വില്ലനായ വെള്ളി അരഞ്ഞാണം...!!

08.08.08 .... ഒരു എട്ടു തന്നെ ചൈനക്കാർക്ക് ഭാഗ്യം കൊണ്ടുവരുന്ന അക്കമാണ്. പിന്നെ  മൂന്ന് എട്ടുകൾ ഒന്നിച്ചായാൽ   പറയാനുണ്ടോ... അതുകൊണ്ട് തന്നെയായിരുന്നു ചൈനക്കാർ അവർക്ക് അനുവദിച്ചുകിട്ടിയ ഒളിമ്പിക്സ് മത്സരങ്ങൾ 2008 ആഗസ്റ്റ് മാസം എട്ടാം തീയതി എട്ടു മണിക്ക് തന്നെ തുടങ്ങുവാൻ തീരുമാനിച്ചതു. ആ അപൂർവ നിമിഷത്തിൽ അത് കാണുവാനും   മാധ്യമത്തിനു വേണ്ടിഅത് പകർത്തുവനുമുള്ള  അസുലഭ അവസരം  അന്ന് എനിക്ക് കൈവന്നപ്പോൾ     ചൈനക്കാരെപോലെ അതെന്റെ ഭാഗ്യമയി ഞാനും ആഹ്ലാദിച്ചു.

ദേശാഭിമാനി സ്പോര്ട്സ് അധിപൻ രവീന്ദ്രദാസിനോപ്പമായിരുന്നു ബീജിങ്ങിലേക്കു. ഇന്ത്യക്ക്പുറത്തുള്ള  അദ്ദേഹത്തിൻറെ ആദ്യ യാത്ര ആയിരുന്നത് അതുകൊണ്ടുതന്നെ ആദ്യാവസാനം ഒരുവിശ്വാസക്കുറവും പരിഭ്രമവും പ്രകടമായിരുന്നു. തിരുവനന്തപുരത്തു നിന്ന് സിംഗപൂർവഴിയായിരുന്നു യാത്ര. വെളുപ്പിന് ഒരുമണിക്കുള്ള സിൽക്ക് വിമാനം കയറാനായി ഞങ്ങൾ നേരത്തെവിമാനത്താവളത്തിൽ എത്തുകയും ചെയ്തു. ഇമിഗ്രെഷനോക്കെ ക്കഴിഞ്ഞും രണ്ടു മൂന്നു മണിക്കൂർ വെറുതെകാത്തിരിക്കേണ്ടി വന്നത് കൊണ്ട്   ഓരോ കപൂച്ചീനൊ കുടിച്ചുവരാമെന്നു  കരുതി  മുകളിലെ റെസ്റ്റാന്റിൽ ചെന്നപ്പോൾ  അതിന്റെ മാനേജർ വളരെ അടുത്ത ഒരു പരിചയക്കാരൻ, ഡ്യുട്ടി കഴിഞ്ഞുപോകുന്നതിരക്കിൽ ആയിരുന്നദ്ദേഹം. എന്നിട്ടും  അല്പ്പസമയം ഞങ്ങൾക്ക് ഒപ്പം കൂടി… വിമാനത്തിൽ കയറാൻ നേരമാകും വരെ അവിടെ ഇരിക്കണമെന്ന് അറിയിച്ചു  ജീവനക്കാര്ക്കു നിര്ദ്ദേശങ്ങളും നല്കിയാണ് അദ്ദേഹം മടങ്ങിയത്, അല്പ്പം കഴിഞ്ഞപ്പോൾ ഒരു ജപ്പാൻകാരൻ വിശന്നു വലഞ്ഞു അതിനകത്ത്കടന്നുവന്നു കാപ്പിയും കുറെ കേക്കും ഒക്കെ ഓർഡർ ചെയ്തു. കാശിനു പകരം കൊടുത്തത് ക്രെഡിറ്റ്കാര്ഡ്, അതിനിടയിൽ  ആശാൻ കാപ്പി   ഒന്ന് മൊത്തിക്കുടിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ്‌ അത് അവിടെ എടുക്കില്ലന്നു പറഞ്ഞു കൌണ്ടറിൽ ഉണ്ടായിരുന്ന പെൺ കൊച്ചു ക്രെഡിറ്റ് കാര്ഡ്മടക്കിയത്, ജപ്പാൻ കാരന്റെ കയ്യിൽ പലതരം കാർഡുകൾ അല്ലാതെ കാൽക്കാശില്ല  കുടിച്ചു  തുടങ്ങിയ  കാപ്പിക്ക്കൊടുക്കുവാൻ പോലും  ചെക്കെന്റെ കയ്യിൽ കാൽ കാശില്ല ന്നുകണ്ട  കൌണ്ടറിലെ പിള്ളേരാണെങ്കിൽ അയാളെ  വെറുതെ വിടാനും തയാറായില്ല, ആശാന്റെ നിസഹയാവസ്ഥ കണ്ടു ഞാനും രവീന്ദ്രദാസും അടുത്തെത്തി. കുറെയേറെ കാർഡുകൾ മേശപ്പുരത്തിട്ടുകൊണ്ട് ലോകത്ത് എല്ലായിടത്തുചെലവാകുന്നതാണ് അതെന്നു  പറഞ്ഞു ബഹളം വച്ച കക്ഷിക്കാണെങ്കിൽ സഹിക്കാനാകാത്ത വിശപ്പും ,ആദ്യം ധര്യമായി അവിടിരുന്നു ശാപ്പിടാൻ ഞങ്ങൾ പറഞ്ഞപ്പോൾ ആശാന് അവിശ്വസ്നീയത. അറുപതോ എഴുപതോ രൂപയായിരുന്നു അതിന്റെ  ബിൽ, അത് ഞാൻ അപ്പോൾ തന്നെകൊടുത്തപ്പോൾ ചെക്കനു വീണ്ടും വിശ്വാസക്കുറവു...... എന്നിട്ടും ഒന്നും ബാക്കി വൈക്കാതെ അതൊക്കെ ശാപ്പിട്ടിട്ടു  തനി ജപ്പാൻ രീതിയിൽ ശിരസു  നമിച്ചു ഒരു പത്തു പ്രാവശ്യമെങ്കിലും ആശാൻഞങ്ങള്ക്ക് നന്ദി പറഞ്ഞു പല തവണ തിരിഞ്ഞു നോക്കി  നടന്നു നീങ്ങി , ഒരു നല്ല കാര്യം ചെയ്ത്സ്ന്തുഷ്ട്ടിയോടെ ഞങ്ങൾ ഇരുവരും വിമാനം കയറി വെളുപ്പിനെ സിംഗപൂരിലെ ചാങ്ങീ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങുകയുംചെയ്തു.......

മൂന്നു മണിക്കൂറുകഴിഞ്ഞേ ബീജിങ്ങിലെക്കുള്ള വിമാനമുള്ളു മനോഹരമായ എയർപോർട്ട് നടന്നുകണ്ടു  കുറെ ചിത്രങ്ങളും എടുത്തപ്പോഴേക്കും സമയം പെട്ടന്നുകട്ന്നുപോയി. വിമാനത്തിൽ കയറുംമുന്നേ  അവിടെയും ഉണ്ടൊരു സുരക്ഷാപരിശോധന..... സാക്ഷാൽ സിംഗപ്പൂരിലും അതിന്റെ ചുമതലക്കാർ നമ്മുടെ തമിഴ് നാട്ടുകാർ തന്നെ.  അധികവും പെൺ പിള്ളേർ.  ഒരു മല്ലികയാണ് എന്നെ പരിശോധിച്ച് കടത്തിവിട്ടത്. ഞാൻ ഉള്ളിലെത്തി ഒരുപാടുനേരം കഴിഞ്ഞിട്ടും രവീന്ദ്രദാസിനെ കാണുന്നില്ല.., അകത്തോട്ടു തിരിച്ചു കടക്കുവാനും  വകുപ്പില്ല ,വല്ലാതെ ബേജാറായ ഞാൻ  ആദ്യം കണ്ട ഓഫീസറോട് കാര്യം തിരക്കിയപ്പോൾ അയാൾ അകത്തുകടന്നുഅന്വേഷിചപ്പോഴാണ്  വിവരമറിയുന്നത്   രവീന്ദ്രദാസിനെ അവിടെ തടഞ്ഞുവചിരിക്കുന്നു.. മെറ്റൽഡിക്റ്റെറ്ററിൽ നിന്ന് കേട്ട ശബ്ദം എന്തോ വലിയ ആയുധം ഒളിപ്പിച്ചു വച്ച മട്ടിലുള്ളതായിരുന്നു. ഒടുവിൽ ഉടുതുണി അഴിച്ചു പരിശോധിച്ചപ്പോഴാണ് അപകടകരമായ ആ ആയുധം കണ്ടെത്തിയത്...... അരയിൽ കെട്ടിയിരുന്ന  വലിയ ഭാരമുള്ള ഒരു വെള്ളി അരഞ്ഞാണമായിരുന്നു "ആ ഭീകരൻ“ ചൈനയിലേക്ക് കടത്താൻ ശ്രമിച്ചമാരകായുധം , വല്ലവിധവും അത് ഊരി സഞ്ചിയിലാക്കിച്ചിട്ടെ അവർ  ദാസിനെ ക്ലിയർ ചെയ്തു അകത്തേക്ക് വിട്ടുള്ളൂ.  അപ്പോഴാണ് എനിക്കൊരു സംശയംതോന്നിയത് ഈ മാരകായുധം എന്തെ നമ്മുടെ തിരുവനന്തപുരത്തുകാർ കണ്ടെത്തിയില്ല...!!!!

