ബ​ലാ​ത്സം​ഗ​ത്തിന്‍റെയും പ്ര​ണ​യ​ത്തിന്‍റെ​യും രാ​ഷ​​്ട്രീയം

ഉ​ന്നാവി​ലെ പെൺ​കു​ട്ടി ഉയർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തിന്​ കാ​ത​ട​ച്ചുകി​ട്ടു​ന്ന അ​ടിക ളാണ്. ഡ​ൽ​ഹി​യി​ൽ ബസി​ൽ ബ​ലാ​ത്സം​ഗത്തിനിരയായി മ​രിച്ച പെ​ൺ​കു​ട്ടി​യും ന​മ്മു​ടെ മ​ന​സ്സി​ലേ​ക്ക് ഇ​പ്പോ​ ൾ എത്തേ​ണ്ട​തു​ണ്ട്. ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടു ചാ​വാ​റാ​യശേ​ഷം ഉ​യ​ർ​ന്ന ചി​കി​ത്സ​യും ല​ക്ഷ​ങ്ങ​ൾ നഷ് ​ട​പ​രി​ഹാ​ര​വും ന​ൽകി​യ​തു​കൊ​ണ്ടെ​ന്ത്​ എ​ന്നു ചോ​ദി​ക്കാ​തെ ത​ര​മി​ല്ല. ഡ​ൽ​ഹി സംഭവത്തി​ൽനി​ന്നു കു​റേ ​ക്കൂ​ടി വ്യ​ത്യ​സ്ത​മാ​ക്കു​ന്നത്​ ഉ​ന്നാ​വി​ൽ ഭ​ര​ണകക്ഷിയിൽപെ​ട്ട അം​ഗ​മാ​ണ് മുഖ്യവില്ലൻ എ​ന്നതുകൂ​ടി​ യാ​ണ്. ബി.ജെ.പി​യു​ടെ സ്വാ​മി​വേ​ഷം കെ​ട്ടി​യ മു​ഖ്യ​മ​ന്ത്രി മു​ത​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വ​രെ എ​ല്ലാ​ വ​രെ​യും മ​നു​ഷ്യ​ത്വ​ര​ഹി​ത​രും മാ​പ്പ​ർ​ഹി​ക്കാ​ത്ത മ​നോ​രോ​ഗി​ക​ളു​മായി കാ​ണേണ്ടിവരും. ബ​ലാ​ത്സം​ഗം അ​തി​ജീ​വിച്ച പെ​ൺ​കു​ട്ടി​യെ നി​രീ​ക്ഷ​ിച്ച്​ ത​രംകി​ട്ടി​യ​പ്പോ​ൾ വ​ണ്ടി​യി​ടി​ച്ചുകൊ​ന്ന​വ​രെ​യും അ​തി​നു കൂ​ട്ടുനി​ൽ​ക്കു​ന്ന​വ​രെ​യും ഒ​രു ത​ര​ത്തി​ലും ര​ക്ഷ​പ്പെ​ടാ​ൻ ജ​നാ​ധി​പ​ത്യസ​മൂ​ഹം അ​നു​വ​ദി​ക്ക​രു​ത്. അ​വ​രു​ടെ രാ​ഷ​​്ട്രീയം ജ​ന​കീ​യ​മ​ല്ല, സ്ത്രീ​വി​രു​ദ്ധ​വും മ​നു​ഷ്യത്വ​വി​രുദ്ധവുമാ​ണ്.

