വി.​ഡി. സ​തീ​ശ​ന്റെ അ​​ശ്വ​മേ​ധ​മോ, പി​ണ​റാ​യി വി​ജ​യ​ന്റെ സ​മ​ഗ്രാ​ധി​പ​ത്യ​മോ ജ​ന​ങ്ങ​ൾ​ക്ക്​ പ​ഥ്യം എ​ന്ന​താ​ണ്​ ഇ​ക്കു​റി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി മാ​റു​ക. ഒ​രു ഭ​ര​ണ​മാ​റ്റം ഇ​ട​തു​പ​ക്ഷാ​നു​കൂ​ലി​ക​ൾ​കൂ​ടി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ യു.​ഡി.​എ​ഫ്​ ഇ​ക്കു​റി ഭ​രി​ക്കും എ​ന്നാ​ണ്​ ക​ണ​ക്കാ​ക്കേ​ണ്ട​ത്. അ​തൊ​രു ത​രം​ഗ​മാ​കു​മോ ഇ​ല്ല​യോ എ​ന്ന​ത്​ വോ​െ​ട്ട​ണ്ണി​ക്ക​ഴി​ഞ്ഞാ​ലേ അ​റി​യാ​ൻ ക​ഴി​യൂ. ത​രം​ഗ​ല​ക്ഷ​ണം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ കാ​ണു​ന്നു​ണ്ടെ​ങ്കി​ലും പു​റ​മേ പ്ര​ക​ട​മ​ല്ല. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫി​ലെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ, ‘ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യാ​ൽ ഒ​രു സ​മ​ര​മെ​ങ്കി​ലും സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​മ​ല്ലോ’ എ​ന്നാ​ണ്​ വാ​യി​ക്കാ​ൻ ക​ഴി​യു​ക.

ഭ​ര​ണ​വി​ല​യി​രു​ത്ത​ലി​ലു​പ​രി​യാ​യി ധാ​ർ​ഷ്ട്യ​ത്തോ​ടു​ള്ള സാ​ധാ​ര​ണ​ജ​ന​ങ്ങ​ളി​ൽ ഇൗ​ർ​ഷ്യ​യും പ്ര​ക​ട​മാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ്സ്, ന​വോ​ത്ഥാ​ന യാ​ത്ര, ലോ​ക​കേ​ര​ള​സ​ഭ തു​ട​ങ്ങി​യ ആ​ർ​ഭാ​ട പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​േ​മ്പാ​ഴും ത​ങ്ങ​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളോ​ട്​ മു​ഖം​തി​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ സ​ർ​വി​സ്​-​അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രി​ലും അ​മ​ർ​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്​ എ​ന്ന​താ​ണ്, ആ ​വി​ഭാ​ഗ​ത്തി​ലെ അ​തൃ​പ്​​തി​ക്കു കാ​ര​ണ​മാ​യി തോ​ന്നു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നെ​യൊ​ക്കെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്ന സം​ഘ​ട​നാ സം​വി​ധാ​ന​വും സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള അ​ടു​പ്പ​വും ത​ങ്ങ​ൾ​ക്കു​െ​ണ്ട​ന്ന ആ​ത്മ​വി​ശ്വാ​സം സി.​പി.​എം ​േന​തൃ​ത്വ​ത്തി​നു​ണ്ട്. എ​ന്നാ​ൽ, സി.​പി.​ഐ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളി​ൽ അ​ത്​ അ​ത്ര​ക​ണ്ട്​ കാ​ണു​ന്നി​ല്ല. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും ഏ​റ്റെ​ടു​ത്തു​കൊ​ണ്ട്​ മു​ന്നി​ൽ​നി​ന്നു പ​ട​ന​യി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ എ​ന്ന പോ​രാ​ളി​യി​ൽ യു.​ഡി.​എ​ഫ്​ വ​ലി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ക​യാ​ണ്. കാ​ര​ണം, ഇ​ത്​ അ​വ​രു​െ​ട നി​ല​നി​ൽ​പി​ന്റെ കൂ​ടി പ്ര​ശ്​​ന​മാ​ണ്. യു.​ഡി.​എ​ഫി​നെ ജ​യി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ വ​ന​വാ​സ​ത്തി​നു പോ​കു​മെ​ന്ന സ​തീ​ശ​ന്റെ പ്ര​ഖ്യാ​പ​നം യു.​ഡി.​എ​ഫി​ൽ മാ​ത്ര​മ​ല്ല ഇ​ള​ക്ക​മു​ണ്ടാ​ക്കി​യ​ത്.

