ദേശീയ വിദ്യാഭ്യാസനയം: പഴയതോ പുതിയത്​?

2030ഓടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും ഏവർക്കും തുല്യ പങ്കാളിത്തമുള്ളതും, ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും ജീവിതകാലത്തുടനീളം പഠനാവസരവും എല്ലാവർക്കും ഒരുക്കുക എന്ന ​െഎക്യരാഷ്​ട്രസഭയുടെ സുസ്​​ഥിര വികസന അജണ്ടയുടെ നാലാമത്തെ ലക്ഷ്യം നേടാനായി വിദ്യാഭ്യാസമേഖലയിൽ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കുന്നു.

സ്​കൂൾ വിദ്യാഭ്യാസം

സ്​കൂൾ വിദ്യാഭ്യാസത്തിൽ 10 + 2 സമ്പ്രദായത്തെ 5+3+3 എന്നതിലേക്ക് മാറ്റി. അഥവാ നിലവിൽ ഒന്നാം ക്ലാസിൽ അഞ്ചാം വയസ്സിൽ ചേരുന്ന ഒരു കുട്ടി പതിനഞ്ച് വയസ്സോടെ പത്താം തരത്തിലെത്തുന്നു. പതിനാറാം വയസ്സിൽ പ്ലസ്​ വണും പതിനേഴാം വയസ്സിൽ പ്ലസ് ​ടുവും പൂർത്തിയാക്കുന്നു. എന്നാൽ, ഒന്നാം ക്ലാസിന് മുമ്പുള്ള അംഗൻവാടി/പ്രീസ്​കൂൾ ഘട്ടത്തെ ഔപചാരിക വിദ്യാഭ്യാസത്തിെൻറ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. പുതിയ നയത്തിൽ, ഫൗണ്ടേഷനൽ എന്ന ആദ്യഘട്ടത്തിൽ മൂന്നു മുതൽ എട്ടു വരെ വയസ്സുള്ള കുട്ടികളാണ്. മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾ ഉൾക്കൊള്ളുന്ന അംഗൻവാടി/പ്രീസ്​കൂൾ വിഭാഗം. കേരളത്തിലടക്കം ഇങ്ങനെതന്നെയാണ് നടന്നുവരുന്നത്. ഈ സമ്പ്രദായത്തെ സ്​കൂളിനോട് ചേർത്ത് മൂന്നു വയസ്സു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികളെ, പ്രീ സ്​കൂൾ മുതൽ രണ്ടാം ക്ലാസു വരെയുള്ള േഗ്രഡുകളിലേക്ക് മാറ്റി അടിസ്​ഥാനഘടക രൂപവത്​കരണം നടത്തി. ഈ വിഭാഗത്തിന് അനുസൃതമായ ഒരു ഏകീകൃത പാഠ്യപദ്ധതി രൂപവത്​കരിക്കാനായി ഒരു സംവിധാനവും നിർദേശിച്ചിട്ടുണ്ട്​ -ഇ.സി.സി.ഇ (Early Childhood Care and Education) എന്ന പേരിൽ.

ഭാഷ, ഗണിതം, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി, കലാകായിക ശേഷി എന്നിവ സ്വായത്തമാക്കാനുതകുന്ന വിദ്യാർഥികേന്ദ്രിത പാഠ്യപദ്ധതിയാണ് ഇക്കാലയളവിൽ നിർദേശിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലി(എൻ.സി.ഇ.ആർ.ടി)​െൻറ ആഭിമുഖ്യത്തിൽ നാഷനൽ കരിക്കുലർ ആൻഡ്​ പെഡഗോജിക്കൽ െഫ്രയിംവർക്ക് എന്ന പേരിൽ ഒരു പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കും. ഇതിൽ മൂന്നുവരെ വയസ്സുകാർക്കും മൂന്നു മുതൽ എട്ടു വരെ പ്രായക്കാർക്കും പ്രത്യേകം പാഠ്യപദ്ധതികൾ നിർദേശിക്കും.

തുടർന്ന് എട്ടു മുതൽ 11 വയസ്സുവരെ ഉൾപ്പെടുന്ന മൂന്നാം ക്ലാസ്​ മുതൽ അഞ്ചാം ക്ലാസ്​ വരേയുള്ള പ്രിപറേറ്ററി ഘട്ടവും 11 മുതൽ 14 വയസ്സ് വരെയുള്ള മിഡിൽ േഗ്രഡും 14 മുതൽ 18 വയസ്സ് വരെയുള്ള സെക്കൻഡറി തലവുമാണ് നിർദേശിക്കുന്നത്. സെക്കൻഡറി തലത്തിനെ ഒമ്പത്​, പത്ത്​ േഗ്രഡുകൾ വരുന്ന ഉപവിഭാഗവും, 11, 12 േഗ്രഡുകൾ വരുന്ന ഉപവിഭാഗവുമായി വേർതിരിക്കുന്നു. നിലവിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്​ വരെയുള്ള പഠനരീതിയാണ് മേൽപറഞ്ഞ രീതിയിൽ മാറുന്നത്. പ്രായത്തിലോ പഠനകാലയളവിലോ മാറ്റമൊന്നുമില്ല. എന്നാൽ, പാഠ്യപദ്ധതിയിലും പഠനരീതിയിലും കാര്യമായ മാറ്റം നിർദേശിക്കുന്നുണ്ട്. പ്രധാനമായും പാഠ്യപദ്ധതിയുടെ കനം കുറയ്ക്കുക എന്ന നിർദേശമാണ് മുന്നോട്ടുവെക്കുന്നത്. അടിസ്​ഥാന സങ്കൽപങ്ങളിലും മുഖ്യ ആശയങ്ങളിലും മാത്രം ഉൗന്നിയായിരിക്കും വിഷയം അവതരിപ്പിക്കപ്പെടുക. ഇത് കുട്ടിയിൽ വിമർശനാത്മക ചിന്തയും അന്വേഷണത്വരയും ഉണ്ടാക്കുമെന്ന് ദേശീയനയം പ്രത്യാശിക്കുന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയവും, 1975, 1988, 2000, 2005 വർഷങ്ങളിലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും എല്ലാം ഈ രീതി മുന്നോട്ടുവെച്ചതാണ്. ഈ ആശയത്തെ കൂടുതൽ ആഴത്തിലും പരപ്പിലും വിശദീകരിച്ചു എന്നതുമാത്രമാണ് പുതിയ ദേശീയനയത്തിെൻറ പ്രത്യേകത.

പാഠ്യപദ്ധതിയും പഠനരീതിയും

സെക്കൻഡറി തലത്തിൽ പഠനവിഷയങ്ങൾ സ്വന്തം താൽപര്യപ്രകാരം തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നുമുണ്ട്. ഈ സൗകര്യവും ഇപ്പോൾ പരിമിതമായ അർഥത്തിൽ ലഭ്യമാണ്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനും (സി.ബി.എസ്​.ഇ) സംസ്​ഥാന പഠനബോർഡുകളും വ്യത്യസ്​തവും ബഹുമുഖ (Multi Disciplinary) ഉൾക്കൊള്ളുന്നതുമായ കോഴ്സുകൾ പഠിക്കാനവസരം നൽകുന്നു. അതിനാൽ ഇതും പുതിയൊരു നിർദേശമാണെന്ന് അവകാശപ്പെടാൻ കഴിയില്ല. സ്​ഥാപനം നിർദേശിക്കുന്നതല്ല പകരം വിദ്യാർഥി ആവശ്യപ്പെടുന്നതായിരിക്കും കോഴ്സ്​ പാറ്റേൺ എന്നതാണ് ഒരു നിർദേശം. ഇത് എത്രത്തോളം പ്രായോഗികമാണെന്ന്​ കാണാനിരിക്കുന്നേയുള്ളൂ.