ഇ​ന്ത്യ​യി​ലെ ബ​ലാ​ത്സം​ഗ​രാഷ്​ട്രീയ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​വൂ. സ്ത്രീ​ക​ളെ വെ​റും ഉ​പ​ക​ര​ണ​മോ ഭോ​ഗ​വ​സ്തു​വോ ആ​യി​ക്കാ​ണു​ന്ന പ്രാ​കൃ​തചി​ന്ത സ​മൂ​ഹ​ത്തി​ൽ മാ​റിയെ​ന്ന് നാം പ​റ​ഞ്ഞുതു​ട​ങ്ങി​യെ​ങ്കി​ലും, പു​രോ​ഗ​മ​നം കാ​ണി​ക്കാ​മെ​ന്ന​ല്ലാ​തെ യാ​ഥാ​ർ​ഥ്യം അ​തി​ന​ടു​ത്തെ​ത്തു​ന്നി​ല്ല. സ്ത്രീ ​ഉ​ന്ന​ത​സ്ഥാ​ന​ത്തു​ള്ള​വ​ളെ​ങ്കി​ൽ അ​വ​ളെ​ത്തി​പ്പെ​ട്ട വ​ഴി പി​ഴ​ച്ച​താ​ണെ​ന്നും, അ​വ​ൾ അ​ഹം​ബോ​ധ​വും ആ​ത്മാ​ഭി​മാ​ന​വു​മു​ള്ള​വ​ളെ​ങ്കി​ൽ/​അ​ഹ​ങ്കാ​രി​യാ​ണെ​ങ്കി​ൽ, ഒ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്താ​ൽ ഒ​തു​ങ്ങി​ക്കോ​ളും എ​ന്നും ക​രു​തു​ന്ന എ​ത്ര​യോ പു​രു​ഷ​കേ​സ​രി​ക​ൾ ഇ​പ്പോ​ഴും നാ​ട്ടി​ലു​ണ്ട്. അ​ത്ര​ക്കൊ​ന്നും സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ സ്ഥാ​നമാ​ന​ങ്ങ​ളെങ്കി​ലും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ത​ട്ടി​ത്തെ​റി​പ്പി​ക്കാം, പ​ണ​മി​ല്ലെ​ങ്കി​ൽ അ​വ​ൾ ഏ​തെ​ങ്കി​ലും ഒ​രു ആ​ണി​​​െൻറ അ​ഥ​വാ അ​വ​ളെ ആ​വ​ശ്യ​മു​ള്ള ആണുങ്ങ​ളു​ടെ ആ​ശ്ര​യമനു​സ​രി​ച്ച്​ ജീ​വി​ച്ചോ​ളും എ​ന്നും ക​രു​തു​ന്ന​താ​ണ് ന​മ്മു​ടെ പു​രു​ഷാ​ധി​പ​ത്യ പൊ​തു​സ​മൂ​ഹം. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​യി​ൽ ജോ​ലി​ക്കും കാ​ശി​നും വ​ക​യി​ല്ലാ​ത്ത, സ്ഥാ​ന​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​വ​സ്ഥ എ​ന്താ​കു​മെ​ന്നാ​ണ് ഉ​ന്നാവി​ലെ പെ​ൺ​കു​ട്ടി വി​ളി​ച്ചുപ​റ​യു​ന്ന​ത്. അ​ങ്ങ​നെ വി​ളി​ച്ചുപ​റ​യു​ന്ന​വ​രെ ക​ശാ​പ്പുചെ​യ്യു​ന്ന ഇ​ന്ത്യ​ൻ സം​സ്​കാ​ര​ത്തി​​​െൻറ ഉ​ട​മരാഷ്​​ട്രീയ​ക്കാ​ർ ജ​യി​ച്ചുവി​ല​സു​ന്ന​തി​നാ​ൽ ഈ ​രാ​ജ്യം സ്ത്രീ​ക​ൾ​ക്ക് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​കു​ന്നു.

സ്​ത്രീവിരുദ്ധം രാഷ്​ട്രീയ പ്രവർത്തനം
ഇ​ന്ത്യ​യി​ലൊ​ട്ടു​ക്കും, പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ലും രാ​ഷ്​ട്രീയ​പ്ര​വ​ർ​ത്ത​നം എ​ത്ര സ്ത്രീ​വി​രു​ദ്ധ​മാ​ണ് എ​ന്നു നോ​ക്കി​യാ​ൽ മ​ന​സ്സി​ലാ​കും ബ​ലാ​ത്സം​ഗ​ത്തി​​​െൻറ രാ​ഷ്​ട്രീയം. ബ​ലാ​ത്സം​ഗ​ത്തെ​പ്പോ​ലെ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഒ​രു രാഷ്​ട്രീ​യ​മാ​ണ് പ്ര​ണ​യ​വും. സൂ​ര്യ​നെ​ല്ലി​യി​ലെ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു പാ​ട്ടി​ലാ​ക്കി രാഷ്​ട്രീയ നേ​താ​ക്ക​ൾ​ക്ക​ട​ക്കം കാ​ഴ്ചവെ​ച്ച​ത് വ​ലി​യൊ​രു​ ഉദാ​ഹ​ര​ണ​മാ​ണ്. ഇ​തു​പോ​ലെ പ്ര​ണ​യ​ത്തി​​​െൻറ പേ​രി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​കു​ന്ന​തും ജോ​ലി തേ​ടി​പ്പോ​യി​ട​ത്തു പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​തും പു​തു​മ​യി​ല്ലാ​ത്ത വാ​ർ​ത്ത​ക​ളാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത്. ‘‘യ​ത്ര നാ​ര്യ​സ്തു പൂ​ജ്യ​ന്തേ ര​മ​ന്തേ ത​ത്ര ദേ​വ​ത...’’ എ​ന്നി​ങ്ങ​നെ സ്ത്രീ​ക​ൾ പൂ​ജി​ക്ക​പ്പെ​ടു​ന്നി​ട​ത്താ​ണ് ദേ​വ​ത​ക​ൾ ര​മി​ക്കു​ന്ന​തെ​ന്നും മ​റ്റു​മു​ള്ള സ്മൃ​തി​വ​ച​ന​ങ്ങ​ൾ കൊ​ണ്ടാ​ടു​ന്ന ഭാ​ര​ത​ സ​ർ​ക്കാ​റി​ന്​ എന്തുകൊ​ണ്ട് ഈ ​നി​കൃ​ഷ്​ട ബ​ലാ​ത്സം​ഗ ​സംസ്​കാ​രം മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല! ഒ​രൊ​റ്റ ദി​വ​സംകൊ​ണ്ട് നോ​ട്ടു​നി​രോ​ധി​ച്ചപോ​ലെ, എന്തുകൊ​ണ്ട് ഒ​രൊ​റ്റ ദി​വ​സംകൊ​ണ്ട് ബ​ലാ​ത്സം​ഗ​ത്തിന്​ അ​റസ്​റ്റ്​ സാ​ധ്യ​മാ​കു​ന്നി​ല്ല! മു​ത്ത​ലാഖ്​ ബി​ല്ലി​ലൂ​ടെ മു​സ്​ലിംസ്ത്രീ​ക​ളെ ര​ക്ഷി​ക്കു​ക​യാ​ണെ​ന്നു ന​ടി​ക്കു​ന്ന മോ​ദി എന്തുകൊ​ണ്ട് ഉ​ന്നാ​വി​ലെ പെൺകു​ട്ടി​യെ​പ്പോ​ലെ ആ​ർ​ക്കും സം​ഭ​വി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞൊ​രു പു​തി​യ ബ​ലാ​ത്സം​ഗ​നി​രോ​ധ​ന ബി​ൽ കൊ​ണ്ടു​വ​രു​ന്നി​ല്ല?

പ്ര​ണ​യ​ത്തി​​​െൻറ രാഷ്​ട്രീയം
പ്ര​ണ​യം ഓ​രോ മ​നു​ഷ്യ​ർ​ക്കും ഓ​രോ​ന്നാ​യി​രി​ക്കും. ദേ​ഷ്യ​പ്പെ​ടു​ന്ന​തോ അ​ടി​ക്കു​ന്ന​തോ ത​ന്നെ സ്നേ​ഹംകൊ​ണ്ടാ​ണെ​ന്നും പ്ര​ണ​യംകൊ​ണ്ടാ​ണെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ടാ​കാം. പക്ഷേ, ബ​ലാ​ത്സം​ഗ​വും പ്ര​ണ​യ​മാ​ണ് എ​ന്നാ​രും പ​റ​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. എ​ങ്കി​ലും പു​രു​ഷ​ന് ത​​െൻറ അ​ധി​കാ​ര​വും ശ​ക്തി​യും പ്രാ​തി​നിധ്യ​വും കാ​ണി​ക്കു​ന്ന​തി​നു​ള്ള ഒ​രു ആ​യു​ധ​മാ​ണ് ബ​ലാ​ത്സം​ഗ​ത്തെ​പ്പോ​ലെ പ്ര​ണ​യ​വും. അ​തു​കൊ​ണ്ടാ​ണ് കാ​മു​കി​യെ ത​നി​ക്കു കി​ട്ടി​യി​ല്ലെ​ങ്കി​ലോ, കി​ട്ടി​യശേ​ഷം വേ​ണ്ടെ​ങ്കി​ലോ ഒ​ക്കെ കൊ​ന്നു​ക​ള​യു​ന്ന നി​ല​യി​ലേ​ക്ക് പു​രു​ഷ​ൻ അ​ധ​ഃപ​തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഒ​രു പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ അ​ത്ത​ര​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ൽ ചു​ട്ടു​കൊ​ല്ല​പ്പെ​ട്ട കാ​ഴ്ച ഇ​ൗയി​ടെ നാം ​ക​ണ്ടു. പ്ര​ശ​സ്ത ഹി​ന്ദി ഗാ​നം പ​റ​യു​ന്ന ‘‘തൂ ​ഹാം ക​ഹേ, യാ ​നാ കഹേ, തൂ​ ഹി മേ​രി റാ​ണി’’ എ​ന്ന പോ​ലെ​യു​ള്ള പ്ര​ണ​യ​മ​ന​സ്സ് പു​രു​ഷ​​​െൻറ ആ​ധി​കാ​രി​ക​ത മാ​ത്ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്. അതാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. സ്ത്രീ​ക്ക് സ​മ്മ​ത​മാ​ണേ​ലും അ​ല്ലെ​ങ്കി​ലും