കള്ളവോട്ടും തെര​െഞ്ഞടുപ്പ് ഉദ്യോഗസ്​ഥ​െൻറ അധികാരവും

കള്ളവോട്ട്, ഓപൺ വോട്ട്, ആൾമാറി വോട്ട്, ഇരട്ടവോട്ട്, സഹായി വോട്ട് തുടങ്ങി ഇപ്പോൾ മുമ്പെങ്ങും കേട്ടിട്ടില ്ലാത്തവിധം ഉണ്ടാകുന്ന കോലാഹലങ്ങൾ സൂക്ഷ്​മമായി ശ്രദ്ധിച്ചാൽ ലഭിക്കുന്ന സൂചന അത്ര സുഖകരമല്ല. വോട്ട് തുടങ്ങി യ കാലം മുതൽ കള്ളവോട്ടും ഉണ്ടായിട്ടുണ്ടാവും. ഓരോ തവണയും കള്ളവോട്ട് തടയാൻ നിരവധി നൂതന മാർഗങ്ങൾ പ്രയോഗത്തിൽ വരുത്തും. ഓരോന്നിനും മറുകൃതി പിന്നാലെ കണ്ടെത്തുകയും ചെയ്യും. വോട്ടർ പട്ടികയിൽ ഫോട്ടോ ചേർത്തപ്പോൾ പോലും കള്ളവോട്ടും ഇരട്ടവോട്ടും ആൾമാറാട്ടവും പത്തിമടക്കിയില്ലെന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും ഓർമിപ്പിക്കുന്നു. പക്ഷേ, അതി​െൻറ പേരിൽ ടിക്കാറാം മീണയും കുറെ ജില്ല ഭരണാധികാരികളും കാണിക്കുന്നതു കണ്ടാൽ ഇന്ന് രാജ്യം നേരിടുന്ന ഏ റ്റവും കടുത്ത പ്രശ്നം നാലും മൂന്നും ഏഴുപേരുടെ കള്ളവോട്ടാണെന്ന് തോന്നിപ്പോകും. വ്യാപകമായ യന്ത്രതകരാറും ഒന ്നിൽ കുത്തിയാൽ മറ്റൊന്നിൽ വോട്ടുതെളിയുന്നതും, റിമോട്ട് കൺ​ട്രോൾ തർക്കവും ഉൾപ്പെട്ട യഥാർഥ പ്രശ്നങ്ങളിൽ ന ിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ കഴിഞ്ഞു എന്നതിനപ്പുറം കാര്യമായ നേട്ടം ഒന്നും ഉണ്ടാവാനിടയില്ല. കള്ളവോട്ടും നട ക്കട്ടെയെന്നോ നടക്കണമെന്നോ അല്ല. അത് തടയാൻ അധികാരപ്പെട്ടവർ എല്ലാം ചെയ്തിട്ടും കള്ളവോട്ട് നിർബാധം നടക്കുന്നു എന്ന് മീണയും കൂട്ടരും സമ്മതിക്കുകയാണ്​.

കള്ളവോട്ട് തടയാൻ മുടക്കുന്നത് കോടികളാണ്. ചെലവ് നിയന്ത്രിക്കാൻ അതിലുമേറെ കോടികൾ. പെരുമാറ്റചട്ടം പാലിക്കുന്നുണ്ടോ എന്നതിന്​ നിരീക്ഷകരും അവരുടെ പടകളും ചേർന്ന് വേറെ കുറെ കോടികൾ. പാവം കുറെ ജീവനക്കാർ പ്രാഥമിക കർമം പോലുമില്ലാതെ രാവു പകലാക്കി പണിയെടുക്കുന്നത് മിച്ചം, അവരുടെ കൂലി കടം പറയുകയും ചെയ്യും. എങ്ങനെയും വോട്ടറുതി വരുത്തി പെട്ടി/യന്ത്രം മടക്കി ഏൽപിച്ച് അടുത്ത വെളുപ്പിനെങ്കിലും വീട്ടിലെത്താൻ പെടാപാട് പെടുന്ന കുറെപേരുടെ ത്യാഗമാണ് യഥാർഥത്തിൽ ജനാധിപത്യം നിലനിർത്തുന്നത്.

അവർ കള്ളവോട്ട് തടഞ്ഞില്ലെന്നതി​െൻറ പേരിൽ അവർക്കെതിരെ കേസെടുക്കാൻ പോകുന്ന കമീഷൻ ഓർക്കണം, കള്ളവോട്ട് തടയാൻ പ്രതിജ്ഞാബദ്ധരായവരിൽ മുമ്പൻ കമീഷനാണെന്ന്. കോടികൾ മുടക്കി വെബ്ബും, കാമറയും, സി.സി.ടി.വിയും കൺ​േട്രാൾ റൂമും ധാരാളം നിരീക്ഷകരെയും നിയോഗിച്ചിട്ടും അതിന് കഴിയുന്നില്ലെങ്കിൽ ഒന്നാം നമ്പർ കുറ്റവാളി കമീഷനാണ്. അവരുടെ കുറ്റവും കഴിവില്ലായ്മയും മറയ്ക്കാൻ പാവം ഉദ്യോഗസ്ഥരേയും മിണ്ടാപ്രാണികളായ ചില പോളിങ്​ ഏജൻറുമാരെയും ബലിയാടാക്കേണ്ടതുണ്ടോയെന്നാലോചിക്കണം!

