വേണം, കർഷകനു വേണ്ടി  ഒരു പാർലമെൻറ്​ സമ്മേളനം 

സർക്കാർ പ്രഖ്യാപനങ്ങൾക്ക്​ വിശ്വാസ്യതയൊക്കെ എന്നേ ചോർന്നുപോയി. ജനക്ഷേമത്തെക്കാൾ, ജനത്തി​​െൻറ കണ്ണിൽ പൊടിയിടുന്നതാണ്​ ഒാരോ പ്രഖ്യാപനവും. നെല്ലിനും മറ്റ് 13 വിളകൾക്കും മിനിമം താങ്ങുവില വർധിപ്പിച്ച്​ സർക്കാർ നടത്തിയ പ്രഖ്യാപനം കടുത്ത വിമർശനം നേരിടുന്നതും അതുകൊണ്ടാണ്​. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കർഷക​​െൻറ വോട്ട്​ ചോർന്നുപോകാതിരിക്കാനുള്ള ഉപായമാണ്​ കേന്ദ്രമന്ത്രിസഭയുടെ താങ്ങുവില പ്രഖ്യാപനത്തിൽ തെളിയുന്നത്. ഒാരോ സംസ്ഥാനത്തും ഏതു വിളക്കുവേണ്ടി വിയർപ്പൊഴുക്കുന്ന കർഷകനും കടുത്ത പ്രതിസന്ധിയിലാണ്. നെല്ലെന്നോ റബറെന്നോ, റാബിയെന്നോ ഖാരിഫെന്നോ വ്യത്യാസമില്ല. മുടക്കുമുതൽപോലും തിരിച്ചുകിട്ടാതെ കർഷകൻ കൃഷി ഉപേക്ഷിക്കുന്നതാണ് സ്ഥിതി. കർഷകരോഷം പല രൂപത്തിൽ, പലേടത്തുനിന്ന് ഉയരുന്നതിനിടയിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലി​െച്ചന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവിലത്തെ മിനിമം താങ്ങുവില പ്രഖ്യാപനം. ഉൽപാദന ചെലവി​െൻറ ഒന്നര ഇരട്ടി തുക താങ്ങുവിലയായി നിശ്ചയി​െച്ചന്നാണ് അവകാശവാദം. കഴിഞ്ഞ വർഷ​ത്തെക്കാൾ ഉൽപാദനച്ചെലവ് കുറച്ചു നിശ്ചയിച്ചാണ് കണക്കിലെ കളി.

കാർഷിക വിലനിർണയ കമീഷനാണ് ഉൽപാദനച്ചെലവ് കണക്കാക്കുന്നത്. യഥാർഥ മുടക്കുമുതൽ, കൃഷി ചെയ്​തു വിളവെടുക്കാൻ ഒരു കർഷക കുടുംബം നടത്തുന്ന അധ്വാനം, ഭൂമിക്കും കാർഷിക ഉപകരണങ്ങൾക്കുമുള്ള ചെലവുകൾ എന്നിവയാണ്​ മിനിമം താങ്ങുവില നിശ്ചയിക്കുന്നതിൽ അടിസ്​ഥാനമാകേണ്ടത്. ഇൗ മൂന്നു​ വിഭാഗങ്ങളിൽ, യഥാർഥ മുടക്കുമുതൽ മാത്രം മാനദണ്ഡമാക്കിയാൽ ഉൽപാദനച്ചെലവു കുറയും. ഇത്തരത്തിൽ ഉൽപാദനച്ചെലവു പരമാവധി കുറച്ചു നിശ്ചയിച്ചശേഷം, അതി​െൻറ 50 ശതമാനം കൂടി ഉൾപ്പെടുത്തി മിനിമം താങ്ങുവില നിശ്ചയിക്കുന്നതിൽ അർഥമില്ല. അത് കർഷക​​െൻറ കണ്ണിൽ പൊടിയിടുന്നതിനു തുല്യമാണ്. യഥാർഥത്തിൽ അതുതന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്​.

