കോടിയേരി ബാലകൃഷ്​ണൻ

കോടിയേരി പച്ചക്ക് വര്‍ഗീയത പറയുന്നതെന്തുകൊണ്ട്?

സി.പി.എം അധികാരത്തിലിരിക്കു​േമ്പാഴെല്ലാം ഭരണത്തി​െൻറ കടിഞ്ഞാണ്‍ പാര്‍ട്ടിയുടെ കൈയിലായിരുന്നു. സെക്ര​േട്ടറിയറ്റല്ല, എ.കെ.ജി സെൻററായിരുന്നു അക്കാലങ്ങളിലെല്ലാം ഭരണ സിരാകേന്ദ്രം. എന്നാല്‍, പിണറായി വിജയന്‍ അധികാരത്തിലേറിയതോടെ ആ അവസ്ഥക്ക് മാറ്റം വന്നു.

മുഖ്യമന്ത്രിയും പാര്‍ട്ടിയുമൊക്കെ താന്‍തന്നെയെന്ന സ്​റ്റാലിനിസ്​റ്റ്​ ഏകാധിപത്യ ശൈലിയിലേക്ക് പിണറായി വിജയന്‍ മാറിയതോടെ സംസ്ഥാന സെക്രട്ടറി വെറും നോക്കുകുത്തിയായി. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തില്‍ പിണറായി വിജയ​െൻറ കാര്‍മികത്വത്തില്‍ നടന്ന എല്ലാ അഴിമതിയുടെയും തട്ടിപ്പി​െൻറയും നിശ്ശബ്​ദ​സാക്ഷി മാത്രമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ഭരണത്തി​െൻറ ഏഴയല്‍പക്കത്തുതന്നെ പിണറായി അടുപ്പിക്കാത്തതി​െൻറ ഇച്ഛാഭംഗവും രോഷവും അദ്ദേഹം തീര്‍ക്കുന്നത് ഞാനടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആര്‍. എസ്​.എസ് ബന്ധം പോലുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ നിരത്തിയാണ്.

ഇത്രക്ക് പച്ചയായി വര്‍ഗീയത പറയുന്ന ഒരാള്‍ ഇതാദ്യമായാണ് സി.പി.എമ്മി​െൻറ സംസ്ഥാന സെക്രട്ടറി പദത്തില്‍ എത്തുന്നത്്. അമ്പലത്തില്‍ പോകുന്നവരെയും പള്ളികളില്‍ പോകുന്നവരെയും വര്‍ഗീയവാദികളായി ചിത്രീകരിക്കുകവഴി വിവിധ സമുദായങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ജനിപ്പിക്കുകയും അവരെ വിഭജിക്കുകയും പരസ്​പരം ശത്രുക്കളാക്കുകയും ചെയ്യുന്ന തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഈ അധമരാഷ്​ട്രീയത്തിന് കേരളത്തിലെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പാണ്.

കോടിയേരിയും ആർ.എസ്.എസും

തലശ്ശേരിയില്‍ മത്സരിക്കുന്ന കാലത്തെല്ലാം ആർ.എസ്.എസ് പിന്തുണയോടെ ജയിച്ച ചരിത്രമാണ് കോടിയേരിക്കുള്ളത്. 2001, 2006, 2011 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോടിയേരി മത്സരിച്ച സമയത്തെ ബി.ജെ.പി വോട്ടുകളുടെ ശതമാനക്കണക്കുകള്‍ എടുത്താല്‍ അത് വ്യക്തമാകും.

1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി കെ.ടി. ജയകൃഷ്​ണൻ മാസ്​റ്റര്‍ക്ക്് ലഭിച്ചത്് 7794 വോട്ടാണ്. അന്ന് സി.പി.എം സ്ഥാനാർഥി കെ. പി മമ്മുമാസ്​റ്റര്‍ ആയിരുന്നു. എന്നാല്‍, 2001 ലെ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാർഥി എം.പി. രഘുനാഥിന് കിട്ടിയത് 3090 വോട്ട്. ബാക്കി വോട്ട് എവിടെപ്പോയി? അവിടെയാണ് ആര്‍. എസ്.എസും കോടിയേരിയും തമ്മിലുള്ള ബന്ധത്തി​െൻറ രഹസ്യം.

2006ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയപ്പോള്‍ അദ്ദേഹം ശരിക്കും പരാജയം മണത്തു. പിന്നീട് കേരളരാഷ്​ട്രീയത്തില്‍ ഇന്നേവരെ കാണാത്ത മത, വര്‍ഗീയസംഘടനകളുമായുള്ള നഗ്​നമായ കൈകോര്‍ക്കലാണ് കണ്ടത്. ഒരുവശത്ത് എസ്.ഡി.പി. ഐയും മറുവശത്ത് ആർ.എസ്.എസും കോടിയേരിയെ സഹായിച്ചു.

അന്ന് ബി.ജെ.പി സ്ഥാനാർഥിക്ക്​ കിട്ടിയത് 2589 വോട്ട്. എന്നു​െവച്ചാല്‍ 2.55 ശതമാനം വോട്ട്. 2011ല്‍ വീണ്ടും കോടിയേരി തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാർഥിക്ക്് കിട്ടിയത്് 6900 വോട്ടായിരുന്നെങ്കില്‍ 2016 ല്‍ കോടിയേരി മത്സരിക്കാതിരുന്നപ്പോള്‍ ബി. ജെ.പിക്ക് കിട്ടിയ വോട്ട് 22,125. അതായത് മൂന്നിരട്ടി വര്‍ധനവ്.

