ഓറഞ്ച് വർണത്തിൽ ഒതുങ്ങാത്ത വിവേചനം

ഇന്ത്യ൯ പാസ്പോ൪ട്ടിലെ അവസാന പേജ് ഒഴിവാക്കാനും എമിഗ്രേഷ൯ പരിശോധന വേണ്ടവ൪ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോ൪ട്ട് പുറത്തിറക്കാനും കേന്ദ്രവിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത് രണ്ടരക്കോടി വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗത്തെ പരിഗണിക്കാതെയാണെന്ന് കരുതാ൯ ന്യായങ്ങളേറെയാണ്. ഗള്‍ഫ്​നാടുകളില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കായ പ്രവാസികളെ പൊതുവിലും അവരിലെ താഴ്ന്ന വരുമാനക്കാരായ 
തൊഴിലാളികളെ പ്രത്യേകിച്ചും ഈ തീരുമാനങ്ങള്‍ പലരീതിയില്‍ മോശമായി ബാധിക്കുമെന്നത് തീ൪ച്ചയാണ്. 

പാസ്പോ൪ട്ടി​​​െൻറ അവസാന പേജില്‍ അഡ്രസും മാതാപിതാക്കളുടെയും ഭാര്യ-ഭ൪ത്താക്കന്മാരുടെയും പേരുകളുമുണ്ടായിരുന്നതുകൊണ്ട് ഏതുതരത്തിലുള്ള പ്രയാസമാണ് മന്ത്രാലയത്തിനും എയ൪പോ൪ട്ടുകളില്‍ പാസ്പോ൪ട്ട് കൈകാര്യം ചെയ്തിരുന്ന എമിഗ്രേഷ൯ ഉദ്യോഗസ്ഥ൪ക്കും ഉണ്ടായിരുന്നതെന്ന് വിശദീകരിക്കാ൯ ബന്ധപ്പെട്ടവ൪ക്ക് ബാധ്യതയുണ്ട്. വിദേശകാര്യമന്ത്രാലയത്തിലെയും വനിത^ശിശുക്ഷേമ മന്ത്രാലയത്തിലെയും മൂന്ന്​ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സമിതിയാണത്രെ ഇതുസംബന്ധമായ റിപ്പോ൪ട്ട് തയാറാക്കിയത്. അതില്‍ പറയുന്നതനുസരിച്ച്, വളരെ ചെറിയ ഒരു ന്യൂനപക്ഷം മാതാക്കളും കുട്ടികളും (വിവാഹമോചിതരോ ഭ൪ത്താവ് ഉപേക്ഷിച്ചുപോയതോ ആയ സ്ത്രീകളും അവരുടെ കുട്ടികളും അല്ലെങ്കില്‍ ദത്തെടുക്കപ്പെടുന്ന കുട്ടികള്‍), പിതാവി​​​െൻറ പേര് പാസ്പോ൪ട്ടിലുള്ളതുകൊണ്ടനുഭവിക്കുന്ന  നിസ്സാരമായ ചില പ്രശ്നങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് പറയപ്പെടുന്ന ന്യായം. അതുപോലും അഡ്രസ് ഒഴിവാക്കാ൯ കാരണമാകുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുന്നുമില്ല. വിഷയവുമായി ബന്ധപ്പെട്ട് പല വിഭാഗം ആളുകളുമായും ആശയവിനിമയം നടത്തിയെന്ന് ഉദ്യോഗസ്ഥ൪ പറയുന്നുണ്ടെങ്കിലും ഈ തീരുമാനം വളരെ പ്രതികൂലമായി ബാധിക്കുന്ന ഗള്‍ഫ്​ നാടുകളിലുള്ള പ്രവാസികളുമായോ അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമായോ ഇത്തരം ആശയവിനിമയം നടന്നുവെന്നതിന് എന്തെങ്കിലും സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. 

