മരണമുഖത്തെ​ മാലാഖമാർ 

കെവി​​​െൻറ കാര്യം കഷ്​ടമായി​േപ്പായി എന്ന് കേട്ടപ്പോൾ കെവിൻ പി.സി.ആർ പോസിറ്റിവ് ആയിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞില്ല. ഇന്നലെ ഷാഫി റിസൾട്ട് പറയുമ്പോൾ ‘ഓ, ഇലക്​ഷൻ കഴിഞ്ഞോ’ എന്നായിരുന്നു പ്രതികരണം. ഇന്ന് മൊത്തം സിസ്​റ്റത്തിൽ വൈറസ് മാത്രമാണ്. ഷിജി മാഡം പറഞ്ഞപോലെ കണ്ണടച്ചാലും കണ്ണുതുറന്നാലും. മക്കളെ വീട്ടിൽ നിന്ന് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവർ അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് ജീവിതത്തിൽ ആദ്യമാണ്, വിളിച്ചുപോലും നോക്കിയിട്ടില്ല. 

ചുരുങ്ങിയത് 8-9 മണിക്കൂറെങ്കിലും ആശുപത്രിയിലാണ്, ബാക്കിസമയം ഫോണിലും. വാട്​സ്​ആപ്പിലും ഫേസ്ബുക്കിലും ആസ്വദിക്കുകയല്ല, മരിച്ചവരുടെ സോഴ്സ്, കോൺടാക്ട് തിരച്ചിലാണ്, പുതിയ മരുന്നുകളുടെ ലിറ്ററേചർ പഠിക്കുകയാണ്, ലോകത്തുള്ള സകല മൈക്രോബയോളജിസ്​റ്റുകളോടും സംശയം ചോദിക്കുകയാണ്. ഇന്ന് ഉറങ്ങുമ്പോഴെങ്കിലും ഫോൺ സൈലൻറാക്കി വെച്ചൂടെ എന്ന് ഭാര്യ ചോദിക്കുമ്പോൾ ഐസൊലേഷനിൽ എന്തെങ്കിലും സംശയം വന്നാൽ വിളിവരുമെന്ന് മറുപടി, പറഞ്ഞുതീരും മുമ്പ് ലേബർ റൂമിൽ പനിയുള്ള ആളെ പരിശോധിച്ച് ആസിഫി​​​െൻറ വിളിയും. 
ഇത് മെഡിക്കൽ കോളജിലെ ഒരു അസിസ്​റ്റൻറ് പ്രഫസറുടെ കഥയല്ല. ഒരുപാടു പേരുടെ ഇപ്പോഴത്തെ ജീവിതചര്യയാണ്.ഇതൊക്കെ എഴുതിയറിയിക്കുന്നത് ചീപ്പാണ്. ഞങ്ങൾ ജോലിയാണല്ലോ​ ചെയ്യുന്നത്​. എന്നാലും, മെഡിക്കൽ കോളജിനെക്കുറിച്ച് ഒരു കുറ്റം കേട്ടാൽ അതിൽപിന്നെ മറ്റൊന്നാലോചിക്കാതെ ഫോർവേഡ് ചെയ്യുന്നവരേയും നാട്ടുകാരെ മുഴുവൻ ഉദ്​ബോധിപ്പിക്കാൻ ശ്രമിക്കുന്നവ​െരയും കണ്ടപ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്, ക്ഷമിക്കുക.

