?.??.????, ???????? ?????????

ക്ഷേമപദ്ധതികൾ വഴി ആദിവാസി വികസനം സാധ്യമല്ല 

സർക്കാർ പറയുന്നതുപോലെ ക്ഷേമ പദ്ധതികൾ വഴി ആദിവാസികൾക്കും ദലിതർക്കും വികസനം സാധ്യമല്ല. പാർശ്വവത്​കൃത വിഭാഗങ്ങൾ ആവശ്യപ്പെടുന്നത് ഭൂപരിഷ്കരണം നടപ്പാക്കണമെന്നാണ്. 1960 കളിൽ പ്രവർത്തനം തുടങ്ങി ’70കളിൽ ഭൂപരിഷ്കരണം നടപ്പാക്കിയിരുന്നു. ഭൂമിയുടെ പരിധിമാത്രം കണക്കാക്കിയാണ് അക്കാലത്ത് പരിഷ്കരണം നടപ്പാക്കിയത് അതിനെ വികലമാക്കി. ഭൂമിയുടെ ഏരിയമാത്രം നോക്കിയാൽ പോരാ. ഈ കുടുംബങ്ങളുടെ തൊഴിലും വരുമാന മാർഗവും കണക്കിലെടുക്കണം. ഇതൊന്നും കണക്കാക്കിയല്ല നിയമം നടപ്പാക്കിയത്. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണം വഴി മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി ലഭിച്ചില്ല. അക്കാര്യം കമ്യൂണിസ്​റ്റുകൾ തമസ്കരിച്ചു. ഇന്ന്​ പരിശോധിക്കുമ്പോൾ അത് ഭൂപരിഷ്കരണത്തിൻെറ ലക്ഷ്യമായിരുന്നില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, 1950കളിൽ കമ്യൂണിസ്​റ്റുകൾ വിളിച്ച മുദ്രാവാക്യം ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്നായിരുന്നു. കുടികിടപ്പ് അവകാശത്തിനുവേണ്ടിയല്ല ദലിതർ കമ്യൂണിസ് റ്റ് പാർട്ടിക്ക് പിന്നിൽ അണിനിരന്നത്. 

എന്നാൽ, പുതിയ വികസനത്തിൽ ഇടം കിട്ടാതെ അവർ പുറന്തള്ളപ്പെട്ട വിഭാഗമായി. നിയമം നടപ്പാക്കിയതിനുശേഷം കാർഷികേതര മേഖല വളരെ വികസിച്ചിട്ടുണ്ട്​. പഴയ ജന്മികുടിയാൻ ബന്ധങ്ങൾ ഇന്ന്​ നിലവിലില്ല. അതിനാൽ, ഇനിയും പഴയ ഭൂപരിഷ്കരണം ആവർത്തിക്കുന്നതിൽ അർഥമില്ല. കാർഷികേതര രംഗത്ത് ഉയർന്ന വരുമാനമുണ്ടായി. ഉന്നതവിദ്യാഭ്യാസ, വ്യവസായ, വാണിജ്യ, മാധ്യമരംഗത്ത് മുന്നിൽനിൽക്കുന്നവർ ഭൂമിയുള്ള കുടുംബങ്ങളിൽ ജനിച്ചവരാണ്. അവർക്കിന്നും ഭൂമിയുണ്ട്. എന്നാൽ, ഭൂമിയുടെ നിലയും മാറിയിരിക്കുന്നു. ഇന്ന്​​്ഉൽപാദന ഘടകമല്ല ഭൂമി. റിയൽ എസ്​റ്റേറ്റ്​ കച്ചവടത്തിനുള്ള വസ്തുവാണ്. എല്ലാ രാഷ്​​്ട്രീയപാർട്ടികളും റിയൽ എസ്​റ്റേറ്റ്​ മാഫിയക്ക് പിന്തുണ നൽകുന്നു. ഭൂരഹിത ദലിത്^ആദിവാസി വിഭാഗങ്ങൾപോലും ഇവർക്കൊപ്പമാണ്. പാർട്ടി നേതൃത്വം പറയുന്നത് ദലിതരും അംഗീകരിക്കുന്നു. അംഗീകരിച്ചില്ലെങ്കിൽ പാർട്ടിക്ക്​ പുറത്താവും. മന്ത്രി ബന്ധുക്കൾ ഭൂമി കൈയേറുന്നു, മന്ത്രിമാർ അതിന്​ പിന്തുണ നൽകുന്നു. 

