ചരിത്രസത്യങ്ങൾക്ക്​ അശ്ലീലഭാഷ്യം! 

‘​ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്​’ എന്ന്​ പൊങ്ങച്ചം പറഞ്ഞ്​ മെതിയടിയണിഞ്ഞ്​ തത്തിത്തത്തി നടന്ന ഉമ്മയോട്​, മകൾ കുഞ്ഞിപ്പാത്തുമ്മയെക്കൊണ്ട്​ പ്രതിഭാശാലിയായ വൈക്കം മുഹമ്മദ്​ ബഷീർ അത്​ ‘കുയ്യാന’യായിരുന്നുവെന്നു പറയിക്കുന്നുണ്ട്​. ബഷീറി​​​െൻറ ധിഷണ മോദി ഭരണത്തി​​​െൻറ ദു​ർഗതികൾ സ്വപ്​നം കണ്ടിരുന്നോ ആവോ! പാമരന്മാർപോലും ചിരിച്ചുതള്ളുന്ന രൂപത്തിൽ ശാസ്​ത്രത്തെയും ചരിത്രത്തെയും വികലമാക്കാനുള്ള സർക്കാറി​​​െൻറ ​ശ്രമങ്ങളെ ‘ഹിന്ദുത്വ’ ശക്തികൾ പിന്തുണക്കുന്നത്​ നാടി​​​െൻറ ഭാവിയിൽ താൽപര്യമുള്ള ദേശാഭിമാനികളെ നിരാശരാക്കുന്നു. ഇന്ത്യയുടെ പുരാണം കലാസൃഷ്​ടികളാൽ സമ്പന്നമാണ്​. ഭാവനാസൃഷ്​ടമായ കലാസാഹിത്യങ്ങൾ ഭാവിയിലേക്കുള്ള തേജോമയമായ ചൂണ്ടുപലകകളാണ്. എന്നാൽ, ഇവയൊക്കെ ആധുനിക ശാസ്​ത്രത്തി​​​െൻറ യഥാർഥ ഉറവിടങ്ങളാണെന്ന്​ വ്യാഖ്യാനിക്കുന്ന തെറ്റായ പ്രവണത ഏറിവരുകയാണ്​. ഇൻറർനെറ്റും കൃത്രിമോപഗ്രഹങ്ങൾ വഴിയുള്ള ആശയവിനിമയവും മഹാഭാരത കാലത്തുത​െന്ന ഉണ്ടായിരുന്നു​െവന്നാണ്​ ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ​േദബി​​​െൻറ പ്രസ്​താവന. കുരുക്ഷേത്ര യുദ്ധത്തി​​​െൻറ വിവരണം ധൃതരാഷ്​ട്രർക്ക്​ നൽകിയത്​ ഉപഗ്രഹസാ​േങ്കതികവിദ്യ ഉപയോഗിച്ചായിരുന്നത്രെ! കാൻസറി​​​െൻറ ചികിത്സക്ക്​ ഏറ്റവും ഉത്തമം ഗോമൂത്രമാണത്രെ! ഇവയൊക്കെ, സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയപ്പോൾ, അദ്ദേഹം പറയുന്നത്​ അത്​ സ്വന്തം രാജ്യത്തെ കൊച്ചാക്കി കാണുന്നതുകൊണ്ടാണെന്നാണ്​! തീവ്രദേശീയതയിൽ വിശ്വസിക്കുന്നവർക്ക്​ വേറെയും വാദങ്ങളുണ്ട്​. അവർ ​െഎതിഹ്യ സങ്കൽപങ്ങളും ജ്യോതിഷവും പഞ്ചഗവ്യത്തി​​​െൻറ (ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ്​ തുടങ്ങിയവയുടെ മിശ്രിതം) മേന്മയുമൊക്കെ സ്​കൂളുകളിൽ പഠനവിഷയമാക്കണമെന്ന്​ വാദിക്കുന്നു. 

