നേരമില്ലാത്തവർക്ക്​ നേരംകിട്ടുമ്പോൾ

കുറച്ച് ജാഗ്രതയും ശ്രദ്ധയും സർഗാത്മകതയുമുണ്ടെങ്കിൽ ഈ സമയവും സ്വർഗമാക്കാൻ കഴിയും. ഓർക്കുക, നമ്മുടെ സന്തോഷത്തി​​​െൻറ താക്കോൽ നമ്മുടെ കൈകളിൽതന്നെയാണ്. ചിരിക്കണോ സന്തോഷിക്കണമോ എന്നത് നാം ഓരോരുത്തരുടെയും തീരുമാനമാണ്

ലോകം മുഴുവൻ സംഗീതക്കച്ചേരികൾ മാറ്റിവെക്കുകയും കായികമത്സരങ്ങൾ റദ്ദാക്കുകയും സ്കൂളുകൾ അടക്കുകയും ടൂറിസ്​റ്റ്​ ഹോട്ട്സ്പോട്ടുകൾ അടക്കുകയും ചെയ്യുന്നതിനാൽ, ആഗോള പകർച്ചവ്യാധിയുടെ ഈ സമയത്ത് അസുഖത്തി​​​െൻറ ലക്ഷണമൊന്നും കാണിക്കാത്തവർപോലും വീട്ടിൽതന്നെ തുടരണമെന്ന് വിദഗ്​ധർ ശിപാർശ ചെയ്യുന്നു. പലർക്കും ഈ സമയം എങ്ങനെ തരണംചെയ്യണം എന്ന ധാരണ കുറവാണ്. ദിനചര്യയിൽ വന്ന മാറ്റം കാരണം, കുട്ടികളുമായി എങ്ങനെ വീട്ടിൽ ഇരിക്കും, എന്തുചെയ്യും ഈ ദിവസങ്ങളിൽ എന്ന ആധിയാണ് മിക്കവർക്കും. ഒരു പ്രമുഖ രാജ്യാന്തര പത്രറിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിൽ കോവിഡ്​ സമയത്ത്​ ചൈനയിലെ വിവാഹമോചനനിരക്ക് ഗണ്യമായി ഉയർന്നു എന്നത്​ ആശങ്കക്കു വഴിയൊരുക്കുന്നതാണ്. ചെറുതായി ആസൂത്രണം ചെയ്താൽ നമുക്ക് ഈ സമയവും ആശങ്കയില്ലാതെ മറികടക്കാം.അസുഖമില്ലാതെ വീട്ടിൽ ഇരിക്കുന്നവർക്കും കുട്ടികൾക്കും എങ്ങനെ ഇനി വരുന്ന ദിവസം മറികടക്കാം എന്നു നോക്കാം.

ആസൂത്രണം അത്യാവശ്യമാണ്

ഒരു ഗ്ലാസിൽ പകുതി വെള്ളം ഉണ്ടല്ലോ എന്ന പോസിറ്റിവ് മനോഭാവം വെച്ച് വേണം ഓരോ ദിനവും തുടങ്ങാൻ. എത്ര ദിവസം വീട്ടിൽ ഉണ്ടാകുമെന്നും ഓരോ ദിവസവും എന്തു ചെയ്യാം എന്നും ഒന്നിച്ചിരുന്നു തീരുമാനമെടുക്കുക.
സിനിമ ദിവസം, പിക്നിക് ഡേ, പാചകദിനം, ശുചീകരണനാൾ, ക്രിയേറ്റിവ്​ ഡേ, കളിദിവസം എന്നിങ്ങനെ ഒരു വാരത്തിലെ ദിനങ്ങളെ തരംതിരിക്കാം. ഓരോ പേരുകൾ നൽകി അതതു ദിവസങ്ങളെ മനോഹരമാക്കുക. ദിവസാരംഭത്തിൽതന്നെ അന്നേ ദിവസം എങ്ങനെയൊക്കെ ​െചലവഴിക്കാം എന്ന്​ ഒന്നിച്ചു തീരുമാനമെടുക്കുക.

ദിവസം ആസൂത്രണം ചെയ്യുമ്പോൾ വ്യക്തികൾക്ക് വെറുതേ ഇരിക്കാൻ കുറച്ച് സമയം കണ്ടെത്താൻ മറക്കേണ്ട. സോഷ്യൽ മീഡിയ ഉപയോഗത്തിനും ടി.വി-റേഡിയോ ഉപാധികൾക്കും നമ്മുടെ ഇഷ്​ടമനുസരിച്ച്​ ദിവസവും സമയം കണ്ടെത്തണം. കാലങ്ങളായി പഠിക്കാൻ ആഗ്രഹിച്ച ഫോട്ടോഗ്രഫി, കോഡിങ്, വിഡിയോഗ്രഫി, ചിത്രംവര തുടങ്ങിയ ക്ലാസുകൾ ഓൺ​ൈലനിൽ പഠിക്കാൻ സമയം കണ്ടെത്താം. സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങാം. പുതിയ പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിക്കാം. ഇതുവരെ പാചകം വശമില്ലാത്തവർക്കു പരസ്പരം അവരവരുടെ റോളുകൾ വെച്ചുമാറാം.