പു​രു​ഷ​ന് തോ​ന്നി​യാ​ൽ സ്ത്രീ​യെ കി​ട്ട​ണം എ​ന്ന കാ​ട്ടാ​ള​ത്തം പ്ര​ണ​യ​മാ​യി തെ​റ്റി​ദ്ധ​രി​ച്ചുകൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ സം​സ്​കാ​രം വി​ല​സു​ന്ന​ത്. ഇ​ങ്ങ​നെ​യ​ല്ലാ​തെ ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ സം​സ്​കാ​ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ഒ​രു പ്ര​തി​ഭാ​സ​മെ​ന്ന നി​ല​ക്ക് പ്ര​ണ​യ​ത്തെ ന​മ്മുടെ സ​മൂ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല എ​ന്നും കാ​ണാം. സ്ത്രീ ​ത​നി​ക്കി​ഷ്​ടപ്പെ​ട്ട​യാ​ളെ ആ​ധി​കാ​രി​ക​ത​യോ​ടെ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​​​െൻറ പേ​രി​ലും ബ​ലാ​ത്സം​ഗ​ങ്ങ​ളും മ​റ്റ്​ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തി​​​െൻറ സാ​മൂ​ഹിക, രാഷ​​്ട്രീയ വ​ശ​ങ്ങ​ൾ ഉ​റ​ക്കെ​പ​റ​ഞ്ഞു പ​രി​ഹ​രി​ക്കാ​തെ ന​മ്മു​ടെ സ​മൂ​ഹം പു​രോ​ഗ​മി​ക്കു​ക​യി​ല്ല.

പാശ്ചാത്യനാടുകളിൽ പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ലെ ജ്ഞാ​നോ​ദ​യ​ത്തോ​ടെ പു​രോ​ഗ​മ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി വ​ന്ന വ്യ​ക്തിസ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ പ്ര​ണ​യ​ത്തെ പ്ര​ബ​ല​പ്പെ​ടു​ത്തു​ക​യും അ​തു​വ​ഴി ബ​ലാ​ത്സം​ഗ​ത്തെ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ബ​ലാ​ത്സം​ഗം വീ​ട്ടു​കാ​രോ നാ​ട്ടു​കാ​രോ തീ​രു​മാ​നി​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളി​ൽപെ​ട്ട് താ​ൽപ​ര്യ​മി​ല്ലാ​ത്ത ശാ​രീ​രി​കബ​ന്ധ​ത്തി​ന് വി​ധേ​യ​മാ​യി ജീ​വി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യെ​ക്കൂ​ടി​യാ​ണ് അ​ർഥ​മാ​ക്കു​ന്ന​ത്. അ​താ​യത്,​ സ്ത്രീ ​പു​രു​ഷ​ന്മാ​ർ പ​ര​സ്പ​രം ഇ​ട​പ​ഴ​കി സ്വ​യം ബോ​ധ്യ​ത്തോ​ടെ തീ​രു​മാ​നി​ക്കു​ന്ന പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ​ക്കു വ​ലി​യ വി​ലക​ൽപി​ക്കു​ന്ന സം​സ്​കാരം വ​ള​ർ​ന്നു​വ​രുന്നതിലൂടെ ബ​ലാ​ത്സം​ഗ​ങ്ങ​ൾ കു​റ​ഞ്ഞുവ​രും. പ്ര​ണ​യി​നിയു​ള്ള​പ്പോ​ൾ ഒ​രാ​ൾ​ക്ക് മ​റ്റൊ​രു പെ​ണ്ണി​നെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ തോ​ന്നി​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ ത​നി​ക്കു സ​മ്മ​തം ത​ന്നി​ട്ടി​ല്ലാ​ത്ത ഒ​രു ശ​രീ​ര​ത്തി​ലും അ​നാ​വ​ശ്യ​മാ​യി തൊ​ടാ​ത്ത പൗ​രു​ഷം ഭാ​ര​ത സം​കാര​ത്തി​ൽ ഇ​നി​യും വ​ള​ർ​ന്നു പ്ര​ചാ​ര​ത്തി​ൽ വ​ന്നി​ട്ടി​ല്ല. ഇ​തി​നു​വേ​ണ്ടി​യു​ള്ള രാഷ്​ട്രീ​യപ്ര​വ​ർ​ത്ത​നം നടത്താ​ൻ ഇ​ന്നാ​ട്ടി​ൽ ആ​രു​ണ്ട്; സ്ത്രീ​പ​ക്ഷ രാഷ​​്ട്രീയം ചോ​ദി​ക്കു​ന്ന​ത്​ അ​താ​ണ്.

