ഓണക്കാലം നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തി​​​െൻറയും ഒക്കെയാണെന്നാണ് കേരളീയർ പറയാറുള്ളത്. പൂക്കളും പുതു വസ്ത്രങ്ങളും എല്ലാവർക്കും സന്തോഷം നൽകുന്നവ തന്നെ. കൂടാതെ, ഒത്തുചേരലി​​​െൻറയും സമഭാവനയുടെയും സന്ദേശങ്ങളും ഓ ണം നൽകുന്നു. വീടുകളിലും നാടുകളിലും വെറുതെയൊരു സന്തോഷം അലതല്ലും ഓണക്കാലത്ത്. കള്ളവും ചതിയും മറക്കും. ദേഷ്യവും പ ിണക്കവും മറക്കും. അങ്ങനെ മനുഷ്യർ ഒന്നിക്കും. കർക്കടകത്തിലെ പഞ്ഞം കഴിഞ്ഞു ചിങ്ങത്തിൽ ആളുകൾക്ക് കോളടിക്കുന്ന പോലെയാണ് ഓണം. എത്ര ചെലവുകുറച്ചും എത്ര ചെലവ് കൂട്ടിയും ഓണം ആഘോഷിക്കാം. അതൊക്കെ ഓരോരുത്തരുടെ മനോധർമം പോലെ. ഉള്ളവനും ഇല്ലാത്തവനും എന്ന ചിന്ത ഓണത്തിനു കാണാറില്ല കേരളത്തിൽ.

സ്ത്രീ, പുരുഷ, ജാതി, മത ഭേദ​െമന്യേ കേരളീയർ ഓണം ആഘോഷിക്കുന്നു. എത്രതന്നെ സാമൂഹികവിശകലനം നടത്തിയാലും എല്ലാ കേരളീയർക്കും ഓണം ആഘോഷം തന്നെയാണ്. അടുക്കളപ്പണി അധികമായി എന്ന് സ്ത്രീകൾ പറയേണ്ടിവരുന്ന കാലവും മാറിക്കഴിഞ്ഞു. പുരുഷന്മാർ അടുക്കളയിൽക്കയറി പാചകം ചെയ്യുന്ന മാറ്റം അധികമായതു കൊണ്ടല്ല. റെഡിമെയ്​ഡ് സദ്യകൾ സുലഭമായി വാങ്ങാൻ പറ്റുമെന്നതുമാണ് ഒരു കാരണം. എങ്ങനെയായാലും ഓണം ആഘോഷിക്കാതിരിക്കുന്നത്​ ശരാശരി മലയാളിയെ സംബന്ധിച്ച് അപൂർവമാണ്. മരണമോ പ്രളയമോ മാത്രമാണ് ഓണാഘോഷത്തിൽനിന്ന് ചിലരെ പിന്തിരിപ്പിക്കുകയുള്ളൂ. ആഘോഷത്തി​​​െൻറ അർഥമില്ലായ്മയൊക്കെ ചില ഘട്ടങ്ങളിൽ ചിന്തിച്ചു താത്ത്വിക /പുരോഗമനനിലപാടുകളാൽ ഓണം ആഘോഷിക്കാത്തവർ ചിലരെ കേരളത്തിൽ അപൂർവമായിട്ടെങ്കിലും കാണാമെന്നു മാത്രം. അങ്ങനെയുള്ളവരെക്കൂടി ഓണാഘോഷം നടത്തണമെന്ന് തോന്നിപ്പിക്കുവാനുതകുന്ന രാഷ്​ട്രീയ ആക്രോശങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ടെന്നതാണ് യാഥാർഥ്യം. ഓണം ആരുടെ, ഓണത്തി​​​െൻറ പിന്നിലെ കഥയെന്ത്, മഹാബലി ആര് എന്നിങ്ങനെയുള്ള ചിന്തകൾ അരക്കിട്ടുറപ്പിക്കുന്ന സാഹചര്യങ്ങൾ ഇന്ത്യയിലെ വ്യത്യസ്ത രാഷ്​ട്രീയത്തി​​​െൻറ ഇടമെന്ന നിലക്ക് കേരളസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്.

