കേരളത്തിെൻറ അണരക്ഷാധികാരി സി.എൻ. രാമചന്ദ്രൻ നായർ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അണക്കെട്ടുകൾ തുറന്നതല്ല ദുരിതകാരണമെന്ന് അവകാശപ്പെടുന്നതിന് പുറമെ, പ്രകൃതിയെ മെരുക്കി അത് കവർന്നെടുത്തതെല്ലാം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനംചെയ്യുകയും ജനതാൽപര്യത്തിനെതിരാണ് പരിസ്ഥിതിവാദം എന്നതിനാൽ ഗാഡ്ഗിൽ-കസ്തൂരിരംഗൻ ശിപാർശകൾ ‘അപ്രായോഗിക’മെന്നും രണ്ടും തള്ളുകയും എഴുത്തുകാർ ജനപ്രീതിക്കായി ജൽപിക്കുകയാണെന്ന് പറയുകയും ചെയ്തിരിക്കുന്നു. ഇക്കൂട്ടർ പറയുന്നത് കാര്യമായെടുക്കേണ്ടതില്ല എന്നുകൂടിയും.
വളരെ കനത്ത മഴയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നേരത്തേതന്നെ കാലാവസ്ഥ വകുപ്പിൽനിന്ന് ലഭിച്ചിട്ടും അണകൾ അടച്ചുതന്നെ വെച്ച് അവസാനം നിറഞ്ഞ പുഴകളിലേക്ക് മുഴുവനായി തുറന്നുവിട്ട് ദുരന്തമുണ്ടായതിനു പിന്നിലെ സൂത്രധാരൻ ആരെന്ന് വ്യക്തമായ സ്ഥിതിക്ക് ഏതാനും ചോദ്യങ്ങൾക്കുള്ള മറുപടികൂടി അദ്ദേഹം പറയേണ്ടതുണ്ട്.
ഒരു എഴുത്തുകാരനാണെങ്കിലും കുറച്ച് ജിയോളജിയും സീസ്മോളജിയും ഹൈഡ്രോളജിയും മീറ്റിയറോളജിയും പഠിച്ച ഒരാളെന്ന നിലയിലാണ് ഇൗ ചോദ്യങ്ങളെന്നുകൂടി ഉണർത്തിച്ചുകൊള്ളെട്ട.
- ഡാമുകൾ തുറന്നുവിടുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ ഒാരോ പുഴയുടെയും അഴിമുഖ വിതാനം (Estuary height from sea leavel) എത്രയായിരുന്നു? 34 ഡാമുകൾ തുറന്ന് 12-18 മണിക്കൂറുകൾക്കകം ഇത് എത്രയായി ഉയർന്നു? ഡാമുകൾ തുറക്കുന്നതിന് മുമ്പ് ഏതെങ്കിലും നദി കരകവിഞ്ഞിരുന്നോ? ഡാം തുറന്നതിൽ പിന്നെ ഒരു നദിയെങ്കിലും കരകവിയാതെ ബാക്കിയായോ?
- മഴമൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ഏതെങ്കിലും പുഴയിൽ ‘ൈടഡൽ റൈസ് (Tidal rise) -തിരപോലെ വിതാനം പെെട്ടന്നുയരൽ- ഉണ്ടാകാറുണ്ടോ? മേഘസ്േഫാടനം ഉണ്ടായാൽപോലും ഒന്നൊന്നര മണിക്കൂറിനകം 10-12 അടി വെള്ളം പുഴയിൽ ഉയരില്ലെന്നുള്ള കാര്യം ആർക്കാണ് അറിയാത്തത് (ഒാ, അങ്ങ് ഒരാൾക്കൊഴികെ).
- പരിഷ്കൃത നാടുകളിൽ -ഉദാ: അമേരിക്ക- എന്തുകൊണ്ടാണ് അണകൾ അവയുടെ 85 ശതമാനം സംഭരണശേഷിക്കു മുകളിൽ ഒരിക്കലും നിറക്കാത്തത്? അവിടത്തെ രക്ഷാധികാരികൾ ‘വിവരംകെട്ട’ എഴുത്തുകാരും പരിസ്ഥിതിവാദികളും ആയതിനാലാണോ?
- ക്വാറികൾക്കെതിരെ സംസാരിക്കുന്നവർ ‘ശിലായുഗ ജീവികളാ’ണെന്നു പറയുന്ന അങ്ങ്, ഇത്രയും ക്വാറികൾ ഇല്ലാത്ത കാലത്ത് ഇപ്പോഴുണ്ടായതിെൻറ 10ൽ ഒരംശംപോലും ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്നതിന് എന്തു വിശദീകരണം നൽകും?