ഒ​രു നേ​ര​മ്പോ​ക്കി​ന് ആ​സ്വ​ദി​ക്കാ​ൻ പെ​ണ്ണി​നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മിച്ചു ഭോ​ഗി​ക്കു​ന്ന​വ​ർ, ഔ​ദ്യോ​ഗി​ക​മോ രാഷ്​​ട്രീയ​മോ സാ​മൂ​ഹി​ക​മോ ആ​യി ഒ​തു​ക്കാ​ൻ പെ​ണ്ണി​നെ ക​ട​ന്നു​പി​ടി​ച്ചു ഭോ​ഗി​ക്കു​ന്ന​വ​ർ, മാം​സ​ത്തോ​ടു​ള്ള ആ​സ​ക്തി മൂ​ത്ത്​ ഭോ​ഗ​ത്തി​നു ചാ​ടി​വീ​ഴു​ന്ന​വ​ർ, പ​കപോ​ക്കു​ന്ന​തി​നു​വേ​ണ്ടി ചാ​രി​ത്ര്യം ന​ശി​പ്പിക്കുക എ​ന്ന പ്രാ​ചീ​ന​ന​ട​പ​ടി​ക്ക് ഭോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ബ​ലാ​ത്സം​ഗം ന​ട​ത്തു​ന്ന​വ​ർ പ​ല​വി​ധ​മാ​ണ്. ഇ​വ​രെ​ല്ലാം സ്വ​ന്തം പ​ങ്കാ​ളി​/​ക​ളു​മാ​യു​ള്ള ശാ​രീ​രി​കബ​ന്ധ​ങ്ങ​ളി​ൽ സം​തൃ​പ്ത​രാ​ണ് എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. നി​ല​നി​ൽ​ക്കു​ന്ന ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ സം​തൃ​പ്ത​രാ​യ​വ​രും അ​ല്ലാ​ത്ത​വ​രും ബ​ലാ​ത്സം​ഗി​ക​ളാ​വു​ന്നു​മു​ണ്ട്. എ​ന്തുത​ന്നെ​യാ​യാ​ലും ബ​ലാ​ത്സം​ഗി​ക​ളൊ​ന്നും കു​ടും​ബ​മി​ല്ലാ​ത്ത​വ​ര​ല്ല, ഉ​ത്ത​മ കു​ടും​ബ​ജീ​വി​തം കാ​ണി​ക്കു​ന്ന​വ​രാ​ണ് എ​ന്ന് കാ​ണാം! കൂ​ടു​ത​ൽ മാ​നു​ഷി​കമൂ​ല്യ​ങ്ങ​ളും മ​ര്യാ​ദ​കളും വി​ലപ്പോ​കാ​ത്ത ന​മ്മു​ടെ സം​സ്​കാ​ര​ത്തി​ൽ, ഇ​ത്ത​രം ബ​ലാ​ത്സം​ഗ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ്ര​ണ​യ​ത്തി​നു വി​ലക​ൽപി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഒ​രു​പക്ഷേ, വ​ലി​യ സാ​മൂഹികപ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും.

Tags:    
News Summary - Sexual Assault in India -Malayalam Articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.