മുറിയും മുറ്റവും പിക്​നിക്​

വീട്ടിൽതന്നെ ഒരു മുറിയോ മുറ്റമോ ടെറസോ ഒരു പുതിയ പിക്നിക് സ്ഥാനമാക്കി മാറ്റാം. ജനലുകളിൽ കുറുകെ ബെഡ്ഷീറ്റ് കെട്ടി പുതിയ മുറികളും സ്ഥലങ്ങളും ഉണ്ടാക്കി അവിടെയിരുന്ന്​ ഭക്ഷണം കഴിക്കാം. ചിത്രം വരക്കാനും വെണ്ടക്കകൊണ്ടും ഇലകൾകൊണ്ടും കല്ലുകൾകൊണ്ടും നിറംകൊടുക്കാനും ശ്രമിക്കാം. ഒരു മുറി ഇതിനായി വീട്ടിൽ സെറ്റ് ചെയ്യുക. ആ മുറിയുടെ ചുമരുകൾ നിങ്ങളുടെ ഭാവനക്കനുസരിച്ച്​ അലങ്കരിക്കുക.
യോഗ ചെയ്യാനും ഒന്നിച്ചിരുന്നു പാട്ടുകേൾക്കാനും നൃത്തം ചെയ്യാനും ഇപ്പോൾ സമയമുണ്ട്.

പുതിയ ചെടികൾ നടുക. പഴയ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പുതിയ വസ്തുക്കൾ ഉണ്ടാക്കാൻ ശ്രമിക്കാം. ഉപയോഗശൂന്യമായ വസ്ത്രങ്ങൾകൊണ്ട്​ പുതിയ കാൽച്ചവിട്ടികളും ചെറിയ ശയ്യകളുമുണ്ടാക്കാം. പഴയ ഫോട്ടോകൾകൊണ്ട്​ ആൽബം ഉണ്ടാക്കാം. ഫോണിൽ ബാക്കപ്പ് എടുത്തുവെച്ച ഫോട്ടോകൾ തരംതിരിച്ച്​ എടുത്തുവെക്കാം. കാലങ്ങളായി വായിക്കണം എന്നാഗ്രഹിച്ച പുസ്തകങ്ങൾ വായിക്കുക. സിനിമ കാണാം. ഓൺലൈനിൽ ഷോപ്പിങ്​ ചെയ്യാം.

കുട്ടി@റൂം

കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂൾ അവധിസമയങ്ങളിൽ കുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച്​ മാതാപിതാക്കൾ ജാഗരൂകരാകണം. അവർക്കുവേണ്ടി പറ്റുമെങ്കിൽ ഒരു മുറി നിജപ്പെടുത്തിക്കൊടുക്കുക. അലമാരയുടെ മുകളിൽ പിടിച്ചുകയറി അവ മറിഞ്ഞുവീഴാനുള്ള സാധ്യത മനസ്സിലാക്കി അങ്ങനെയുള്ള വസ്തുക്കളും കൂർപ്പുള്ള വസ്തുക്കളും വെള്ളം നിറച്ച ഡവറകളും ഇല്ലാത്ത ഒരു മുറി അവർക്ക് നൽകുക. സ്കൂൾ അടച്ചു എന്നു കരുതി പഠിച്ച പാഠങ്ങൾ വായിച്ചുനോ​േക്കണ്ട എന്ന അവസ്ഥയില്ലല്ലോ. ചുമരുകളിൽ ചാർട്ട് പേപ്പറുകൾ ഒട്ടിച്ച് അതിൽ ചിത്രം വരക്കാൻ അവരെ സഹായിക്കാം. കഥകൾക്കും കവിതകൾക്കും പുതിയ നിർമിതികൾക്കുമായി സമയം കണ്ടെത്താൻ ശ്രമിക്കാം. വളരെ ചെറിയ തുകകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ ഓൺലൈനിൽ ലഭിക്കും.
പ്രിയപ്പെട്ടവർക്കു കത്തുകൾ അയക്കാനും ഫോണിൽ വിളിച്ച്​ സംസാരിക്കാനും മറ​േക്കണ്ട.

വീണുകിട്ടിയ അവധിദിവസത്തിലും ഉണരുന്നതിനും ഉറങ്ങുന്നതിനും ഭക്ഷണത്തിനും വ്യായാമത്തിനും ഒരു ക്രമം പാലിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എല്ലാ സമയവും ഉറങ്ങുകയും ടി.വി കാണുകയും ഭക്ഷണം കഴിക്കുകയും മാത്രം ചെയ്താൽ കാലക്രമേണ പല അസുഖങ്ങളും സംഭവിക്കാം എന്ന ധാരണ ഉണ്ടാകുക. കുറച്ച് ജാഗ്രതയും ശ്രദ്ധയും സർഗാത്മകതയുമുണ്ടെങ്കിൽ ഈ സമയവും സ്വർഗമാക്കാൻ കഴിയും. ഓർക്കുക, നമ്മുടെ സന്തോഷത്തി​​​െൻറ താക്കോൽ നമ്മുടെ കൈകളിൽതന്നെയാണ്. ചിരിക്കണോ സന്തോഷിക്കണമോ എന്നത് നാം ഓരോരുത്തരുടെയും തീരുമാനമാണ്.

Latest Video

Full View
Tags:    
News Summary - COVID 19 Precautions -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.