ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം അക്കിത്തത്തിന് ലഭിച്ചത് അതീവ സന്തോഷമുളവാക്കുന്ന ക ാര്യമാണ്. അതേസമയം, ഇതു വളരെ വൈകിയെന്ന പക്ഷക്കാരിയാണ് ഞാൻ. അദ്ദേഹത്തിന് രണ്ടു ദശകം മുമ്പെങ്കിലും ലഭിക്കേണ്ട ബഹുമതിയാണിത്. വൈകിയാണെങ്കിലും കിട്ടിയല്ലോയെന്ന സന്തോഷമ ാണ് ഇപ്പോൾ. പൊതുസമൂഹത്തിനു മുന്നിൽ ഹിന്ദു പക്ഷക്കാരനെന്ന് പേരു ചാർത്തപ്പെട്ട പശ്ചാത്തലത്തിലാണ് അക്കിത്തത്തിെൻറ കവിതകളെക്കുറിച്ച് പഠനം നടത്തി പുസ്തകമെഴുതിയത്. അദ്ദേഹത്തിൻറെ പ്രശസ്ത കവിതയായ ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസത്തോടെയാണ് ഒരു പ്രത്യേക വിഭാഗത്തിെൻറ വക്താവായി ചിത്രീകരിക്കാനുള്ള സമീപനങ്ങളുണ്ടായത്. എന്നാൽ, അതു ശരിയല്ല, മനുഷ്യത്വമാണ് അദ്ദേഹത്തിെൻറ കവിതകളുടെ പൊരുൾ. വർഗ വൈരുധ്യം, വർഗീയ സംഘർഷം, വർഗ വൈരം തുടങ്ങിയവക്ക് പ്രാധാന്യം നൽകാൻ മടി കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കവിതകൾ വ്യക്തമാക്കുന്ന കാര്യമാണ്.
മറ്റൊരു കവിതയിൽ അദ്ദേഹം വ്യക്തമാക്കുന്നത് ഇതിെൻറ നേർരൂപമാണ്. ഒരു രക്തച്ചൊരിച്ചിലിൽ മരണപ്പെട്ടവരുടെ കണക്കെടുക്കുന്നവർ എത്ര ഹിന്ദുക്കൾ മരിച്ചു, മുസ്ലിംകൾ മരിച്ചു എന്നിങ്ങനെ കണക്കെടുക്കുകയായിരുന്നു. പിന്നീട് ഈ ലിസ്റ്റ് അമ്പലത്തിലെ ദേവന് സമർപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇതിൽ എ, ഒ, ബി തുടങ്ങിയ രക്തങ്ങൾ മാത്രമാണ് കാണാൻ കഴിയുന്നതെന്നാണ്. പ്രകൃതി നിശ്ചയിച്ച ജാതി വിഭാഗം ഇതാണ്. ഇതനുസരിച്ച് ഹിന്ദുവിന് മുസ്ലിമിനെയും തിരിച്ചും സഹായിക്കാൻ കഴിയണം. ഇങ്ങനെ എഴുതിയ കവിക്ക് ഒരു വിഭാഗത്തിെൻറ വക്താവാകാൻ കഴിയുമോ?
അക്കിത്തത്തിെൻറ കവിതകളിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രധാന കാര്യമാണ് സമൂഹത്തിനുവേണ്ടി അദ്ദേഹം പൊഴിക്കുന്ന കണ്ണീർ. അദ്ദേഹത്തിെൻറ ‘വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന വരികളാണ് ഏറ്റവും പ്രശസ്തം. എന്നാൽ, ഇതിലും പ്രശസ്തമാകേണ്ടിയിരുന്നത് ‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം, ഒരു പുഞ്ചിരി മറ്റുള്ളവർക്കായ് െചലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമല പൗർണമി’ എന്ന വരികളാണ്. മറ്റുള്ളവർക്കുവേണ്ടിയൊഴുക്കുന്ന കണ്ണീരിനെ ആസ്പദമാക്കിയായിരുന്നു അത്. അക്കിത്തത്തിെൻറ കവിതകളുടെ പഠനത്തിനായി ഞാൻ തെരഞ്ഞെടുത്ത 120 ഈരടികൾ സൂചിപ്പിക്കുന്നതും ഇതാണ്. കാളിദാസെൻറ വരികളിൽ രുദിതാനുസാരിയാണ് യഥാർഥ കവി. അതായത് മനസ്സിൽ രോദനമുള്ളവൻ എന്നർഥം.
കവിത്വം തികഞ്ഞവനാകണമെങ്കിൽ അന്യരുടെ രോദനം സ്വന്തം ദുഃഖമായി കാണാൻ കഴിയണം. അത്തരത്തിൽ നോക്കുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച കവികളിലൊരാൾതന്നെയാണ് അദ്ദേഹം. 12 വർഷങ്ങൾക്കു മുമ്പ് ഞാനെഴുതിയ അക്കിത്തത്തിെൻറ കവിതകളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തിനെതിരെ പൊതുസമൂഹത്തിൽ പ്രചരിച്ചിരുന്ന ധാരണകളെ പൊളിച്ചെഴുതാനുള്ള ഉദ്ദേശ്യത്തോടു കൂടിയായിരുന്നു. അതവസാനിക്കുന്നത് അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പ്രവചനം ഫലിച്ചതിൽ തനിക്ക് ചാരിതാർഥ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.