വിവേചനങ്ങൾക്കെതിരായ നിയമനിർമാണം അനിവാര്യം

സൊമാറ്റോ ഫുഡ് ഡെലിവറി സർവിസ് വഴി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ഡെലിവറി എക്സിക്യൂട്ടിവ് അഹിന്ദുവായതിനാലും ആള െ മാറ്റില്ലെന്ന് കമ്പനി അറിയിച്ചതിനാലും പണം തിരികെ വേണ്ടെന്നു പറഞ്ഞ്​ ഓർഡർ കാൻസൽ ചെയ്​ത ജബൽപുർ സ്വദേശി അമിത് ശുക്ലയുടെ നടപടി ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തി. ഹിന്ദുക്കളുടെ വിശുദ്ധ ശ്രാവണമാസത്തിൽ തനിക്ക് ഭക്ഷണം കൊണ്ടുവ രേണ്ടത് ആരെന്നു നിശ്ചയിക്കാനുള്ള അവകാശം മതപരവും വ്യക്തിപരവുമാണ് എന്ന വാദമുയർത്തിയാണ് അമിത് ശുക്ല നടപടിയെ ന് യായീകരിച്ചത്. ഭക്ഷണത്തിനു മതമില്ലെന്നും ഭക്ഷണംതന്നെ ഒരു മതമാണെന്നും പറഞ്ഞ കമ്പനിയുടെ സ്ഥാപകൻ ദീപേന്ദർ ഗോയൽ ഇന്ത്യയുടെ വൈവിധ്യത്തിലേക്കു ചൂണ്ടി മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതി​​െൻറ പേരിൽ ബിസിനസ്​ നഷ്​ടപ്പെടുന്നതി ൽ ദുഃഖമില്ലെന്നും നൽകിയ മറുപടി ട്വിറ്ററിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

മതം, ഭാഷ, ദേശം, ലിംഗം, വർണം, ലൈംഗികാഭിരുചി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നടപ്പാക്കുന്ന വിവേചനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നിയമങ്ങളുടെ അഭാവം സംബന്ധിച്ച ചർച്ച ഈ ഘട്ടത്തിൽ പ്രസക്തമാണ്. വിവേചനങ്ങൾക്കെതിരായ നിയമം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത് 2006ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലാണ്. അവർ മുന്നോട്ടുവെച്ച അവസരസമത്വ കമീഷനിൽ പിന്നീട് യു.പി.എ ഗവൺമ​െൻറ്​ വലിയ താൽപര്യം കാണിച്ചില്ല. തുടർന്ന് പ്രഫ. എൻ.ആർ. മാധവ മേനോൻ, പ്രഫ. അമിതാഭ്​ കുണ്ടു എന്നിവർ നേതൃത്വം നൽകിയ കമീഷനുകളുടെ രണ്ട് റിപ്പോർട്ടുകളിലും ബംഗളൂരുവിലെ സ​െൻറർ ഫോർ സ്​റ്റഡി ഓഫ് സോഷ്യൽ എക്സ്ക്ലൂഷൻ (സി.എസ്​.എസ്​.ഇ) തുറന്ന കത്തിലും ഇതേ ആവശ്യം മുന്നോട്ടുവെച്ചു. ഏറ്റവുമൊടുവിൽ 2016ൽ കോൺഗ്രസ് എം.പി ശശി തരൂർ ‘ദ ആൻറി ഡിസ്ക്രിമിനേഷൻ ആൻഡ് ഇക്വാലിറ്റി ബിൽ 2016’ എന്ന പേരിൽ ഒരു സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 16ാം ലോക്‌സഭയുടെ കാലാവധി തീർന്നതോടെ പ്രസ്തുത ബിൽ ലാപ്സായെങ്കിലും കോൺഗ്രസ്​ ലോക്സഭ തെരഞ്ഞെടുപ്പ് മാനിഫെസ്​റ്റോയിൽ ഇത്​ ഉൾപ്പെടുത്തിയിരുന്നു.