കള്ളവോട്ട് ചെയ്താൽ എന്ത്​?
ഒരാൾ വോട്ട് രണ്ട് സ്ഥലത്ത് ചെയ്തതായി തെളിഞ്ഞാൽ രണ്ടു വോട്ടും അസാധുവാകും. ഒരാൾ മറ്റൊരാളുടെ വോട്ടാണ് ചെയ്യുന്നതെങ്കിൽ ആ വോട്ട് അസാധുവാക്കും. ആരാണ് ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരപ്പെട്ടയാൾ?

കള്ളവോട്ട് ശ്രമത്തിനിടയിലോ ചെയ്യുമ്പോഴോ പിടിക്കപ്പെട്ടാൽ കുറ്റവാളിയെ പൊലീസിൽ ഏൽപിക്കാം. പിന്നീടുള്ളതെല്ലാം സാധാരണ കുറ്റാന്വേഷണവും വിചാരണയും പോലെ നടക്കും. അതിനപ്പുറം ഒന്നും ചെയ്യാൻ പോളിങ്​ സ്​റ്റേഷനിലുള്ള ഒാഫിസർമാർക്ക് അധികാരം ഇല്ല. കണ്ടുനിൽക്കുന്നവർക്കില്ലാത്ത അധികാരം കേട്ടറിഞ്ഞ മേലാഫിസർമാർക്കെങ്ങനെ കിട്ടും? കള്ളവോട്ട് ചെയ്തയാൾ പിടിക്കപ്പെടാതെ പോവുകയും പിന്നീട് കള്ളവോട്ട് തിരിച്ചറിയുകയും ചെയ്താൽ തിരിച്ചറിഞ്ഞയാൾ കാര്യകാരണസഹിതം പൊലീസിൽ പരാതിപ്പെട്ടാൽ മുകളിൽ പറഞ്ഞ പ്രകാരം പൊലീസ് അന്വേഷണം നടത്തണം. കോടതി വിചാരണയും. പരാതി റിട്ടേണിങ്​ ഓഫിസർക്കോ, അതിനു മുകളിലുള്ള ചീഫ് ഇലക്​ഷൻ ഓഫിസർക്കോ ആണ് ലഭിക്കുന്നതെങ്കിൽ പരാതിയിൽ പ്രഥമദൃഷ്​ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം പരാതി പൊലീസിന് കൈമാറുക മാത്രമാണ് പോംവഴി. അതിനപ്പുറം പരാതിയിന്മേൽ തെളിവെടുപ്പ് നടത്തുക, പരാതിക്കാരനെയും സാക്ഷികളെയും പ്രതിയേയും വിളിച്ചുവരുത്തുക, വന്നില്ലെങ്കിൽ വാറൻറ്​ പുറപ്പെടുവിക്കുമെന്ന് ഭീഷണി മുഴക്കുക തുടങ്ങിയ വിദ്യകൾ അധികാരദുർവിനിയോഗമാണ്​. ജില്ല കലക്ടറോ വരണാധികാരിയോ നടത്തുന്ന തെളിവെടുപ്പ് പ്രഹസനം ഗുണത്തേക്കാൾ ഏറെ ദോഷവും വരുത്തും. പരാതിക്കാര​​െൻറ സാന്നിധ്യത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നതും മൊഴി എടുക്കുന്നതും പ്രതിക്ക്​ ഭരണഘടന നൽകുന്ന സംരക്ഷണം നഷ്​ട​പ്പെടുത്തുന്നതിന് തുല്യമാവും. അതി​െൻറ പേരിൽത്തന്നെ ഒടുവിൽ കുറ്റവാളി രക്ഷപ്പെട്ടെന്നിരിക്കാം.

കള്ളവോട്ടി​െൻറ പേരിൽ പോളിങ്​ ഏജൻറിനെതിരെ കേസെടുക്കുമെന്ന് പറയുന്നതിലും കാര്യമില്ല. പോളിങ്​ ഏജൻറ് ആദ്യന്തം പോളിങ്​ സ്​റ്റേഷനിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ജനപ്രാതിനിധ്യ നിയമം 128 (1) വകുപ്പ് പ്രകാരം വോട്ടി​െൻറ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതാണെന്ന് മാത്രമാണ് പോളിങ്​ ഏജൻറ് നിയമന സമയത്ത് സത്യപ്രസ്താവന നടത്തി പ്രിസൈഡിങ്​ ഓഫിസർ മുമ്പാകെ ഒപ്പിട്ട് നൽകുന്നത്. പോളിങ്​ ഏജൻറ് പോളിങ്​ സ്​റ്റേഷനിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പ്രത്യേകം വെച്ചിട്ടുള്ള മൂവ്മ​െൻറ് ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തിയായിരിക്കണമെന്നാണ് ചട്ടം.

