‘അധികാരം’ എന്ന കൃതിയിൽ റസ്സൽ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഗുരു ശിഷ്യരുമൊന്നിച്ച് ഒരു കാട്ടുപാത മുറിച്ചുകടക്കുകയായിരുന്നു. വഴിവക്കിൽ ഒരു വൃദ്ധ കരഞ്ഞുകൊണ്ടിരിക് കുന്നത് കണ്ടു. എന്തിനാണ് ഇവിടെയിരുന്ന് കരയുന്നതെന്ന ചോദ്യത്തിന് അവർ മറുപടി പറഞ്ഞതിപ്രകാരമാണ്:‘‘എെൻറ മകനെ ഒരു നരി പിടിച്ചു കൊന്നു. കഴിഞ്ഞ വർഷം അതെെൻറ ഭർത്താവിനെയും കൊന്നതാണ്’’. ‘‘എന്തിനാണ് മനുഷ്യരെ കൊല്ലുന്ന നരിയുള്ള കാട്ടിൽ താമസിക്കുന്നത്, നാട്ടിൽപോയി താമസിച്ചുകൂേട’’ എന്ന ഗുരുവിെൻറ ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരുന്നു:‘‘കാട്ടിൽ നരിയുണ്ട് എന്നേല്ലയുള്ളൂ; നാട്ടിൽ ഗവൺമെൻറുണ്ടല്ലോ’’. നമ്മുടെ സർക്കാറിെൻറ ചെയ്തികൾ കാണുേമ്പാൾ റസ്സലിെൻറ ഈ കഥ ഓർമവരുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് മനുഷ്യരെ ചുട്ടും വെടിവെച്ചും കൊല്ലുന്നതും പീഡനം നടത്തുന്നതും മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നതും ഗാന്ധിജിയുടെ പ്രതിമയുണ്ടാക്കി വീണ്ടും വീണ്ടും വെടിെവച്ച് കൊല്ലുന്നതും!
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിെൻറ റിപ്പോർട്ട് അനുസരിച്ച് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.പിമാരിൽ 43 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികളാണത്രെ! 543 അംഗങ്ങളിൽ 233 പേർ. മുൻ ലോക്സഭയുമായി (2014-19) താരതമ്യംചെയ്യുേമ്പാൾ 26 ശതമാനമാണ് വർധന. ഇവരിൽ 29 ശതമാനവും ബലാത്സംഗം, കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണ്. ബി.ജെ.പിയിൽ 116 പേരും കോൺഗ്രസിൽ 29 പേരും ക്രിമിനലുകളാണെന്ന് റിപ്പോർട്ട് പറയുന്നു. എം.പിമാരിൽ 88 ശതമാനവും കോടീശ്വരന്മാരാണ്; 543 അംഗങ്ങളിൽ 495 പേർ. ബി.ജെ.പിയുടെ 303 എം.പിമാരിൽ 265 പേരും കോൺഗ്രസിലെ 51 പേരിൽ 43 പേരും കോടിപതികൾ. ഇതുകൊണ്ടാണ് കേന്ദ്ര ഭരണകൂടം ക്രിമിനലുകളുടെയും സമ്പന്നരുടെയും ഭരണകേന്ദ്രമെന്ന് പറയുന്നത്. മന്ത്രിസഭാംഗങ്ങളുടെ കാര്യമെടുത്താൽ അതും അത്ഭുതകരമാണ്. മോദി മന്ത്രിസഭയിലെ 58 മന്ത്രിമാരിൽ 51 പേർ കോടിപതികളും 22 പേർ ക്രിമിനൽ കേസ് നേരിടുന്നവരുമാണ്.
കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലത്ത് ലോക്സഭയിൽ ചെയ്ത പ്രസംഗത്തിൽ, ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽനിന്നു രാഷ്ട്രീയ കക്ഷികൾ മാറിനിൽക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അന്നത്തെ ഭരണകക്ഷിയും പ്രതിപക്ഷവും അതിനോട് പ്രതികരിച്ചതേയില്ല. തുടർന്ന് ഡൽഹി ഹൈകോടതി ഇത്തരത്തിൽ വിധി പ്രസ്താവിക്കുകയും തദടിസ്ഥാനത്തിൽ കുറ്റവാളികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അന്നത്തെ ഭരണകൂടം, രാജ്യസഭാംഗം ഇ.എം. സുദർശനൻ നാച്ചിയപ്പൻ അധ്യക്ഷനായി ഒരു പാർലമെൻററി ഉപസമിതിക്ക് രൂപംനൽകി. എന്നാൽ ജനാധിപത്യ വിശ്വാസികളെ മുഴുവൻ നിരാശരാക്കുന്നതായിരുന്നു കമ്മിറ്റിയുടെ റിപ്പോർട്ട്. കുറ്റം ചെയ്തുവെന്ന് ഏതെങ്കിലും കോടതിയിൽ ഒരാൾക്കെതിരെ കുറ്റപത്രമുണ്ടെന്നതിെൻറ പേരിൽ പൗരന്മാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കണമെന്ന നിർദേശത്തോട് യോജിക്കാനാവില്ലെന്നും സ്ഥാനാർഥികളെ തള്ളാനും കൊള്ളാനുമുള്ള അവകാശം വോട്ടർമാർക്ക് കൊടുക്കണമെന്നും അഭിപ്രായപ്പെട്ട് നീതിന്യായ വകുപ്പുകളുടെ പാർലമെൻററി സമിതി ആ നിർദേശത്തെ നിരാകരിച്ചു.