ഭൂപരിഷ്കരണനിയമം നാടപ്പാക്കുന്ന ഘട്ടത്തിൽ ഭൂമി ഭൂപ്രഭുക്കന്മാരുടെ കൈയിലായിരുന്നു. അവർ ക്ഷയിച്ചുകൊണ്ടിരുന്ന കാലത്താണ് നിയമം നടപ്പാക്കുന്നത്. അന്ന് എല്ലാവരും സംസാരിച്ചിരുന്നത് പുരോഗമന ആശയമാണ്. ഇന്നാകട്ടെ ഭൂമി മുതലാളിമാരുടെ കൈയിലാണ്. അവരിൽനിന്ന്​ ഭൂമി ഏറ്റെടുക്കണമെന്ന അഭിപ്രായപ്രകടനംപോലും സാധ്യമല്ല. വിവരാവകാശം പോലെ ഭൂമിയിലുള്ള അവകാശം അതായത് സ്വത്തവകാശം വേണം എന്ന മുദ്രാവാക്യം ഉയരണം. എന്നാൽ, സർക്കാറിനെ നിയന്ത്രിക്കുന്ന മുതലാളിമാർ പരിഷ്കരണത്തിന് എതിരാണ്.

രാഷ്​ട്രീയ- സാമൂഹിക ചരിത്രം പരിശോധിച്ചാൽ ഫ്യൂഡൽ കുടുംബങ്ങളിലെ അംഗങ്ങൾ സർവ മേഖലകളിലും ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. വലിയ ഫ്യൂഡൽ കുടുംബത്തിലാണ് ഇ.എം.എസിൻെറ ജനനം. 50^60 കളിൽ അദ്ദേഹം കേരളത്തിൻെറ മുഖ്യമന്ത്രിയായി. ലോകത്ത് അറിയപ്പെടുന്ന കമ്യൂണിസ്​റ്റ്​ താത്ത്വിക ചിന്തകനായി അദ്ദേഹം അറിയപ്പെട്ടു. അത് ഇ.എം.എസിന് മാത്രം സംഭവിച്ചൊരു കാര്യമല്ല. ഫ്യൂഡൽ കുടുംബങ്ങളിൽ ജനിച്ചവർ വിദ്യാഭ്യാസ, വ്യവസായ, ഉദ്യോഗസ്ഥ മേഖലകളിൽ ഉന്നത പദവികളിൽ വിരാജിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ഇം.എം.എസ് പലപ്പോഴും മത്സരിച്ചത്. പട്ടാമ്പി മണ്ഡലത്തിലുൾപ്പെടുന്ന വാടാനാംകുറിശ്ശി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ തമ്പുരാക്കന്മാർ എന്ന നിലയിലാണ് ഇ.എം.എസിനെ കണ്ടിരുന്നത്. ശശിതരൂരും പ്രകാശ് കാരാട്ടുമൊക്കെ പാലക്കാട്ടുകാരാണ്.