അവഗണന മനോഭാവം
വാസ്തവത്തില്‍ ഇവിടെയാണ് പ്രവാസി ഇന്ത്യക്കാ൪ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ അധികാരികള്‍ക്ക് ഒന്നുകില്‍ ഒരു ചുക്കും അറിയില്ലെന്നും അല്ലെങ്കില്‍ അവരത് കാര്യമാക്കുന്നില്ലെന്നും നാം മനസ്സിലാക്കേണ്ടിവരുന്നത്. യു.എ.ഇ, ഖത്ത൪ പോലുള്ള രാജ്യങ്ങളില്‍ ഫാമിലി വിസ, വിസിറ്റ് വിസ പോലുള്ളവക്ക് അപേക്ഷിക്കണമെങ്കില്‍ ഇന്ത്യക്കാ൪ക്ക് അവരുടെ പാസ്പോ൪ട്ടുകളിലെ അവസാന പേജ് വളരെ പ്രധാനമാണ്. അതിലെ പേരും അഡ്രസും മുഖേനയാണ് അപേക്ഷകനും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധത്തെ ഇവിടത്തെ ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുന്നത്. അതില്ലാതാകുന്ന സന്ദ൪ഭത്തില്‍ ബന്ധം തെളിയിക്കുന്നതിനുവേണ്ടി ഏതുതരം രേഖകള്‍ സംഘടിപ്പിക്കണമെന്നോ എവിടെ നിന്നൊക്കെ അവ അറ്റസ്​റ്റ്​ചെയ്യണമെന്നോ ഒരെത്തും പിടിയുമില്ലാത്തിടത്തേക്കാണ് ഇത് പ്രവാസികളെ കൊണ്ടെത്തിക്കുക. അവിടെയൊക്കെ ചൂഷണത്തി​​​െൻറയും കാലതാമസത്തി​​​െൻറയും പല പഴുതുകളും ബാക്കിനില്‍ക്കുന്നു. നാട്ടിലാണെങ്കില്‍ സാങ്കേതികമായി ആധാ൪ കാ൪ഡിനോ ഇലക്​ഷ൯ കമീഷ​​​െൻറ തിരിച്ചറിയല്‍ കാ൪ഡിനോ റേഷ൯ കാ൪ഡിനോ അ൪ഹരല്ലാത്ത പ്രവാസികള്‍ക്ക് അവരുടെ അഡ്രസ്​ തെളിയിക്കാ൯ എസ്.എസ്.എല്‍.സി ബുക്ക് കഴിഞ്ഞാല്‍ ആകെയുണ്ടായിരുന്നത് പാസ്പോ൪ട്ട് മാത്രമാണ്. അതെടുത്തുകളയുന്നതോടെ പത്താംതരം പാസാകാത്തവനാണെങ്കില്‍ വേരുപിഴുതെറിയപ്പെട്ടവനായി പ്രവാസി മാറുമെന്നതാണ് യാഥാ൪ഥ്യം. മനഃപൂ൪വം വേരറുക്കാനുള്ള ഗൂഢാലോചനകള്‍ ഇതിനുപിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിവരുന്നതവിടെയാണ്. 

ഇതി​െനക്കാള്‍ വിചിത്രമാണ് എമിഗ്രേഷ൯ പരിശോധന വേണ്ടവ൪ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോ൪ട്ട് നല്‍കാനുള്ള തീരുമാനം. അവസാന പേജ് ഏതായാലും നീക്കാ൯ തീരുമാനിച്ച കാരണത്താലാണത്രേ ആ പേജില്‍ വരുന്ന ഇ.സി.ആ൪ (Emigration Check Required) പ്രശ്നം പരിഹരിക്കാ൯ പാസ്പോ൪ട്ടി​​​െൻറ കളറുകള്‍ വേറെയാക്കാ൯ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. എയ൪പോ൪ട്ടിലെ എമിഗ്രേഷ൯ ഉദ്യോഗസ്ഥ൪ക്ക് കളറി​​െൻറ അടിസ്ഥാനത്തില്‍ എമിഗ്രേഷ൯ പരിശോധന വേണ്ടവരെ പെട്ടെന്ന് തിരിച്ചറിയാ൯ ഇത് സഹായിക്കുമെന്നാണ് മറ്റൊരു ന്യായം. എത്ര ലാഘവത്തോടെയാണ് പാസ്പോ൪ട്ട്​ പോലുള്ള അടിസ്ഥാന രേഖയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ നമ്മുടെ അധികാരികള്‍ എടുക്കുന്നത്! വാസ്തവത്തില്‍, ആദ്യത്തെ തീരുമാനം വിശദീകരിച്ചപ്പോള്‍ പറഞ്ഞത്, അഡ്രസും മറ്റു പേരുകളും കമ്പ്യൂട്ടറില്‍  ഉണ്ടെന്നും അത് പാസ്പോ൪ട്ടില്‍ പ്രിൻറ്​ ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ്. എങ്കില്‍ ഇ.സി.ആറും അതേ കമ്പ്യൂട്ടറില്‍ നിന്നും മനസ്സിലാക്കിക്കൂ​േട സാ൪? അതിന് പാസ്പോ൪ട്ടി​​െൻറ കളർ മാറ്റേണ്ട ആവശ്യമുണ്ടോ? ഡിജിറ്റല്‍ ഇന്ത്യയെന്നൊക്കെ നാഴികക്ക് നാൽപതുവട്ടം വിളിച്ചുകൂവുന്നവ൪ക്ക് ഈ വിഷയത്തില്‍

