നമ്മുടെ കഴുത്തിലും കാലുകളുണ്ട്

അമേരിക്കയിലെ വർണവെറിയുടെ ഇര ജോർജ് ഫ്ലോയ്​ഡിന് പതിനായിരക്കണക്കിന് അമേരിക്കക്കാരാണ് ആദരമർപ്പിച്ചത്. ‘ഞങ്ങളുടെ കഴുത്തിൽനിന്ന് കാലെടുക്കൂ’ എന്ന് ഒന്നായി കറുത്തവർ വിളിച്ചുപറയേണ്ട സമയമെത്തിയെന്ന് അവിടുത്തെ ആളുകൾ മനസ്സിലാക്കി. ജോർജി​​െൻറ കഴുത്തിൽ പൊലീസുകാരൻ ഡെറിക് ഷോവിൻ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച സമയത്തെ പ്രതീകമാക്കി, അമേരിക്കൻ ജനത 8.46 മിനിറ്റ്​ മൗനമാചരിച്ചു. ബഹുഭൂരിപക്ഷം മുട്ടുകുത്തിനിന്ന് ആ സമയം ജോർജ് ഫ്ലോയ്​ഡ് എന്ന കറുത്തവനോട് മാപ്പിരന്നു.

 ഭരണകൂടം എത്ര ദൗഷ്​ട്യമാണെങ്കിലും സ്വാതന്ത്ര്യ ബോധമുള്ള ഒരു ജനതയാണവിടെയുള്ളതെന്നത്​ പ്രത്യാശയോടെ കാണേണ്ടതാണ്. ഡോണൾഡ് ട്രംപ് എന്നത് വൈറ്റ്ഹൗസിൽ അ​േമരിക്കയെ നയിക്കുന്ന ഒരു കോമാളിയുടെ മാത്രം പേരല്ല. നീതികേട് പേമാരിപോലെ പെയ്യുമ്പോൾ  ജനത എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

‘‘രാജ്യത്തെ ഒരു പൊലീസ് മേധാവി എന്ന നിലയിൽ ഒരു കാര്യം പ്രസിഡൻറിനോട് പറയട്ടെ, ക്രിയാത്മകമായി നിങ്ങൾക്കൊന്നും പറയാനില്ലെങ്കിൽ ദയവായി മിണ്ടാതിരിക്കണം’’^അ​േമരിക്കൻ പൊലീസ് മേധാവി ആർട്ട് അസിവെ​േഡാ, ട്രംപി നോട് പറഞ്ഞു. ഒരു പൊലീസ് മേധാവിക്ക് ഇങ്ങനെ പറയാനുള്ള ഒരു ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്. ഇവിടെ നമ്മുടെ മഹത്തായ ഇന്ത്യയിൽ, നേര് പറഞ്ഞതിന് 2018 ​സെപ്​റ്റംബർ മുതൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ജയിലിലാണ്.

 ‘പ്രസിഡൻറുമാരുടെ പള്ളി’ എന്നറിയപ്പെടുന്ന സ​െൻറ് ജോൺസ് പള്ളിയിൽ കൈയിൽ ബൈബിൾ ഉയർത്തിപ്പിടിച്ച് ട്രംപ് എത്തിയപ്പോൾ മതം ഉപയോഗിക്കുന്നതിനെതിരെ വാഷിങ്​ടൺ ബിഷപ്  റവ. മരിയൻ ബുദ്ദേ ശബ്​ദമുയർത്തുകയുണ്ടായി. ഇവിടെ ആന ചത്താൽ പോലും മതംനോക്കി കുറ്റപ്പെടുത്തുന്ന മദമിളകിയവർ നേതാക്കളായി വിലസുന്നു. കോവിഡ്കാലത്തുപോലും പൗരാവകാശം റദ്ദ് ചെയ്ത്, പൗരത്വ സമരനിരയിൽ നിന്നവർക്കെതിരെ കേസെടുക്കുന്നു.

ജാമിഅ മില്ലിയ്യയിൽ പൗരത്വ സമരത്തിൽ പങ്കെടുത്ത്​ സംസാരിച്ച ഗവേഷക സഫൂറ സർഗാർ ഇപ്പോഴും തടവറയിലാണ്. (റോഡ് ഉപരോധിക്കാനുള്ള ഗൂഢാലോചനയിൽ സഫൂറക്ക് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്​ട്യാ തെളിവുണ്ടെന്നായിരുന്നു യു.എ.പി.എ ചുമത്തുന്നതിന് ​പൊലീസ് പറഞ്ഞ ന്യായം).

നമ്മൾ അനുസരണയുള്ള അടുക്കളപ്പൂച്ചകളാണ്. അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും നാലു​ സീറ്റ് തരപ്പെടുത്തുക എന്നതിനപ്പുറമുള്ള ഒരു ‘രാഷ്​ട്രീയ’വും നമുക്കില്ല.  അറിയുക: നമ്മുടെ കഴുത്തിലും  ആരുടെയൊക്കെയോ കാലുകളുണ്ട്. ‘ഞങ്ങളുടെ കഴുത്തിൽനിന്ന് കാലെടുക്കൂ’ എന്ന് നമ്മളും പറയേണ്ട സമയമായിരിക്കുന്നു. മിണ്ടാതനങ്ങാതിരുന്നാൽ നമ്മളും ജനാധിപത്യവും ശ്വാസംമുട്ടി മരിക്കും.
●●●
‘‘കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ
മൃതദേഹങ്ങൾ മറയ്ക്കാൻ
മൃദുലവും പ്രസാദാത്മകവുമായ 
വാക്കുകളെനിക്ക് കണ്ടെത്താനാവുന്നില്ല.
ചോര ചോരയും 
കൊലപാതകം കൊലപാതകവുമാണ്.
വിധി കൂടാതെ നടത്തിയ
കാട്ടാളവധത്തിന് 
സുഗന്ധത്തിൽ മുക്കിയ പദമെന്തിന്?’’

●റേ ഡ്യുറോം എന്ന കറുത്ത കവി ചോദിക്കുന്നു.

Tags:    
News Summary - George Floyd -Malayalam News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.