സ്ഥാനാർഥികളെ തള്ളാനും കൊള്ളാനുമുള്ള അവകാശം ജനങ്ങൾക്ക് കൊടുക്കണമെന്ന് പറയുേമ്പാൾ, ജനമാണ് തങ്ങളുടെ ജനപ്രതിനിധി ആരായിരിക്കണമെന്ന് തീരുമാനിക്കേണ്ടത്. തങ്ങളുടെ സ്ഥാനാർഥി ആരായിരിക്കണമെന്ന തീരുമാനവും ജനത്തിനായിരിക്കണം. എന്നാൽ, കക്ഷിരാഷ്ട്രീയ വ്യവസ്ഥിതി അതിനനുവദിക്കുന്നില്ല. ആ അവകാശം ജനത്തിൽനിന്നും അതത് കക്ഷിരാഷ്ട്രീയ പാർട്ടി മേലാളർ കൈവശംവെച്ചിരിക്കുകയാണ്. എവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്യുന്നവരാണ് സ്ഥാനാർഥികളാവുന്നത്. പലപ്പോഴും പണം നൽകി സീറ്റ് സമ്പാദിക്കുന്നവരും കുറവല്ല. ഏതാനും വർഷങ്ങൾക്കുമുേമ്പ, ഒരു സംസ്ഥാനത്ത്, ഒരു ലോക്സഭ സീറ്റിന് കോടി രൂപയായിരുന്നുവത്രെ പാരിതോഷികമായി വാങ്ങിയിരുന്നത്. കേരളത്തിൽ ഒരു സ്ഥാനാർഥി ബാങ്കിൽനിന്നു വായ്പ വാങ്ങി മത്സരിക്കാനിറങ്ങിയതും പരസ്യമായിരുന്നു.നാമനിർദേശപത്രികയിൽ സ്ഥാനാർഥികളോട് ജീവിത പശ്ചാത്തലം, വരുമാനം, സ്വത്ത് എന്നിവ രേഖപ്പെടുത്താൻ നിർദേശം നൽകിയത് അവർ ഉയർന്ന മൂല്യങ്ങൾ സംരക്ഷിക്കുന്നവരായിരിക്കണം എന്ന ലക്ഷ്യത്തോടെയാണല്ലോ. എന്നാൽ, അത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥെരക്കാൾ പ്രാമുഖ്യം ജനപ്രതിനിധികൾക്കും കക്ഷി രാഷ്ട്രീയ മേധാവികൾക്കുമാണെന്നതിനാൽ ഒന്നും ലക്ഷ്യപ്രാപ്തിയിലെത്താറില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംേകാടതിയുടെ കർശനനിർദേശം വന്നിരിക്കുന്നത്.
ക്രിമിനൽ കേസുള്ളവരെ സ്ഥാനാർഥിയാക്കിയാൽ 48 മണിക്കൂറിനകം അതിനുള്ള കാരണവും കുറ്റകൃത്യ പശ്ചാത്തലവും പ്രസിദ്ധപ്പെടുത്തണമെന്ന് രാഷ്ട്രീയപാർട്ടികളോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഗുരുതരകുറ്റങ്ങൾ നേരിടുന്നവർ മത്സരിക്കുന്നത് തടയാൻ നിയമം കൊണ്ടുവരണമെന്ന 2018ലെ ഭരണഘടന ബെഞ്ചിെൻറ വിധിയിലെ നിർദേശങ്ങൾ മറികടന്നാണ് 2019ൽ ഇത്രയും ക്രിമിനൽ പ്രതികൾ വിജയിച്ചുവന്നിരിക്കുന്നത്!ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ ആറു വർഷംവരെ മത്സരിക്കുന്നതിൽനിന്നും വിലക്കാൻ നിയമമുണ്ട്. എന്നാൽ, കുറ്റം ചുമത്തപ്പെട്ടാൽ തന്നെ രാഷ്ട്രീയത്തിൽനിന്നും അകറ്റിനിർത്തണമെന്ന ഹരജിയിലായിരുന്നു 2018ൽ അഞ്ചംഗ ബെഞ്ചിെൻറ സുപ്രധാനവിധി. ഗുരുതരമായ കുറ്റങ്ങളിൽ വിചാരണ നേരിടുന്നവർ രാഷ്ട്രീയരംഗത്തെത്തുന്നത് തടയാൻ നിയമം കൊണ്ടുവരുന്ന കാര്യം പാർലമെൻറ് പരിഗണിക്കണമെന്നാണ് 2018ലെ വിധിയിൽ സുപ്രീംകോടതി ആവശ്യപ്പെട്ടത്. നിയമനിർമാണത്തിലേർപ്പെടുന്നവർ ക്രിമിനൽ കുറ്റവാളികളാവരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ നിർദേശങ്ങളും മുൻകാലങ്ങളിലെ പ്രഗല്ഭരുടെയും കോടതികളുടെയും തെരഞ്ഞെടുപ്പ് കമീഷെൻറയും നിർദേശങ്ങളും രാഷ്ട്രീയ പാർട്ടികൾ അനുസരിച്ചിരുന്നെങ്കിൽ ലോക്സഭയിൽ വിശ്വാസവോട്ട് രേഖപ്പെടുത്താൻ മന്ത്രിമാരെയും എം.പിമാരെയും ജയിലിൽനിന്നും ഇറക്കിക്കൊണ്ടുവരേണ്ട ദുര്യോഗം നമുക്കുണ്ടാവില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.