ഡിജിറ്റലാകാ൯ തോന്നാത്തത് എന്തുകൊണ്ടാണ്? 
ഓറഞ്ച്​ കള൪ പാസ്പോ൪ട്ടെന്നത് വാസ്തവത്തില്‍ ആവശ്യമില്ലാത്ത ഒന്നാണ്. കാരണം, ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാള്‍ വിദേശത്ത് താമസിച്ച് മൂന്നുവ൪ഷം കഴിയുന്നതോടുകൂടി അയാള്‍ 10-ാം തരം പാസായിട്ടില്ലെങ്കിലും ഇ.സി.എ൯.ആറിന് (Emigration Check Not Required)അ൪ഹനാണ്. അതായത്, അയാള്‍ക്ക് നീല നിറത്തിലുള്ള പാസ്പോ൪ട്ട് ലഭിക്കാ൯ കേവലം മൂന്നു വ൪ഷം മാത്രം വിദേശത്ത് താമസിച്ചാല്‍ മതിയാകും.ഒരു സീലുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നത്തിന് കള൪ മാറ്റി നടത്തുന്ന ഈ പരീക്ഷണത്തിനു പിന്നില്‍ മറ്റജണ്ടകള്‍ സംശയിക്കേണ്ടി വരുന്നത് ഇവിടെയാണ്. ഇന്നിപ്പോള്‍ പത്താംതരം പാസാകാത്തവ൪ക്കാണ് ഓറഞ്ച്​ കള൪ പാസ്പോ൪ട്ടെങ്കില്‍ നാളെ മറ്റുപല ഉപാധികളുടെപുറത്തും പാസ്പോ൪ട്ടി​​െൻറയും ആധാറി​​െൻറയും ഇലക്​ഷ൯ കമീഷ൯ ഐ.ഡിയുടെയുമൊക്കെ കളറുകള്‍ മാറാമെന്നതി​​െൻറ വ്യക്തമായ സൂചനകള്‍! 

ലംഘിക്കപ്പെടുന്ന സമത്വസങ്കൽപം
പാസ്പോ൪ട്ടി​​െൻറ കള൪ മാറ്റിക്കൊണ്ട് രാജ്യത്തിലെ പൗരന്മാരെ വിദ്യാഭ്യാസത്തി​​െൻറ അടിസ്ഥാനത്തില്‍ വേ൪തിരിക്കുന്നത് സാമാന്യമായി പറ‍ഞ്ഞാല്‍ കടുത്ത പൗരാവകാശ ലംഘനമാണ്. രണ്ടുതരം പൗരന്മാരെ സൃഷ്​ടിക്കുകയെന്നതാണ് ഇതുകൊണ്ട് സംഭവിക്കുക. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും സാമൂഹികനീതിയും ഇവിടെ നഗ്​നമായി ലംഘിക്കപ്പെടുന്നു. 10-ാം തരംവരെ വിദ്യാഭ്യാസമില്ലാതെ പോയതാണ് ഓറഞ്ച് പാസ്പോ൪ട്ട് ലഭിക്കാ൯ പൗരന്മാരില്‍ ഒരു വിഭാഗത്തെ നി൪ബന്ധിതരാക്കുന്നതെങ്കില്‍, അവ൪ക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോയതി​​െൻറ കാരണക്കാരും രാജ്യം ഭരിച്ച സ൪ക്കാറുകള്‍ തന്നെയാണ്. ഇന്നും പ്രതിരോധ ബജറ്റിനെക്കാളും കോ൪പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതിയിളവിനുമൊക്കെ എത്രയോ താഴെയാണ് സമൂഹത്തിലെ താ​േഴത്തട്ടിലുള്ളവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി വകയിരുത്തുന്ന ബജറ്റ്. അവരെന്നും അങ്ങനെ അധമത്വത്തില്‍ത്തന്നെ നിലകൊള്ളണമെന്നും അവ൪ക്ക് വിവേചനത്തി​​​െൻറ ഓറഞ്ച് കള൪ നല്‍കി സമൂഹമധ്യത്തില്‍ അവരെ അപഹസിക്കണമെന്നും ആ൪ക്കൊക്കെയോ വാശിയുള്ളതുപോലെയാണ് വിദേശകാര്യ മന്ത്രാലയത്തി​​​െൻറ പുതിയ ശിപാ൪ശ സൂചിപ്പിക്കുന്നത്.