ത​രം​ഗ​ങ്ങ​​ൾ മി​ക്ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പു​റ​മേ പ്ര​ക​ട​മാ​കാ​റി​ല്ല. അ​തു​ണ്ടാ​കു​ന്ന​ത്​ ജ​ന​മ​ന​സ്സു​ക​ളി​ലാ​ണ​ല്ലോ. ഇ​ട​തു​പ​ക്ഷ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ർ തു​ട​ർ​ഭ​ര​ണ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടോ അ​വ​ർ ഒ​രു ഇ​ട​തു​ത​രം​ഗം​പോ​ലും ആ​ഗ്ര​ഹി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ബി.​ജെ.​പി സാ​ന്നി​ധ്യ​വും ബി.​ജെ.​പി​യു​ടെ​യും സി.​പി.​എ​മ്മി​ന്റെ​യും കോ​ൺ​ഗ്ര​സ്​ മു​ക്ത കേ​ര​ളം എ​ന്ന താ​ൽ​പ​ര്യ​വും ഇ​ക്കാ​ര്യ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ സി.​പി.​എ​മ്മി​നോ​ടു​ള്ള ആ​ഭി​മു​ഖ്യ​വും അ​വ​രി​ലെ പ്ര​തീ​ക്ഷ വ​ള​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ 10 വ​ർ​ഷ​െ​ത്ത ഭ​ര​ണ​വും അ​തി​ലേ​റെ​യാ​യി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന ഭ​ര​ണാ​ധി​കാ​രി​യോ​ടു​ള്ള പൊ​തു​ജ​ന​സ​മീ​പ​ന​വു​മാ​യി​രി​ക്കും ത​രം​ഗ​​വും ത​രം​ഗ ൈദ​ർ​ഘ്യ​വും തീ​രു​മാ​നി​ക്കു​ക. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ്,​ നി​പ, പ്ര​ള​യ​ങ്ങ​ൾ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തെ വ​ല്ലാ​തെ സ​ഹാ​യി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​തി​നു കാ​ര​ണ​മാ​യ കേ​ന്ദ്ര അ​വ​ഗ​ണ​ന​യും ദു​ര​ന്ത​ങ്ങ​ളി​ൽ സ​ർ​ക്കാ​റിെ​നാ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന സ​മൂ​ഹ​മ​ന​സ്സും ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​െ​ത്ത തു​ണ​ച്ചി​രു​ന്നു. അ​തി​ലൊ​ക്കെ ഉ​പ​രി​യാ​യി യു.​ഡി.​എ​ഫി​ൽ ഒ​രു നേ​തൃ​ത്വ​മി​ല്ലാ​യ്​​മ പ്ര​ക​ട​വു​മാ​യി​രു​ന്നു.

ത​ക​ർ​ന്നു​നി​ന്ന യു.​ഡി.​എ​ഫ്​ സം​വി​ധാ​നം മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​യി​രു​ന്നു. ക്ഷ​യി​ച്ചു​പോ​യ കോ​ൺ​ഗ്ര​സും മാ​ണി​ഗ്രൂ​പ്പി​ന്റെ മു​ന്ന​ണി​മാ​റ്റ​വും യു.​ഡി.​എ​ഫി​ന്റെ ആ ​തോ​ൽ​വി​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ആ​ത്മ​വീ​ര്യ​മു​ള്ള ഒ​രു നേ​താ​വി​നെ​യ​ും മ​ു​ന്നി​ൽ​നി​ന്നു ന​യി​ക്കാ​ൻ അ​വി​ടെ ക​ണ്ടി​ല്ല.​ ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഒ​രു ഇ​ടി​ച്ചു​ക​യ​റ്റ​മാ​ണ്​ ക​ണ്ടി​രു​ന്ന​ത്. അ​തി​ൽ യു.​ഡി.​എ​ഫ്​ ആ​ദ്യ​മേ പ​ക​ച്ചു​പോ​യി​രു​ന്നു.