ആറരമണിക്കൂർ കഴിഞ്ഞു ബെയിജിംഗ് ശുൻ ജീ  അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. സിംഗപൂരിലെ അനുഭവം കാരണം രവീന്ദ്രദാസിനു വീണ്ടും പരിഭ്രമം.... ഇനിയും ഉണ്ടാകുമോ കടുത്ത പരിശോധനകൾ.. എന്തായാലും ഒളിമ്പിക്അതിഥികൾ ആയതുകൊണ്ട് ചൈനനക്കാർ ഹൃദ്യമായി സ്വീകരിച്ചു , കസ്റ്റംസു പരിശോധനക്ക്എത്തിയപ്പോൾ ആദ്യം കണ്ടത് ഒരു കൈക്കുഞ്ഞിനെയും തോളിലേന്തി നിന്ന് ഒരു ഇന്ത്യക്കാരി ഉറക്കെകരയുന്നതാണ് , ബംഗലൂരുകാരിയാണ് പേര് മറന്നു ,പെട്ടിതുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് അത്നിറയെ സാമ്പാർ ,മല്ലി മുളക് പൊടികൾ പോരാത്തതിന് ഒരു പെട്ടി കായവും പോരെ പുകിൽ ഒന്നാന്തരം"ലഹരി വസ്തു കള്ളക്കടത്ത് തന്നെയായി ചീനാക്കാരന് അത്   ഭർത്താവ് അവിടെ പണിയെടുക്കുന്നആളാണ് പുറത്തു കാത്തു നിൽക്കുന്നുണ്ടാകും, എങ്ങിനെ എങ്കിലും ഒന്ന് സഹായിക്കണം, ഇംഗ്ലീഷിൽകാര്യം പറഞ്ഞരിയികുവാൻ ശ്രമിച്ചത് മിച്ചം ഒരുവാക്ക് അവന്മാര്ക്ക് മനസിലാകുന്നില്ല ,കൈക്രിയയിൽ അത് ശാപ്പാടനെന്നരിയിച്ചപ്പോൾ അവർ കരുതിയിട്ടുണ്ടാവുക നല്ല ഒന്നാം തരാംരുചിയുള്ള ലഹരി വസ്തു തന്നെ ആകുമെന്നെയിരിക്കണം…..!! എന്തായാലും കസ്റ്റംസ് ക്ളിയറന്സ്കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കുവാൻ എത്തിയത് മണി മണി പോലുള്ള ഇംഗ്ലീഷ് പറയുന്നപിള്ളേർ ആദ്യ അവസരം തന്നെ ഞങ്ങൾ ഉപയോഗിച്ച് …,അകത്തു കുടുങ്ങിയിരിക്കുന്നഇന്ത്യക്കാരിയുടെ കൈയില ഉള്ളത് നല്ല ഒന്നാന്തരം ശാപ്പടുണ്ടാകുവാനുള്ള സാധങ്ങൾ ആണെന്നും ഒന്ന്ഇടപെടണമെന്നും ,സംഗതി മനസിലാക്കിയ അവരിലൊരാൾ ഏതോ ഒരു വലിയ ഏമാനേകൂട്ടിക്കൊണ്ടുവന്നു കാര്യങ്ങൾ കേട്ടറിഞ്ഞ ആ വലിയ തൊപ്പിക്കാരൻ അകത്തുകടന്നു കുറെകഴിഞ്ഞപ്പോൾ കർണാടകക്കാരി മൂന്നു നാല് പെട്ടികളുമായി പുറത്തു ഞങ്ങളുടെ ഇടപെടലിനെകുറിച്ച്   മനസിലാക്കിയ അവരുടെ കണ്ണുകളിലെ തിളക്കത്തിന്   ഒരു കോടി നന്ദിയുടെപ്രഭയുണ്ടായിരുന്നു …..!!!

  ചൈനയിലെ വ്യവസായി ആയിരുന്ന ഞങ്ങളുടെ കൂട്ടുകാരൻ സനകൻ ആയിരുന്നു ബീജിങ്ങിൽഞങ്ങൾക്കുള്ള പാർപ്പിടം ഒരുക്കിയിരുനത് അദ്ദേഹത്തിൻറെ ഓഫീസ് സെക്രട്ടറിയായിരുന്ന വിക്കിയുമായി അതിനായി എത്രയോ തവണ ഞാൻ സം സാരിച്ചിരുന്നു അക്കാര്യങ്ങൾ ഒരിക്കൽകാണാമറയത്തെ വിക്കിയുടെ കഥയായി ഞാൻ എഴുതിയിട്ടുണ്ട്. ഹോട്ടലിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു സ്വീകരണ കമ്മറ്റി തന്നെ ഞങ്ങൾക്ക് ടാക്സി തയാറാക്കിയിരുന്നു. ഹോട്ടൽ ബീജിംഗ്ഇന്റർ നാഷണൽ എന്ന പേര്  കേട്ടതും ഡ്രൈവർ പറപറന്നു.  ചെന്നിറങ്ങി പെട്ടിയൊക്കെ പുറത്തിരക്കിവച്ചു ആശാൻ അതെ വേഗത്തിൽ മടങ്ങുകയും ചെയ്തു. വിക്കി അറിയിച്ചിരുന്നത് ഒളിമ്പിക് സ്റ്റേഡിയത്തിന് വളരെ അടുത്തു രണ്ടു മെട്രോ സ്റ്റേ ഷന്സമീപമാണ്   ഹോട്ടൽ എന്നായിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഒരു പാട് അകെലെയായിരുന്നു എന്തായാലും ഹോട്ടലിലും ഹൃദ്യമായവരവേല്പ്പ് നല്ല സൌകര്യങ്ങൾ ഉള്ള വിശാലമായ മുറി യാത്രാ ക്ഷീണമായിരുന്നെങ്കിലും ചെന്നപാടെ ഒന്ന് കുളിക്കുവാൻ അകത്തുകടന്നതും ഫോണും കാളിങ്ങ്ബെല്ലും നിർത്താതെ അടിച്ചുകൊണ്ട്ടിരുന്നു......, രവീന്ദ്ര ദാസ് മുറി തുറന്നു നോക്കിയപ്പോൾ രണ്ടു പെണ് പിള്ളേർ എന്തോ വലിയ തെറ്റ്ചെയ്തവരെപ്പോലെ നിന്ന് വിറക്കുന്നു ... പുറത്തിറങ്ങി കാര്യം തിരക്കിയപ്പോഴാണ്‌ പുലിവാൽപിടിച്ചവിവരമറിയുന്നത്‌.  ഡ്രൈവർ കൊണ്ടിറക്കിയ ഹോട്ടൽ മാറിപ്പോയിരിക്കുന്നു അത് മറ്റൊരുബീജിംഗ് ഹോട്ടലാണ്. അവിടെ ബുക്ക്‌ ചെയ്തവർ അടുത്ത വിമാനത്തിൽ എത്തും ഉടനെ സ്ഥലം    വിട്ടോളണം. ക്ഷീണമാണ് രാവിലെ പോരെ എന്നാ ചോദ്യം ഒന്നും അവിടെ വിലപ്പോയില്ല. പിന്നെയും ശരണം വിക്കിയായി. വിളിച്ചു വിവരം പറഞ്ഞപ്പോൾ നിഷ്കളങ്കമായ ചിരി മറു ഭാഗത്ത് നിന്നും എന്തായാലും ഉർവശീ ശാപം ഉപകാരമായ മട്ടായി അവൾ ചൈനീസ് ഭാഷയിൽ ഹോട്ടൽ പിള്ളേരെശെരിക്കുള്ള പാര്പ്പിട വിവരമാരിയിച്ചപ്പോൾ എല്ലാം ഒന്നുകൂടി പെറുക്കിക്കെട്ടി അവർ ഏർപെടുത്തിയ മറ്റൊരു ടാക്സിയിൽ ബീജിംഗ് ഇന്റെര്നാഷനലിൽ എത്തിയപ്പോഴാനറിയുന്നത്‌ ആദ്യം  ചെന്നുപെട്ടഹോട്ടൽ 27 കിലോ മീറ്റർ അകലെ ആയിരുന്നുവെന്നു ....!! 

മാവോയുടെ നാട്ടിലെ അനുഭവങ്ങൾ തുടരും 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.