ഉ​യി​ർ​പ്പ് ജീ​വ​െൻറ തി​രു​നാ​ൾ

‘അവർക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണു ഞാൻ വന്നിരിക്കുന്നത് (യോഹ. 10.10)’. തന്നെത്തന്നെ നല്ല ഇടയനായി വിശേഷിപ്പിച്ച് ഈശോ സംസാരിക്കുമ്പോഴാണു ആടുകൾക്കു ജീവനുണ്ടാകുവാൻ അവിടുന്നു വന്നിരിക്കുന്നു എന്നു പറയുന്നത്. ഉപമയിൽ ഉദ്ദേശിക്കുന്ന ആടുകൾ മനുഷ്യർതന്നെ. മനുഷ്യവംശത്തിനു ജീവൻ നൽകാൻ യേശു വന്നു. ത​െൻറതന്നെ ജീവൻ നൽകിക്കൊണ്ടാണ് ആ ജീവൻ അവിടുന്നു മനുഷ്യർക്കു നൽകിയത്; ഇന്നും നൽകിക്കൊണ്ടിരിക്കുന്നത്.

സൃഷ്ടിയുടെ കഥയിൽ ജീവ​െൻറ വൃക്ഷത്തെക്കുറിച്ചു പരാമർശമുണ്ട്. അതി​െൻറ ഫലത്തിൽനിന്നു ഭക്ഷിക്കരുതെന്നായിരുന്നു ദൈവത്തി​െൻറ കൽപന. എന്നാൽ, മനുഷ്യൻ ആ ഫലത്തിൽ കൈെവച്ചു. ജീവൻ ദൈവത്തി​െൻറ ദാനമാണ്. അതിനു ഹാനിവരുത്താൻ മനുഷ്യന് അവകാശമില്ല എന്നുതന്നെയാണു സൃഷ്ടികഥയിലെ സൂചന. ആദം ദൈവത്തിൽനിന്നുള്ള ജീവ​െൻറ ഉറവത്തെ ചോദ്യം ചെയ്തു. മകനായ കായേൻ ത​െൻറ സഹോദരനെ വധിച്ചുകൊണ്ടു ദൈവം നൽകിയ ജീവനെ നശിപ്പിച്ചു. അന്നു തുടങ്ങുന്നു മനുഷ്യചരിത്രത്തിൽ ജീവ​െൻറ നാശം.

ഉയിർപ്പുതിരുനാൾ ജീവ​െൻറ തിരുനാളാണ്. മനുഷ്യനിലും പ്രപഞ്ചത്തിലും നിലനിൽക്കുന്ന ദൈവിക ജീവ​െൻറ വിവിധ രൂപങ്ങളിലുള്ള പ്രകാശനത്തി​െൻറ തിരുനാൾ. പ്രപഞ്ചത്തി​െൻറ ചൈതന്യവും സകല ചരാചരങ്ങളിലും ജീവജാലങ്ങളിലുമുള്ള ജീവ​െൻറ ശക്തിയും ദൈവത്തിൽനിന്നു വരുന്നതാണ്. എല്ലാറ്റിലുമുപരി മനുഷ്യജീവനിലാണു ദൈവികജീവ​െൻറ ഉന്നതമായ പ്രകാശനം. ദൈവത്തി​െൻറ ജീവൻ അതി​െൻറ സത്തയിൽത്തന്നെ മനുഷ്യന് അവിടുന്നു നൽകിയിരിക്കുന്നു. ദൈവത്തിൽനിന്നുള്ള ആ ജീവനെയാണ് ദൈവത്തി​െൻറ ആത്്മാവ് എന്നു വിളിക്കുന്നത്. ദൈവത്തിൽനിന്നു വരുന്ന മനുഷ്യാത്്മാവ് ദൈവത്തിങ്കലേക്കു തന്നെയാണു തിരിച്ചുപോകുന്നത്. മനുഷ്യ ശരീരത്തിലും മനസ്സിലുമായി അധിവസിക്കുന്ന ഈ ആത്്മാവ്  ജീവൻ പിരിയുമ്പോൾ ദൈവത്തിങ്കലേക്കു തിരിച്ചെത്തുന്നു.  ശരീരത്തി​െൻറയും മനസ്സി​െൻറയും സഹായത്തോടെ മനുഷ്യൻ ചെയ്യുന്ന നന്മകളും തിന്മകളും ആത്്മാവിനെയും ബാധിക്കുന്നു. നന്മചെയ്തു ജീവിക്കുന്ന മനുഷ്യാത്്മാവ് യേശുവിനോടൊപ്പം ഉയിർത്തെഴുന്നേൽക്കുന്നു. ഇതാണ് ഉയിർപ്പു തിരുനാളി​െൻറ കാതലായ സന്ദേശം. യേശു പറയുന്നുണ്ട് ’ഞാൻ ഈ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും’ (യോഹ 12.32)’. യേശുവി​െൻറ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് ഈ ഭൂമിയിൽനിന്ന് അവിടുന്ന് ഉയർത്തപ്പെട്ടത്. അതോടെ മനുഷ്യവംശവും അവിടുത്തോടൊപ്പം ഉയർത്തപ്പെട്ടു. അവിടുന്നു വീണ്ടും പറയുന്നു; ഞാനാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും (യോഹ. 11.25).

