സ്വാതന്ത്ര്യത്തെ അത്രമേൽ സ്നേഹിക്കയാൽ...

പേരെന്തെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിട്ടും ആ ബാലൻ പറഞ്ഞത് ഒരേ മറുപടിയായിരുന്നു- ആസാദ്! പിതാവിന്റെ പേര് ഇൻഡിപെൻഡൻസ്, വീട്: ജയിൽ. സമരത്തിൽ പങ്കെടുത്തു എന്ന കുറ്റത്തേക്കാളേറെ കോടതിയെ ചൊടിപ്പിച്ചത് ഈ ഉത്തരങ്ങളായിരുന്നു. ശിക്ഷയായി 15 ചൂരലടി വിധിച്ചു.

ഓരോ അടി പുറത്ത് പതിക്കുമ്പോഴും മഹാത്മ ഗാന്ധീ കീ ജയ് എന്നു ഉറക്കെ വിളിച്ചു- ചന്ദ്രശേഖർ സീതാറാം തിവാരി എന്ന കൊച്ചുപയ്യനിൽനിന്ന് ചന്ദ്രശേഖർ ആസാദ് എന്ന സ്വാതന്ത്ര്യദാഹിയായ വിപ്ലവകാരിയിലേക്കുള്ള പ്രയാണമായിരുന്നു അത്. അനീതിക്കും അടിച്ചമർത്തലിനുമെതിരെ എന്നും ശബ്ദമുയർത്തി ആസാദ്.

കാക്കോറി ഗൂഢാലോചന കേസ്, രണ്ടാം ലാഹോർ ഗൂഢാലോചനക്കേസ്്, ന്യൂഡൽഹി ഗൂഢാലോചനക്കേസ് എന്നിവ ചുമത്തപ്പെട്ടതിനെത്തുടർന്ന് പിടികൂടാൻ പൊലീസ് നടത്തിയ സകല ശ്രമങ്ങളും വിഫലമായി. ഒടുവിൽ കൂട്ടുകാരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി പൊലീസ് തൊട്ടരികിലെത്തിയെങ്കിലും അവർക്ക് പിടികൊടുക്കാതെ സ്വയം മരണം തെരഞ്ഞെടുത്തു. 

ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് എ​ഴു​തി​യ ര​ണ്ടു ക​വി​ത​ക​ൾ

ലോകത്തോട് പറയാനുള്ളത്

ജനിച്ച നാടിനുവേണ്ടി യുദ്ധഭൂമിയിൽ

ജീവൻ വെടിഞ്ഞവരേ

നിങ്ങളീ ലോകത്തിൻ സൗഭാഗ്യങ്ങളാണ്

ആ മരണമോർത്ത് നിങ്ങൾ കണ്ണീർ പൊഴിക്കവെ

അവരുടെ നാമങ്ങൾ അമരമായി തിളങ്ങുന്നുണ്ടാവും

ചെറുപ്പമേ, ഉറക്കം വിട്ടെഴുന്നേൽക്കാറായി

കരങ്ങളിൽ കരുത്തുള്ളവർ മാത്രമാണ് സ്വതന്ത്രരാവുക

വിശക്കുന്നവർക്ക് ആശ്വാസമാകുന്നതിനേക്കാൾ

വിലയൊന്നുമില്ല എന്റെ ജീവന്

ലോകത്തോട് ഈ ആത്മാവിനു

പറയാനുള്ളത് ഇത്രമാത്രം

എന്നെ പോകാൻ അനുവദിക്കുക

ആവലാതികളടങ്ങിയ നെടുവീർപ്പിന്റെ

കരുത്ത് ഞങ്ങൾ കാണിച്ചു തരാം,

എന്തെന്നാൽ, 'ആസാദിന്റെ'

ഈ ചങ്ങലകൾ ഒരിക്കലും നിശ്ശബ്ദമാവില്ല

എന്റെ രക്തം പാഴായിപ്പോകുമെന്നു

പറയാൻ ആർക്കാവും?

മരിച്ചവർ പുതുപുത്തനൊരു ലോകം പണിയുമ്പോൾ;

പിറന്ന നാടിനുവേണ്ടി എങ്ങനെ പോരാടണം

എങ്ങനെ ജീവൻ ബലിനൽകണം

ഇത് നിങ്ങളോട് പറയാൻ മാത്രമാണ്

ഞാനീ ഉലകിലേക്ക് വന്നതു പോലും,

പ്രിയ നാട്ടുകാരേ, ആഹ്ലാദിക്കുക!

എന്നെ പോകാൻ അനുവദിക്കുക, വന്ദേമാതരം!

Tags:    
News Summary - love freedom so much...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT