ഡി.ടി.പി.സിയുടെ ഫ്ലവര്‍ഷോ ആശ്രാമത്ത്

കൊല്ലം: ഒാണത്തോടനുബന്ധിച്ച് ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഫ്ലവർഷോ നടത്തും. അപൂര്‍വയിനം ചെടികള്‍ക്ക് പുറമെ ഔഷധത്തോട്ടവും സസ്യോദ്യാനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക, ഭക്ഷ്യ മേളകളും കലാപരിപാടികളും മേളയുടെ ഭാഗമാകും. പ്രദര്‍ശനത്തി​​​െൻറ സ്വാഗതസംഘം ഓഫിസ് അസിസ്റ്റൻറ് കലക്ടര്‍ എസ്. ഇലക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിര്‍വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്, എക്‌സിക്യൂട്ടിവ് അംഗം ജി. മുരളീധരന്‍, പ്രോഗ്രാം കോഒാഡിനേറ്റര്‍ എം.എം. ആസാദ് എന്നിവര്‍ പങ്കെടുത്തു.
Tags:    
News Summary - flowershow-onam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.