ഇ​ക്കു​റി അ​ത​ല്ല കാ​ണു​ന്ന​ത്. സം​ഘ​ട​നാ ശേ​ഷി​യി​ൽ യു.​ഡി.​എ​ഫി​ന്റെ ദൗ​ർ​ബ​ല്യം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞിെ​ല്ല​ങ്കി​ലും നേ​തൃ​പ​ര​മാ​യ മി​ക​വ്​ എ​ടു​ത്തു​പ​റ​യേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​െ​ത്ത പ്ര​തി​പ​ക്ഷം അം​ഗ​ത്വ​ത്തി​ൽ വ​ള​രെ ചെ​റു​താ​യി​രു​ന്നി​ട്ടു​പോ​ലും നേ​തൃ​ത്വം കാ​ട്ടി​യ ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മ​വീ​ര്യ​വും വ​ള​രെ വ​ലു​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​ന്​ എ​ത്ര​യോ മു​േ​മ്പ​ത​ന്നെ വി.​ഡി. സ​തീ​ശ​ൻ സൈ​ന്യാ​ധി​പ പ​ദ​വി ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു, അ​ജ​ണ്ട നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ക്കു​റി വി.​ഡി. സ​തീ​ശ​നാ​ണ​ത്​ ചെ​യ്​​ത​ത്. സ​തീ​ശ​ന്​ മ​റു​പ​ടി പ​റ​യു​ക എ​ന്ന​തി​ലേ​ക്ക്​ ഇ​ട​തു​പ​ക്ഷ നേ​തൃ​ത്വ​ത്തി​ന്​ ഒ​തു​ങ്ങേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യി. സ​തീ​ശ​ന്റെ വാ​ക്കു​ക​ൾ​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​ത്തി​നാ​യെ​ത്തു​ക എ​ന്ന​തി​ലേ​ക്ക്​ പി​ണ​റാ​യി വി​ജ​യ​​നും മാ​റേ​ണ്ടി​വ​ന്നു. ഇ​തി​നി​ട​യി​ൽ ബി.​ജെ.​പി​ക്ക്​ ചി​ല പ്ര​തീ​ക്ഷ​ക​ൾ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യി എ​ന്ന​ത്​ വാ​സ്​​ത​വ​മാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​ർ​ക്കു​ണ്ടാ​യ ചി​ല നേ​ട്ട​ങ്ങ​ൾ അ​തി​നു കാ​ര​ണ​മാ​ണ്. സി.​പി.​എ​മ്മു​മാ​യു​ണ്ടാ​യി എ​ന്നു പ​റ​യ​പ്പെ​ടു​ന്ന അ​ട​വു​ന​യ​ത്തി​നു പു​റ​മേ ചി​ലേ​ട​ങ്ങ​ളി​ലെ​ങ്കി​ലും ര​ണ്ടാം സ്ഥാ​ന​െ​ത്ത​ത്തി എ​ന്ന​തും അ​വ​രി​ൽ പ്ര​തീ​ക്ഷ​ക​ൾ ഉ​ണ​ർ​ത്തി. അ​ഞ്ചി​ട​ങ്ങ​ളി​ലെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത അ​വ​ർ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, എ​ഫ്.​സി.​ആ​ർ.​എ, സം​സ്ഥാ​ന​ത്തോ​ടു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​രോ​ധം എ​ന്നി​വ​യും പ്ര​ചാ​ര​ണ​ത്തി​ൽ സി.​പി.​എ​മ്മി​ന്​ വേ​ണ്ട​ത്ര ശ​ക്ത​മാ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന തോ​ന്ന​ലും​മൂ​ലം പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ടം എ​ത്തി​യ​പ്പോ​ൾ പ്ര​തീ​ക്ഷ​ക​ൾ അ​ത്ര​ക​ണ്ട്​ പൂ​വ​ണി​യി​​െ​ല്ല​ന്ന വി​ല​യി​രു​ത്ത​ലി​ലേ​ക്ക്​ അ​വ​ർ മാ​റി​യി​ട്ടു​ണ്ട്. ഒ​ന്നോ ര​ണ്ടോ കി​ട്ടി​യാ​ലാ​യി എ​ന്ന​മ​ട്ടി​ലാ​ണ്​ ഇ​പ്പോ​ൾ പ്ര​തി​ക​ര​ണം.

