ബഷീർ സംഭവവും നൈതികതയുടെ മരണവും

ആഗസ്​റ്റ്​ മൂന്ന്​ പുലരും മുമ്പ് കെ.എം. ബഷീർ എന്ന പത്രപ്രവർത്തകൻ ദാരുണമായ സാഹചര്യത്തിൽ മരണപ്പെട്ടു. അതിവേഗം ന ീങ്ങിയ കാർ റോഡരികിൽ നിർത്തിയിട്ട ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയും അതി​​​െൻറ ആഘാതത്തിൽ ബഷീർ കൊല്ലപ്പെടുകയുമാ ണുണ്ടായത്​ എന്ന പൊതുവിലയിരുത്തലിന് രണ്ടഭിപ്രായമില്ല. കേടുപറ്റി യാത്രായോഗ്യമല്ലാതായ കാറിൽ രണ്ടുപേർ ഉണ്ടായി രുന്നു, അതിലൊരാൾ വാഹനം ഓടിച്ചിരുന്നു. ഇതിനകം വേണ്ടത്ര കുപ്രസിദ്ധി നേടിക്കഴിഞ്ഞ സംഭവത്തി​​​െൻറ ഇത്രയും ഭാഗം എ ല്ലാവരും അംഗീകരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ഇതൊരു ക്രൈം ആയി കാണേണ്ടതും അപ്രകാരം തെളിവുകൾ ശേഖരിക് കേണ്ടതുമാണ്​.

ബഷീറി​​​െൻറ മരണത്തെക്കുറിച്ച കൂടുതൽ അന്വേഷണത്തിൽ വൈദ്യശാസ്ത്രത്തിനും നിർണായക പങ്കുണ്ട്. ശ രീരത്തിലേറ്റ ആഘാതം, മുറിവുകൾ, അസ്ഥികളിലെ പൊട്ടലുകൾ, ആന്തരാവയവങ്ങളിലെ രക്തസ്രാവം, മസ്തിഷ്കത്തി​​​െൻറ നില എന്ന ിവ പഠിക്കു​േമ്പാൾ മരണകാരണം കൂടുതൽ വ്യക്തതയോടെ പറയാനാകും. വാഹനാപകടങ്ങളിൽ മറ്റൊരു ഘടകം കൂടിയുണ്ട്. അത് അപകട കാര ണമായ വാഹനത്തെക്കുറിച്ച പഠനമാണ്. ഇതിലും വൈദ്യശാസ്ത്ര നിബദ്ധമായ അന്വേഷണം സൂക്ഷ്മതലത്തിൽ അത്യന്താപേക്ഷിതമാണ്. വാഹനവും അതിലുണ്ടായിരുന്ന വ്യക്തികളും അപകട കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ വൈദ്യശാസ്ത്രം താൽപര്യമെടുക്കണം.

പൗരരുടെ ശരീരവും ജീവനും കുറ്റകൃത്യത്തിലൂടെ ഹനിക്കപ്പെട്ടാൽ ഫോറൻസിക് മെഡിസിൻ എന്ന വൈദ്യശാസ്ത്രശാഖ പൊലീസ് അന്വേഷണങ്ങൾക്കും നിയമവാഴ്ചക്കും സഹായകരമായനിലയിൽ പ്രവർത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ നിയമപരിജ്ഞാനം ഡോക്ടർമാർക്ക് അത്യാവശ്യവുമാണ്​. ക്രൈം പെട്ടെന്ന് സംഭവിക്കുന്നതായതിനാൽ, അവിടെ പരിജ്ഞാനം മാത്രം പോരാ, ഉയർന്ന നിലയിൽ നൈതികതകൂടി പ്രയോഗിക്കേണ്ടി വരും.
വാഹനം അപകടത്തിൽ പെട്ട്​ ഒരാൾക്ക് ജീവൻ നഷ്​ടപ്പെട്ടാൽ കുറ്റകൃത്യം നടന്നുകഴിഞ്ഞു. മദ്യം, മയക്കുമരുന്ന് ഉപയോഗ സാധ്യതയുണ്ടെങ്കിൽ, വാഹനത്തി​​​െൻറ ഡ്രൈവറെ ഉടൻ വൈദ്യപരിശാധനക്കു വിധേയമാക്കുകയാണ് ​െപാലീസ് ചെയ്യുന്നത്. വാഹനത്തിൽ രണ്ടുപേർ ഉണ്ടാവുകയും ഡ്രൈവർ ആരെന്ന സംശയം നിലനിൽക്കുകയും ചെയ്താൽ രണ്ടുപേരെയും വൈദ്യപരിശോധനക്ക് വിധേയരാക്കണം. തെളിവുകൾ ലഭ്യമാകുന്ന മുറക്ക് മറ്റെയാൾ കേസിൽനിന്ന് ഒഴിവാവാകും. അല്ലെങ്കിൽ ക്രൈം സീൻ ഇൻവെസ്​റ്റിഗേഷൻ അപൂർണമാകുകയും, മെഡിക്കൽ അന്വേഷണത്തിലൂടെ ലഭ്യമാക്കേണ്ട തെളിവുകൾ നഷ്​ടപ്പെടുകയും ചെയ്യാനിടയുണ്ട്.