ഇത്തരത്തില്‍ അടിമുടി ആര്‍.എസ്.എസ് സഹായത്തോടെ പലതവണ നിയമസഭയിലെത്തിയ ആളാണ് ഞങ്ങളെപ്പോലുള്ളവര്‍ക്കെതിരെ വ്യാജ ആരോപണമുന്നയിക്കുന്നത്്. ഏതായാലും പഴയ ആർ.എസ്.എസ് ശിക്ഷകനായ എസ്. രാമചന്ദ്രൻ ‍പിള്ളക്ക് സമാധാനിക്കാം. പൊളിറ്റ് ബ്യൂറോയില്‍ ഇനി അദ്ദേഹം ഒറ്റക്കാവില്ല.

1991ല്‍ കഴക്കൂട്ടത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച എം.വി. രാഘവനെ തോൽപിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി ആര്‍.എസ്.എസ് സഹായംതേടിയെന്ന്​ ചില ആർ.എസ്. എസ് നേതാക്കള്‍തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്.

1987ല്‍ ബി. ജെ.പി സ്ഥാനാർഥിയായിരുന്ന റേച്ചല്‍ മത്തായിക്ക് പതിനായിരം വോട്ടാണ് ആ മണ്ഡലത്തില്‍ ലഭിച്ചതെങ്കില്‍ '91ല്‍ ബി.ജെ.പിക്ക് അവിടെ ലഭിച്ചത് 2298 വോട്ടാണ്- മൂന്നിലൊന്നു കുറവ്​. അന്ന് രാഘവന്‍ ജയിച്ചത് 1243 വോട്ടുകള്‍ക്കാണ്. 1996 ലാകട്ടെ, അതേ മണ്ഡലത്തില്‍ പത്മകുമാര്‍ എന്ന ബി.ജെ.പി സ്ഥാനാർഥിക്ക്് ലഭിച്ചത്് 9230 വോട്ടും.

കണ്ണൂര്‍ ലോബിയും ആര്‍.എസ്.എസും

ആർ.എസ്.എസിനെയും ബി.ജെ.പിയെയും എന്ത് വിലകൊടുത്തും കേരളത്തില്‍ നിലനിര്‍ത്തുക സി.പി.എമ്മി​െൻറ ലക്ഷ്യമാണ്. ലാറ്റിനമേരിക്കന്‍ അധോലോക രസതന്ത്രമാണ് കേരളത്തിലെ സി.പി.എം-ബി.ജെ.പി ബന്ധത്തിലുള്ളത്. താഴെക്കിടയിൽ അണികള്‍ പരസ്പരം കൊന്നു തള്ളുമ്പോഴും മേലെക്കിടയിലുള്ളവര്‍ തമ്മിലെ ബന്ധം സുദൃഢമായിരിക്കും.

അവര്‍ നിരന്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊണ്ടിരിക്കും. നേട്ടങ്ങള്‍ പങ്ക് വെക്കും. പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍ എന്ന് ഞാന്‍ പലയാവര്‍ത്തി സി.പി.എം- ബി.ജെ.പി ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതും അതുകൊണ്ടാണ്.

കേരളത്തി​െൻറ രാഷ്​ട്രീയഭൂമികയില്‍ ഒരു വശത്തു സി.പി.എമ്മും മറുവശത്ത് ബി.ജെ.പിയുമാകുന്ന സുവർണകാലമാണ് കോടിയേരി മുതല്‍ കെ. സുരേന്ദ്രന്‍ വരെയുള്ളവര്‍ സ്വപ്‌നം കാണുന്നത്്. ഭൂരിപക്ഷ മതവിശ്വാസികളെ ബി.ജെ.പി-ആർ.എസ്.എസ് പാളയത്തിലേക്കെത്തിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ രക്ഷാകര്‍തൃത്വം തങ്ങള്‍ക്ക് ലഭിക്കുമെന്ന മിഥ്യാബോധമാണ് ഇവരെ നയിക്കുന്നത്്.

രാഷ്​ട്രീയമായി യു.ഡി.എഫിനെ നേരിടാന്‍ കേരളത്തിലെ സി.പി.എമ്മും ഇടതുമുന്നണിയും അശക്തരാണ്. നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധസമീപനങ്ങളും കൊണ്ട് കേരളത്തിലെ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഏറെ അകന്നുകഴിഞ്ഞു. രാഷ്​ട്രീയമായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കേരളത്തിലെ സി.പി.എമ്മിന് ഇപ്പോള്‍ അശേഷം ത്രാണിയില്ല.

അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ രക്ഷപ്പെടാന്‍ അവര്‍ പച്ചക്ക് വര്‍ഗീയത പറയും. കള്ളക്കടത്തുസംഘവുമായി മുഖ്യമന്ത്രിക്ക് എന്തു ബന്ധം എന്ന്് ചോദിക്കുമ്പോള്‍ പ്രതിപക്ഷ നേതാവി​െൻറ പിതാവിന്​​ആർ.എസ്.എസ് ബന്ധമുണ്ടെന്ന മറുപടിയാണ് സി.പി.എം നേതൃത്വം നല്‍കുന്നത്​.

കേരളത്തിലെ സി.പി.എമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഇനി കഴിയി​െല്ലന്ന് അവര്‍തന്നെ സമ്മതിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ 23 വര്‍ഷം മുമ്പ് മരിച്ചുപോയ, ജീവിതകാലം മുഴുവന്‍ ഗാന്ധിയനായി ജീവിച്ച പിതാവിനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും പാചകക്കാരനെയു

മൊക്കെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തി നുണകള്‍ പറഞ്ഞുപരത്തുന്നത്. ഇത്തരം ഉമ്മാക്കികൊണ്ടൊന്നും വിരളുന്ന ആരും പ്രതിപക്ഷത്തില്ല. വര്‍ഗീയതക്കും അഴിമതിക്കും, കൊള്ളക്കുമെല്ലാം തിരിച്ചടി നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.