങിൽ പങ്കെടുക്കണം -എനിക്കാണെങ്കിൽ ആ ഫയലിനെക്കുറിച്ചു ഒരറിവും ഉണ്ടായിരുന്നില്ല. സെക്ഷനിൽ നിന്ന് പഠിച്ചു മനസിലാക്കാൻ നേരവും ഇല്ല. എനിക്ക് അന്ന് സർക്കാർ വാഹനം അനുവദിച്ചു കിട്ടിയിരുന്നില്ല എന്‍റെ സാരഥിയായിട്ടെത്തിയത് യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറിയുടെ കാറും ഡ്രൈവർ ബാബുവും.

ഫയലുമായി കാറിൽക്കയറിയ ഞാൻ കണ്ണൂർ എത്തുന്നതിനിടയിൽ ചിലതൊക്കെ മനസിലാക്കി അവശതയനുഭവിക്കുന്ന സർക്കസ് കലാകാരന്മാർക്ക് ആദ്യ കാലങ്ങളിൽ 600 രൂപ പെൻഷൻ അനുവദിച്ചിരുന്നു. അത് കൈപ്പറ്റുന്നവർ പുതുവർഷത്തിൽ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റോ തഹസീൽദാറുടെതിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനിൽ നിന്നോ ജീവിച്ചിരിപ്പുണ്ട് എന്നൊരു സാക്ഷി പത്രം ഹാജരാക്കണം- ഈ ഉപാധിയാണ് ഇവിടെ വില്ലനായതും പാവം സർക്കസുകാർ കോടതിയെ സമീപിക്കേണ്ടി വന്നതും--!!!

വെളുപ്പിനെ ബാബുവും ഞാനും കണ്ണൂരെത്തി, ഗസ്റ്റ് ഹൗസിൽ നേരത്തെ അറിയിച്ചിരുന്നതനുസരിച്ചു താമസിക്കാൻ ഇടവും കിട്ടി-ഹിയറിങ് 11നു ആയതു കൊണ്ട് സുഖമായി ഒന്ന് ഉറങ്ങാമെന്നു കരുതി കണ്ണടച്ച് എട്ടു മണിയായതു അറിയാനായില്ല അപ്പോഴേക്കും വാതിലിൽ മുട്ടും കാളിങ് ബെല്ലടിയും അൽപം ഈർഷ്യയോടെ വാതിൽ തുറന്നപ്പോൾ ആറടിയോളം ഉയരവും അതിനൊത്ത ശരീരഘടനയും ഉള്ള വയോധികനായ ഒരാൾ ആദ്യ നോട്ടത്തിൽ തന്നെ ആദരവ് തോന്നിപ്പിക്കുന്ന ചിരിയും പെരുമാറ്റവും. നമസ്‌ക്കാരം "ഞാൻ നാണു പുഞ്ചയിൽ നാണു .."

ഇന്ന് സർക്കസ് കലാകാരന്മാരുടെ ഒരു ഹിയറിങ് ഉണ്ടല്ലോ. അതിൽ പങ്കാളികളാണ് എന്നോടൊപ്പമുള്ളതു അവരുടെ പ്രശ്നം ഒന്ന് മനസിലാക്കണം. ആകാഷയോടെ ഞാൻ നോക്കി എന്‍റെ സങ്കൽപ്പത്തിലെ ഭാവനയിലും ഉള്ള വില കൂടിയ കുപ്പായങ്ങളും ആഡംബരവേഷവും കൂളിങ് ഗ്ലാസ്സും ഒക്കെ ആയിട്ടുള്ള സർക്കസുകാർ. എന്‍റെ ബാല്യത്തിലും കൗമാരത്തിലും ഞാൻ ഒരുപാടു സർക്കസ് കണ്ടിട്ടുണ്ട് കുടുംബ സമേതം, അന്നത്തെ ആ പ്രൗഡ രൂപങ്ങൾക്കായി എന്‍റെ കണ്ണുകൾ പരാതിയപ്പോൾ ഞാൻ കണ്ടത് നാണുവിനോടൊപ്പം നിൽക്കുന്ന ക്രച്ചസിൽ ഊന്നി നിൽകുന്നു ആറാടിയിലധം ഉയരമുള്ള ഒരു പുരുഷനും ഏറ്റവും വില കുറഞ്ഞ കഴുകി നരച്ച സാരികളും ചുരിദാറും ആയി നിൽക്കുന്ന നാലോ അഞ്ചോ സ്‌ത്രീകളും. ദയനീയമായിരുന്നവരുടെ മുഖഭാവം പരുക്കും രോഗവും അവരുടെ ഉർജ്ജമൊക്കെ കാർന്നെടുത്തിരിക്കുന്നു, മനുഷ്യനിൽ കാലവും പ്രകൃതിയും വരുത്തിവയ്ക്കുന്ന മാറ്റങ്ങൾ എന്‍റെ കണ്ണ് നിറച്ചു.