അതുകൊണ്ടുതന്നെ യഥാർഥ വിലയെക്കാൾ, മിനിമം താങ്ങുവില താഴ്ന്നുനിൽക്കുന്നു.  പുതിയ താങ്ങുവില പ്രഖ്യാപനം കർഷകന് ആശ്വാസം നൽകാനും പോകുന്നില്ല. താങ്ങുവിലയെക്കാൾ വിപണിവില താഴെ േപായാൽ സർക്കാർ ഇടപെട്ട് സംഭരണം നടത്തുമെന്നതാണ് താങ്ങുവില പുതുക്കി നിശ്ചയിക്കുന്നതി​െൻറ അന്തസ്സത്ത. 14 വിളകൾക്ക് താങ്ങുവില പുതുക്കിയെങ്കിലും നെല്ലും ഗോതമ്പും ഒഴികെ, താങ്ങുവില നൽകി സംഭരണം നടത്തുന്ന എത്ര വിളകളു​െണ്ട​ന്നതും ഇതിനിടയിൽ കാതലായ ചോദ്യം.

യഥാർഥത്തിൽ മിനിമം താങ്ങുവിലയെന്ന സാ​േങ്കതികസംവാദത്തിൽ ഒതുങ്ങുന്നതല്ല കർഷക​​െൻറ പ്രശ്​നം. നിലനിൽപിനുവേണ്ടിയുള്ള പോരാട്ടമാണ്​ കർഷകനും കർഷക തൊഴിലാളിയും നടത്തുന്നത്​. 20 വർഷങ്ങൾക്കിടയിൽ മൂന്നു ലക്ഷത്തിൽ പരം കർഷകർ വിവിധ സംസ്ഥാനങ്ങളിൽ കടക്കെണിയും മറ്റുമായി ആത്മഹത്യ ചെയ്തു. അതിന്​ നിരവധി കാരണങ്ങളുണ്ട്​. ഗ്രാമീണ കർഷകമേഖലയിൽ മാത്രം പ്രതിസന്ധി ഒതുങ്ങുന്നുമില്ല. പിടിച്ചുനിൽപിനു വിഷമിക്കുന്നവർ ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറുകയാണ്. കൃഷി ചെയ്തു കുടുംബം പോറ്റിയിരുന്ന പലരും നഗരങ്ങളിലെ വീട്ടുജോലിക്കാരായി മാറി. 10 വർഷത്തിനിടയിൽ ഗ്രാമീണ കർഷകരുടെ എണ്ണത്തിൽ ഒന്നര കോടിയുടെ കുറവുണ്ടായെന്നാണ് 2011ലെ സെൻസസ് കാണിച്ചതെങ്കിൽ, ഇന്ന് ചിത്രം അതിലേറെ മാറി. പക്ഷേ, മിനിമം താങ്ങുവിലയുടെയും കടം എഴുതിത്തള്ളലി​െൻറയും ക്രമപ്രശ്​നങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ് കാർഷിക പ്രതിസന്ധിയെക്കുറിച്ച ചർച്ചകൾ.
കേന്ദ്രസർക്കാർ മിനിമം താങ്ങുവില ഇങ്ങനെ വർധിപ്പിക്കാമോ, കർണാടക സർക്കാർ രണ്ടു ലക്ഷം രൂപവരെയുള്ള കാർഷിക വായ്​പകൾ എഴുതിത്തള്ളാമോ എന്ന ക്രമപ്രശ്​നവും ഉയരുന്നുണ്ട്​. ഇത്തരം നടപടികൾ ഖജനാവി​​െൻറ ഭദ്രത അപകടത്തിലാക്കുമെന്നാണ്​ ഒരു വിഭാഗം സാമ്പത്തിക വിദഗ്​ധരുടെ പക്ഷം. രാജ്യത്ത്​ 21 പൊതുമേഖലാ ബാങ്കുകളുണ്ട്​. അവയിലെ കിട്ടാക്കടം പെരുക്കുന്നത്​ കർഷകനല്ല, കോർപറേറ്റുകളാണ്​. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ ഉണ്ടാക്കിവെച്ചിരിക്കുന്ന ആകെ നഷ്​ടം എട്ടര ലക്ഷം കോടി രൂപയാണ്​. 