ബഷീർ സംഭവത്തിൽ ആശുപത്രിയിൽ നടന്നതെന്ന് കരുതപ്പെടുന്ന കാര്യങ്ങൾ ചർച്ചയാകുന്നത് ഇതിനാലാണ്. പൊലീസ് ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയുമായി ആശുപത്രിയിലെത്തിയാൽ ഡോക്ടർ അയാളെ പരിശോധിക്കുകയാണ് വേണ്ടത്. അയാൾ അറസ്​റ്റിലാണെന്ന് അനുമാനിക്കേണ്ടതാണ്. വാറൻറില്ലാതെ അറസ്​റ്റു ചെയ്യാവുന്ന വകുപ്പായതിനാൽ ഡോക്ടർക്ക് മറ്റെന്ത് നിലപാടാണ് സാധ്യമാകുക. യൂനിഫോമിലുള്ള പൊലിസുദ്യോഗസ്ഥൻ പൗര​െന സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തും വിധം നിയന്ത്രിച്ചാൽ അത് അറസ്​റ്റ്​ തന്നെയാണ്. ഇന്ത്യൻ കോടതികളുടെ വിവിധ കേസുകളിലെ വിധി പ്രസ്താവങ്ങൾ അതു ശരിവെക്കുന്നു. അതിനാൽ ആശുപത്രിയിൽ എത്തുന്ന പ്രതിയെ പരിശോധിച്ചു വേണ്ട തെളിവുകൾ ശേഖരിക്കേണ്ടത്​ ഡോക്ടറുടെ ഉത്തരവാദിത്തമാണ്. മറ്റു വിവേചനാധികാരങ്ങളൊന്നും മോട്ടോർ വാഹനനിയമങ്ങൾ ഡോക്ടർക്ക് നൽകുന്നില്ല.