യു.​ഡി.​എ​ഫി​ന്​ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന മ​റ്റൊ​രു​ഘ​ട​കം ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ്. എ​ന്നാ​ൽ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ഷ​യ​ങ്ങ​ളും അ​ജ​ണ്ട​യു​മൊ​ക്കെ വേ​റെ​യാ​ണെ​ന്ന​തി​നാ​ൽ ലോ​ക്സ​ഭാ-​ത​ദ്ദേ​ശ ഫ​ല​ങ്ങ​ൾ​ക്ക്​ വ​ലി​യ രീ​തി​യി​ലു​ള്ള സ്വാ​ധീ​ന​മൊ​ന്നും ഉ​ണ്ടാ​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, പൊ​തു​വേ ഭ​ര​ണ​ത്തോ​ടു​ള്ള അ​തൃ​പ്​​തി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു എ​ന്ന്​ വ്യ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടാ​ണ്, സ​ർ​ക്കാ​ർ-​അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ഷേ​മ​പെ​ൻ​ഷ​ന്റെ കാ​ര്യ​ത്തി​ലും ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്. അ​തി​നി​ട​യി​ലും സി.​പി.​എം പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്​ വ​ൻ​തു​ക ചെ​ല​വി​ട്ടു​ള്ള പ്ര​ചാ​ര​ണ ത​ന്ത്ര​ത്തി​ലാ​ണ്. 2021ൽ ​അ​ത്​ വി​ജ​യി​ച്ച​താ​ണ്. ഇ​ക്കു​റി​യും ആ ​പ്ര​തീ​ക്ഷ അ​വ​ർ​ക്കു​ണ്ട്. അ​തേ​സ​മ​യം​ത​ന്നെ, നേ​താ​വി​ന്റെ വ​ഴി​നീ​ളെ​യു​ള്ള കൂ​റ്റ​ൻ ചി​ത്ര പ്ര​ദ​ർ​ശ​നം​പോ​ലും ഗു​ണ​മ​ല്ല ഉ​ണ്ടാ​ക്കി​യ​തെ​ന്നു ക​രു​തു​ന്ന​വ​ർ പാ​ർ​ട്ടി​യി​ലു​ണ്ട്. പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തി​നു​കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ​ക്കാ​ൾ മു​ന്നി​ൽ പി​ണ​റാ​യി വി​രു​ദ്ധ വി​കാ​ര​മാ​യി​രി​ക്കു​മെ​ന്നു പ​റ​യു​ന്ന​വ​രും സി.​പി.​എ​മ്മി​ൽ ഉ​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​കു​ന്ന​െ​ത​ങ്കി​ൽ പ്ര​സ​ക്തി തീ​രേ ന​ഷ്ട​മാ​കു​ന്ന​ത്​ സി.​പി.​ഐ, മാ​ണി​ഗ്രൂ​പ്​ എ​ന്നി​വ​ക്കാ​യി​രി​ക്കും.

യു.​ഡി.​എ​ഫി​ന്റെ വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, ​േകാ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്. പൊ​തു​വാ​യി ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​​മു​ണ്ടെ​ന്ന​തും സി.​പി.​എ​മ്മി​ന്റെ ഉ​രു​ക്കു​േ​കാ​ട്ട​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലും യു.​ഡി.​എ​ഫി​ന്റെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​ണ്​ ഇൗ ​ആ​ത്മ വി​ശ്വാ​സ​ത്തി​നു കാ​ര​ണം. ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃഷ്ണ​ൻ, ​എ. ​സു​രേ​ഷ്​ എ​ന്നി​വ​ർ ജ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​മി​ല്ലെ​ങ്കി​ലും അ​വ​ർ ഉ​ണ്ടാ​ക്കി​യ അ​ല​ക​ൾ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ തു​ണ​യാ​കു​മെ​ന്ന​വ​ർ ക​രു​തു​ന്നു. ​െഎ​ഷാ േപാ​റ്റി​യി​ലും ജി. ​സു​ധാ​ക​ര​നി​ലും അ​വ​ർ വി​ജ​യ​സാ​ധ്യ​ത കാ​ണു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴു​ള്ള 98 എം.​എ​ൽ.​എ​മാ​രി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ മാ​ത്ര​മേ യു.​ഡി.​എ​ഫി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കൂ എ​ന്നി​രി​െ​ക്ക എ​ങ്ങ​നെ​യാ​ണ്​ അ​വ​ർ ഭ​ര​ണ​ത്തി​ലേ​റു​ക എ​ന്ന ചോ​ദ്യ​മാ​ണ്​ സി.​പി.​എം നേ​താ​ക്ക​ളി​ലു​ള്ള പ്ര​തീ​ക്ഷ. നി​ല​വി​ലു​ള്ള എം.​എ​ൽ.​എ​മാ​രെ​െ​യാ​ക്കെ വി​ജ​യി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫി​ന്​ ക​ഴി​യി​െ​ല്ല​ന്നും അ​വ​ർ സ​മാ​ധാ​നി​ക്കു​ന്നു.

തയ്യാറാക്കിയത്: വയലാർ ഗോപകുമാർ

Tags:    
News Summary - Will Satish's horse race be successful?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.