ഇന്ത്യൻ ബാങ്കും വിജയ ബാങ്കും ചേർന്ന്​ 2000 കോടിയോളം ലാഭമുണ്ടാക്കിയത്​ ഒഴിച്ചാൽ ബാക്കി 19ഉം നഷ്​ടത്തിൽ. മാർച്ച്​ 31 വരെയുള്ള ഒറ്റ വർഷത്തെ നഷ്​ടം 87,357 കോടിയാണ്​. 11 ബാങ്കുകളെ തിരുത്തൽ നടപടികളുടെ ചട്ടക്കൂടിലേക്ക്​ റിസർവ്​ ബാങ്ക്​ കൊണ്ടുവന്നിരിക്കുന്നു. 21 പൊതുമേഖലാ ബാങ്കുകളിൽ 17ഉം ഇപ്പോൾ ഇൗ പട്ടികയിലാണ്​ പെടുന്നത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബാങ്ക്​ ക്രമക്കേടുകൾ ഇരട്ടിയിലേറെയായി വർധിച്ചു. പൊതുമേഖല ബാങ്കുകളുടെ ഇൗ ദുഃസ്​ഥിതിക്ക്​ പിന്നിൽ വിജയ്​ മല്യമാരും നീരവ്​ മോദിമാരും അവർക്ക്​ ഒത്താശ ചെയ്​തവരുമാണ്​. പക്ഷേ, ഇതൊന്നുമല്ല, താങ്ങുവില ഇനത്തിൽ 15,000 കോടി രൂപ ചെലവാ​േയക്കാമെന്ന കണക്കാണ്​ സാമ്പത്തിക വിദഗ്​ധരുടെ നെഞ്ചകം തകർക്കുന്നത്​.