ഇത്​ തുടങ്ങിയത്​ സാക്ഷാൽ നരേന്ദ്ര മോദി തന്നെയാണ്​. 2014ൽ മും​​െബെ ആശുപത്രിയിൽ നടന്ന ഡോക്​ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പുരാണത്തിലെ ഗണപതിയുടെ രൂപം പ്രാചീന ഭാരതത്തിൽ പ്ലാസ്​റ്റിക്​ സർജറി ഉണ്ടായിരുന്നതി​​​െൻറ തെളിവാണെന്ന്​ നരേന്ദ്ര മോദി തട്ടിവിട്ടു. അധികം താമസിയാതെ 2015 ജനുവരിയിൽ ബോംബെ സർവകലാശാലയിൽ 102ാമത്​ ഇന്ത്യൻ ശാസ്​ത്ര കോൺഗ്രസിൽ ഇത്തരം മിഥ്യയായ ശാസ്​ത്ര^ചരിത്ര സങ്കൽപങ്ങൾ ഉയർന്നുകേട്ടു. മു​േസാളിനിയിൽനിന്ന്​ പാഠമുൾക്കൊണ്ടാണ്​ ഹിന്ദു മഹാസഭയും ആർ.എസ്​.എസും പ്രവർത്തനങ്ങൾക്ക്​ നാന്ദികുറിച്ചത്​. രാഷ്​ട്രീയ അസ്വസ്​ഥതകളാൽ ഇറ്റലിയിലെ തെരുവുകൾ സംഘട്ടനങ്ങൾക്ക്​ വേദിയായപ്പോഴാണ്​ വിക്​ടർ രാജാവ്​ ബെനിറ്റോ മുസോളിനിയോട്​ ഭരണകൂടത്തി​​​െൻറ ഭാഗമാവാൻ ആവശ്യപ്പെടുന്നത്​. യുദ്ധാനന്തരം നിരാശ്രയരായിത്തീർന്ന യുവപടയാളികളെ ഫാഷിസ്​റ്റ്​ പാർട്ടി ഉപയോഗപ്പെടുത്തി. കായിക പരിശീലനം സിദ്ധിച്ച ‘ബ്ലാക്ക്​​ ഷർട്​സ്​’ എന്നറിയപ്പെട്ട ഇൗ യുവാക്കൾ റോമിലേക്ക്​ മാർച്ച്​ നടത്തി. പ്രക്ഷുബ്​ധമായ അന്തരീക്ഷത്തിൽ ഭരണനേതൃത്വമേറ്റെടുക്കാൻ തനിക്കു മാത്രമേ സാധിക്കൂവെന്ന്​ മുസോളിനി സമൂഹത്തെ ബോധ്യപ്പെടുത്തി. അങ്ങനെയാണ്​ 1922 ഒക്​ടോബറിൽ വിക്​ടർ രാജാവ്​ മുസോളിനിയെ​ പ്രധാനമന്ത്രിയായി അവരോധിക്കുന്നത്​. ഭരണത്തിലേറിയ അദ്ദേഹം ജനാധിപത്യ സംവിധാനങ്ങളെ ഒന്നൊന്നായി തടികംമറിച്ചു. അങ്ങനെ, 1925 ആയപ്പോൾ സർവ അധികാരങ്ങളും കൈയടക്കിയ ബനിറ്റോ മുസോളിനി സ്വേച്ഛാധിപതിയായി ‘ഇൽഡ്യൂചെ’ (Il Duce ^നേതാവ്​) എന്നറി​യപ്പെടാൻ തുടങ്ങി. ഇത്​ 1943 വരെ നീണ്ടുനിന്നു. എന്നാൽ, 1945 ഏപ്രിൽ 28ന്​ അദ്ദേഹം വെടിയേറ്റ്​ മരിച്ചു.

മുസോളിനിയും ഹിറ്റ്​ലറും കാഴ്​ചവെച്ച, ലോകമനസ്സാക്ഷിയെ ഞെട്ടിച്ച, രാഷ്​ട്രീയം ഏറെ വിലയിരുത്തപ്പെട്ടതാണ്​. ഫാഷിസവും നാസിസവും ഹിംസയെയും അക്രമത്തെയും നിഷേധാത്മക പ്രവൃത്തികളായി വിലയിരുത്തുന്നില്ല. അരക്ഷിതാവസ്​ഥ വള​ർത്തിയെടുക്കുന്നതിലൂടെ അധികാരം കൈവശപ്പെടുത്തുകയാണ്​ അവരുടെ ലക്ഷ്യം. ഇതിനുവേണ്ടി നീതിപീഠങ്ങളെയും നിയമപാലകരെയും പട്ടാളത്തെയു​െ​മല്ലാം അവർ വരുതിയിലാക്കുന്നു. തങ്ങളുടെ വംശീയ താൽപര്യങ്ങൾക്ക്​ മേൽക്കോയ്​മ ലഭിക്കാനായി വിദ്യാഭ്യാസരംഗവും അവർ കൈയടക്കുന്നു. ശാസ്​ത്രവും ചരിത്രവും വളച്ചൊടിക്കുന്നു. അധ്യാപനത്തിലും പത്രപ്രവർത്തനത്തിലും മുസോളിനിക്ക്​ പരിചയമുണ്ടായിരുന്നു. അദ്ദേഹം പൗരാണിക റോമി​​​െൻറ വീരശ്രുതികൾ ഉൾക്കൊള്ളിച്ച്​​ പാഠപുസ്​തകങ്ങൾ മാറ്റിയെഴുതി. സ്​കൂളുകളിൽ ഫാഷിസ്​റ്റുകളായ അധ്യാപകരെ മാത്രം നിയമിച്ചു. വാർത്ത മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ടു. മുസോളിനിയെ എതിർക്കുന്ന പത്രങ്ങൾ പുറത്തിറങ്ങിയില്ല. അദ്ദേഹത്തി​​​െൻറ ഫാഷിസ്​റ്റ്​ പാർട്ടി 10 ലക്ഷം റേഡിയോകൾ നാട്ടിൽ ഫ്രീയായി വിതരണം ചെയ്​തു. അങ്ങനെ, വീട്ടിലിരുന്ന്​​ അവർ മുസോളിനിയുടെ പ്രസംഗങ്ങൾ ശ്രവിച്ചു. വലിയ റാലികൾ സംഘടിപ്പിക്കപ്പെട്ടു. കായികാഭ്യാസങ്ങളിലൂടെ യുവാക്കളെ ആകർഷിച്ചു. ‘ഇൽഡ്യൂചി’െന വാഴ്​ത്താനായി പരസ്യങ്ങളും റേഡിയോ പരിപാടികളും സിനിമകളും നിർമിക്കപ്പെട്ടു. സ്​കൂളുകളിൽ വിദ്യാർഥികൾ ‘മ​​ുസോളിനി പറയുന്നത്​ എല്ലായ്​പോഴും ശരിയാണ്​’ (Mussolini is Always Right) എന്ന്​ ആവർത്തി​ച്ചുകൊണ്ടിരുന്നു.