ജീവ​െൻറ സംരക്ഷണവും പരിപോഷണവും മനുഷ്യ കടമയാണ്. എല്ലാ ജീവനും സംരക്ഷിക്കപ്പെടണം. മനുഷ്യ ജീവ​െൻറ സംരക്ഷണം ഏറ്റവും പ്രാധാന്യമർഹിക്കുന്നു. മനുഷ്യജീവനെ അതി​െൻറ ആദ്യ അവസ്ഥ മുതൽ സംരക്ഷിക്കാൻ മനുഷ്യനുള്ള കടമ ഇന്നു പല രാജ്യങ്ങളിലും നിയമം മൂലവും നിഷേധിക്കുന്നുണ്ട്. പിറക്കാൻ പോകുന്ന കുഞ്ഞിന് അംഗവൈകല്യമോ മാനസിക വളർച്ചയുടെ അഭാവമോ ഉണ്ടെന്നതി​െൻറ പേരിൽ അതിെന ഗർഭസ്ഥാവസ്ഥയിൽ നശിപ്പിക്കുന്നത്, ‘കൊല്ലരുത്’ എന്ന ദൈവ കൽപനക്ക് വിരുദ്ധമാണ്. അത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആ കുഞ്ഞുങ്ങൾ ജനിക്കുന്ന കുടുംബങ്ങൾക്കു സാധ്യമല്ലെന്നു വരികിൽ മതങ്ങളും സഭയും സർക്കാറും അതിനാവശ്യമായ സംവിധാനങ്ങളേർപ്പെടുത്തുകയാണു വേണ്ടത്. പൂർണവളർച്ചയെത്തിയ മനുഷ്യരുടെ ജീവിതത്തിനു സംവിധാനങ്ങളേർപ്പെടുത്താൻ സമൂഹവും സർക്കാരും എത്രമാത്രം ബദ്ധപ്പെടുന്നു. നാം നിരൂപിച്ചാൽ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നോ? മാനുഷിക മൂല്യങ്ങളെ വിലയിരുത്തുന്നതിലാണു മനുഷ്യനു തെറ്റുപറ്റിയിരിക്കുന്നത്.

ജീവൻ സംരക്ഷിക്കുന്നതോടൊപ്പം ജീവനു ഹാനികരമായ എല്ലാ പ്രവർത്തനങ്ങളിൽനിന്നുകൂടി നാം മാറിനിൽക്കണം. മദ്യപാനം മനുഷ്യന് ആരോഗ്യക്ഷതവും കുടുംബത്തകർച്ചയും സമൂഹശൈഥില്യവും വരുത്തുന്ന ദുശ്ശീലമാണ്. അതുപോലെതന്നെ പുകവലിയും ലഹരിസാധനങ്ങളുടെ ഉപയോഗവും. വിവിധങ്ങളായ മലിനീകരണ പ്രവർത്തനങ്ങളും ജീവനെ അപകടത്തിലാക്കുന്നു. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, മായംചേർക്കുന്നതുവഴിയുള്ള ഭക്ഷണസാധനങ്ങളുടെ മലിനീകരണം എന്നിവയെല്ലാം മനുഷ്യജീവനെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. നദികളും പുഴകളും എന്തിനേറെ കടലും തന്നെ മനുഷ്യൻ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടങ്ങളായി മാറ്റിയിരിക്കുന്നു.

രോഗാണുക്കളും വൈറസുകളും പെരുകുന്നു. പുതിയ രോഗങ്ങൾ രംഗപ്രവേശം ചെയ്യുന്നു. മനുഷ്യൻ ത​െൻറ ജീവനുതന്നെ ഒരുക്കുന്ന കൊലക്കുരുക്കുകളാണ് ഇവയെല്ലാം. കാലാവസ്ഥയുടെ വ്യതിയാനവും താപനിലയുടെ വർധനവും മനുഷ്യൻ പ്രപഞ്ചത്തെ വികലമായി കൈകാര്യം ചെയ്യുന്നതി​െൻറ ഫലമാണെന്ന പണ്ഡിതമതത്തെ നാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. താപനിലയിൽ വന്ന മാറ്റം പരിഹരിക്കപ്പെടാൻ മാനുഷികമായി പരിശ്രമിക്കുന്നതിനൊപ്പം മഴക്കായി സർവശക്തനായ ദൈവത്തോടു പ്രാർഥിക്കുകയും വേണം.

കൂട്ടായ്മയോടെ പ്രവർത്തിച്ചു കാലഘട്ടത്തി​െൻറ ഈ ഉത്തരവാദിത്തം നിറവേറ്റാൻ നമുക്കു പരിശ്രമിക്കാം. മനുഷ്യനിലും പ്രകൃതിയിലും ജീവ​െൻറ ചൈതന്യം പ്രകാശമാനമാകട്ടെ. ആത്്മാവിലും ശരീരത്തിലും ആരോഗ്യമുള്ള ഒരു ജനത എല്ലായിടത്തും രൂപപ്പെടാൻ ഇടയാകട്ടെ.

 

Tags:    
News Summary - easter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.