തരൂർ മുന്നോട്ടുവെച്ച ബിൽ പ്രകാരം ഡെലിവറി ബോയ് മുസ്​ലിമായതിനാൽ സൊമാറ്റോ ഓർഡർ റദ്ദാക്കിയ നടപടി പ്രഥമദൃഷ്​ട്യാ പ്രത്യക്ഷവിവേചനമായി കണക്കാക്കും. ഇൗ നടപടി ഒരു സംരക്ഷിത വിഭാഗത്തിനെതിരായ മുൻധാരണയിൽ നിന്നുണ്ടായതാണ് എന്നതാണ് കാരണം. ഒരാളുടെ മതവും അതിൽ ഉൾപ്പെടുന്നയാളുകളും സംരക്ഷിക്കപ്പെടേണ്ട ഗ്രൂപ്പിലെ അംഗങ്ങളായി ബിൽ കണക്കാക്കുന്നു. ഏതെങ്കിലും ഒരു സംരക്ഷിത ഗ്രൂപ്പിനെ ഹാനികരമായി ബാധിക്കുംവിധം സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്​ട്രീയ, സാമുദായിക, ജാതീയ കാരണങ്ങൾ വെച്ചുള്ള ഭ്രഷ്‌ട്‌ സാമൂഹികബഹിഷ്​കരണമായി ബിൽ കണക്കാക്കുന്നു. ഒരു സംരക്ഷിത വിഭാഗത്തിൽ പെട്ടയാളുടെ ഇതര ആളുകളുമായുള്ള സംസാരം, വിവാഹം, സൗഹൃദം, ഇടപഴകൽ​, ജോലി, സന്ദർശനം, കരാർ എന്നിവയിൽനിന്ന് ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കൃത്രിമം നടത്തിയോ തടയുന്നതിനെതിരെ ബില്ലിൽ വകുപ്പുകളുണ്ട്.
സംസ്ഥാനത്തിലും കേന്ദ്രത്തിലും ഇക്വാലിറ്റി കമീഷനെ നിയോഗിക്കണമെന്നും ബിൽ നിഷ്കർഷിക്കുന്നു.

കമീഷന് വിവേചനം സംബന്ധിച്ച പരാതികൾ സ്വീകരിക്കാനും വേണ്ട ഉത്തരവുകൾ പുറപ്പെടുവിക്കാനും നടപ്പാക്കാനും കഴിയുംവിധം വിപുലമായ അധികാരപരിധി നിശ്ചയിച്ചിട്ടുണ്ട്. പൗര​​െൻറ മൗലികാവകാശങ്ങളിൽ ഏതെങ്കിലുമൊന്ന് പൊതുമേഖല -സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളോ സർക്കാർ -അർധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ നിഷേധിച്ചാൽ വകുപ്പ്​ 226, വകുപ്പ്​ 32 എന്നിവ പ്രകാരം ഹൈകോടതിയിലും സുപ്രീംകോടതിയിലും റിട്ട് ഹരജി നൽകാം. എന്നാൽ, സ്വകാര്യ വ്യക്തിയോ സ്ഥാപനമോ വിവേചനം നടത്തിയാൽ ഇതേ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ കഴിയില്ല. വകുപ്പ്​ 12ൽ പറഞ്ഞിട്ടുള്ള സ്​റ്റേറ്റി​​െൻറ നിർവചനത്തിൽ പൊതുമേഖല-സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ വരുന്നില്ല. മാത്രമല്ല, ഇത്തരം വിവേചനങ്ങൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഖണ്ഡിക 153 എ പോലുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിനപ്പുറം പരാതിപരിഹാരത്തിന്​ നിയമങ്ങൾ നിലവിലില്ല. പൊതുമേഖല സ്ഥാപനത്തോടോ സർക്കാർ ഉദ്യോഗസ്ഥനോടോ മാത്രമല്ല, വിവേചനപരമായി പെരുമാറിയ സ്വകാര്യവ്യക്തികളോടും പെരുമാറ്റം മാറ്റാനോ ഒഴിവാക്കാനോ ആവശ്യപ്പെടാനും പരാതിക്കാരന് വേണ്ട നഷ്​ടപരിഹാരം നൽകാനും കമീഷന്​ അധികാരമുണ്ടായിരിക്കുമെന്ന് ബിൽ നിഷ്കർഷിക്കുന്നുണ്ട്. മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, വനിതകമീഷൻ തുടങ്ങി അധികാരപരിധി കുറഞ്ഞതും ഉത്തരവുകൾ നടപ്പാക്കാൻ സർക്കാറി​​െൻറ കനിവ് വേണ്ടവരുമായ സ്ഥാപനങ്ങളെക്കാൾ വിപുലമായ അധികാരമാണ് ബില്ലിൽ ഇക്വാലിറ്റി കമീഷനുള്ളത് . ഒപ്പം 50 ​െറസിഡൻഷ്യൽ യൂനിറ്റുകളുള്ള ഹൗസിങ് സൊസൈറ്റികളും നൂറിൽ കൂടുതൽ ജോലിക്കാരുള്ള പ്രൈവറ്റ് കമ്പനികളും വർഷാവർഷം വൈവിധ്യവത്​കരണ പട്ടിക തയാറാക്കി സംസ്ഥാന കമീഷന് നൽകണം.

