????????? ?????????? ?????????? ??????? ?????????????? ?????

ഒൗദ്യോഗിക വസതികളുടെ പത്രാസ്

ഓരോ  അഞ്ചുവര്‍ഷവും  പൊതുതെരഞ്ഞെടുപ്പ്  പോലെ  മന്ത്രി ഭവനങ്ങള്‍ മോടി  പിടിപ്പിക്കണമെന്ന് ഏത് എന്‍ജിനീയറാണ് പുസ്തകത്തില്‍ എഴുതിവെച്ചിട്ടുള്ളതെന്ന്  തിലോത്തമന്‍ ചോദിച്ചപ്പോഴാണ് ചായക്കട രാവിലെ പിടഞ്ഞെഴുന്നേറ്റത്.
 ‘എന്തിനാ  തിലോത്തമാ നിന്‍െറ തലയില്‍ ഇമ്മാതിരി  ചെമ്പു തുളക്കുന്ന ചോദ്യങ്ങള്‍
 മുളക്കുന്നത്. അതും  ഇത്ര രാവിലെ.
ഇതു കണ്ടോ. പത്രത്തില്‍ ചോദ്യങ്ങള്‍.
നിയമസഭയിലെ ഉത്തരങ്ങള്‍.
അതും രേഖാമൂലം.
തിലോത്തമന്‍  ഒന്നില്‍ പിടിച്ചാല്‍ പിന്നെ അടങ്ങുന്ന പ്രശ്നമില്ല.
സിവില്‍ വര്‍ക്. ഇലക്ട്രിക്കല്‍ വര്‍ക്. പ്ളംബിങ്.
കര്‍ട്ടണ്‍. പുതിയ ഫര്‍ണിച്ചര്‍.
അതിനെല്ലാം ലക്ഷം ലക്ഷം ചെലവ്.
അപ്പോള്‍ അവിടെ മുമ്പ് താമസിച്ചവര്‍ ആ സൗകര്യങ്ങളൊന്നും ഇല്ലാതെ നമ്മുടെ ഗാന്ധിയെപ്പോലെയാണോ ജീവിച്ചത്.
ദേശീയപ്രസ്ഥാനത്തിന്‍െറ  സമ്മേളനങ്ങള്‍ പോലെ മേശയും കസേരയുമില്ലാതെ  വെള്ളവിരിച്ച് നിലത്താണോ അവരെല്ലാം കുത്തിയിരുന്നത്.
സര്‍ക്കാര്‍ ചെലവില്‍ വാങ്ങുന്ന ഫര്‍ണിച്ചറും  വൈദ്യുതി  ഉപകരണങ്ങളും മറ്റും എവിടെ പോകുന്നു. അതിന് വരുന്ന ചെലവുകള്‍ ഇങ്ങനെ ഇതിനുമുമ്പും പത്രത്തില്‍ വന്നിട്ടുണ്ടല്ളോ. അതെല്ലാം  ആരാണ്  തിന്നുതീര്‍ക്കുന്നത്. എന്തിനാണ് പതിവുതെറ്റാതെ ഈ മാറ്റങ്ങള്‍.
തിലോത്തമന്‍ ഉറഞ്ഞുതുള്ളുകയൊന്നും വേണ്ട. ജനാധിപത്യമാകുമ്പോള്‍ പല ചോദ്യങ്ങളും ചോദിക്കും.
ഇന്നത്തെ ചോദ്യം നാളത്തെ ഉത്തരമാകും.
ശത്രുക്കളും മിത്രങ്ങളും ഉണ്ടാകുന്നതുപോലെ.
മന്ത്രി വസതികള്‍  മോടിപിടിപ്പിക്കുകയെന്നാല്‍ അതൊരു  കലയാണ്.  
അതെല്ലാം മുറപോലെ നടക്കും.
പിന്നെ, അതൊന്നും  ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കഞ്ഞിയും ചമ്മന്തിയും  ഉണ്ടായിരുന്ന കാലത്തും  വീടുകള്‍ മോടിപിടിപ്പിച്ചിരുന്നു.
കാലം മാറുമ്പോള്‍ ചക്രത്തിന്‍െറ തോത്  മാറും.
നല്ല മോടിയുള്ള ഭവനത്തില്‍ കഴിയുമ്പോഴാണ് മോടിയുള്ള ഭരണം കാഴ്ചവെക്കാന്‍ കഴിയുക. പണം പൊടിഞ്ഞാലും പത്രാസ് വരട്ടെ.
ഇതെല്ലാം  അറിയാതെയാണോ തിലോത്തമന്‍െറ ബുദ്ധി ആര്‍ക്കോവേണ്ടി
എന്തിനോ വേണ്ടി തിളക്കുന്നത്.
എന്നാലും, ഭൂരഹിതരും ഭവനരഹിതരും ധാരാളമുള്ള ഒരു നാട്ടില്‍  ഇങ്ങനെ മന്ത്രി വസതികള്‍ ഓരോ ഭരണം വരുമ്പോഴും അണിഞ്ഞൊരുങ്ങുന്നതിനെക്കുറിച്ച് തിലോത്തമന് ഒരു പിടിയും കിട്ടുന്നില്ല.
പിന്നെയും ചോദ്യങ്ങളുമായി കത്തിനില്‍ക്കുന്ന
തിലോത്തമനെ എല്ലാവരും കൗതുകത്തോടെ നോക്കി.
ഇവന്‍  ഏത് ഗോളത്തില്‍നിന്ന് ഇറങ്ങിവന്നവന്‍  എന്ന്  അവര്‍ ഭാവാഭിനയം തുടങ്ങിയതോടെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വായന നിര്‍ത്തി തിലോത്തമന്‍ പതുക്കെ ഇറങ്ങി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT