തകരുന്ന മതേതരത്വം, തുടരുന്ന ചതുരംഗം

ഭരണഘടനാടിസ്ഥാനത്തിലുള്ള ജനാധിപത്യവും ഭൂരിപക്ഷവാഴ്ചയും തമ്മിൽ മൗലികമായ ചില വ്യതിരിക്തതകളുണ്ട്. ഭരണഘടനാധിഷ ്ഠിത ജനാധിപത്യത്തിൽ വ്യക്തികൾക്കും ന്യൂനപക്ഷങ്ങൾക്കും മൗലികാവകാശങ്ങളുണ്ട്. അവ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ക്കും നിയമനിർമാണ സഭകളിലെ ഭൂരിപക്ഷങ്ങൾക്കും വിധേയമല്ല. ജെ.എസ്.മിൽ, ത​​​െൻറ ‘കൺസിഡറേഷൻസ് ഓൺ റെപ്രസ​േൻററ്റിവ്​ ഗ വൺമ​​െൻറ്’ എന്ന വിഖ്യാതമായ കൃതിയിൽ ന്യൂനപക്ഷാഭിപ്രായങ്ങൾ ജനാധിപത്യ വ്യവസ്ഥയിൽ എങ്ങനെ പ്രതിഫലിപ്പിക്കപ്പെട ണമെന്നും മാനിക്കപ്പെടണമെന്നും വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം പ്രാതിനിധ്യ ജനാധിപത്യത്തിൽ ഒളിഞ്ഞിരിക്കുന് ന രണ്ട് അപകടസാധ്യതകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്. പ്രാതിനിധ്യസഭകളി​െലയും അവയെ നിയന്ത്രിക്കുന്ന പൊതുജനാഭിപ്ര ായത്തി​​​െൻറയും ധൈഷണിക നിലവാരം താഴ്ന്നു പോകുന്നതാണ് അതിൽ ഒന്നാമത്തേത്. നിയമനിർമാണ സഭകൾ ഭൂരിപക്ഷത്തിനു മാത്ര ം ഹിതകരമായ പക്ഷപാതപരമായ നിയമങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയാണ് രണ്ടാമത്തേത്. ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യൻ ജനാധി പത്യവ്യവസ്ഥയിൽ ഇപ്പോൾ ഈ രണ്ടു ദുഃസ്വഭാവങ്ങളും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു.

ഭരണഘടനയുടെ അന്തസ്സത്ത ഉൾ ക്കൊള്ളാനുള്ള ധൈഷണികശക്തി ജനങ്ങൾക്കും രാഷ്​​ട്രീയ നേതൃത്വത്തിനും നഷ്​ടപ്പെട്ടിരിക്കുന്നുവെന്നുവേണം മനസ്സ ിലാക്കാൻ. ഇത്തരം നീക്കങ്ങൾ ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിനും അതി​​​െൻറ ആത്മാവായ സമത്വം, മതേതരത്വം തുടങ്ങിയ തത് ത്വങ്ങൾക്കും തുരങ്കം വെക്കുന്നു. ഇത് ആത്യന്തികമായി ഭൂരിപക്ഷവാഴ്ചയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും.

സമത്വം എന്ന തത്ത്വം ജനാധിപത്യത്തി​​​െൻറ ആത്മാവാണ്. ഇന്ത്യൻ ഭരണഘടനയുടെ പീഠികയിൽ തന്നെ സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം എന്ന ആശയം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനുച്ഛേദം 14 നിയമത്തിന് മുന്നിലുള്ള സമത്വവും നിയമത്തി​​​െൻറ തുല്യമായ സംരക്ഷണവും എല്ലാ വ്യക്തികൾക്കും ഉറപ്പുനൽകുന്നു . അനുച്ഛേദം 15 , മതം, വംശം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്​ട്രം പൗരന്മാരോട് ഒരു വിവേചനവും കൈക്കൊള്ളരുത് എന്ന് നിഷ്കർഷിക്കുന്നു. ഈ സമത്വം എന്ന തത്ത്വത്തിന് വ്യക്തികൾക്കിടയിൽ മാത്രമല്ല വ്യത്യസ്ത സാമൂഹികവിഭാഗങ്ങൾക്കിടയിലും സാംഗത്യമുണ്ട്.
ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ റിപ്പബ്ലിക്കി​​െൻറ മാനിഫെസ്​റ്റോയാണ്. അതിന്​ രാഷ്​​ട്രീയവും നിയമപരവുമായ പരിപ്രേക്ഷ്യങ്ങൾക്കപ്പുറം സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. സാമൂഹിക-സാംസ്‌കാരിക തലത്തിൽ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ സാക്ഷാത്‌കരിക്കുന്നതിൽ നേര​േത്തതന്നെ നാം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഭരണഘടനാ തത്ത്വങ്ങളെ തകർക്കാൻ, ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ലോക്‌സഭയുടെ പരിഗണനയിലുള്ള സിറ്റിസൺഷിപ് (അമെൻഡ്മ​​െൻറ്​ ബിൽ) 2016 ഇത്തരത്തിലുള്ള ഒരു നീക്കമാണ്. മതേതരവിരുദ്ധമായ, തീർത്തും വിവേചനപരമായ ഒരു ക്ലാസ് ലെജിസ്ലേഷൻ ആണിത്.