ഇവിടെ മറ്റൊരു ചോദ്യമുണ്ട്. പൊലീസ് അകമ്പടിയിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിക്ക് ത​​​െൻറ രക്തം പരിശോധിക്കാൻ നൽകാനാവില്ല എന്ന് പറയാനാകുമോ? രക്തം പരിശോധിക്കണം എന്ന് ഡോക്ടർ ആവശ്യപ്പെടുന്ന പക്ഷം വിസമ്മതിക്കാൻ പ്രതിക്ക് സ്വാതന്ത്ര്യമുണ്ടോ? ഈ ചോദ്യങ്ങൾ ബഷീർ സംഭവത്തിൽ ആവർത്തിച്ചു ഉയർന്നു കേൾക്കുന്നു. മോട്ടോർ വാഹനനിയമം 185ാം വകുപ്പനുസരിച്ച് മദ്യം, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ച് വാഹനമോടിച്ചാൽ ക്രൈം ആയിക്കഴിഞ്ഞു. മദ്യലഹരിയിൽ ആയിരുന്നോ ഡ്രൈവർ എന്നത് രക്തപരിശോധനയിലൂടെയാണ് നിയമം പോലും നിർവചിച്ചിരിക്കുന്നത്. രക്തത്തിൽ മദ്യത്തി​​​െൻറ തോത് 30 മില്ലിഗ്രാം ശതമാനത്തിലധികമെങ്കിൽ കുറ്റം തെളിയിക്കപ്പെടും. നിയമം അങ്ങനെയെങ്കിൽ പ്രതിയുടെ അനുവാദത്തിനു എന്തു പ്രസക്തി? രക്തം പരിശോധിക്കാതെ ഡോക്ടർക്ക് മറ്റെന്താണ് ചെയ്യാനുള്ളത്? പ്രത്യേകിച്ചും, പുതിയ നിയമം പ്രാബല്യത്തിലായശേഷം ശ്വാസത്തിൽ മദ്യത്തി​​​െൻറ ഗന്ധം മാത്രം അംഗീകരിക്കാനാവില്ല എന്ന കോടതിവിധികൾ നിലനിൽക്കുമ്പോൾ! മദ്യത്തി​​​െൻറ അളവ് രക്തത്തിലൂടെയും മറ്റു ലഹരി പദാർഥങ്ങളുടെ അളവ് മൂത്രം ഉൾ​െപ്പടെ അനുബന്ധ പരിശോധനകളിലൂടെയുമാണ് നിർണയിക്കപ്പെടേണ്ടത്.
യൂനിഫോം ധരിച്ച പൊലീസ് കൊണ്ടുവരുന്ന പ്രതി അറസ്​റ്റിലാണോ, വാറൻറുണ്ടോ എന്നൊക്കെ നോക്കുക ഡോക്ടറുടെ പ്രവൃത്തിയിൽ പെടുന്നില്ല. രക്തം, മൂത്രം എന്നിവ നൽകാൻ പ്രതി വിസമ്മതിച്ചാൽ അഥവാ ഡോക്ടർക്ക് സാധിക്കാതെവന്നാൽ അതിനു സാഹചര്യമുണ്ടാക്കേണ്ടത് പൊലീസ് തന്നെയാണ്. അതു നടന്നില്ലെങ്കിൽ ഡോക്ടർ അക്കാര്യം പൊലീസി​​​െൻറ തിരിച്ചറിയൽ ഉൾ​െപ്പടെ രേഖപ്പെടുത്തുണം. എന്തെന്നാൽ 205ാം വകുപ്പനുസരിച്ചു പൂർണ മെഡിക്കൽ പരിശോധനക്ക് വഴങ്ങാത്ത പ്രതിക്കെതിരെ തെളിവായി ഇക്കാര്യം ഉപയോഗിക്കാമെന്നും ആക്ടിൽ വ്യവസ്ഥയുണ്ട്. പ്രതിയും പൊലീസും രക്ത/ മൂത്ര പരിശോധനകൾ നടത്താനുള്ള സാഹചര്യം ഡോക്ടർക്ക് നൽകിയില്ലെങ്കിൽ മദ്യം, ലഹരിപദാർഥം എന്നിവയുടെ സ്വാധീനത്തിലാണ് താൻ എന്ന സമ്മതം ആന്തരാർഥമാകുന്നു.

ഇതെല്ലാം വെറുതെ നിയമത്തിൽ എഴുതിയിരിക്കുന്ന വാക്കുകളാണോ? തീർച്ചയായും അല്ല, ബഷീർ മരിക്കും മുമ്പുതന്നെ പല കോടതികളും ഇക്കാര്യം പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് 2013 നവംബറിൽ റാണി ശശാങ്ക് ദോഷി കേസിൽ ബോംബെ ഹൈകോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിയിൽ ആശുപത്രിയിലെ പരിശോധനയുടെ സ്കോപ് വിവരിക്കുന്നു. കുറ്റകൃത്യം 185ാം വകുപ്പ് ചുമത്താവുന്നതാണെങ്കിൽ, യൂനിഫോമിലുള്ള പൊലീസ് ആശുപത്രിയിൽ പ്രതിയെ എത്തിക്കുന്നത് ലബോറട്ടറി പരിശോധനക്കു തന്നെയാണ്. ഇക്കാര്യം കേരള ഹൈകോടതിയും പരിഗണിച്ചിട്ടുണ്ട്. ‘കേരള ലോ ടൈംസ്’ എന്ന 2018 ലെ നിയമ ജേണലിൽ പ്രസിദ്ധീകരിച്ച ജൂലൈ 2018 ലെ വിധിപ്രസ്താവം റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. അതിൽ മോ​േട്ടാർ വെഹിക്കിൾസ് ആക്ട് പ്രകാരം കേസ് മുന്നോട്ടുപോകുന്നതെങ്ങനെ എന്ന് ശങ്കക്കിടയില്ലാതെ വിശദീകരിച്ചിരിക്കുന്നു. ശ്വാസപരിശോധന സാധ്യമായില്ലെങ്കിൽ പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിക്കണമെന്നും, മെഡിക്കൽ പ്രാക്​ടീഷനർ കേസിൽപെട്ട വ്യക്തിയുടെ രക്തപരിശോധന നടത്തണം എന്നും പറയുന്നു. സത്യത്തിൽ മദ്യപാനത്തിനു ശേഷം വാഹനമോടിക്കുന്ന വ്യക്തി താൻ നിയമവിരുദ്ധമായ കാര്യം ചെയ്യു​െന്നന്നറിയുന്നു. അതിനാൽ വാഹനമോടിക്കുന്ന നിമിഷത്തിൽ നിയമം പറയുന്ന നടപടിക്രമങ്ങൾക്ക് പരോക്ഷസമ്മതം നൽകിയതായി കണക്കാക്കപ്പെടും. അതാണ് നിയമത്തി​​​െൻറ വഴി.