‘നിപ’ വന്നശേഷം തുളസീധരൻ സർ എ
പ്പോഴെങ്കിലും വിശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. രാവിലെ മുതൽ ഓടുകയാണ് സ്ഥലം കണ്ടെത്താൻ, സാധനങ്ങൾ കിട്ടാൻ, പ്രോട്ടോകോൾ ഉണ്ടാക്കാൻ, അങ്ങനെ അങ്ങനെ... മിക്കവാറും എല്ലാ ദിവസവും രോഗികൾ കിടക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും പോകുന്നുണ്ട്. ശരിയായ രീതിയിൽ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെ ഐസൊലേഷൻ വാർഡിൽ കയറിയതിന് ഡബ്ല്യു.എച്ച്​.ഒ അംഗങ്ങളിൽ നിന്ന് നേരിട്ട് വഴക്കും കേൾക്കേണ്ടി വന്നു എച്ച്​.ഒ.ഡിക്ക്!
ഐസൊലേറ്റ് ചെയ്യാനും കോൺടാക്ട് ഒഴിവാക്കാനും ഉപദേശിക്കാൻ എളുപ്പമാണ്. അതിനുവേണ്ടി തിരഞ്ഞെടുത്ത ആശുപത്രിയാണ് കോമഡി!  മറ്റൊരാളുടെ മേൽ ഉരയാതെ നടക്കാൻപോലും സാധിക്കാത്ത സ്ഥലസൗകര്യമുള്ള സംവിധാനം. അവിടെ രണ്ടു ദിവസംകൊണ്ട് ഐസൊലേഷൻ കൊണ്ടുവരണമെന്നതാണ് ആവശ്യം. പേ വാർഡിനെ ഇതിനായി ഉപയോഗിക്കാൻ തത്ത്വത്തിൽ അംഗീകരിച്ചപ്പോൾ പനിയെ പേടിച്ച് ഒരു ജോലിക്കാരൻ പോലുമില്ലാത്ത സ്ഥിതി. സ്വന്തം സൗഹൃദങ്ങൾ ഉപയോഗിച്ച് ജോലിക്ക് ആളെ കൊണ്ടുവന്ന് രാവും പകലും നിന്നനിൽപിൽ ജോലി ചെയ്യിച്ച് ഐസൊലേഷൻ വാർഡാക്കി മാറ്റിയത് ജയേഷ് സർ. കൈയും മെയ്യും മറന്ന് കൂടെനിന്നത് കുര്യാക്കോസ് സർ. 

രണ്ടാഴ്ചയായി കാലിൽ മുള്ളുകൊണ്ടതുപോലെ ഓടുന്ന നോഡൽ ഓഫിസർ ചാന്ദ്നി മാഡം, സൂപ്രണ്ട് സജിത് സർ, ആർ.എം.ഒ ശ്രീജിത് സർ, പ്രിൻസിപ്പൽ രാജേന്ദ്രൻ സർ... ചികിത്സക്കു വേണ്ട അടിയന്തര സാധനങ്ങൾ, സ്ഥലം, സ്​റ്റാഫ്, ചികിത്സ പ്ലാൻ, ബോഡി കൈകാര്യം ചെയ്യൽ, ഉന്നതതല മീറ്റിങ്ങുകൾ... ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ശൂന്യതയിൽനിന്ന് കെട്ടിപ്പൊക്കുന്നതാണെന്ന് ആലോചിക്കണം. ഇതിനുവേണ്ടി മാറ്റിവെച്ച ഒരു കട്ടിലോ  ഒരു ഓക്സിജൻ സിലിണ്ടറോ ഇവിടെ ഉണ്ടായിരുന്നില്ലെന്നോർക്കണം.

