മനുവും ആഭയുമൊത്ത് ഗാന്ധിജി

'അസുഖം ബാധിച്ച് മരിച്ചാൽ പറയണം ഞാനൊരു വ്യാജ മഹാത്മാവായിരുന്നുവെന്ന്'

ജനുവരി 30ന് പുലർച്ചെ മൂന്നരയോടെ ഗാന്ധിജി ഉണർന്നു. അദ്ദേഹത്തിന് സുഖമില്ലായിരുന്നു, നിർത്താത്ത ചുമയും. തന്നെ ചുറ്റിനിൽക്കുന്ന അന്ധകാരം അദ്ദേഹത്തെ അസാധാരണമാംവിധം അസ്വസ്ഥനാക്കി. വിഭജനത്തിന്റെ മുറിവുകളും കോൺഗ്രസിലെ ഉൾപ്പോരുകളുമായിരുന്നു ആ അന്ധകാരം. മൂന്നേ മുക്കാലിന് മനുവിനോട് പതിവില്ലാതെ തഖേ ന തഖേ ഛടായേൻ ഹോ മാവനി നാ ലേജെ വിശ്രാമോ (ക്ഷീണിതനായാലും ഇ​ല്ലേലും വിശ്രമമരുതേ മർത്യാ) എന്ന ഗുജറാത്തി ഭജൻ ആലപിക്കാൻ ആവശ്യപ്പെട്ടു.

കഠിന ചുമക്ക് ശമനമേകാൻ ഡോക്ടർ നിർദേശിച്ച പെൻസിലിൻ പ്രയോഗിക്കാൻ മനു നിർദേശിച്ചു. അത് നിരസിച്ചുകൊണ്ട് ബാപ്പു പറഞ്ഞു. ‘‘ഞാൻ അസുഖം ബാധി​ച്ചോ, ഒരു മുഖക്കുരു വന്നു മരിച്ചാൽ പോലും പുരപ്പുറത്ത് കയറിനിന്ന് നീ വിളിച്ചു പറയണം, ഞാനൊരു വ്യാജ മഹാത്മാ ആയിരുന്നുവെന്ന്. അങ്ങനെ എന്റെ ആത്മാവിന് ശാന്തി കി​ട്ടിയേക്കും. പക്ഷേ ഒരു സ്ഫോടനമുണ്ടാവുകയോ ആരെങ്കിലും എന്റെ നെഞ്ചിലേക്ക് വെടിയുതിർത്തുകയോ ചെയ്താൽ, ഒരു ഞരക്കം പോലുമുണ്ടാക്കാതെ, രാമനാമം ചൊല്ലി ഞാനത് നെഞ്ചേറ്റു വാങ്ങിയാൽ മാ​​ത്രം നീ പറയുക ഞാനൊരു യഥാർഥ മഹാത്മാവായിരുന്നുവെന്ന്’’.

(Gandhi: An Illustrated Biography എന്ന പുസ്തകത്തിൽ നിന്ന്)

Tags:    
News Summary - Gandhi An Illustrated Biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.