നമ്മുടെ നാട്ടിൽ അരങ്ങുവാഴുന്ന രാഷ്​ട്രീയ അരക്ഷിതത്വം ചരിത്രവിദ്യാർഥികളെ ഭീതിപ്പെടുത്തുന്നു. വിദ്യാഭ്യാസരംഗം അസ്വസ്​ഥമാണ്​. ശാസ്​ത്രീയ ഗവേഷണപഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വിജ്​ഞാനകുതുകികളെ ​െഎതിഹ്യങ്ങളിൽ അഭിരമിക്കുന്നവരായി മാറ്റാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. സർവകലാശാലകൾക്കും ഗവേഷണ സ്​ഥാപനങ്ങൾക്കും ഭരണകൂടത്തി​​​െൻറ അമിതമായ കൈകടത്തലുകളാൽ, സ്വതന്ത്ര പ്രവർത്തനം സാധ്യമല്ലാതായിരിക്കുന്നു. കോടതികളുടെ പ്രവർത്തനം സുതാര്യമല്ലെന്ന്​ പ്രഗല്​ഭരായ നിയമജ്​ഞർ​ സാക്ഷ്യപ്പെടുത്തുന്നു​. പ്രതിഫലേച്ഛയോടെ പക്ഷപാതപരമായി വാർത്തകൾ ​പ്രസിദ്ധീകരിക്കുന്നതും പ്രതിപക്ഷ മാധ്യമങ്ങൾക്ക്​ അധികാരികൾ കടിഞ്ഞാണിടുന്നതും പരസ്യമായിരിക്കുന്നു. പത്രപ്രവർത്തകരും സാംസ്​കാരിക നായകരും ആക്രമിക്കപ്പെടുന്നു; വധിക്കപ്പെടുന്നു. 

ശാസ്​ത്രത്തി​​​െൻറ വളർച്ചയിൽ പൗരാണിക കാലത്തുതന്നെ ഇന്ത്യ മഹത്തായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്​. അക്കഗണിതം ആര്യഭട​​​െൻറ സംഭാവനയാണെന്നറിയുന്നു. ‘പൂജ്യം’ കണ്ടുപിടിക്കപ്പെട്ടതോ​െടയാണ്​ സംഖ്യയുടെ സ്​ഥാനനിർണയം സാധ്യമായത്​. അതേപോലെ, ആയുർ​േവദം ചരക​​​െൻറ സംഭവനയാണ്​. രോഗശമനത്തിനും പ്രതിരോധത്തിനുമുള്ള മരുന്നുകൾ അവർ പ്രകൃതിയിൽനിന്ന്​ കണ്ടെത്തുകയുണ്ടായി. ആയുർവേദ ഗ്രന്​ഥങ്ങൾ അറബിയിലേക്കും ലാറ്റിൻ ഭാഷയിലേക്കും തർജമ ചെയ്യപ്പെട്ടു. ഇതൊക്കെയും വ്യക്തമാക്കുന്നത്​ നാം ആധുനിക ശാസ്​ത്രരംഗത്ത്​ മറ്റു രാഷ്​ട്രങ്ങളുമായി വിജ്​ഞാനം പങ്കുവെക്കുകയും പ​ുരോഗതി കൈവരിക്കാനായി കൈകോർക്കുകയും വേണമെന്നാണ്​. എന്നാൽ, വിവരക്കേട്​ വിളിച്ചുപറയുകയും എല്ലാത്തി​​​െൻറയും വിധാതാക്കൾ തങ്ങൾ മാത്രമാണെന്ന്​ ഘോഷിക്കുകയും ചെയ്യുന്നത്​ ബഷീർ പറഞ്ഞതുപോലെ ‘കുയ്യാന’യെ കാട്ടി ‘ആന’യാണെന്ന്​ വീമ്പുപറയുന്നതിന്​ തുല്യമാണ്​. അത്​ രാജ്യത്തെ പുരോഗതിയിലേക്കല്ല, അധോഗതിയിലേക്കേ നയിക്കൂ.
 

Tags:    
News Summary - Vulgar Language to Historical Truth - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.