പഠനമാധ്യമത്തിലെ സർക്കാർ പരിഗണനകൾ

ബഹുഭാഷാ സാധ്യത പരമാവധി േപ്രാത്സാഹിപ്പിക്കുമെന്നാണ് ഈ നയത്തിൽ പറയുന്നത്. എന്നാൽ, സൈദ്ധാന്തികാവേശത്തിൽ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഈ ആശയം ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചിരിക്കുന്നത്. സ്​കൂൾ വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക തലത്തിൽ മാതൃഭാഷയിലാവുന്നത് അഭിലഷണീയം തന്നെ. അതിനു മീതെ ഗൃഹഭാഷ(Home Language)യിൽ പഠനം സാധ്യമാക്കാൻ ശ്രമിക്കണമെന്നാണ് പുതിയ നിർദേശം. ഗൃഹഭാഷ കൃത്യമായി നിർവചിക്കപ്പെടാത്ത ഒന്നാണ്. ഗൃഹഭാഷയിലും മാതൃഭാഷയിലും ഉന്നത നിലവാരം പുലർത്തുന്ന പാഠപുസ്​തകങ്ങൾ സർക്കാർ/ ഇതര വിദ്യാലയങ്ങളിൽ ലഭ്യമാക്കുമെന്ന് പറയുന്നു.

ഭരണഘടന അംഗീകരിച്ചതും അല്ലാത്തതുമായ ഇന്ത്യയിലെ വിവിധ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കുമെന്നും പുതിയ നയം പറയുന്നു. എന്നാൽ, ഒരു ഭാഷയും അടിച്ചേൽപിക്കുകയില്ലെന്ന് എടുത്തുപറയുന്നുമുണ്ട്. ഇത്തരം ഭാഷാപഠനത്തിലൂടെ 'ഏക്ഭാരത് േശ്രഷ്ഠ് ഭാരത്' എന്ന സങ്കൽപത്തെ കൂടുതൽ അടുത്തറിയാൻ വിദ്യാർഥികൾക്കാവുമെന്ന് വിദ്യാഭ്യാസനയം പ്രത്യാശിക്കുന്നു. അതോടൊപ്പം ക്ലാസിക്കൽ സംസ്​കൃതം പഠിക്കാൻ എല്ലാ സൗകര്യവുമൊരുക്കും. വിദ്യാർഥികൾക്ക് പ്രധാനപ്പെട്ട ഒരു ഐച്ഛിക വിഷയമായി സംസ്​കൃതം നിർദേശിക്കുന്നു. സംസ്​കൃതത്തോടൊപ്പം ക്ലാസിക്കൽ ഭാഷകളായ തമിഴ്, തെലുഗു​, മലയാളം, കന്നട, ഒഡിഷ എന്നിവക്കു പുറമെ പാലി, പേർഷ്യൻ, പ്രാകൃത് തുടങ്ങിയ ഭാഷകളും അതിലെ കൃതികളും പഠിപ്പിക്കേണ്ടതുണ്ട്. ചുരുങ്ങിയത് ഓൺലൈൻ സൗകര്യമുപയോഗിച്ചെങ്കിലും ഇവ സ്​കൂളുകളിൽ ലഭ്യമാക്കും. ഈ നിർദേശങ്ങൾ നടപ്പാക്കാൻ കഴിഞ്ഞാൽ വളരെ നല്ലതുതന്നെ. ഒരു ഭാഷയും നശിക്കാതെയും നഷ്​ടപ്പെടാതെയും കാക്കേണ്ടത് പരിഷ്കൃത സമൂഹത്തിെൻറ കടമയാണ്.

എന്നാൽ, ജന്മം കൊണ്ട് പൂർണമായും ഭാരതീയവും പാരമ്പര്യവും കൃതികളുടെ ബാഹുല്യം കൊണ്ടും ഏതു ലോകഭാഷയോടൊപ്പം നിൽക്കുന്നതും, ഇന്ത്യൻ ഭരണഘടനപ്രകാരം അംഗീകരിക്കപ്പെട്ടതുമായ ഉർദുവിനെ കുറിച്ച് എവിടെയും പ്രതിപാദിച്ചു കാണുന്നില്ല. ഇന്ത്യയിലെ മുഖ്യ ന്യൂനപക്ഷത്തിെൻറ വ്യവഹാരഭാഷയും ഇന്നും സജീവമായ സാഹിത്യ, വിജ്ഞാന സമ്പത്ത് കൈമുതലായുള്ള ഭാഷയുമാണ് ഉർദു. കേരളത്തിലടക്കം ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലും പ്രയോഗത്തിലുള്ള ഭാഷയാണ് ഉർദു. കേരളത്തിലത് ഗൃഹഭാഷയാണെന്നുമാത്രം. മറ്റിടങ്ങളിൽ ഉർദു മാത്രം പഠനമാധ്യമമായ സ്​കൂളുകൾ സർക്കാർ ധനസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഉർദുവിനെ തമസ്​കരിക്കാൻ നടത്തുന്ന ശ്രമം ഭരണഘടനപരമായും സാമൂഹികനീതിയുടെ അടിസ്​ഥാനത്തിലും ശരിയല്ല. ഇക്കാര്യത്തിൽ സമീപനം മാറ്റാൻ തയാറാവണം. പുറത്തുനിന്നുള്ള പേർഷ്യൻ ഉൾപ്പെടുത്തിയിട്ടും അതിലേറെ പ്രചുരപ്രചാരമുള്ള അറബിയെക്കുറിച്ചും പുതിയ നയത്തിന്​ മൗനമാണ്​.

ഫെഡറലിസവും ദേശീയ വിദ്യാഭ്യാസനയവും

വിദ്യാഭ്യാസസമ്പ്രദായത്തിെൻറ വികേന്ദ്രീകരണത്തെ ദേശീയ വിദ്യാഭ്യാസനയം തത്ത്വത്തിൽ അംഗീകരിക്കുന്നുണ്ട്. സ്​കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ എൻ.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിെൻറ ചുവടുപിടിച്ച് സംസ്​ഥാനങ്ങൾക്ക് അവരുടേതായ പാഠ്യപദ്ധതി ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം നൽകുന്നു. സംസ്​ഥാനത്തിെൻറ ആവശ്യവും, അഭിരുചിയുമനുസരിച്ച് ഇത് തയാറാക്കാവുന്നതാണ്. പക്ഷേ, അങ്ങനെ തയാറാക്കുമ്പോഴും എൻ.സി.ഇ.ആർ.ടി കരിക്കുലമായിരിക്കും ദേശീയാടിസ്​ഥാനത്തിൽ മാനദണ്ഡമായി സ്വീകരിക്കുക. ഇതിന് പുറമെ അധ്യാപകർക്കും സ്​കൂളുകൾക്കും അവരുടെ സാഹചര്യത്തിനും, ആവശ്യ നിർവഹണത്തിനും യോജിക്കുന്ന ടെക്​സ്​റ്റ്​ ബുക്കുകൾ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിലും സംസ്​ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനകൗൺസിലും ചേർന്ന് സമയാസമയങ്ങളിൽ വിദ്യാഭ്യാസ വിചക്ഷണരുടേയും അധ്യാപകരുടേയും സഹായത്തോടെ പാഠ്യപദ്ധതി കാലാകാലങ്ങളിൽ പരിഷ്കരിക്കും. ആശയങ്ങളും സിദ്ധാന്തങ്ങളും ഒന്നാകുമ്പോഴും അതിെൻറ അടിസ്​ഥാനത്തിൽ തയാറാക്കുന്ന സിലബസിലും പാഠപുസ്​തകത്തിലുമാണ് പ്രാദേശിക താൽപര്യങ്ങൾ ഇഴചേരുന്നത്.

ക്ലാസ്​മുറികളിലെ വൈജ്ഞാനിക വ്യവഹാരം കൊണ്ടുമാത്രം ഒരു ജനതയെ നിർവചിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് ആരെങ്കിലും ധരിച്ചു പോയിട്ടുണ്ടെങ്കിൽ സഹതാപാർഹം എന്നേ പറയാൻ കഴിയൂ. പുസ്​തകത്തിലെ എഴുതിവെക്കപ്പെട്ട ആശയങ്ങളിലല്ല, അതിെൻറ വെളിച്ചത്തിൽ സ്വന്തം അനുഭവത്തെ, പരിസരത്തെ, ചലനങ്ങളെ നിർവചിക്കുമ്പോഴാണ് യഥാർഥവിദ്യാഭ്യാസം സാധ്യമാവുന്നത്. പ്രായോഗികാനുഭവങ്ങളിലൂടെ ശരിതെറ്റുകളെ വിവേചിച്ചറിയാനും അതിനനുസൃതമായ ചോദന പ്രതികരണപ്രക്രിയ രൂപവത്​കരിക്കാനും ഒരു ജനതക്ക്​ കഴിയുന്നിടത്തോളം ഏതു നയവും നല്ലതുതന്നെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.