തുല്യപ്രാധാന്യമുള്ള മറ്റു പരിശോധനകളുമുണ്ട്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നെത്തുന്ന പ്രതിയുടെ ശരീര പരിശോധനയിൽ അയാൾക്കേറ്റ മുറിവുകൾ, ക്ഷതങ്ങൾ എന്നിവ രേഖപ്പെടുത്തണം. അയാളുടെ ശരീരത്തിൽ രക്തക്കറ പറ്റിയിട്ടുണ്ടെങ്കിൽ അതും പരിശോധനക്കായി ശേഖരിക്കേണ്ടതാണ്. രക്തം മറ്റൊരാളി​േൻറതാണെങ്കിൽ വാഹനാപകടത്തിൽ മറ്റു സങ്കീർണതകൾ കാണുമല്ലോ. ബഷീറി​​​െൻറ രക്തവുമായി മാച്ച്​ ചെയ്യുമെങ്കിൽ പ്രതിയും ബഷീറും തമ്മിൽ അപകടസ്ഥലത്ത്​ എന്തെങ്കിലും കോൺടാക്ട് ഉണ്ടായി എന്നർഥം. ഇതെല്ലാം നിയമത്തി​​​െൻറയും നൈതികതയുടെയും പേരിൽ സർക്കാർ ആശുപത്രിയിൽ നടന്നിരിക്കേണ്ട കാര്യങ്ങളാണ്. അതിലും ഇളവുകളില്ല.

സ്വതന്ത്രനായ ഒരു പൗരന്​ രോഗനിർണയം നടത്താനും ചികിത്സിക്കാനും സമ്മതം ആവശ്യമാണ്. അതുപോലെ ബഷീറി​​​െൻറ മരണത്തിനു കാരണമായയാൾ എന്ന പൊലീസ് നിഗമനത്തിൽ നിൽക്കുന്ന പ്രതി സമ്മതിച്ചാൽ മാത്രമേ ക്രൈം അന്വേഷിക്കപ്പെടുകയുള്ളൂ എന്ന് വന്നാൽ നമ്മുടെ നിയമവ്യവസ്ഥ എങ്ങോട്ടാവും പോകുന്നത്? കുറ്റം തെളിയിക്കാൻ കുറ്റാരോപിത​​​െൻറ സമ്മതം വേണമെന്ന വാദത്തിനു സാധുതയില്ല. ബഷീർ മരിച്ചുകഴിഞ്ഞു. അദ്ദേഹത്തിന് തിരിച്ചുവരാനാകില്ല. എന്നാൽ, വൈദ്യശാസ്ത്രത്തി​​​െൻറ പ്രതിനിധികൾ എന്ന് കരുതുന്നവർ മരണകാരണങ്ങളിൽനിന്നു മുഖം തിരിഞ്ഞു നിൽക്കരുത്. ബഷീറിന് വൈദ്യശാസ്ത്രത്തിനു നൽകാനാവുന്നത് നൈതികതയും നിയമത്തി​​​െൻറ പരിരക്ഷയുമാണ്. അതുണ്ടാവണം.

Tags:    
News Summary - KM Basheer's accident death - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.