ശങ്കരാചാര്യർ രാജ്യത്തിെൻറ വിവിധ കോണുകളിൽ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് കാഞ്ചീപുരം മഠം. ബി.സി 482ൽ സ്ഥാപിതമായ മഠത്തിെൻറ 69ാമത് ശങ്കരാചാര്യരാണ് ജയേന്ദ്ര സരസ്വതി സ്വാമികൾ. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളിൽ ഏറ്റവും പ്രാധാനപ്പെട്ടതായി കരുതുന്നതും കാഞ്ചിയാണ്.
മറ്റ് മഠങ്ങളിലെ ശങ്കരാചാര്യന്മാരെ അപേക്ഷിച്ച് കാഞ്ചി ശങ്കരാചാര്യന്മാരുടെ പ്രത്യേകത അവർ കാൽനടയായാണ് രാജ്യം മുഴുവൻ സഞ്ചരിച്ചിരുന്നത് എന്നതാണ്. ജയേന്ദ്ര സരസ്വതിയും അദ്ദേഹത്തിെൻറ ഗുരുനാഥനായ ചന്ദ്രശേഖരേന്ദ്ര സരസ്വതിയും കാൽനടയായി പലപ്പോഴും കേരളത്തിൽ എത്തിയിട്ടുണ്ട്. ദിവസവും കിലോ മീറ്ററുകൾ യാത്രചെയ്യും. സമീപത്തെ ക്ഷേത്രങ്ങളിൽ താമസിക്കും. ഭക്തരെ അഭിസംബോധന ചെയ്യും. നിത്യപൂജകൾ അവിടെത്തന്നെ നിർവഹിക്കും. അതായിരുന്നു സമ്പ്രദായം. ചന്ദ്രശേഖരേന്ദ്ര സരസ്വതിയാണ് ജയേന്ദ്ര സരസ്വതിക്ക് സന്യാസ ദീക്ഷ നൽകിയത്. ശങ്കരാചാര്യന്മാർ പെതുവെ സമൂഹത്തിൽ ഇടപഴകി ജീവിക്കുന്നവരായിരുന്നില്ല. ഇതിൽനിന്ന് വ്യത്യസ്തനായിരുന്നു ജയേന്ദ്ര സരസ്വതി. ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ച ആത്മീയ വ്യക്തിത്വമാണ് അദ്ദേഹം. മീനാക്ഷിപുരത്ത് കൂട്ട മതംമാറ്റമുണ്ടായപ്പോൾ ജയേന്ദ്ര സരസ്വതിയുടെ നേതൃത്വത്തിലാണ് പിന്നാക്ക ഹിന്ദുവിഭാഗങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമംനടത്തിയത്. ഒരുകാലത്ത് തമിഴ്നാടിെൻറയും ആന്ധ്രയുടെയും തീരദേശ മേഖലകളിൽ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിൽ വ്യാപകമായി മതംമാറ്റ ശ്രമങ്ങൾ നടന്നിരുന്നു. ആ സമയത്തും ഇതിനെതിരായ പ്രവർത്തനങ്ങളുമായി ജയേന്ദ്ര സരസ്വതി കാൽനടയായി തീരദേശത്തെ ഒാരോ വീട്ടിലുമെത്തി.
ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാ ണാൻ അദ്ദേഹം മുന്നിട്ടിറങ്ങി. ശങ്കരദർശനം ലോകത്തിന് പ്രത്യേകിച്ച് ദക്ഷിണേന്ത്യക്ക് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹത്തിെൻറ സംഭാവനകൾ വിലപ്പെട്ടതാണ്. ശങ്കരരാമൻ കേസുമായി ബന്ധപ്പെട്ട അറസ്റ്റും ജയിൽവാസവുമാണ് ജയേന്ദ്ര സരസ്വതിയെ തകർത്തത്. അറസ്റ്റിന് പിന്നിൽ ജയലളിതയാണെന്ന സംശയമാണ് ആദ്യാവസാനം ഉയർന്നത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അടുത്തിടെ ഇറങ്ങിയ പുസ്തകത്തിൽ ഇൗ കേസ് പരാമർശിക്കുന്നുണ്ട്. വരികൾക്കിടയിൽ വായിച്ചാൽ ജയേന്ദ്രസരസ്വതിയുടെ അറസ്റ്റിനു പിന്നിൽ സോണിയ ഗാന്ധിയുടെ താൽപര്യമായിരുന്നുവെന്ന് സംശയം തോന്നാം.
2004ൽ സോണിയയും ജയലളിതയും തമ്മിൽ നല്ല ബന്ധമായിരുന്നു. നേരത്തേ തമിഴ്നാട്ടിലെ തീരദേശ മേഖലയിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന കൂട്ടമതപരിവർത്തന ശ്രമങ്ങൾക്കെതിരെ വിപുലമായ കാമ്പയിന് ജയേന്ദ്ര സരസ്വതി നേതൃത്വം നൽകിയിരുന്നു. ഇതും സോണിയയുടെ ഇടപെടലും തമ്മിൽ ബന്ധമുള്ളതായി ചിലർ സംശയിക്കുന്നുണ്ട്. 2004ലെ ദീപാവലി ദിവസം അറസ്റ്റിലായ ജയേന്ദ്ര സരസ്വതിക്ക് ജയിലിൽ ക്രൂര മർദനം ഏൽക്കേണ്ടിവന്നതായി അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.
വാജ്പേയി സർക്കാറിെൻറ കാലത്ത് അയോധ്യ പ്രശ്നം പരിഹരിക്കാൻ നടന്ന നീക്കങ്ങളിൽ ജയേന്ദ്ര സരസ്വതി ഒേട്ടറെ മധ്യസ്ഥശ്രമങ്ങൾ നടത്തി. ആലുവയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഇൗഴവ പൂജാരിമാർക്ക് പരിശീലനം നൽകുന്ന സ്ഥലത്തെത്തുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്ത ജയേന്ദ്ര സരസ്വതിയിൽ ഹിന്ദു നവോത്ഥാന പ്രക്രിയയുടെ വക്താവിനെയാണ് കാണാൻ കഴിയുക. ഇൗഴവർ ശാന്തിക്കാരാകുന്നതിൽ മേൽജാതിക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സമയമായിരുന്നു അതെന്ന് ഒാർക്കണം. ഹിന്ദു സമൂഹത്തിലെ നവോത്ഥാന പ്രക്രിയയുടെ ഭാഗമായി ഏക്കാലവും നിലകൊണ്ടുവെന്നതാണ് ജയേന്ദ്ര സരസ്വതിയെ വേറിട്ടു നിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.