ആദ്യത്തെ രണ്ടാഴ്ച പലപല വാർഡുകളിലായി ചിതറിത്തെറിച്ച് കിടന്ന രോഗികളെ കണ്ട് ചികിത്സ എകോപിപ്പിക്കാൻ വിശ്രമമില്ലാതെ ജോലിചെയ്ത ജുനൈസ്, ഷീലാ മാഡം. ജോലികൾ സ്വമേധയ ഏറ്റെടുത്ത് ഒരു റെസിഡൻറിനേക്കാൾ സമയം രോഗികളുടെ ഇടയിൽപോയി നിന്ന് സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചരിക്കുന്ന അനൂപ്. രോഗികളുടെയും കോണ്ടാക്ട്സി​​​െൻറയും മുഴുവൻ മാപ്പുണ്ടാക്കി ഈ എപ്പിഡമിക്കി​​​െൻറ കാണാപ്പുറങ്ങൾ തിരഞ്ഞിറങ്ങിയ, ദിവസം മണിക്കൂറുകളോളം ഇൻഫക്​ഷൻ സുരക്ഷ രീതികളെക്കുറിച്ച് സ്​റ്റാഫിന് ക്ലാസ് എടുക്കുന്ന ശ്രീജിത്. എച്ച്​​.ഒ.ഡിയുടെ വലം കൈയായിനിന്ന് ത​​​െൻറ ഒടുങ്ങാത്ത എനർജി മുഴുവൻ പനി രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഷാജിത് സർ. രോഗീപരിചരണം തങ്ങളുടെ ജീവിതമായി കാണുന്ന ഗീത മാഡം, ജയചന്ദ്രൻ സർ, കമലാസനൻ സാർ. ആത്മാർഥത മൂന്നുനേരം ഭക്ഷണമാക്കിയ ഗായത്രി, ഫാവിപിറാവിറിനുവേണ്ടി കച്ചകെട്ടിയിറങ്ങിയ ഷിജി മാഡം. പി.ജി കുട്ടികളുടെ സന്തോഷത്തിലും ദുഃഖത്തിലും അവരോടൊപ്പം നിൽക്കുന്ന അവരുടെ അക്വിൽക്ക, മെഡിക്കൽ കോളജി​​​െൻറ ദാരിദ്ര്യം മനസ്സിലാക്കി കാൽഫിം ഫണ്ട് കൊണ്ട് മാസ്കും സുരക്ഷ സംവിധാനങ്ങളും വാങ്ങിത്തന്ന റോജിത്, പിന്നെ ബെന്നി, വിനീത്, ഹിത മാഡം, രാജേഷ് തുടങ്ങി  പേരും അവർ ചെയ്യുന്ന സേവനങ്ങളും എടുത്തുപറയാത്ത ഇനിയും നിരവധി പേർ... പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ 24 മണിക്കൂറും രോഗികളുടെ കൂടെ സഹവസിക്കുന്ന ജൂനിയർ

റെസിഡൻറുമാർ, ഹൗസ് സർജന്മാർ...
മരണത്തി​​​െൻറ വക്കിൽനിന്നും ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് ചരിത്രമായി മാറിയ ചെസ്​റ്റ്​ ഡിപ്പാർട്​മ​​െൻറ്​... ഒരു കൈത്താങ്ങുമായി ഞങ്ങളോടൊപ്പം കൂടിയ ഇ.എൻ.ടി റെസിഡൻറ്​സ്​... ഒരു മാലാഖ സ്വർഗത്തിലേക്ക് തിരിച്ചു പോയതറിഞ്ഞും തളരാതെ ഭൂമിയിൽ പോരാട്ടം തുടരുന്ന മാലാഖമാർ, അവരുടെ അസിസ്​റ്റൻറുമാർ. തങ്ങളെ കൊല്ലാൻ ശക്തിയുള്ള സൂക്ഷ്മജീവി ഇതിൽ ഉണ്ടെന്നറിഞ്ഞിട്ടും രോഗിയുടെ വിസർജ്യങ്ങൾ തുടച്ചുവൃത്തിയാക്കുന്ന ചേച്ചിമാർ, വൈറസ് പെറ്റുപെരുകിയ രക്തം കൈകാര്യം ചെയ്യുന്ന ടെക്നീഷ്യന്മാർ..... 
എല്ലാവരും അവരുടെ ജോലി ചെയ്യുന്നു, അത്രമാത്രം.
ഇവിടെ ദുഷ്​ടത മാത്രം കാണുന്ന കണ്ണുകളുണ്ട്. ഇവർ ചെയ്യുന്ന നന്മകൾ അവർ കാണില്ല. ഇവരുടെ ജീവിതം വാട്​സ്​ആപ്പിലല്ല. യഥാർഥ രോഗിയോടൊപ്പമാണ്.
പക്ഷേ, മരണഭയം... അത് എല്ലാവർക്കും ഒരേപോലെ ആയിരിക്കണം...

Tags:    
News Summary - Problems in nurses-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.