അനുച്ഛേദം 14 പക്ഷപാതപരമായ നിയമങ്ങൾ (ക്ലാസ് ലെജിസ്ലേഷൻ) പാടില്ലെന്ന് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, യുക്തിഭദ്രമായ വർഗീകരണം (റീസണബിൾ ക്ലാസിഫിക്കേഷൻ) അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഒരു യുക്തിഭദ്രമായ ലക്ഷ്യത്തിനുവേണ്ടി വ്യത്യസ്തരായ വ്യക്തികൾക്ക് വ്യത്യസ്തമായ നിയമം ആകാവുന്നതാണ്. ഇത്തരം വർഗീകരണം തത്വദീക്ഷയില്ലാത്തതോ കൃത്രിമമോ ആകരുത്. നീതിയുക്തമായ ഒരു ലക്ഷ്യം നേടാൻ മാത്രമേ യുക്തിഭദ്രമായ വർഗീകരണം പാടുള്ളൂ. ക്ലാസ് ലെജിസ്ലേഷൻ എന്നാൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇടയിൽ അനുചിതമായ വിവേചനം കാണിച്ചുകൊണ്ട്, ഒരേ നിലയിലുള്ള വ്യക്തികളിൽനിന്ന് കുറച്ചുപേരെ ഒരു തത്ത്വദീക്ഷയുമില്ലാതെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന നിയമമാണ്. അത്തരം തെരഞ്ഞെടുക്കലിന് നിയതവും വ്യക്തവുമായ ഒരു മാനദണ്ഡവുമുണ്ടാവില്ല. റീസണബിൾ ക്ലാസിഫിക്കേഷൻ ആവണമെങ്കിൽ നിയതമായ മാനദണ്ഡവും നിയമത്തി​​െൻറ ലക്ഷ്യവുമായി ബന്ധവും ഉണ്ടാകേണ്ടതുണ്ട്.

പാർലമ​​െൻറി​​െൻറ ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ സിറ്റിസൺഷിപ് (അമെൻഡ്മ​​െൻറ്​) ബിൽ പാസാക്കിയെടുക്കാൻ ശ്രമിച്ചേക്കും. 1955ലെ സിറ്റിസൺഷിപ് ആക്ട് ഭേദഗതി ചെയ്യാനാണ് ഉദ്ദേശ്യം. പാകിസ്​താൻ, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് നിയമപ്രകാരമുള്ള രേഖകളില്ലാതെ ഇന്ത്യയിലേക്ക് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതക്കാരെ നിയമവിരുദ്ധകുടിയേറ്റക്കാരായി പരിഗണിക്കരുത് എന്നാണ് ഈ ബില്ലിൽ അനുശാസിക്കുന്നത്. അവരെ ഇക്കാരണത്താൽ, 1920ലെ പാസ്പോർട്ട് ആക്ട്, 1946ലെ ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരമുള്ള നാടുകടത്തലിന്​ വിധേയരാക്കിക്കൂടാ. അവർക്ക് എത്രയും പെ​െട്ടന്ന് ഇന്ത്യൻ പൗരത്വം നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് .