ശുക്ലയുടെ നടപടി ജാതി-മത-ദേശ-ഭാഷ ഭേദ​മന്യേ എല്ലാവരെയും സഹോദന്മാരായി കാണേണ്ട പൗര​​െൻറ മൗലികബാധ്യത പറയുന്ന ഭരണഘടനയുടെ വകുപ്പ്​ 51 എയുടെ ലംഘനമാണെങ്കിലും ശിക്ഷാർഹമായ കുറ്റമല്ല. അതിനാൽ, സൊമാറ്റോ ജീവനക്കാരനായ ഫൈയാസിനെതിരായ വിവേചനത്തിന്​ ഇന്ത്യൻ ഭരണഘടനയിലൂടെ പരിഹാരം കാണാൻ കഴിയില്ല. ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശം യഥാർഥത്തിൽ അനുഭവിപ്പിക്കാനും ഇതര പൗരന്മാരുടെ വിവേചന നടപടികളിൽനിന്ന് സുരക്ഷ നേടിക്കൊടുക്കാനും ഭരണകൂടം മുന്നോട്ടു വരണം. ഹിജാബ്, തൊപ്പി പോലുള്ള വസ്ത്രങ്ങൾ സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും അനുവദിക്കാതിരിക്കുക, ധരിച്ചിറങ്ങുന്നവർ പരിഹാസത്തിനും ഭീഷണികൾക്കും വിധേയരാവുക തുടങ്ങി, മതപരമായ ആചാരങ്ങളും പ്രാർഥനകളും തടയുക, മുസ്​ലിം ആയതിനാൽ വാടകവീടുകൾ കൊടുക്കാതിരിക്കുക തുടങ്ങി വിവേചനത്തി​​െൻറ വിവിധരൂപങ്ങൾ നാട്ടിൽ നിലവിലുണ്ട്. കേരളത്തിലും ഇത്​ കുറവ​െല്ലന്ന്​ സ്കൂളുകളിൽ ഹിജാബും ഫുൾസ്ലീവും ധരിക്കുന്നതിനായി പലപ്പോഴായി കോടതികളിലെത്തുന്ന ഹരജികൾ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവിൽ പൗരത്വംതന്നെ ഇല്ലാതാക്കുംവിധം കേന്ദ്രത്തിൽ നിയമങ്ങൾ ചുട്ടെടുക്കപ്പെടുന്ന രാഷ്​ട്രീയസാഹചര്യമാണ്​ ഇപ്പോഴുള്ളത്.

ജാതിവിരോധം പോലെ ഇസ്‌ലാമോഫോബിയ പലയർഥത്തിൽ ഇന്ത്യയിൽ വ്യവസ്ഥാപിതവത്​കരിക്കപ്പെടുന്നുവെന്ന്​ ദിനേനയെന്നോണം വാർത്തകളിൽ നിറയുന്ന ഹിന്ദുത്വ ആൾക്കൂട്ടത്തി​​െൻറ മുസ്​ലിംവിരുദ്ധ ആക്രമണങ്ങൾ തെളിയിക്കുന്നു. കേന്ദ്ര- സംസ്ഥാന തലങ്ങളിൽ അവസരസമത്വ കമീഷ​​െൻറ രൂപവത്​കരണത്തിനും പൊതു- സ്വകാര്യ മേഖലയിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധമുള്ള വൈവിധ്യവത്​കരണത്തിനും വേണ്ട രാഷ്​ട്രീയസമ്മർദങ്ങളും അക്കാദമിക്​ ചർച്ചകളും ഉണ്ടാവേണ്ടത് കാലഘട്ടത്തി​​െൻറ അനിവാര്യതയാണ്.

Tags:    
News Summary - Discrimination on food - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.