സംവരണം അട്ടിമറിക്കാൻ സംഘ്​പരിവാർ-ഇടതു കൂട്ടുകെട്ട്​

സാമൂഹികമായി മുന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ സർക്കാർ സർവിസ ിൽ പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് മോദി സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. ഭരണഘടന അനുശാസ ിക്കുന്ന സംവരണതത്ത്വങ്ങൾക്ക് വിരുദ്ധമായതിനാലും തൊഴിൽ സംവരണത്തി​​​െൻറ പരിധി മൊത്തം അമ്പതു ശതമാനമായി നിശ്ചയി ച്ച സുപ്രീംകോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പാക്കാൻ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക് കാർ നീക്കം നടത്തുന്നത്. ഇത് ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത സാമുദായിക സംവരണതത്ത്വത്തി​​​െൻറ ലംഘനമാണ്. ഭരണഘടന മൂല ്യങ്ങളോടും സാമൂഹികനീതി സങ്കൽപത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.

സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിർമാർജനത്തിനോ വേണ്ടിയുള്ള തൊഴിൽദാന പദ്ധതിയല ്ല. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹിക മുഖ്യധാരയിലും അധികാരവ്യവസ്ഥയിലും അർഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷ പദ്ധതിയാണത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കിൽ അത് പരിഹരിക്കാൻ ബദൽ പദ്ധതികൾ ആവിഷ്​കരിച്ച് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുള്ള ക്രീമിലെയർ വ്യവസ്ഥ ഇപ്പോൾതന്നെ നിലവിലുണ്ട്. എട്ടുലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയർ ഫലത്തിൽ മാറിയതായി ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണസമുദായത്തിനകത്തും സംവരണത്തിന് അർഹരായവർ/അനർഹരായവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളെ സൃഷ്​ടിക്കുന്നതിനും അത് കാരണമായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അത് ഇപ്പോഴും തുടരുകയാണ്.

സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹികനീതി സങ്കൽപത്തി​​​െൻറ അന്തസ്സത്ത ദുർബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടന്നുവരുന്നുണ്ട്. സർക്കാർ നിശ്ചയിക്കുന്ന നിയമനവ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണ സമുദായങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളെ പൊതുപട്ടികയിൽ ഉൾപ്പെടുത്താതെ സംവരണ പട്ടികയിലേക്ക് തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികൾ നിലവിലുണ്ട്. ഇതു സംബന്ധമായ നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് സംവരണത്തിലൂടെ മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ, പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണവ്യവസ്ഥയെ സംവരണവിഭാഗങ്ങൾ സംരക്ഷിച്ചു പോരുന്നത്.

സംവരണം സർക്കാർ സർവിസി​​​െൻറ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധർ എല്ലാകാലത്തും ഉയർത്തിയിട്ടുണ്ട്. എന്നാൽ, മുന്നാക്കവിഭാഗങ്ങൾക്ക് സാമ്പത്തികസംവരണം ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ തീരുമാനം ആ വാദത്തി​​​െൻറ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം മുന്നാക്കവിഭാഗങ്ങൾക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടുലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുന്നാക്കവിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ പുതുതായി സംവരണത്തിന് അർഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ മാത്രമേ ഇനിമുതൽ തൊഴിൽ സംവരണത്തിന് അർഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തി​​​െൻറ ശരിയായ അർഥം. ഇതിലൂടെ തത്ത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.

സാമ്പത്തിക സംവരണവാദം സംഘ്പരിവാറി​​​െൻറയും ഇടതുപക്ഷത്തി​​​െൻറയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണവ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്​റ്റ്​ സർക്കാർ, മുഖ്യമന്ത്രി ഇ.എം.എസ്​ നമ്പൂതിരിപ്പാട് ചെയർമാനായി രൂപവത്​കരിച്ച ഒന്നാം ഭരണപരിഷ്കാര കമീഷൻ സംസ്ഥാനത്ത് സാമ്പത്തികസംവരണം നടപ്പാക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടുവെച്ചത് ഇ.എം.എസ്​ ആണ്. ഇപ്പോൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസിലെ രണ്ട് നിയമന ധാരകളിൽ പിണറായി വിജയൻ സർക്കാർ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോർഡിൽ ഇതിനകം സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സർക്കാറി​​​െൻറ സാമ്പത്തിക സംവരണ നയത്തെ സി.പി.എം പിന്തുണച്ചിരിക്കുന്നു. ഇ.എം.എസ്​ നമ്പൂതിരിപ്പാടി​​​െൻറ സംവരണവിരുദ്ധ നിലപാടിൽ ഇടതുപക്ഷം ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നാണ് പിണറായി സർക്കാറി​​​െൻറ സമീപനം തെളിയിക്കുന്നത്. ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്‌. ഒപ്പം, കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ച് പോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന കൊടിയ വഞ്ചനയും.

ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങൾ സാമൂഹിക തലത്തിലും രാഷ്​​ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സർക്കാർ സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇത് മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണ സമുദായങ്ങൾക്കെതിരെ തിരിച്ചുവിടാനും സാമുദായിക സംഘർഷങ്ങൾക്ക് വഴിമരുന്നിടാനുമുള്ള ഫാഷിസ്​റ്റ്​ ഗൂഢതന്ത്രമാണ്. അതോടൊപ്പം, നരേന്ദ്രമോദി സർക്കാറിനെതിരെ രാജ്യത്താകമാനം ഉയർന്നുവരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്​ട്രീയ കുതന്ത്രം കൂടിയാണ്. നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോൽപിക്കാൻ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവൻ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കണം.

സാമൂഹികനീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്ത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാർ- ഇടതുപക്ഷ കൂട്ടുകെട്ടി​​​െൻറ ഗൂഢാലോചന മുസ്​ലിം യൂത്ത്​ലീഗ്​ തുറന്നുകാട്ടും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങളെ തുറന്നെതിർക്കും. സംവരണസമുദായങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും.
(മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Tags:    
News Summary - Economic Reservation Bill -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.