അവരെ അൽപ്പനേരം റസ്റ്ററന്‍റിൽ കാത്തിരിക്കാൻ നിർദ്ദേശിച്ചു, പെട്ടന്ന് കുളിച്ചു വേഷം മാറി ഞാൻ ഫയലുമായി അവർക്കൊപ്പമെത്തി. അന്നത്തെ എന്‍റെ പ്രാതലിനു പ്രത്യേകമായൊരു രുചിയും സംതൃപ്‌തതിയും ഉണ്ടായിരുന്നു. അവർക്കൊപ്പമായിരുന്നു ഞാനന്നു ഭക്ഷണം കഴിച്ചത്. അപ്പോൾ ഞാൻ ഒരു തീരുമാനവും എടുത്തിരുന്നു അവർക്കു ആശ്വാസമാകുന്ന മറുപടി നൽകി ഞാൻ അവരെ തിരിച്ചയച്ചു. ഒപ്പം അവർക്കൊപ്പം നിന്ന് കുറച്ചു ചിത്രങ്ങളുമെടുത്തു അവരെ യാത്രയാക്കിയ ശേഷം ഞാൻ ആദ്യം സ്പോർട്സ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.ജി ശശിധരൻ നായരെ വിളിച്ചു. സർക്കാരിന് വേണ്ടി വാദിക്കേണ്ട എനിക്കിന്ന് പരാതിക്കാർക്കു വേണ്ടി അത് ചെയ്യാൻ അനുവാദം നൽകണം.

കാര്യങ്ങൾ നന്നായി അവതരിപ്പിക്കുവാൻ അപ്പോൾ എനിക്ക് കഴിഞ്ഞു. ഒരു പൊട്ടിത്തെറിയായിരുന്നു ഞാനപ്പോൾ പ്രതീക്ഷിച്ചിരുന്നത്. മറിച്ചു അദ്ദേഹം പറഞ്ഞത് നിങ്ങൾ കണ്ടു മനസ്സിലാക്കിയതു ഈ പറയും പോലാണെങ്കിൽ അങ്ങിനെ തന്നെ ചെയ്തോളൂ ...!! എ.ജി.എസിനെക്കുറിച്ചു ഇവിടെ പറയാതിരുന്നാൽ അത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാകും. നാലര വർഷത്തെ എന്‍റെ കേരള സർക്കാർ സേവനത്തിനിടയിൽ ഞാൻ കണ്ട തന്‍റേടമുള്ള കാര്യക്ഷമതയുള്ള കാരുണ്യവാനായ ഒരു ഭരണാധികാരി ആയിരുന്നദ്ദേഹം. ആദ്യത്തെ എന്‍റെ ഓഫിസ് നോട്ടു ഓഫിസ് പുതുക്കി പണിയണം എന്നതടക്കം ഞാൻ തുടർന്നും നൽകിയ നോട്ടുകളൊക്കെ അതിന്‍റെ മെറിറ്റനുസരിച്ചു നടപ്പാക്കാൻ മന്ത്രിയുടെ ഉത്തരവുകൾ വാങ്ങിയതും എന്‍റെ പ്രവർത്തനമികവ് കണ്ടറിഞ്ഞു എനിക്ക് പുതിയ ചുമതലകൾ നൽകിയതും അദ്ദേഹമായിരുന്നു. അതിൽ അദ്ദേഹത്തിന് നിരാശപ്പെടാൻ ഞാൻ അവസരവും നൽകിയില്ല.