സ്​കൂളുകളിൽ ഓണത്തെക്കുറിച്ചുള്ള പ്രബന്ധത്തിൽ ആദ്യമെഴുതുക കേരളീയരുടെ ദേശീയോത്സവമാണ്‌ ഓണം എന്നാണു. ദേശീയം, ദേശീയത എന്നിങ്ങനെയുള്ള വാക്കുകളുടെ അർഥവ്യാപ്തിയൊന്നുമറിയാതെ നിഷ്​കളങ്കമായി ഓണം കൊണ്ടാടിക്കൊണ്ടിരുന്ന കേരളീയർക്ക് ചിന്താഗതികൾ ഉണ്ടാക്കുന്നത് ഇപ്പോഴത്തെ രാഷ്​ട്രീയസാഹചര്യങ്ങൾ കൂടിയാണ്. ദേശീയതയുടെ പ്രചാരണാർഥമോ രാജ്യത്തി​​​െൻറ ഏകീകരണ ശ്രമങ്ങളുടെ ഭാഗമായോ കഴിഞ്ഞ രണ്ടു കൊല്ലം മുമ്പ്​ മോദിയും അമിത്​ ഷായും ഓണം ആശംസിച്ചുകൊണ്ട് ചിലതു പറയുകയുണ്ടായി. ഓണം മഹാബലിയെ വരവേൽക്കാനായല്ല, വാമനനെ വരവേൽക്കാനാണ് കൊണ്ടാടേണ്ടതെന്ന്​! എന്തുകൊണ്ടെന്നാൽ അസുരരാജാവായ ശൂദ്ര സമാനനായ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണ ദൈവാവതാരത്തെ നമ്മൾ വരവേൽക്കണം എന്നാണ്​ പറയുന്നത്! ബ്രാഹ്മണിസത്തി​​​െൻറ പുനരുജ്ജീവന പ്രക്രിയയാണ് ഇതിനാലുദ്ദേശിക്കുന്നത്​ എന്നു കാണാം. മാലോകരെല്ലാരും ഒന്നുപോലെ വാണ കാലത്തിനു മഹാബലിയുടെ ജനസമ്മിതി കണ്ടുകണ്ട്​ ദേവന്മാർ മഹാവിഷ്ണുവിനെകണ്ട്​ കേണുപറഞ്ഞു വാമനവേഷത്തിൽ വിട്ടു അസുരരാജാവായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താൻ ഇടയാക്കിയ കഥ കേരളീയർക്കൊക്കെ അറിയാം. അതിൽ നിന്നും, ജന്മംകൊണ്ടല്ല, നന്മയും ജനസമ്മിതിയും ലഭിക്കുന്നത് കർമം കൊണ്ടാണ് എന്ന സന്ദേശം കേരളീയർ പഠിക്കേണ്ടതാണ്. അങ്ങനെ കർമംകൊണ്ട് ബഹുമാനവും സ്നേഹവും ലഭിക്കുന്നവരെ ചവിട്ടിത്താഴ്ത്തി ഒഴിവാക്കാൻ ധാരാളം ശക്തികൾ ഒരുമ്പെട്ടിറങ്ങുമെന്നും കേരളീയർ ഓർക്കും. അതിലൂടെ അങ്ങനെയല്ല ചെയ്യേണ്ടത്, നന്മ വളർത്തണം മനസ്സുകളിൽ എന്നും അപ്പോൾ സമൃദ്ധിയും സന്തോഷവുമുണ്ടാകും എന്നും തിരിച്ചറിയാൻ കഴിയും.

സമൃദ്ധി, സന്തോഷം, സമാധാനം, സ്നേഹം എന്നിവയുടെ ഒത്തുകൂടൽ ഓണക്കാലത്തും പിന്നെയെല്ലാകാലത്തും ഉണ്ടാകണമെങ്കിൽ ജനങ്ങൾ ആഘോഷങ്ങൾക്ക് പിന്നിലെ കഥകളുടെ വശങ്ങൾ മാത്രം മനസ്സിലാക്കിയാൽ പോരാ. അതി​​​െൻറ സാമൂഹിക സാംസ്​കാരികവശങ്ങളും കൂടി അറിയണം. മഹാബലിയെ ശൂദ്രനായ അസുരനായിക്കണ്ട്​ തുടങ്ങുന്ന കേരളം ഉണ്ടാകാതിരിക്കണമെങ്കിൽ അത്​ അനിവാര്യമാണ്. ജാതിയുടെ കോലങ്ങൾ കത്തിക്കുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്ന രാഷ്​ട്രീയ സാമൂഹിക പ്രവർത്തകർ ഇതൊക്കെയാണ് ഏറ്റുപിടിക്കേണ്ടത്. മഹാരാഷ്​ട്രയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ദലിത് പ്രവർത്തകനായ ജ്യോതിറാവു ഫൂലെ ‘അടിമത്തം’ ( Slavery) എന്ന പുസ്തകത്തിൽ മഹാബലിയുടെ ആരാധന ബ്രാഹ്മണർ മുമ്പ്​ ചെയ്തിരുന്നില്ല എന്നൂഹിക്കാവുന്നതായി കാണിക്കുന്നുണ്ട്. ചരിത്രപരമായി മാറിവന്ന മഹാബലിയാരാധനയും ഓണവും നമ്മെ ജാതിയുടെ സമത്വത്തി​​​െൻറ നീക്കങ്ങൾ തിരിഞ്ഞു നടക്കുകയാണെന്ന് തിരിച്ചറിയിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിലും നന്മയുടെ ഉറവിടം ജാതിമതങ്ങൾക്കതീതമായി നിലകൊള്ളണം എന്ന നിലയിൽ മഹാബലിയെ ആരാധിച്ചുകൊണ്ടു നമുക്ക് ഓണം ആഘോഷിക്കാം.
Tags:    
News Summary - why we should celebrate onam Dr S. maya writes-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.