ജൂലൈ 18ന്​ പാർലമ​െൻറ്​ വീണ്ടും സമ്മേളിക്കുകയാണ്​. പക്ഷേ, രാജ്യത്തെ കർഷക​​െൻറ പ്രതിസന്ധിയോ ബാങ്കിങ്​ മേഖലക്ക്​ പിടിപെട്ട തളർവാതമോ ഇൗ സമ്മേളനത്തിലും ഉയർന്നുവരുമെന്ന്​ പ്രതീക്ഷിക്കേണ്ട. ബജറ്റ്​ സമ്മേളനത്തി​​െൻറ രണ്ടാംഘട്ടത്തിൽ സംഭവിച്ചതുപോലെ, മഴക്കാല സമ്മേളനം സമ്പൂർണമായി അല​േങ്കാലപ്പെട്ടാലും അതിശയിക്കേണ്ടതില്ല. പ്രതിപക്ഷത്തിന്​ ഉന്നയിക്കാൻ നിരവധി വിഷയങ്ങളുണ്ട്​. മറുപടി പറയാൻ ബുദ്ധിമുട്ടുള്ളവ പലതാണെന്നിരിക്കേ, സഭ നേരാംവണ്ണം നടക്കണമെന്ന താൽപര്യം സർക്കാറിനുമില്ല. കഴിഞ്ഞ സമ്മേളനത്തിൽ സംഭവിച്ചതും അതുതന്നെ. ലോക്​സഭ തെരഞ്ഞെടുപ്പിനുമുമ്പ്​ ഇനിയൊരു സമ്മേളനം ഉണ്ടാകുമോ എന്നുതന്നെ ഉറപ്പില്ലാത്ത സ്​ഥിതിയിലാണ്​ രാഷ്​ട്രീയ സാഹചര്യങ്ങൾ. ബഹളങ്ങൾക്കിടയിൽ ഏറ്റവും ഒടുവിലേക്ക്​ മാറ്റിവെക്കുന്ന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്​ രാജ്യത്തെ കർഷക പ്രതിസന്ധി. അത്​ ചർച്ചക്കെടുക്കാൻ അവസരം ഇരുസഭകളിലും കിട്ടാറില്ല. ബഹളമായാൽ പറയുകയും വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷവും കർഷകരാണെന്ന യാഥാർഥ്യം ബാക്കിനിൽക്കേതന്നെയാണ്​ കർഷകനെ പാർലമ​െൻറ്​ ഇത്തരത്തിൽ അവഗണിക്കുന്നത്​. രാഷ്​ട്രീയ ലക്ഷ്യങ്ങൾ പാർലമ​െൻറി​​​െൻറ കാര്യപരിപാടികളെ അട്ടിമറിക്കുന്ന സാഹചര്യത്തിൽ കർഷക വിഷയങ്ങൾ മാത്രം ചർച്ചചെയ്യാൻ ഒരു പാർലമ​െൻറ്​ സമ്മേളനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൃഷിയു​െട അന്തസ്സ്​​ വർധിപ്പിക്കുന്നതിനും ആദായകരമാക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും കർഷകന്​ കൈത്താങ്ങായി സർക്കാർ നിൽ​ക്കുന്നതി​​െൻറ വഴികളെക്കുറിച്ച്​ അർഥപൂർണമായ ചർച്ചകൾ നടക്കേണ്ടതുണ്ട്​. പ്രത്യക്ഷ വിദേശ നിക്ഷേപം, മേക്ക്​ ഇൻ ഇന്ത്യ തുടങ്ങി എത്രയോ അർഥശൂന്യമായ സാ​േങ്കതിക പദാവലികൾക്കപ്പുറം, സ്വന്തം വിഭവവും മനുഷ്യശേഷിയുംകൊണ്ട്​ കൃഷിയുടെ പച്ചപ്പ്​ തിരിച്ചുപിടിക്കാൻ ആർജവമുള്ള നടപടികൾ വ്യാപാരയുദ്ധത്തി​​െൻറയും സംരക്ഷണവാദത്തി​​െൻറയും നാളുകളിൽ ആവശ്യമാണ്​. വിവിധ മേഖലകളിലെ വ്യവസ്​ഥകൾ ഉദാരമാക്കി വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമം പൊളിഞ്ഞത്​ മറച്ചുവെച്ചി​െട്ടന്തു കാര്യം? പ്രത്യക്ഷ വിദേശനിക്ഷേപം വരുന്നതിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ്​ ഇന്ത്യ നേരിടുന്നത്​. 2018ലെ ആദ്യത്തെ ആറു മാസത്തിനിടയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്ന്​ 48,000 കോടി രൂപ പിൻവലിച്ചെന്നുമുണ്ട്​ കണക്കുകൾ. 10 വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ വിദേശ നിക്ഷേപ തിരിച്ചൊഴുക്കാണ്​ മൂലധന വിപണിയിൽ. അസംസ്​കൃത എണ്ണ വില വർധന, രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്​ട്രതലത്തിലെ വ്യാപാരയുദ്ധം എന്നിവയെല്ലാം ഇന്ത്യയിലെ നിക്ഷേപ ഭദ്രതയെക്കുറിച്ച്​ വിദേശ വ്യവസായികൾക്കിടയിൽ ഉണ്ടാക്കുന്ന ഉത്​കണ്​ഠയാണ്​ കാരണം.ഇതിനെല്ലാമിടയിൽപോലും കാർഷിക സമ്പത്ത്​ വർധിപ്പിക്കാൻ ദീർഘവീക്ഷണത്തോടെ നടപടികൾ ഉണ്ടാവുന്നില്ല. കർഷകനുവേണ്ടി ഉറക്കെ നിലവിളിക്കുന്നതിനപ്പുറം, ക്രിയാത്മക നടപടികളിലേക്ക്​ കടക്കുന്ന കാര്യത്തിൽ ഒരു ധാരണയിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന്​ അന്വേഷിക്കാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്​. കർഷകനു​ വേണ്ടത്​ മിനിമം താങ്ങുവിലയല്ല, ഉൽപന്നത്തിന്​ മാന്യമായ വിലയാണ്​. വേണ്ടത്​ കടം എഴുതിത്തള്ളുകയല്ല. കർഷകനോ
ട്​ കടപ്പാടു കാട്ടുകയാണ്​.

Tags:    
News Summary - Need a parliment sesson for farmers-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.