ഇപ്പോൾ ഈ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ഇന്ത്യയിൽ 12 വർഷം താമസിക്കണം. ഈ കാലാവധി ഏഴു വർഷമാക്കി കുറക്കാനാണ് കേന്ദ്രസർക്കാർ തുനിയുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാരെ മതത്തി​​െൻറ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതും അതിൽ ഒരു വിഭാഗത്തിന് പൗരത്വം നൽകുകയും മറുവിഭാഗത്തിന് നിഷേധിക്കുകയുംചെയ്യുന്നത് മതേതരത്വത്തിനും സമത്വാവകാശത്തിനും എതിരാണ്. അനുച്ഛേദം 14 പ്രകാരമുള്ള സമത്വാവകാശം പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ലഭ്യമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. അസമിൽ നാഷനൽ രജിസ്​റ്റർ ഓഫ് സിറ്റിസൺ തയാറാക്കുന്ന തിരക്കിലാണ് ഭരണകൂടം. ഇതിലൂടെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദുചെയ്യുക എന്നതാണ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ, സിറ്റിസൺഷിപ് (അമെൻഡ്മ​​െൻറ്​) ബിൽ പാസായാൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത ഹിന്ദു കുടിയേറ്റക്കാർക്ക് അനായാസം ഇന്ത്യൻ പൗരത്വം ലഭിക്കും. മുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം നഷ്​ടപ്പെടുകയും ചെയ്യും. ഇത് കടുത്ത അനീതിയാണ്. ഇസ്രായേൽ ജൂത ജനതക്ക് എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യ ഹിന്ദു ജനതക്ക് എന്ന ഒരു സന്ദേശമാണ് ഇതിലൂടെ ഭരണകൂടം നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് ഭരണഘടന വിഭാവനംചെയ്യുന്ന മതേതരസങ്കൽപത്തിന് കടകവിരുദ്ധമാണ്.

ഭരണഘടനയുടെ സംരക്ഷകരും മനസ്സാക്ഷി സൂക്ഷിപ്പുകാരുമായ ജുഡീഷ്യറിയിൽ നിന്നുതന്നെ ഭരണഘടനയുടെ മതേതരസങ്കൽപത്തിന് കനത്ത പ്രഹരം ഏൽക്കുന്ന ഭീതിദമായ കാഴ്ചയും ഈയിടെ കാണേണ്ടിവന്നു. മേഘാലയ ഹൈകോടതിയാണ് ഇന്ത്യയെ ഹിന്ദുരാഷ്​​്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന രീതിയിൽ വിധിന്യായം എഴുതിയത്. പാക്കിസ്​താൻ, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത-വംശീയ ന്യൂനപക്ഷങ്ങൾക്ക് ഒരു മാനദണ്ഡവുമില്ലാതെ ഇന്ത്യൻ പൗരത്വം നൽകണം എന്നാണ് ജസ്​റ്റിസ് എസ്.ആർ.സെൻ അഭിപ്രായപ്പെട്ടത്.

സത്യജിത് റായ് സംവിധാനംചെയ്​ത ‘ശത്രൻജ് ​േക ഖിലാഡി’(1977) എന്ന സിനിമയിലെ ചതുരംഗക്കളിക്കാരായ പ്രഭുക്കന്മാരെ അനുസ്മരിപ്പിക്കുന്ന നയമാണ് ഇന്ത്യയിലെ പ്രതിപക്ഷം, മതേതരത്വത്തിനെതിരായ ഈ കടന്നുകയറ്റങ്ങളോട് സ്വീകരിക്കുന്നത്. 1856ൽ വാജിദ് അലി ഷായുടെ അവധ് രാജ്യം ബ്രിട്ടീഷുകാർ കൈക്കലാക്കുന്നതി​​െൻറ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അവധ് രാജ്യത്തി​​െൻറ എല്ലാ വിശേഷഭാഗ്യങ്ങളും ആസ്വദിക്കുന്ന സജ്ജാദ് അലി, റോഷൻ അലി എന്നീ രണ്ട്​ അഭിജാതർ, ഈ സംഭവങ്ങളൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ പ്രിയപ്പെട്ട ചതുരംഗക്കളിയിൽ ഭ്രാന്തമായി മുഴുകുകയാണ് ചെയ്യുന്നത്.

Tags:    
News Summary - Secularism Collapsed - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.