അയോധ്യാ നഗരത്തിൽ ശ്രീരാമന്റെ ചുമർചിത്രം Akanksha Kumar/The Wire

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ്: ആ​രോ​പി​ത​രു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ കേ​ട്ട​ത്

‘‘ഓ, ​ചാ​ണ​ക​ത്തി​ൽ പ​ണം ഒ​ളി​പ്പി​ച്ചു വെ​ച്ച ആ​ളു​ടെ വീ​ടാ​ണോ? അ​ത്ത​ര​ക്കാ​രി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം’’- ല​വ​കു​ശ് മി​ശ്ര​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ച​പ്പോ​ൾ ഒ​രു പ്ര​ദേ​ശ​വാ​സി പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ​യാ​ണ്. അ​യോ​ധ്യ ശ്രീ​രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കാ​ൻ രൂ​പവത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത അ​ഞ്ച് പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ് ല​വ​കു​ശ്. ക്ഷേ​ത്ര സം​ഭാ​വ​ന​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് മ​റ്റ് ഏ​ഴ് പേ​ർ​ക്കൊ​പ്പം ഇ​ന്ന​ലെ ഇ​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​നു​ക​ൽ​പ് മി​ശ്ര, രാ​മ​ശ​ങ്ക​ർ യാ​ദ​വ് എ​ന്ന ടി​ന്നു, അ​വി​നാ​ഷ് ശു​ക്ല, ക​രു​ണേ​ഷ് പാ​ണ്ഡെ, സു​ഭാ​ഷ് ശ്രീ​വാ​സ്ത​വ, മ​നീ​ഷ് കു​മാ​ർ യാ​ദ​വ്, രാ​മ​ശ​ങ്ക​ർ മി​ശ്ര എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ.

ശ്രീ​രാ​മ ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് അം​ഗം കൃ​ഷ്ണ മോ​ഹ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ൺ 25-ന് ​അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ട്ട് പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ചി​ല​ർ​ക്കെ​തി​രെ​യും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ചാ​ണ​ക വ​ര​ളി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച പ​ണം ക​ണ്ടെ​ടു​ത്തു എ​ന്ന ആ​രോ​പ​ണം ല​വ​കു​ശി​ന്റെ കു​ടും​ബ​ത്തെ വ​ല്ലാ​തെ വേ​ട്ട​യാ​ടു​ന്നു​ണ്ട്. അ​യോ​ധ്യ ന​ഗ​ര​ത്തി​ൽ നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ മീ​നാ​പൂ​ർ ഫ​ഗൗ​ലി ഗ്രാ​മ​ത്തി​ൽ, ചാ​യം അ​ട​ർ​ന്നു​പോ​യ, ആ ​സാ​ധാ​ര​ണ ഗ്രാ​മീ​ണ ഭ​വ​ന​ത്തി​ന്റെ വാ​തി​ലി​ലെ ഓ​രോ മു​ട്ടു​ക​ളും ല​വ​കു​ശി​ന്റെ കു​ടും​ബ​ത്തെ പ​രി​ഭ്രാ​ന്ത​രാ​ക്കുന്നു.

ല​വ​കു​ശി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സ​ഹോ​ദ​രി ക​രു​തു​ന്നു- ‘‘മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടും നാ​ട്ടു​കാ​രോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഒ​ന്നേ​യു​ള്ളൂ; പ​ണം ചാ​ണ​ക​ത്തി​ൽ നി​ന്നോ വീ​ടി​നു​ള്ളി​ൽ നി​ന്നോ ക​ണ്ടെ​ടു​ത്തു എ​ന്ന് കാ​ണി​ക്കു​ന്ന ഏ​തെ​ങ്കി​ലും വീ​ഡി​യോ​യോ ചി​ത്ര​മോ നി​ങ്ങ​ളു​ടെ പ​ക്ക​ൽ തെ​ളി​വാ​യി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച് സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രൂ, അ​ല്ലാ​തെ ക​ള്ളം പ​റ​യ​രു​ത്’’. 

രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ​ണം എ​ണ്ണു​ന്ന ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ല​വ​കു​ശി​ന്റെ വീ​ട്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഈ ​പ​ണം വീ​ടി​നു​ള്ളി​ലെ ഒ​രു പെ​ട്ടി​യി​ലും, കു​റ​ച്ചു പ​ണം പു​റ​ത്ത് ചാ​ണ​ക​ക്കൂ​ന​ക്കു​ള്ളി​ലും ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദൈ​നി​ക് ഭാ​സ്ക​റി​ൽ വ​ന്ന റി​പ്പോ​ർ​ട്ട്.

‘‘ഭ​ഗ​വാ​ൻ രാ​മ​ന് നീ​തി കി​ട്ട​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞ​ങ്ങ​ളും ബ്രാ​ഹ്മ​ണ​രാ​ണ്. ഒ​രു പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ന് അ​വ​ർ ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ക​യാ​ണ്’’- ജ്യേ​ഷ്ഠ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ സ​ഹോ​ദ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.ത​ങ്ങ​ളും ബ്രാ​ഹ്മ​ണ സ​മൂ​ഹ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ന്ന ഓ​ർ​മപ്പെ​ടു​ത്ത​ൽ ശ്ര​ദ്ധി​ക്കു​ക- അ​യോ​ധ്യ​യി​ലെ വ​ഴി​യോ​ര ക​ട​ക​ളി​ൽ കേ​ൾ​ക്കു​ന്ന പൊ​തു​വാ​യ സം​സാ​രം ഇ​താ​ണ്: ‘‘ദൈ​വ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹം (ര​ക്ഷ​ക​ൻ) എ​ങ്ങ​നെ ഭ​ക്ഷ​ക​നാ​യി മാ​റും?"

ല​വ​കു​ശി​ന്റെ കു​ടും​ബം പ​ര​മ്പ​രാ​ഗ​ത​മാ​യി പൂ​ജാ​ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ബ്രാ​ഹ്മ​ണ​രി​ലെ ശാ​ക​ദ്വീ​പി വൈ​ദി​ക ഗോ​ത്ര​ത്തി​ൽ പെ​ട്ട​വ​രാ​ണ്.. ല​വ​കു​ശി​ന്റെ മു​ത്ത​ശ്ശ​ൻ ജ​ഗ​ദം​ബ പ​ണ്ഡി​റ്റ് ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ പൂ​ജ​ക​ൾ ന​ട​ത്തി​യി​രു​ന്നു. പി​താ​വ് ബ​ച്ചു ലാ​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​മ്പ് ജോ​ലി തേ​ടി ഗാ​സി​യാ​ബാ​ദി​ലേ​ക്ക് പോ​യ​താ​ണ്, ഇ​പ്പോ​ൾ ലോ​ഹ മ​ണ്ഡി​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​മാ​സം 12,000 രൂ​പ​യാ​ണ് ശ​മ്പ​ളം. ല​വ​കു​ശി​ന്റെ അ​മ്മ ഗാ​സി​യാ​ബാ​ദി​ലെ വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്നു.

എ​സ്.​ഐ.​ടി റെ​യ്ഡി​നെ​ക്കു​റി​ച്ച് ല​വ​കു​ശി​ന്റെ പി​താ​വ് പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ട​ർ​മാ​രോ​ട് സം​സാ​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ‘‘അ​വ​ന് നാ​ല​ഞ്ച് മാ​സം മു​മ്പാ​ണ് അ​വി​ടെ (ക്ഷേ​ത്ര​ത്തി​ൽ) ജോ​ലി കി​ട്ടി​യ​ത്. ചി​ല മോ​ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി, വീ​ടി​നു​ള്ളി​ൽ നി​ന്ന് പ​ണം ക​ണ്ടെ​ടു​ത്തു,’’ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. പ​ണം ക​ണ്ടെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള പ​ല അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​സ​ത്യ​മാ​ണെ​ന്ന് കു​ടും​ബം ഉ​റ​പ്പി​ച്ചു പ​റ​യു​മ്പോ​ഴും, മീ​നാ​പൂ​ർ ഫ​ഗൗ​ലി ഗ്രാ​മ​ത്തി​ലെ ചി​ല അ​യ​ൽ​ക്കാ​ർ​ക്ക് മ​റ്റൊ​രു ക​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്.

മൂ​ന്നം​ഗ പാ​ന​ൽ രൂ​പവത്ക​രി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം, 2026 ജൂ​ൺ 23-ന് ​എ​സ്.​ഐ.​ടി ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി (ഹോം) ​സ​ഞ്ജ​യ് പ്ര​സാ​ദി​ന് സ​മ​ർ​പ്പി​ച്ചു. വ​ലി​യ സ​മ്മ​ർ​ദങ്ങ​ൾ​ക്കും താ​മ​സം നേ​രി​ട്ട​തി​നും ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ ആ​കെ 150 സം​ശ​യി​ത​രെ എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്, അ​തി​ൽ 25 പേ​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും.

സ​ത്യം ഒ​ടു​വി​ൽ പു​റ​ത്തു​വ​രും

ല​വ​കു​ശി​ന്റെ വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്ത് മു​ള​ങ്ക​മ്പു​ക​ളി​ൽ താ​ങ്ങി​നി​ർ​ത്തി​യ ടി​ൻ ഷെ​ഡി​ന് താ​ഴെ ക​രി​പി​ടി​ച്ച ഒ​രു പ​ര​മ്പ​രാ​ഗ​ത അ​ടു​പ്പ് (ചൂ​ള) കാ​ണാം. കു​റ​ച്ച് ക​രി​ഞ്ഞ ചാ​ണ​ക വ​ര​ളി​ക​ൾ ഒ​രു ഇ​രു​മ്പ് പാ​ത്ര​ത്തി​ൽ കി​ട​പ്പു​ണ്ട്, തൊ​ട്ട​പ്പു​റ​ത്ത് ര​ണ്ട് എ​രു​മ​ക​ളെ കെ​ട്ടി​യി​രി​ക്കു​ന്നു. ‘‘സ​ത്യം ഒ​ടു​വി​ൽ പു​റ​ത്തു​വ​രും. ഞ​ങ്ങ​ളു​ടെ പ​ക്ക​ൽ അ​ത്ര​യ​ധി​കം പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ന്തി​നാ​ണ് ഈ ​അ​ടു​പ്പി​ൽ പാ​കം ചെ​യ്യു​ന്ന​ത്? പ​ണം ചാ​ണ​ക​ത്തി​ൽ ഒ​ളി​പ്പി​ച്ചു എ​ന്നാ​ണ് പ​റ​യു​ന്ന​ത്, വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ൾ ആ​ർ​ക്കും എ​ന്തും പ​റ​യാ​മ​ല്ലോ’’ -സ​ഹോ​ദ​രി പ​റ​യു​ന്നു. ല​വ​കു​ശ് വ​സ്തു​വ​ക​ക​ൾ വാ​ങ്ങി​യെ​ന്ന വാ​ർ​ത്ത​ക​ളും അ​വ​ർ നി​ഷേ​ധി​ക്കു​ന്നു.

എ​ന്നാ​ൽ, ല​വ​കു​ശി​ന് ക്ഷേ​ത്ര​ത്തി​ൽ ജോ​ലി കി​ട്ടി​യ​തി​നു ശേ​ഷം പെ​രു​മാ​റ്റ​ത്തി​ൽ പെ​ട്ടെ​ന്ന് മാ​റ്റ​ങ്ങ​ൾ വ​ന്ന​താ​യി അ​യ​ൽ​ക്കാ​ര​നാ​യ ജ​ഹാം​ഗീ​ർ ബ​ഹാ​ദൂ​ർ സി​ങ് പ​റ​യു​ന്നു. ‘‘അ​വ​ൻ ഒ​രു കാ​ർ മെ​ക്കാ​നി​ക്കാ​യി​രു​ന്നു, 10,000-12,000 രൂ​പ​യാ​ണ് കി​ട്ടി​യി​രു​ന്ന​ത്. സ്വ​ന്ത​മാ​യി ക​ട​യൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ജോ​ലി കി​ട്ടി​യ ശേ​ഷം അ​വ​ൻ അ​വ​ധി​ക്ക് വ​രു​മ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന് ആ​ഹാ​ര​ത്തി​നും മ​റ്റു​മാ​യി വ​ലി​യ തു​ക ചി​ല​വ​ഴി​ക്കാ​റു​ണ്ടാ​യി​രു​ന്നു’’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു മു​ത്ത​ശ്ശ​ന്റെ നി​ഷേ​ധം

