ഹേമന്തിനു മുന്നിലെ വെല്ലുവിളികൾ

നിരവധി കാരണങ്ങളാൽ നിർണായകമാണ് ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. 2000 നവംബറിൽ സംസ്ഥാനം രൂപവത്്കരിച്ചതിനു ശ േഷം ആദ്യമായി ബി.ജെ.പി ഇതര പാർട്ടി നേതൃത്വം നൽകുന്ന സഖ്യം വ്യക്തമായ ജനവിധിയോടെ അധികാരത്തിലെത്തി എന്നതാണ് ഇതിൽ പ്രഥമവും പ്രധാനവും. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം), കോൺഗ്രസ്, രാഷ്​ട്രീയ ജനതാദൾ (ആർ.ജെ.ഡി) എന്നിവ ഉൾക്കൊള്ളുന്ന മഹാസഖ്യത്തിന് അടുത്ത അഞ്ചു വർഷത്തേക്കുള്ള സുസ്ഥിര സർക്കാർ രൂപവത്കരിക്കാനുള്ള അംഗബലം നേടി. കഴിഞ്ഞ 19 വർഷത്തിൽ 16 വർഷത്തോളം സംസ്ഥാനം ഭരിച്ചത് ബി.ജെ.പി ആണെന്നതും ശ്രദ്ധിക്കേണ്ടതാണ്. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ബി.ജെ.പിക്ക് പകരം ജെ.എം.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നു. ജെ.എം.എം 30, ബി.ജെ.പി 25, കോൺഗ്രസ് 16 സീറ്റുകൾ നേടി. മൊത്തം 81 നിയമസഭ സീറ്റുകളിൽ ബാക്കിയുള്ളവ മറ്റു ചെറിയ പാർട്ടികളും കരസ്ഥമാക്കി. ഛത്തിസ്ഗഢ്​,

മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവ മാറ്റിനിർത്തിയാൽ ഹരിയാനക്കും മഹാരാഷ്​ട്രക്കും ശേഷം ഏതു നിലക്കും ബി.ജെ.പിക്ക് ലഭിച്ച വലിയ അടിയാണ് ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം. 2020 ഫെബ്രുവരിയിലെ ഡൽഹി തെരഞ്ഞെടുപ്പിലും ഒക്ടോബറിലെ ബിഹാർ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ടുനിലയിൽ പ്രത്യാഘാതം സൃഷ്​ടിക്കാൻ ഇത് ഇടയാക്കിയേക്കും.ദേശീയ പൗരത്വ രജിസ്​റ്റർ (എൻ.ആർ.സി), പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നിവക്ക് എതിരെയുള്ള ഹിതപരിശോധനയായി ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലത്തെ കാണാമോ എന്നത് ആവർത്തിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്. എൻ.ആർ.സിക്കും സി.എ.എക്കും എതിരായ ഹിതപരിശോധനയായി ഇതിനെ കാണുന്നത് വലിയ തെറ്റായിരിക്കും. തെരഞ്ഞെടുപ്പ് കാമ്പയിനിൽ, പ്രത്യേകിച്ച് അവസാനത്തെ ചില ഘട്ടങ്ങളിൽ, എൻ.ആർ.സി, സി.എ.എ മുതലായ വിഷയങ്ങൾ കഴിയാവുന്നത്ര ഉപയോഗപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നത് നിഷേധിക്കുന്നില്ല. എന്നാൽ, അപ്പോഴേക്കും ആർക്ക്, ഏതു വിഷയത്തിൽ വോട്ട് ചെയ്യണമെന്ന് വോട്ടർമാർ തീരുമാനിച്ച് കഴിഞ്ഞതിനാൽ ഇത് പാർട്ടിക്ക് അനുഗുണമായി തീർന്നില്ല. മാത്രമല്ല, ഇത്തരം ദേശീയ വിഷയങ്ങളിൽ ഭൂരിപക്ഷം ലോക്സഭ മണ്ഡലങ്ങളിലും ഇൗ വർഷാദ്യം അവർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞതാണ്.

ഇൗ തെരഞ്ഞെടുപ്പ് പോരാട്ടവും മഹാസഖ്യത്തി​​െൻറ വിജയവും മറ്റെന്തിനെക്കാളും സംസ്ഥാനത്ത് കുറച്ചുകാലമായി ശക്തിപ്രാപിച്ചിരുന്ന പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ആദിവാസികളുടെ അവകാശങ്ങൾ, പട്ടിണിമരണം, തൊഴിലില്ലായ്മ, ആൾക്കൂട്ടക്കൊല, വീട് തുടങ്ങിയ പ്രാദേശിക വിഷയങ്ങൾ രാം മന്ദിർ, മുത്തലാഖ്, സി.എ.എ, എൻ.ആർ.സി മുതലായ വിഷയങ്ങൾക്ക് മേൽ വ്യക്തമായ മേൽക്കൈ നേടി. തക്ക സമയത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതും ബി.ജെ.പിക്ക് എതിരായി വർത്തിച്ചു. ദേശീയതലത്തിൽനിന്ന് വിഭിന്നമായി സംസ്ഥാനതലത്തിൽ വിജയകരമായ ബദൽ സാധ്യമാണെന്ന വ്യക്തമായ സന്ദേശം ഇത് വോട്ടർമാർക്ക് നൽകുന്നു.

രഘുബർ ദാസിനെതിരെ സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു എന്നതും കാണണം. ഗോത്രവർഗ വിരുദ്ധനും അഹംഭാവിയും കാര്യക്ഷമതയില്ലാത്തവനുമായി അേദ്ദഹം പരിഗണിക്കപ്പെട്ടു. 1995 മുതൽ കൈമോശം വരാതെ സൂക്ഷിച്ചിരുന്ന സ്വന്തം സീറ്റായ ഇൗസ്​റ്റ്​ ജാംഷഡ്​പൂർ നഷ്​ടപ്പെടുന്നതിലേക്കാണ് ഇൗ ഭരണവിരുദ്ധ തരംഗം നയിച്ചത്. ഒാൾ ഝാർഖണ്ഡ് സ്​റ്റുഡൻറ്സ് യൂനിയൻ (എ.ജെ.എസ്.യു) പാർട്ടിയുമായുള്ള സഖ്യം ഇല്ലാതായതും ബി.ജെ.പിയുടെ ഫലങ്ങളെ ബാധിച്ചു. എ.ജെ.എസ്.യുവിന് കൂടുതൽ സീറ്റ് നേടാൻ സാധിച്ചില്ലെങ്കിലും 50ൽ അധികം സീറ്റുകളിൽ മത്സരിക്കാനുള്ള പാർട്ടിയുടെ തീരുമാനം നിരവധി സീറ്റുകളിൽ ബി.ജെ.പിയുടെ തോൽവിക്ക് കാരണമായി. കൂടാതെ, ടിക്കറ്റ് ലഭിക്കാത്ത നിരവധി ബി.ജെ.പി നേതാക്കൾ എ.ജെ.എസ്.യുവിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയോ സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്തതും ബി.ജെ.പിയെ ദോഷകരമായി ബാധിച്ചു. രഘുബർ ദാസ് മുൻ സഹപ്രവർത്തകനോട് പരാജയപ്പെട്ട സീറ്റുൾപ്പെടെ ജാംഷഡ്പുരിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലെയും ഫലം ഇതാണ് കാണിക്കുന്നത്.

പുതിയ മുഖ്യമന്ത്രി ഹേമന്ത് സോറനു മുന്നിലുള്ള വെല്ലുവിളികൾ അവഗണിക്കാനാവാത്തതാണ്​. സുസ്ഥിര സർക്കാർ രൂപവത്കരിക്കുകയാണ് അതിൽ ഒന്നാമത്തേത്. തെരഞ്ഞെടുപ്പ് കാമ്പയിനിൽ സഖ്യം മുന്നോ
ട്ടു വെച്ച വാഗ്ദാനങ്ങൾ നിറവേറ്റുക രണ്ടാമത്തേതും. തൊഴിലില്ലായ്മ, ആദിവാസികളുടെ അവകാശങ്ങൾക്കു നേരെയുള്ള അതിക്രമം, ആക്ടിവിസ്​റ്റുകളുടെ അറസ്​റ്റും അവരെ വേട്ടയാടലും, പട്ടിണി മരണം, മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്​ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ തുടർച്ചയായി നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. ആദിവാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അവരുടെ വിശ്വാസം ആർജിക്കാനും പുതിയ സർക്കാർ കഠിന പ്രയത്നം നടത്തേണ്ടി വരും. ഇതിനായി ആക്ടിവിസ്​റ്റുകൾക്കും ഭരണഘടന അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഖുണ്ടി ഗ്രാമത്തിലെ ആയിരക്കണക്കിന് സാധാരണ ജനങ്ങൾക്കുമെതിരായ വ്യാജ കേസുകൾ അടിയന്തരമായി പിൻവലിക്കേണ്ടി വരും. പുതിയ ഭരണത്തിൻ കീഴിൽ ആൾക്കൂട്ട ആക്രമണങ്ങൾ അവസാനിപ്പിച്ചു എന്ന് ഉറപ്പാക്കുന്നതിന് ഇത്തരം ആക്രമണങ്ങൾ നടത്തിയവർക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുകയും സംസ്ഥാനത്തുടനീളമുണ്ടായ ആൾക്കൂട്ട ആക്രമണങ്ങളിലെ ഇരകൾക്കും അവരുടെ കുടുംബത്തിനും നീതി ലഭ്യമാക്കുകയും വേണം.

മുസ്​ലിംകൾ, ദലിതുകൾ, ക്രിസ്ത്യാനികൾ തുടങ്ങി സംസ്ഥാനത്തെ പാർശ്വവത്കൃത സമൂഹങ്ങളിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിന് വാഗ്ദാനം നൽകപ്പെട്ടപോലെ നിയമം കൊണ്ടുവരേണ്ടി വരും. ബി.ജെ.പി സർക്കാർ കാലത്ത് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്താൻ നിരന്തരമായി ഉപയോഗിക്കപ്പെട്ട ഗോവധ നിരോധന നിയമത്തി​​െൻറ കാര്യത്തിലും സർക്കാർ യുക്തമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ഇതിനെല്ലാം പുറമെ, സംസ്ഥാനത്ത് എൻ.ആർ.സി, സി.എ.എ എന്നിവ നടപ്പാക്കുന്നതിനെതിരെ പുതിയ സർക്കാർ സ്പഷ്​ടമായ നിലപാട് സ്വീകരിക്കേണ്ടി വരും. ഇതുവഴി, സംസ്ഥാനത്തെ ജനസംഖ്യയിൽ 15 ശതമാന​േത്താളമുള്ള, മഹാസഖ്യത്തിന് വൻതോതിൽ വോട്ട് നൽകിയ മുസ്​ലിംകൾക്ക് മുൻ ഭരണകൂടങ്ങളുടെ കാലത്ത് അനുഭവിച്ച അരക്ഷിതാവസ്ഥ അനുഭവപ്പെടാതിരിക്കും.
(‘ദ വയർ^ഉർദു’ എക്സിക്യൂട്ടിവ്
എഡിറ്ററാണ് ലേഖകൻ)

Tags:    
News Summary - Hemant Soren in jharkhand-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.