പതിനൊന്നു മണിക്ക് തന്നെ സർക്കസ് പെൻഷൻ കേസ് വിളിച്ചു അപ്പോഴാണ് ഞാൻ അറിയാതെ സർക്കാരിന് വേണ്ടി ഒരു വക്കീൽ ഹാജരാകുന്നത്. തലശേരിയിൽ നിന്നുള്ള ഒരു യുവ അഭിഭാഷകൻ. അദ്ദേഹം എതിരഭിപ്രായം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ഇടപെട്ടു. ജഡ്‌ജിയെപ്പോലും വിസ്മയിപ്പിച്ചു കൊണ്ടു ഞാൻ അറിയിച്ചു. മുടങ്ങിയ പെൻഷൻ അടുത്തമാസാം മുതൽ നൽകും. രണ്ടു വർഷത്തെ കുടിശ്ശികയുള്ളതു തീരുമാനിക്കാൻ രണ്ടു മാസം അനുവദിക്കണം. അത് ചിലപ്പോൾ ധനമന്ത്രിയും തുടർന്ന് ക്യാബിനറ്റും തീരുമാനിക്കേണ്ടി വരും. അത് തന്നെയായിരുന്നു ഉത്തരവ്. വിവരം നേരിട്ട് ഞാൻ തന്നെ അന്നും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്‍റെ സെക്രട്ടറി മൻമോഹൻ വഴി മന്ത്രിയിലും ക്യാബിനറ്റിലും എത്തിച്ചു. പറഞ്ഞ സമയത്തിനും മുൻപ് മൊത്തം കുടിശ്ശികയും അങ്ങിനെ കോടതിക്ക് കൊടുത്ത ഉറപ്പിന് മുന്നേ കൊടുത്ത് തീർക്കുവാനും കഴിഞ്ഞു. കോടതി മുറിയിൽ വച്ച് അന്ന് ഞാൻ അവരുടെ കണ്ണുകളിൽ കണ്ട ആ തിളക്കമുണ്ടല്ലോ പത്തു അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടുന്നതിലും വലിയ സംതൃപ്തിയാണ് എനിക്ക് നൽകിയത്.

ഇനി എങ്ങിനെ ആരാണ് രണ്ടു വർഷം പെൻഷൻ മുടക്കിയത് എന്നുകൂടി കാണാം നേരത്തെ പറഞ്ഞല്ലോ ജീവിച്ചിരിപ്പുണ്ട് എന്നൊരു സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന്. ഏതോ ഒരു ആയുർവേദ ഡോക്ടർ എഴുതി പെൻഷൻകാരൻ സുഖമായി ജീവിച്ചിരിക്കുന്നു എന്ന്. അതിലെ സുഖമാണ് നോട്ട് തയാറാക്കിയ ആളിനു അസുഖമുണ്ടാക്കിയത്. അതിൽ അയാളെ കുറ്റപ്പെടുത്താനും പഴുതില്ല നമ്മുടെ സർക്കാർ അംവിധാനം അതാണല്ലോ അവശത അനുഭവിക്കുന്ന സർക്കസുകാരാന് പെൻഷൻ കൊടുത്താൽ മതിയല്ലോ. സുഖമായിരിക്കുന്നവർക്കു എന്തിനു കൊടുക്കണം. അയാളുടെ ഭാഗമല്ലേ ശരി..!

ഇവിടെ നന്ദിയോടെ സ്മരിക്കേണ്ടത് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയ പുഞ്ചയിൽ നാണുവിനെയും ബോധ്യമായപ്പോൾ തെറ്റ് തിരുത്തുവാൻ തീരുമാനിച്ച മന്ത്രിമാരായ വിജയകുമാറിനെയും തോമസ് ഐസക്കിനെയും എ.ജി ശശിധരൻ നായരെയുമാണ്. ഇത്തരം ഫയൽ കുറിപ്പുകൾ മറികടക്കാൻ അവരെടുത്ത തീരുമാനങ്ങൾ. ഒരു കാലത്തു നമ്മുടെ ഉള്ളം കുളിർപ്പിച്ച ത്രസിപ്പിക്കുന്ന പ്രകടങ്ങൾ കാഴ്ചവെച്ചകാലത്തിന്‍റെ പ്രഹരം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർക്കു ഒരു നേരത്തെ ഭക്ഷണവും മരുന്നും വക നൽകുവാൻ അതു ഉപകരിച്ചിരിക്കുന്നു. പുഞ്ചയിൽ നാണു അടുത്ത കാലത്തു അന്തരിച്ച വിവരം അറിഞ്ഞപ്പോൾ അദേഹത്തിന്‍റെ അന്നത്തെ അവസരോചിതമായ ഈ ഇടപെടൽ ഞാൻ ഓർത്തുപോയി.

Tags:    
News Summary - Circus Artist Pension and Punchayile Narayanan -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.