- ‘അണക്കെട്ടുകൾ മഴക്കാലത്ത് നിറക്കുന്നതിൽ ഒരു തെറ്റുമില്ല’ എന്നു പറയുന്ന അങ്ങ് ഇടുക്കിപോലെ ഇത്രയും ജലഭാരമുള്ള അണ ഭൗമപാളികളിൽ (Tectonic plates) ചെലുത്തുന്ന മർദവും അതിെൻറ ഫലവും നിരീക്ഷിക്കാൻ എന്തു ഉപാധിയാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്തുമോ?
- പ്രകൃതി സൗഹൃദമാണ് പ്രകൃതി വിരോധമല്ല ആധുനിക ശാസ്ത്രദർശനത്തിെൻറ കാതൽ എന്ന മാറ്റം ഇനിയും അങ്ങ് അറിഞ്ഞില്ലേ?
- കൃഷിക്ക് ഉപയുക്തമായ ഉഴവും ജൈവാംശവും നൈട്രജനും ചേർന്ന മേൽമണ്ണ് പ്രളയത്തിൽ ഒലിച്ചുപോയത് അത്രയും കായലുകളിൽനിന്നും പുഴകളിൽനിന്നും കോരിയെടുത്ത് എങ്ങും പുനഃസ്ഥാപിക്കാമെന്ന് പറയുന്ന അങ്ങ് തുഗ്ലക്കിെൻറ പദ്ധതികളെക്കുറിച്ച് േകട്ടിേട്ട ഇല്ലേ?
- തുലാവർഷം വരാൻപോകുന്നു. അണകൾ നിറച്ചുതന്നെ വെക്കാനും അഥവാ കനത്തമഴ പെയ്താൽ പ്രളയം വീണ്ടുമുണ്ടാക്കാനും തന്നെയാണോ ഭാവം? അതെയെങ്കിൽ അതുണ്ടാക്കാവുന്ന ജീവനഷ്ടത്തിനും വൻനാശത്തിനും അങ്ങ് ഉത്തരവാദിത്തം ഏൽക്കുമോ?
- ഇടുക്കി ഉൾപ്പെടെ എല്ലാ അണകളും മൂക്കറ്റം നിറച്ചുവെക്കുന്ന നാം മുല്ലപ്പെരിയാർ നിറക്കുന്നതിനെതിരെ ഉന്നയിക്കുന്ന വാദങ്ങൾ ഏതെങ്കിലും കോടതിയിൽ വിലപ്പോവുമോ?
- അഥവാ മുല്ലപ്പെരിയാർ അണക്ക് വല്ലതും സംഭവിച്ചാൽ നിറഞ്ഞുകിടക്കുന്ന ഇടുക്കി അണയുടെ സ്ഥിതി എന്താവുമെന്ന ചിന്ത അങ്ങയെ അലട്ടുന്നില്ലേ? അതോ കേരളത്തിെൻറ മൂന്നിലൊന്നു ഭാഗത്തുള്ള എല്ലാം നശിച്ചുപോകുന്നതിെൻറ ഉത്തരവാദിത്തംകൂടി അങ്ങ് ഏറ്റെടുക്കുമോ? 90 ശതമാനം നിറഞ്ഞ അണ തകരാനുള്ള ഭൂകമ്പശേഷിയുടെ 100ൽ ഒന്നുമതി 100 ശതമാനം നിറഞ്ഞ അണ തകരാനെന്ന കഥ അങ്ങ് അറിഞ്ഞിട്ടില്ലേ?
അതിനാൽ ഇൗ നാടിനെയും നാട്ടാരെയും ഒാർത്ത് ഇവിടത്തെ ഒരു അണയുടെയും സംഭരണം അതതിെൻറ 90 ശതമാനത്തിൽ കൂടരുതെന്ന് നിഷ്കർഷിക്കാൻ അണരക്ഷാധികാരി എന്ന നിലയിൽ അങ്ങ് മുൻകൈയെടുക്കണം.
ബോധപൂർവമല്ലായിരുന്നു എന്ന വസ്തുത ഇപ്പോൾ പറ്റിയ അബദ്ധം, അതെത്ര ഗുരുതരമായാലും മാപ്പാക്കപ്പെടാൻ മതിയായ ന്യായമാണ്. പക്ഷേ, ഇനി ഇങ്ങനെയൊന്നു ഉണ്ടായാൽ ഞങ്ങൾ എഴുത്തുകാർ എന്നല്ല, ആരു തടഞ്ഞാലും ജനരോഷത്തിൽനിന്ന് അങ്ങയെ രക്ഷിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.