ഉയർന്ന സമുദായത്തിലെ ജന്മികുടുംബങ്ങളിൽ ജനിച്ചതിനാൽ അവർക്ക് മികച്ച നിലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചു. ഉന്നതങ്ങളിലേക്ക് കയറാനുള്ള ഏണിപ്പടിയായി വിദ്യാഭ്യാസം. ഏതു സമുദായ പരിണാമം ഉണ്ടാവുമ്പോഴും പഴയ വ്യവസ്ഥിതിയിൽ മുകളിൽനിന്നിരുന്നവർ പുതിയ വ്യവസ്ഥിതിയിലും മുകളിലെത്താനുള്ള വഴി തുറന്നുകിട്ടും.  ദലിതുകളെയും ആദിവാസികളെയും പലപ്പോഴും അടിച്ചമർത്തിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ഇന്നത്തെ സർക്കാർ സവർണരുടെ സർക്കാരല്ല. ദലിത്^ ആദിവാസി വിഭാഗങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള സർക്കാറാണ്. അവർണരുടെ പ്രാതിനിധ്യം സർക്കാറിലുണ്ട്. ഓരോ പാർട്ടിയിലും അവർണരായ ആളുകളെ ചേർത്തിട്ടുണ്ട്. അവർണരിൽനിന്ന്​ വരേണ്യ വിഭാഗം ഉയർന്നുവന്നിട്ടുണ്ട്​. അവരും നേതാക്കന്മാരായി. എന്നാൽ, എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നൊരു വികസന അജണ്ട ഉണ്ടായിട്ടില്ല. അതല്ല നടപ്പാക്കുന്നത്.

േക്ഷമപ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഇടം ലഭിക്കേണ്ടത് വികസനത്തിലാണ്. ഭൂമിയും മറ്റും നൽകിക്കൊണ്ടുള്ള വികസനംസർക്കാറിൻെറ അജണ്ടയിലില്ല. ക്ഷേമവും വികസനവും രണ്ടാണ്. ക്ഷേമം ദുർബല ജനവിഭാഗങ്ങൾക്കുള്ളതാണ്. സമ്പന്നർക്ക് നല്ല വിദ്യാഭ്യാസവും വീടും മറ്റ് സൗകര്യങ്ങളുമുണ്ട്. ദുർബല വിഭാഗങ്ങളുടെ മുന്നിൽ ചോയ്സ് ഇല്ല. ക്ഷേമാനുകൂല്യങ്ങളാണ് പുതിയ സമൂഹത്തിൽ മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസം സാമൂഹിക പ്രക്രിയ വിശകലനം ചെയ്യാനും അപഗ്രഥിക്കാനും അവരെ പ്രാപ്തരാക്കുന്നില്ല. 

അ​നാ​രോ​ഗ്യ​മാ​ണ് അ​ട്ട​പ്പാ​ടി​യെ വം​ശ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത്. അ​വി​ട​ത്തെ ആ​ദി​വാ​സി​ക​ൾ കേ​ര​ളം വി​ട്ടു​പോ​കു​ന്ന​താ​ണ് ന​ല്ല​ത്. അ​മ്മ​മാ​രു​ടെ രോ​ഗം കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. അ​വ​രാ​ക​ട്ടെ, സ​ർ​ക്കാ​ർ ആ​ശ്രി​ത​രാ​യി നി​ൽ​ക്കു​ന്നു. എ​ൽ.​ഡി എ​ഫോ യു.​ഡി.​എ​ഫോ മൂ​ന്നാം ക​ക്ഷി​യോ ഇ​തി​ന് പ​രി​ഹാ​ര​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പു​തി​യൊ​രു സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. സ്വ​ത്ത​വ​കാ​ശം ഈ ​വി​ഭാ​ഗ​ത്തി​നാ​വ​ശ്യ​മാ​ണ്. ദ​രി​ദ്ര​വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി ഭൂ​പ​രി​ഷ്ക​ര​ണം വേ​ണ​മെ​ന്നു​പ​റഞ്ഞാ​ൽ ആ​ദ്യം എ​തി​ർ​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ് ആ​യി​രി​ക്കും. ബൂ​ർ​ഷ്വാ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ബൂ​ർ​ഷ്വാ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ്. മ​ഹി​ജ​യു​ടെ കാ​ര്യ​ത്തി​ൽ മ​ക​ൻ ന​ഷ്​​ട​പ്പെ​ട്ട അ​മ്മ​യെ പൊ​ലീ​സ് വ​ലി​ച്ചി​ഴ​ക്കു​ന്ന രം​ഗ​മാ​ണ് കേ​ര​ളം ക​ണ്ട​ത്.

തൊ​ഴി​ലാ​ളി​വ​ർ​ഗ സ​ർ​വാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​ന്നു​പോ​യ​തി​െ​ൻ​റ ചി​ത്ര​മാ​ണി​ത്. ഇ​വി​ടെ ആ​ദ്യം വ​രേ​ണ്ട​ത് രാ​ഷ്​​ട്രീ​യ​മ​ല്ല. പൊ​ലീ​സ് ന​ട​പ​ടി മ​നു​ഷ്യ​ത്വ​മ​ല്ല. ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി ജ​ന​ങ്ങ​ളി​ൽ ഭ​യം സൃ​ഷ്​​ടി​ക്കു​ന്നു. മ​ന്ത്രി​മാ​രു​ടെ രൂ​പം കാ​ണു​മ്പോ​ൾ ഭ​യം തോ​ന്നു​ന്നു. അ​ഭി​പ്രാ​യം പ​റ​യാ​ൻ പ​ല​ർ​ക്കും ഭ​യ​മാ​ണ്. ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. പി​ണ​റാ​യി​യെ​യും അ​മൃ​താ​ന​ന്ദ​മ​യി​യെ​യും വി​മ​ർ​ശി​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. ശാ​ശ്വ​ത സ​ത്യ​മാ​ണ്, വേ​ദ​വാ​ക്യ​മാ​ണ് ഈ ​മൂ​ന്നു വ്യ​ക്തി​ക​ളും പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രി​ൽ ഭ​യം സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യു​ന്ന അ​ധീ​ശ​ത്വ​മാ​ണ് അ​വ​ർ​ക്കു​വേ​ണ്ട​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ 19ാംവ​കു​പ്പ് റ​ദ്ദു​ചെ​യ്യു​ക​യാ​ണി​വ​ർ.

അ​തേ​സ​മ​യം, ആ​ദി​വാ​സി^ ദ​ലി​ത് വി​ഭാ​ഗ​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. ഭൂ​പ​രി​ഷ്ക​ര​ണം ഇ​നി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മെ​ന്ന വി​ചാ​രം വേ​ണ്ട. കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​യു​മ്പോ​ൾ ഇ​വ​ർ​ക്ക് എ​ന്തു​കൊ​ണ്ട് കു​ടി​യേ​റി​പ്പാ​ർ​ത്തു​കൂ​ടാ? അ​തി​നു​ള്ള ധൈ​ര്യം അ​വ​ർ കാ​ണി​ക്ക​ണം. ശ​ക്തി​യെ അ​ഭ്യ​ർ​ഥ​ന​കൊ​ണ്ട് നേ​രി​ടാ​ൻ ക​ഴി​യി​ല്ല. അ​തി​നെ ശ​ക്തി​കൊ​ണ്ട് ആ​ദി​വാ​സി​ക​ളും ദ​ലി​ത​രും നേ​രി​ട​ണം. കു​ടി​യേ​റ്റ​മാ​ണ് ശ​രി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നെ​ങ്കി​ൽ വെ​ട്ടി​പ്പി​ടി​ക്ക​ണം. 1960^70 കാ​ല​ത്ത് മി​ച്ച​ഭൂ​മി മ​റ്റു​ള്ള​വ​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ദ​ലി​ത​ർ എ​ല്ലാ​കാ​ല​ത്തും പേ​ടി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്ക​രു​ത്. ദ​ലി​ത​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും ശ​ക്തി​യെ ശ​ക്തി​കൊ​ണ്ട് നേ​രി​ടു​ന്ന പ്ര​ത്യ​യ​ശാ​സ്ത്രം ആ​വ​ശ്യ​മു​ണ്ട്.

Tags:    
News Summary - adivasi welfare projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.