അ​യോ​ധ്യ​യി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മി​ൽ​ക്കി​പൂ​രി​ലെ ബ​സാ​വ​ൻ ഗ്രാ​മ​ത്തി​ൽ, 2026 മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ര​ണ്ട് ഭാ​ഗ​വ​ത ക​ഥാ ച​ട​ങ്ങു​ക​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ വ​ർ​ഷ​ങ്ങ​ളോ​ളം സ്വ​രു​ക്കൂ​ട്ടു​ന്ന സ​മ്പ​ാദ്യം കൊ​ണ്ട് ന​ട​ത്തു​ന്ന വ​ലി​യ തു​ക ചെല​വ് വ​രു​ന്ന ഒ​രു ഭാ​ഗ​വ​ത സ​പ്താ​ഹം 19 വ​യ​സു​കാ​ര​ൻ അ​നു​ക​ൽ​പ് മി​ശ്ര ഒ​റ്റ​യ്ക്ക് ന​ട​ത്തി​യ​ത് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ​ണം എ​ണ്ണു​ന്ന ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഈ ​അ​നു​ക​ൽ​പ് മി​ശ്ര​യാ​ണ് ത​ട്ടി​പ്പി​ന്റെ 'സൂ​ത്ര​ധാ​ര​ൻ' എ​ന്ന് വാ​ർ​ത്ത​ക​ൾ പ​റ​യു​ന്നു. അ​യോ​ധ്യ​യി​ലെ കൗ​ശ​ൽ​പു​രി കോ​ള​നി​യി​ൽ 65 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂസ്വത്ത് അ​നു​ക​ൽ​പ് അ​ടു​ത്തി​ടെ വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബ​സാ​വ​ൻ ഗ്രാ​മ​ത്തി​ൽ വെ​ച്ച് ഈ ​ലേ​ഖി​ക അ​നു​ക​ൽ​പി​ന്റെ മു​ത്ത​ശ്ശ​ൻ രാ​ജേ​ന്ദ്ര പ്ര​സാ​ദ് മി​ശ്ര(70)​യെ ക​ണ്ടു. അ​ദ്ദേ​ഹം പേ​ര​ക്കു​ട്ടി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും നി​ഷേ​ധി​ച്ചു. കൗ​ശ​ൽ​പു​രി​യി​ലു​ള്ള അ​നു​ക​ൽ​പി​ന്റെ വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ൾ സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​വീ​ട് അ​ടു​ത്തി​ടെ വാ​ങ്ങി​യ​താ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച സ​ഹോ​ദ​രി, ത​ങ്ങ​ൾ ക​ഴി​ഞ്ഞ 8-9 വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ ഗ്രാ​മ​ത്ത​ല​വ​ന്റെ പ്ര​തി​നി​ധി​യാ​യ ധ​ർ​മേ​ന്ദ്ര കു​മാ​ർ യാ​ദ​വി​ന് അ​നു​ക​ൽ​പി​ന്റെ കാ​ര്യ​ത്തി​ൽ സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ‘‘മു​മ്പ് അ​വ​ൻ വ​ള​രെ സാ​ധാ​ര​ണ ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​ത്. ട്ര​സ്റ്റി​ൽ ചേ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൗ​ശ​ൽ​പു​രി​യി​ൽ 65 ല​ക്ഷം രൂ​പ​ക്ക് അ​വ​ന്റെ അ​ച്ഛ​ൻ ഫ്ലാ​റ്റ് വാ​ങ്ങി​യ വി​വ​രം ഞ​ങ്ങ​ൾ അ​റി​യു​ന്ന​ത്. ആ​റ് മാ​സം മു​മ്പ് ഒ​രു സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റും വാ​ങ്ങി. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ ഈ ​മാ​റ്റ​ങ്ങ​ൾ ഗ്രാ​മ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു,’’-യാ​ദ​വ് പ​റ​ഞ്ഞു.

അ​നു​ക​ൽ​പി​ന് രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് വ​ഴി​യാ​ണ് ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യു​മാ​യി അ​ടു​ത്ത​തെ​ന്നും യാ​ദ​വ് പ​റ​യു​ന്നു. അ​ഴി​മ​തി വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച ച​മ്പ​ത് റാ​യ് ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വെ​ച്ചി​ട്ടുണ്ട്.

വി​ക​സ​ന​വും തൊ​ഴി​ലി​ല്ലാ​യ്മ​യും

പ​ന്ത്ര​ണ്ടാം ക്ലാ​സി​ന് ശേ​ഷം പ​ഠ​നം നി​ർ​ത്തി​യ, 20 വ​യ​സ്സി​നോ​ട് അ​ടു​ത്ത പ്രാ​യ​മു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് (ല​വ​കു​ശും അ​നു​ക​ൽ​പും) ഇ​പ്പോ​ൾ രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ന്റെ കേ​ന്ദ്ര​ബി​ന്ദു​ക്ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ഒ​രു ട്രി​ല്യ​ൺ ഡോ​ള​ർ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ക്കി മാ​റ്റാ​ൻ അ​യോ​ധ്യ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​വ​ൻ അ​ഴി​മ​തി ന​ട​ന്നി​രി​ക്കു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ലൂ​ടെ അ​യോ​ധ്യ​യി​ൽ നി​ന്ന് വ​ൻ വ​രു​മാ​നം സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്രാ​ദേ​ശി​ക​മാ​യി യു​വാ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളോ തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. മി​ൽ​ക്കി​പൂ​രി​ൽ കു​ട്ടി​ക​ൾ​ക്ക് ഹൈ​സ്കൂ​ൾ പ​ഠ​ന​ത്തി​നാ​യി പോ​ലും ദി​വ​സ​വും 20 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട് 16 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് എ​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി.​ജി.​പി സു​ൽ​ഖാ​ൻ സി​ങ്ങിന്റെ അ​ഭി​പ്രാ​യ​ത്തി​ൽ ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ട​ന​ടി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. താ​മ​സം വ​രു​ത്തു​ന്ന​ത് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. കേ​ന്ദ്ര സ​ർ​ക്കാ​റിന് കീഴിലുള്ള ട്ര​സ്റ്റാ​യ​തി​നാ​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ടി കാ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു.

മീ​നാ​പൂ​ർ ഫ​ഗൗ​ലി ഗ്രാ​മ​ത്തി​ൽ ല​വ​കു​ശി​ന്റെ സ​ഹോ​ദ​രി നി​യ​മ​പോ​രാ​ട്ട​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ‘‘എ​ന്റെ സ​ഹോ​ദ​ര​ൻ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ൻ ശി​ക്ഷി​ക്ക​പ്പെ​ട​ണം ഞ​ങ്ങ​ൾ പ​തി​വാ​യി ക്ഷേ​ത്ര​ത്തി​ൽ പോ​യി പ്രാ​ർ​ഥി​ക്കു​ന്ന​വ​രാ​ണ്, ഞ​ങ്ങ​ൾ എ​ന്തി​നാ​ണ് ദൈ​വ​ത്തോ​ട് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്?-​അ​വ​ർ ചോദിക്കുന്നു.

(നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ലേ​ഖി​ക thewire.inൽ ​എ​ഴു​തി​യ സു​ദീ​ർ​ഘ റി​പ്പോ​ർ​ട്ടി​ന്റെ സം​ഗ്ര​ഹ വി​വ​ർ​ത്ത​നം) ​Thanks to The Wire

Tags:    
News Summary - Ram temple fund scam: What was heard in the villages of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.