പ്രവാസികളെ സംബന്ധിച്ച്​ ഇത് വിവേചനത്തി​​െൻറ അങ്ങേയറ്റമാണ്. വളരെ നാളുകളായി നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ നിന്നവ൪ പുറത്താണ്. വോട്ടേഴ്സ് ലിസ്​റ്റില്‍ അവരുടെ പേരില്ല. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നേടിയെടുത്ത പ്രോക്സി വോട്ടി​​െൻറ ഗതിയെന്താകുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. അത് കള്ളവോട്ടിന് വഴിവെക്കുമെന്ന് ഉത്തരവാദപ്പെട്ടവ൪ നിരന്തരം പറഞ്ഞുപേടിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊരുതി നേടിയ ഈ അവകാശവും അവസാനം അടിയറ​െവക്കേണ്ടിവരുമോയെന്ന ആശങ്ക അസ്ഥാനത്തല്ല. പ്രവാസിക്കുവേണ്ടി കൊട്ടിഗ്​ഘോഷത്തോടെ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ പലതും ഏട്ടിലൊതുങ്ങുകയാണ് പതിവ്. ഒന്നുകില്‍ തീരെ ആക൪ഷകമല്ലാത്ത വ്യവസ്ഥകള്‍. അല്ലെങ്കില്‍ അതന്വേഷിച്ച് ഉപയോഗപ്പെടുത്താ൯ ചെല്ലുന്നവ൪ക്കു മുന്നില്‍ മറികടക്കാനാകാത്ത തടസ്സങ്ങള്‍. കേരള സ൪ക്കാ൪ ഏ൪​െപ്പടുത്തിയ പെ൯ഷ൯ പദ്ധതിയെടുത്തുനോക്കുക. 60 വയസ്സു കഴിഞ്ഞുകിട്ടുന്ന  2000 രൂപ പെ൯ഷനുവേണ്ടി 30 വയസ്സില്‍ പ്രവാസം തുടങ്ങുന്ന ആള്‍ 30 വ൪ഷംകൊണ്ട് അടക്കേണ്ട തുക ഒരു ലക്ഷത്തി എണ്ണായിരമാണ്. അതുകൊണ്ടുതന്നെ 55 വയസ്സ് കഴിഞ്ഞ് മാത്രം അതില്‍ ചേരുന്നതാണ് നല്ലതെന്ന ചിന്തയിലാണ് പല പ്രവാസികളും. അവസാനം ഇതെല്ലാം അടച്ചുകഴിഞ്ഞ് കാശ് കൈയില്‍ വാങ്ങാ൯ ചെല്ലുമ്പോഴുള്ള ചുവപ്പുനാടകള്‍ കാരണം പല പ്രവാസികളും ഇത്തരം പദ്ധതികളില്‍ ചേരാ൯ മടിച്ചുനില്‍ക്കുകയാണ്. 
എന്തുതന്നെയായാലും പാസ്പോ൪ട്ടി​​െൻറ കള൪മാറ്റം ചെറുത്തുതോല്‍പിച്ചേ മതിയാകൂ. കാരണം, അത് വിവേചനപരമാണ്, മനുഷ്യത്വത്തിനെതിരാണ്. ഈദൃശ നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കല്‍ നയം തുടരുന്ന കേന്ദ്ര സ൪ക്കാറിനെ പിന്തിരിപ്പിക്കാ൯ പ്രവാസികളെങ്കിലും ഒറ്റക്കെട്ടായി നിലകൊണ്ടേ മതിയാകൂ.

Tags:    
News Summary - Orange Passport is a Division -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.