ഇത് ഉറപ്പ് വരുത്തേണ്ട ജോലി പ്രിസൈഡിങ്​ ഓഫിസറുടേതാണ്. ഈ മൂവ്മ​െൻറ് രജിസ്​റ്റർ സംബന്ധിച്ച വിവരം പലർക്കും അജ്ഞാതമാണ്. ഇതുകൂടി വോട്ടർ രജിസ്​റ്ററും മറ്റു രേഖകളും പാക്ക്​ ചെയ്യുന്നതിനൊപ്പം ചേർത്ത് സീൽ ചെയ്ത് വോട്ടിങ്​ യന്ത്രത്തോടൊപ്പം തിരികെ ഏൽപിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. മേൽ പ്രകാരം സീൽ ചെയ്ത യന്ത്രത്തോടൊപ്പം/പെട്ടിയോടൊപ്പം സൂക്ഷിച്ചിട്ടുള്ള ഒട്ടേറെ രേഖകൾ പരിശോധിക്കാതെ കേവലമായ തെളിവുകൾ കൊണ്ട് കള്ളവോട്ട് സ്ഥാപിക്കാനോ സ്ഥിരീകരിക്കാനോ ആവില്ല. പിന്നെന്തിനാണ് മീണയും, വരണാധികാരികളും തെളിവെടുപ്പ് പ്രഹസനം നടത്തുന്നത്​?

എന്താണ് കള്ളവോട്ട്?

  • ബൂത്ത് പിടിച്ചടക്കി പോളിങ്​ ഉദ്യോഗസ്ഥരെ ഏതാണ്ട് തടവിലെന്നോണം നിർത്തി വോട്ട് കുത്തിയിടുന്നത് കള്ളവോട്ട്. അതിനിടയിൽ ചില സ്ഥലങ്ങളിൽ പോളിങ്​ ഉദ്യോഗസ്ഥരും അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നുണ്ടാവാം. അതിന്​ നിർബന്ധിതരായിട്ടുണ്ടാവാം.
  • ഒരാളുടെ വോട്ട് മനഃപൂർവമായി മറ്റൊരാൾ ചെയ്യുന്നതും കള്ളവോട്ടാണ്​.
  • ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലത്തുണ്ടാവുകയും ആ വോട്ടുകൾ അയാൾ തന്നെ വീണ്ടും വീണ്ടും ചെയ്യുന്നതും കള്ളവോട്ട്.
  • വോട്ടിങ്​ മെഷിനിൽ തകരാറ് സംഭവിച്ചും കൃത്രിമം കാണിച്ചും വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചും മാറ്റി മറിക്കാവുന്നത് ആധുനിക കള്ളവോട്ട്.
  • ഇനിയൊന്ന്​ സഹായിവോട്ടാണ്. മു​െമ്പാക്കെ കണ്ണുകാണാൻ കഴിയാത്തവരുടെ വോട്ട് പോളിങ്​ ഓഫിസർമാർ ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ, പോളിങ്​ ഉദ്യോഗസ്ഥർ സഹായിയായി വോട്ട് ചെയ്യാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഒരാൾക്ക് വോട്ട് ചെയ്യാൻ കഴിവില്ലാതെ വരുന്ന ശാരീരിക അവസ്ഥയോ ഉണ്ടായാൽ അത്തരം നിസ്സഹായവസ്ഥ പ്രിസൈഡിങ്​ ഓഫിസർക്ക് ബോധ്യപ്പെടുന്ന പക്ഷം വോട്ടറോടൊപ്പം വരുന്നയാൾക്ക് പകരക്കാരൻ എന്ന നിലക്ക്​ വോട്ട് ചെയ്യാൻ അവസരമുണ്ട്.

തീരുമാനം എടുക്കാനുള്ള വിവേചനാധികാരം പ്രിസൈഡിങ്​ ഓഫിസർക്ക് മാത്രമാണ്. അത്തരം സന്ദർഭത്തിൽ പകരക്കാരനായ സഹായിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്​. ഒരു വോട്ടർക്ക് ഒരു തവണ മാത്രമേ സഹായിയായി വരാനും വോട്ടുചെയ്യാനും കഴിയൂ. സഹായി ഒരു പ്രത്യേക ​േഫാറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. വോട്ടി​െൻറ രഹസ്യസ്വഭാവം കൃത്യമായും പാലിച്ചു കൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്യണം. ഒരു തവണ മാത്രമേ സഹായിയായിട്ടുള്ളൂ എന്നറിയാൻ സഹായിയുടെ വലതുകൈ ചൂണ്ടുവിരലിൽ മഷി പുരട്ടും.

(ആലപ്പുഴ ബാറിലെ അഭിഭാഷകനും എ.ഐ.ടി.യു.സി ദേശീയ സമിതിയംഗവുമാണ് ലേഖകൻ)

Tags:    
News Summary - Fake Vote and Election Officer - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.